ദമാമിൽ മകൻ അറസ്റ്റിലായത് ഹവാല ഇടപാട് കേസിലല്ലെന്ന് പി.ടി.എ റഹീം എം.എൽ.എ. ബഹ്റൈനിൽ പുതിയ ബിസിനസ് തുടങ്ങാനാണ് പണം ശേഖരിച്ചത്. എന്നാൽ സൗദിയിൽ പുതിയ സർക്കാർ വന്നതോടെ നിയമം കർക്കശമാക്കിയതാണ് വിനയായതെന്നും റഹീം പറഞ്ഞു.
മകനും മരുമകനും പ്രവർത്തിക്കുന്ന ഗ്ലോബൽ ഇൻഫൊ സൊല്യൂഷൻ എന്ന കമ്പനി ബഹ്റൈനിൽ പുതിയ സ്ഥാപനം തുടങ്ങാൻ പണം സ്വരൂപിച്ചിരുന്നു. ഇത് സൗദി നിയമങ്ങൾക്ക് എതിരായതാണ് അറസ്റ്റിലാവാനുള്ള സാഹചര്യം. മറിച്ച് ഹവാല ഇടപാടല്ലെന്ന് പി.ടി.എ റഹീം എം.എൽ.എ വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസം മകൻ ടെലിഫോൺ വിളിച്ചിരുന്നു. കുറച്ചു പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. സൗദിയിൽ പുതിയ ഭരണ കുടം വന്നതാണ് നിയമങ്ങൾ കർക്കശമാകാൻ കാരണം. മകനും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. കൊടുവള്ളിയിൽ ഇപ്പോൾ സ്വർണക്കള്ളക്കടത്ത് നടക്കുന്നില്ല.
പി.ടി.എ റഹീമിന്റെ മകൻ ഷബീർ പി.ടിയും മരുമകൻ ഷബീർ വായോളി യുമുൾപ്പെടെ 20 ഓളം പേരെയാണ് ദമാം പോലീസ് അറസ്റ്റു ചെയ്തത്. ഹവാല ഇടപാട് നടത്തുന്നതിനിടെയാണ സംഘത്തെ അറസ്റ്റു ചെയ്തതെന്നാണ് ആരോപണം
Tags:
KERALA