Trending

'കൈത്തിരി':ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യമായി ആയുർവ്വേദ ചികിത്സ പദ്ധതി.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യമായി ആയുർവ്വേദ ചികിത്സയും, മരുന്നും, കൗൺസലിംങ്ങും, തെറാപ്പികളും  ലഭ്യമാക്കുന്നതിന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നൂതനമായ പദ്ധതിയാണ് "കൈത്തിരി".



പൂനൂർ കയ്യൊടിയൻ പാറയിൽ കാരുണ്യതീരം കാമ്പസിൽ വെച്ച് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ,ആയുർവ്വേദ ഡിപ്പാർട്ട്മെൻറ് എന്നിവയുടെ സഹകരണത്തോടെയാണ്  ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം 2018 നവംബർ 8 രാവിലെ 10 മണിക്ക്  കാരുണ്യതീരം കാമ്പസിൽ വെച്ച് ശ്രീ. കാരാട്ട് റസാഖ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരള വ്യവസായ വകുപ്പ് മന്ത്രി  ഇ.പി.ജയരാജൻ അവർകൾ നിർവ്വഹിക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.





Previous Post Next Post
3/TECH/col-right