Trending

മടവൂർ ഗ്രാമപഞ്ചായത്ത്: പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ അധികാരമേറ്റു

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്തിൽ യുഡിഫ് ധാരണയനുസരിച്ചു നിലവിലുള്ള പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ രാജി വെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഫ് ലെ പി.വി. പങ്കജാക്ഷൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌) പ്രസിഡന്റ്‌ ആയും, കെ.ടി. ഹസീന ടീച്ചർ (മുസ്ലിം ലീഗ്) വൈസ് പ്രസിഡന്റ്‌ ആയും വിജയിച്ചു.


പ്രസിഡന്റ്‌ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം ലെ പി. ശ്രീധരനെയും വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം ലെ ശ്യാമള  മലയിലിനെയും ഏഴിനെതിരെ പത്തു വോട്ടുകൾ ക്കാണ് പരാജയപ്പെടുത്തിയത്. 


റിട്ടേർണിംഗ് ഓഫീസർ ആയി വന്ന കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മുരളി കൃഷ്ണൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് നടന്ന അനുമോദനയോഗത്തിൽ വി.സി. അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

എം.എ. റസാഖ് മാസ്റ്റർ, കെ.സി. അബു, വി.എം.ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ,
സി.അഹ മ്മദ് കോയ ഹാജി, പി.കെ. സുലൈമാൻ മാസ്റ്റർ, വി.ഷക്കീല ടീച്ചർ, കെ.പി. മുഹമ്മദൻസ്, ചോലക്കര മുഹമ്മദ്‌ മാസ്റ്റർ, മടവൂർ ഹംസ, കെ. കുഞ്ഞാമു, സി.കെ. ഗിരീഷ് കുമാർ, പി.കെ.ഇ. ചന്ദ്രൻ, ശശി ചക്കാലക്കൽ, ടി. അലിയ്യ് മാസ്റ്റർ,വി. ഖദീജ ടീച്ചർ, ബുഷ്‌റ പൂളോട്ടുമ്മൽ, സി.പത്മനാഭകുറുപ്പ്, കെ.അബ്ദുൽ അസീസ് മാസ്റ്റർ, പി. അബ്ദുറസാഖ്, സലാം കൊട്ടക്കാവയൽ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്‌, എ.പി. നെസ്‌ത്തർ, ടി. രാജൻ, ഭാസ്കരൻ മാസ്റ്റർ, റാഫി ചെറച്ചോറ,എ.പി. യൂസുഫലി തുടങ്ങിയവർ സംസാരിച്ചു. മലയിൽ ഷംസിയ സ്വാഗതം പറഞ്ഞു.


Previous Post Next Post
3/TECH/col-right