ബുധനാഴ്ച (24-10-2018) പുലര്‍ച്ചെ 1.16 ന് ആണ് മോഷ്ടാട് ആശുപത്രിയില്‍ എത്തിയത്. മുക്കാല്‍ മണിക്കൂറോളം ആശുപത്രി വരാന്തയിലെ ബെഞ്ചില്‍ കിടന്ന ഇയാള്‍ 2.01 ന് ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നത് സി സി ടി വി യില്‍ കാണാം. നാല് മിനിറ്റിന് ശേഷം തിരിച്ചിറങ്ങി പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളിലുണ്ട്.
സംശയിക്കപ്പെടാതിരിക്കാന്‍ തലയില്‍ വെള്ള തൊപ്പി ധരിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കയ്യില്‍ കെട്ടിയ ചരടുകള്‍ അഴിച്ചിരുന്നില്ല. ജനറല്‍ വാര്‍ഡില്‍ തനിച്ചായിരുന്ന ഇവര്‍ ബുധനാഴ്ച രാവിലെയാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സഹിതം മുഹമ്മദ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കി.
No comments:
Post a Comment