Trending

ELETTIL ONLINE MORNING NEWS 24-10-2018

ELETTIL ONLINE MORNING NEWS 24-10-2018.
1194 തുലാം 07
1440 സഫർ 14             
ബുധൻ




                   



കേരളീയം

🅾 ദേശീയ വിരവിമുക്ത  ദിനമായ നാളെ സംസ്ഥാനത്തെ ഒന്ന് മുതൽ 19 വയസ്‌ വരെ ഉള്ള എല്ലാ കുട്ടികൾക്കും വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ സൗജന്യമായി വിതരണം ചെയ്യും .. അംഗൻവാടി, സ്കൂൾ, കോളെജ്‌, എന്നിവിടങ്ങൾ വഴിയാവും വിതരണം


🅾 ഐക്യരാഷ്ട്ര സഭ ദിനമായി ആചരിക്കുന്ന ഇന്ന് സംസ്ഥാനത്ത്‌ ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും ഇതിനൊപ്പം യു എൻ പതാകയും ഉയർത്തണമെന്ന് പൊതുഭരണ വകുപ്പ്‌ അറിയിച്ചു .


🅾 2020-21 അധ്യയന വർഷം മുതൽ 1 മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതികൾ സമഗ്രമായി പരിഷ്കരിക്കാൻ കരിക്കുലം കമ്മറ്റി തീരുമാനിച്ചു


🅾 കോൺഗ്രസ്‌ നേതാക്കളായ ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരായി ക്രൈം ബ്രാഞ്ച്‌ രജിസ്റ്റർ ചെയ്ത സരിതയെ പീഠിപ്പിച്ച കേസ്‌ എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക്‌ മാറ്റി.


🅾 കൊച്ചി ബ്രോഡ്‌വേയിലെ ജെ കെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന എത്തി സ്വർണ്ണ വള മോഷ്ടിച്ച്‌ കടന്ന കേസിൽ തൃശൂർ ആമ്പല്ലൂർ സ്വദേശി സ്നേഹയെ (28) സെൻട്രൽ പോലീസ്‌ അറസ്റ്റ്‌ ചെയ്തു . കടയിലെ സി സി ടി വി ദൃശ്യത്തിൽ നിന്നാണ്‌ പ്രതിയെ കണ്ടെത്തിയത്‌


🅾 ഒ എൽ എക്സ്‌ വഴി ഉടമയെ വിളിച്ച്‌ വരുത്തി ടെസ്റ്റ്‌ ഡ്രൈവിന്‌ എന്ന പേരിൽ ബൈക്ക്‌ മോഷ്ടിച്ച്‌ കടന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയും രാജാക്കാട്‌ ഭാഗത്ത്‌ വാടകക്ക്‌ താമസിക്കുന്ന ആളുമായ കെ ബി അനന്തു  (21) വിനെ അറസ്റ്റ്‌ ചെയ്തു വാഴക്കുളം സ്വദേശി ടോണി പയസിന്റെ ആയിരുന്നു ബൈക്ക്‌


🅾 കണ്ണൂർ വിമാനത്താവളം ഡിസംബർ 9 ന്‌ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും . പ്രധാനമന്ത്രി എത്തില്ല


🅾 ശബരിമല ; എൽ ഡി എഫ്‌ വിശദീകരണ സമ്മേളനം 29 ന്‌ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുo.


🅾 കോഴിക്കോട്‌ താമരശേരിയിൽ  ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍; മാതാവ് ഷമീന വസ്ത്രങ്ങള്‍ അലക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത് പിതൃസഹോദരന്റെ ഭാര്യ ജസീല (26)


🅾 ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; ശരീരത്തില്‍ പരിക്കുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്; വൈദികനെ അനുസ്മരിച്ച്‌ ജലന്ധര്‍ രൂപതയില്‍ പ്രത്യേക കുര്‍ബാനയും ഒപ്പീസും; ചടങ്ങില്‍ പങ്കെടുത്ത് വൈദികരും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികളും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം പരിശുദ്ധന്മാരെ ആക്രമിച്ചതിലുള്ള ദൈവകോപമെന്ന് പി സി ജോര്‍ജ്ജ്.


🅾 സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നു പ്രതിപക്ഷം പര്യസമായി പറയണമെന്ന് കാനം രാജേന്ദ്രന്‍; വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്; കോടതി വിധികള്‍ നടപ്പിലാക്കാന്‍ താഴെ തട്ടില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ല; കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ താല്‍പ്പര്യം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി.


🅾 തൃശ്ശൂര്‍ നഗരത്തില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമം; പണം അപഹരിക്കാന്‍ ശ്രമിച്ചത് കിഴക്കുംപാട്ടുകരിയിലെ കാനറാ ബാങ്ക് എടിഎമ്മില്‍ നിന്നും; മോഷ്ടാക്കള്‍ മലയാളികളെന്ന് പ്രാഥമിക നിഗമനം; പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ്.


🅾 സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിക്കാം; ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍.


🅾 പത്തനംതിട്ടയില്‍ മുഖ്യമന്ത്രി നടത്തിയത് അല്‍പ്പം പോലും വിട്ടു വീഴ്ചയ്ക്കില്ലെന്നുള്ള മുന്നറിയിപ്പ്; ദുരാചാരങ്ങളെ എടുത്ത് പറഞ്ഞും പന്തളം രാജകുടുംബത്തേയും തന്ത്രി കുടുംബത്തേയും വിരട്ടിയുമുള്ള പ്രസംഗം അവസാനിപ്പിക്കുന്നത് സമവായത്തിനുള്ള അവസാന സാധ്യതകള്‍; ദേവസ്വം ബോര്‍ഡിന്റെ അഴകൊഴുമ്ബന്‍ നിലപാടിനെതിരേയും കര്‍ശനമായ താക്കീത്; നിലപാട് കര്‍ശനമാക്കി യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത നിലപാടുമായി മുമ്ബോട്ട് പോകാന്‍ ഉറച്ച്‌ പിണറായി വിജയന്‍; ആകെ വിരണ്ട് ദേവസ്വം ബോര്‍ഡും പത്മകുമാറും.


ശബരിമല

🅾 ദേവസ്വം ബോര്‍ഡ് വടി കൊടുത്ത് അടി വാങ്ങരുതെന്ന് പറഞ്ഞത് അഴകൊഴമ്പൻ   നിലപാട് എടുക്കുന്ന പത്മകുമാറിനുള്ള താക്കീത്; പത്തനംതിട്ടയിലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തന്ത്രി കുടുംബത്തെ വെല്ലുവിളിച്ചതും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന കൃത്യമായ സൂചന; ക്രമസമാധാനം വിലയിരുത്താന്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയോടെ പിന്നില്‍ അണിനിരക്കാന്‍ പാര്‍ട്ടിയും; ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളെ അനുനയിപ്പിക്കാന്‍ സത്യവാങ്മൂലവുമായി വീടുകളിലേക്ക് സിപിഎം.


🅾 ശബരിമല വിഷയത്തില്‍ ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്; എസ്‌എന്‍ഡിപി നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് കുണ്ഠിതമെന്നും വി എസ്; വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളുടെ ചരിത്രം ഇപ്പോഴത്തെ കെപിസിസിക്ക് അറിയാമോയെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ പരിഹാസം.


🅾 മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ബുധനാഴ്ച്ച (ഇന്ന്)  മറുപടി: ശശികുമാര്‍ വര്‍മ.തന്ത്രിയുടെയും ക്ഷേതേശന്മാരുടെയും അധികാരം എന്തെന്ന് തന്ത്ര സമുച്ചയത്തിൽ പറഞ്ഞിട്ടുണ്ട്‌. അതിൽ പുതുതായി ഭേദഗതി ഒന്നും വന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു


🅾 അന്ന് അവര്‍ ഞങ്ങളുടെ പൂര്‍വ്വികരെ ജാതി പറഞ്ഞ് ഓടിച്ചു; ഇപ്പോള്‍ തെരുവിലിറങ്ങി അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു; അയ്യപ്പന്റെ വളര്‍ത്തച്ഛനെക്കുറിച്ച്‌ പറയുന്നവര്‍ ജന്മം നല്‍കിയവരെ മറക്കുന്നത് സൗകര്യപൂര്‍വ്വം; ശബരിമലയിലെ ശബരി തന്നെ ഒരു മലയരയ സമുദായത്തിപ്പെട്ട സ്ത്രീയാണെന്നിരിക്കെ നിരോധനം ആരുടെ പേരില്‍; ശബരിമല ക്ഷേത്രത്തിന്റെ അവകാശം തിരികെ ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മലയരയസഭ.


🅾 ശബരിമല മാസ്റ്റര്‍പ്ലാനില്‍ 142 കോടിയുടെ പ്രോജക്ടുകള്‍; പാരിസ്ഥിതിക പ്രത്യേകതകള്‍ നിലനിര്‍ത്തി ഭക്തര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ സൃഷ്ടിക്കും.


🅾 പത്തനംതിട്ടയില്‍ മുഖ്യമന്ത്രി നടത്തിയത് അല്‍പ്പം പോലും വിട്ടു വീഴ്ചയ്ക്കില്ലെന്നുള്ള മുന്നറിയിപ്പ്; ദുരാചാരങ്ങളെ എടുത്ത് പറഞ്ഞും പന്തളം രാജകുടുംബത്തേയും തന്ത്രി കുടുംബത്തേയും വിരട്ടിയുമുള്ള പ്രസംഗം അവസാനിപ്പിക്കുന്നത് സമവായത്തിനുള്ള അവസാന സാധ്യതകള്‍; ദേവസ്വം ബോര്‍ഡിന്റെ അഴകൊഴുമ്ബന്‍ നിലപാടിനെതിരേയും കര്‍ശനമായ താക്കീത്; നിലപാട് കര്‍ശനമാക്കി യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത നിലപാടുമായി മുമ്ബോട്ട് പോകാന്‍ ഉറച്ച്‌ പിണറായി വിജയന്‍; ആകെ വിരണ്ട് ദേവസ്വം ബോര്‍ഡും പത്മകുമാറും.


🅾 ശബരിമല നട ചവിട്ടാന്‍ ശ്രമിച്ച്‌ മകള്‍ ഭക്തര്‍ക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി അമ്മ മല കയറുന്നു; മകളുടെ പാപ പരിഹാരത്തിന് അയ്യന്റെ സന്നിധിയിലേക്ക് മല ചവിട്ടുന്നത് ദളിത് ആക്ടിവിസ്റ്റ് ബിന്ദുവിന്റെ മാതാവ്.


🅾 പമ്പയിൽ എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് വിവാദമായതോടെ കോടതിയെ സമീപിച്ച്‌ ഉത്തരവുമായി എത്താന്‍ ശ്രമം തുടങ്ങി; സുപ്രീംകോടതി വിധി അനുസരിച്ച്‌ ശബരിമല കയറാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് നാല് യുവതികള്‍; കോടതി അനുവദിച്ചാല്‍ പൊലീസിന് മുമ്ബില്‍ വഴികള്‍ ഒന്നുമില്ലാതെയാവും.


🅾 യുവതി പ്രവേശനത്തില്‍ അനുകൂല പോസ്റ്റിട്ട യുവതിയെ മര്‍ദ്ദിച്ച സംഭവം; വൈക്കത്ത് സിപിഎം-ബിജെപി സംഘര്‍ഷം; ബുധനാഴ്ച താലൂക്കില്‍ ബിജെപി ഹര്‍ത്താല്‍.


🅾 ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിക്ക് അയല്‍വാസി യുവാവിന്റെ വക മര്‍ദ്ദനം; അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ചെന്നുനിന്നത് ഡിവൈഎഫ്‌ഐ-ആര്‍എസ്‌എസ് സംഘര്‍ഷത്തില്‍ ! കല്ലേറില്‍ വഴിയാത്രക്കാരന്‍ അടക്കം അഞ്ചു പേര്‍ക്ക് പരുക്ക് ; ആര്‍എസ്‌എസ് കാര്യാലയം തകര്‍ത്തതിന് പിന്നാലെ വൈക്കം താലൂക്കില്‍ ഹര്‍ത്താല്‍


 ദേശീയം


🅾 ഡൽഹിയിൽ കോൺഗ്രസ്‌ പ്രസിഡണ്ട്‌ സ്ഥാനം അജയ്‌ മാക്കൻ ഒഴിയുന്നു ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ്‌ നടപടി


🅾 അണ്ണാ ഡി എം കെ വിമത എം എൽ എ മാരെ അയോഗ്യരാക്കിയ ഹൈക്കോടതി വിധി ഉടനെ ഉണ്ടാകുമെന്ന സൂചനകൾക്കിടെ ദിനകരപക്ഷ എം  എൽ എ മാർ തെങ്കാശിക്ക്‌ സമീപം കുറ്റാലത്തെ റിസോർട്ടിൽ തുടരുന്നു ദിനകരന്‌ ഒപ്പമുള്ള 23 എം എൽ എ മാരിൽ 18 പേർ കുറ്റാലത്ത്‌ ഉണ്ടെന്നാണ്‌ വിവരം. 50 അംഗ രക്ഷകരും ഉണ്ട്‌


🅾 കാശ്മീരിലെ എല്ലാ സ്കൂളുകളിലും ഗീതയും രാമായണവും പബ്ലിക്‌ ലൈബ്രറികളിൽ നിർബന്ദമായുമ്ലഭ്യമാക്കണമെന്ന ഉത്തരവ്‌  വിവാദത്തെ തുടർന്ന് പിൻവലിച്ചു


🅾 ഒരേ സമയം ഒന്നിലേറെ ട്രെയിനുകള്‍ വന്നപ്പോള്‍ യാത്രക്കാരുടെ ഇരച്ചു കയറല്‍; കൊൽക്കത്ത സാന്ദ്രഗച്ചി റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 2 പേര്‍ക്ക് ദാരുണാന്ത്യം; പരുക്കേറ്റത് 17 യാത്രക്കാര്‍ക്ക്.


🅾 യോഗിയുടെ കാല്‍ തൊട്ട് വന്ദിച്ച്‌ ചത്തീസ്ഗഡ്‌ മുഖ്യമന്ത്രി  രമണ്‍ സിങ്; തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് കാല്‍ വണങ്ങിയത് ഖൊരക്പൂര്‍ ക്ഷേത്രത്തിലെത്തി; വന്‍ വിജയം ഉറപ്പെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി.


🅾 സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റി; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല; തീരുമാനം ഇന്നലെ രാത്രി വിളിച്ച്‌ ചേര്‍ത്ത അപ്പോയിന്റ്‌മെന്റ് കമ്മറ്റിയില്‍; സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദ്ദേശം.


🅾 തിങ്കളാഴ്ച വരെ സി ബി ഐ ഡയറക്ടർ  രാകേഷ് അസ്താനയുടെ അറസ്റ്റിന് കോടതി വിലക്ക്; കേസ് റദ്ദാക്കില്ല


🅾 തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ വിലക്കി


🅾 ട്രാക്കില്‍ പറപറക്കാന്‍ 'എന്‍ജിനില്ലാ ട്രെയിന്‍' ഉടന്‍ ; വിമാനയാത്രക്ക് സമാനമായ സൗകര്യങ്ങളുള്ള 'ട്രെയിന്‍ 18' പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ എന്‍ജിനില്ലാ ട്രെയിന്‍; ട്രാക്കിലെത്തുന്നത് ശതാബ്ദി ട്രെയിനുകള്‍ക്ക് പകരം; പ്രഥമ സര്‍വീസ് വാരണാസി-പട്‌ന പാതയിലെന്നും സൂചന.


അന്താരാഷ്ട്രീയം


🅾 തുർക്കിയിൽ കൊല്ലപ്പെട്ട സൗദി വിമതൻ ജമാൽ ഖഷോഗിയുടെ ശരീര ഭാഗങ്ങൾ സൗദി കോൺസൽ ജനറലിന്റെ ഉദ്യാന വളപ്പിൽ നിന്ന് തുർക്കി അന്വേഷണ സംഘം കണ്ടെടുത്തതായി റിപ്പോർട്ട്‌.


🅾 ഖഷോഗി വധത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരിൽ പഴി ചാരി ഒഴിയരുതെന്ന് തുർക്കി പ്രസിഡണ്ട്‌ എർദ്ദോഗാൻ.കൊലയാളികൾ ആരായാലും നിയമത്തിന്‌ മുന്നിൽ കൊണ്ട്‌ വരണം.


🅾 എണ്ണ ഉൽപാദനം വർദ്ധിപ്പിക്കും എന്ന സൗദിപ്രഖ്യാപനം വന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന്‌ 78.08 ഡോളർ ആയി  കുറഞ്ഞു.


🅾 കാമറൂൺ പ്രസിഡണ്ട്‌ ആയി 85 കാരൻ ആയ പോൾ ബിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു 71% വോട്ട്‌ നേടിയാണ്‌ ജയം.36 വർഷം തുടർച്ചയായി ഭരണത്തിലിരുന്ന ബിയ ഇപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന ഭരണാധികാരിയാണ്‌


🅾 വിയറ്റ്‌നാമിന്റെ പുതിയ പ്രസിഡണ്ട്‌ ആയി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറി ഫു സ്ട്രോംഗ്‌(74) അധികാരം ഏറ്റു.


🅾 ഫേസ്​ ഐഡി, ടച്ച്‌​ ഐഡി സംവിധാനങ്ങളുമായി വാട്​സ്​ ആപ്. ഐ  ഒ എസ്‌ പ്ലാറ്റ്ഫോമിൽ ആവും ആദ്യം ഈ മാറ്റം എത്തുക


🅾 ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനം; 6 പേര്‍ കൊല്ലപ്പെട്ടു.മൊസൂളിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല


🅾 ഫാം ഹൗസില്‍ വിളിച്ചു വരുത്തി ലഹരി മരുന്ന് നല്‍കി ജീവനോടെ കുഴിച്ചു മൂടി ! മൂന്ന് മലയാളികള്‍ ഉള്‍പ്പടെ അഞ്ചു പേരെ ജീവനോടെ കുഴിച്ചു മൂടിയ കേസില്‍ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയെന്ന് അധികൃതര്‍; നടപടി സംഭവം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം; മലയാളികള്‍ക്ക് പുറമേയുണ്ടായിരുന്നത് രണ്ട് കന്യാകുമാരി സ്വദേശികള്‍.കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലിം കൊല്ലം സ്വദേശികൾ ആയ ഷെയ്ഖ്‌ ദാവൂദ്‌, ശാസ്താം കോട്ട സ്വദേശു ഷാജഹാൻ അബൂബക്കർ, രണ്ട്‌ കന്യാകുമാരി സ്വദേശികൾ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ഇവരിൽ ഒരാൾ സ്പോൺസറൗടെ മജളെ മാനഭംഗപ്പെടുത്തിയതുന്റെ പ്രതികാരമായിരുന്നു ഇതെന്ന് പ്രതികൾ


കായികം

🅾 ഐ എസ്‌ എൽ; കാലക്കേട് മാറാതെ ചെന്നൈയിന്‍; നാലാം മത്സരത്തിലും വിജയമില്ലാതെ ചാമ്പ്യന്മാർ  കിതയ്ക്കുന്നു; ഗോള്‍ രഹിത സമനില വഴങ്ങിയത് ഡല്‍ഹി ഡൈനാമോസിനോട്; ഡല്‍ഹിയെ രക്ഷിച്ചത് ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോണ്‍സൊറോ


🅾 ഐ എസ്‌ എല്ലിൽ ഇന്ന് ഗോവ , മുംബൈ സിറ്റിയെ നേരിടും


🅾 ഇന്ത്യ, വെസ്റ്റ്‌ ഇൻഡീസ്‌ രണ്ടാം ഏകദിനം ഇന്ന് ഉച്ച 1. 30 ന്‌ വിശാഖപട്ടണത്ത്‌ ആരംഭിക്കും.


🅾 ഐ ലീഗ്‌ ഫുട്ബോളിന്‌ ഈ മാസം 26 ന്‌ തുടക്കമാകും.11ടീമുകൾ ആണ്‌ മൽസരത്തിന്‌ ഉള്ളത്‌.


🅾 ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലെസ്റ്ററിനെ ആഴ്സാണൽ 3-1 ന്‌ തകർത്തു.


🅾 യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന് ബാഴ്സലോണ, ഇന്റർ നിലാനെ നേരിടും  ലിവർപൂൾ , റെഡ്‌ സ്റ്റാറിനെയും പി എസ്‌ ജി നാപ്പോളിയെയും പി എസ്‌ വി ടോട്ടനത്തെയും , ബൊറൂസിയ അറ്റ്ലറ്റിക്കൊ മാഡ്രിഡിനെയും നേരിടും.


🅾 സംസ്ഥാന സ്കൂൾ  കായികമേളയില്‍ ഇത്തവണ ആരാകും കിരീടം കൊയ്യുക? കോതമംഗലം മാര്‍ബേസിലും സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളും ഇത്തവണയും എത്തുന്നത് കച്ചമുറുക്കി രംഗത്ത്; ഈ വിജയം കൂടി ആഘോഷിച്ചിട്ട് വേണം കളം വിടാനെന്ന് രാജു പോള്‍


🅾 മെസ്സിക്കെതിരായ പരാമര്‍ശം; മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് മറഡോണ.നേരത്തെ ഒരു മൽസരത്തിന്‌ മുമ്പ്‌ മെസ്സി 20 വട്ടം ബാത്ത്‌ റൂമിൽ പോകുന്ന ആളാണെന്ന് മറഡോണ ആരോപിച്ചിരുന്നു

സിനിമാ ഡയറി


🅾 അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്ന അഭിനന്ദനങ്ങള്‍ വെറും പ്രഹസനമോ? സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ ഇനി ചെയ്യില്ല; ഇത് രാഷ്ട്രപതിയുടെ ദേശീയപുരസ്‌കാര വേദിയില്‍ നേരിട്ടതിനെക്കാള്‍ വലിയ അപമാനം; ഇന്ദ്രന്‍സിന്റെ `ആളൊരുക്കം` ഐഎഫ്‌എഫ്‌കെയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച്‌ സംവിധായകന്‍ വിസി അഭിലാഷ് പറയുന്നത് ഇങ്ങനെ.


🅾 ഒരു കുപ്രസിദ്ധ പയ്യനിലെ ബാലു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌ വിട്ടു


🅾 പുരുഷ മാഫിയാ സംഘടനയായ അമ്മയുടെ കരുത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും  അഴകൊഴമ്പൻ  നിലപാട്; അവര്‍ക്കെന്തുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് മനസ്സിലാവാത്തത്; ഉത്തരം പറയേണ്ടവര്‍ ഇപ്പോള്‍ മോഹന്‍ലാലിന് പിറകില്‍ ഒളിച്ചിരിക്കുന്നു; ദുല്‍ഖറിനെ പോലെ നിലപാടിലാത്തവനാകാന്‍ എല്ലാവര്‍ക്കും കഴിയില്ലല്ലോ? ഇരയ്‌ക്കൊപ്പം നില്‍ക്കുമ്ബോള്‍ വേട്ടക്കാരെ എതിര്‍ക്കേണ്ടി വരുന്നത് സ്വാഭാവികം; രണ്ടും കല്‍പ്പിച്ച്‌ റീമാ കല്ലിങ്കല്‍ രംഗത്ത്.
Previous Post Next Post
3/TECH/col-right