Trending

കൈതപ്പൊയിൽ G.M.U.P സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു.

കൈതപ്പൊയിൽ: ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് കൈതപ്പൊയിൽ G.M.U.P സ്കൂളിൽ ഭക്ഷ്യദിനം ആഘോഷിച്ചു.ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്.ആ ഓർമ നിലനിറുത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കപ്പെടുന്നു.



''നമ്മുടെ പ്രവർത്തനമാണ് നമ്മുടെ ഭാവി,2030 ഒാടെ വിശപ്പുരഹിത ലോകം''
എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനമുദ്യാവാക്യം. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.ഈ മുദ്രാവാക്യം കുട്ടികളിലെത്തിക്കാനാണ് സ്‌കൂളിൽ ഭക്ഷ്യമേള ഒരുക്കിയത്.

സ്ക്കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ  തയ്യാറാക്കിയ വ്യത്യസ്തമായ വിഭവങ്ങളും ചേർത്താണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.ഒരോ വിഭവത്തിൻറെയും ചേരുവകളും തയ്യാറാക്കിയ രീതിയും കുട്ടികൾ വിശദീകരിച്ചു.



വിവിധ തരം ചീരകൾ, മുരിങ്ങ, മത്തൻ, കുമ്പളം, പയർ,അമര,കോവൽ , തഴുതാമ, ഇടിച്ചക്ക,മധുരക്കിഴങ്ങ് , ചേമ്പില,ചേമ്പിൻ തണ്ട്, ചേനയില,ചേന തണ്ട്, ചേമ്പ്,കപ്പ,കൂർക്ക, മുരിങ്ങാപ്പൂവ്, വിവിധതരം അപ്പങ്ങൾ, കേക്ക്കൾ,അച്ചാറുകൾ,പുഡ്ഡിംഗുകൾ തുടങ്ങിയ വിഭവങ്ങളാണ് ഭക്ഷ്യമേളക്കായി  തയ്യാറാക്കിയത്. 

ഭക്ഷ്യമേള മുൻ പി.ടി.എ പ്രസിഡൻറ് ഇമ്പിച്ചിഅമ്മത് ഹാജി ഉൽഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എം.പി അബ്ദുറഹിമാൻ,പി.ടി.എ പ്രസിഡൻറ് അബ്ദുൽ കഹാർ,ബാബു കൈതപ്പൊയിൽ,കെ.ടി ബെന്നി,പരീത്.കെവി,സൈനുൽ ആബിദ്,ഫിലോമിന ജോസഫ്,ലിസ്സി എൻ.ജെ,റീത്ത എ.വി,
സുൽഫീക്കർ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

ലോകത്ത് ദാരിദ്രം അനുഭവിക്കുന്ന കുട്ടികളെ ചടങ്ങിൽ അനുസ്മരിച്ചു.ഒരു തരിഭക്ഷണം പോലും കളയാനുള്ളതല്ല എന്ന തിരിച്ചവോടെയാണ് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള അറുനൂറിലധികം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തത്.
Previous Post Next Post
3/TECH/col-right