Trending

ELETTIL ONLINE NEWS UPDATES 12-10-2018


ELETTIL ONLINE NEWS UPDATES 12-10-2018
1194 കന്നി 26
1440 സഫർ 02          
വെള്ളി

                

കേരളീയം

🅾 കേരളത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂരിനെ നിയമിച്ചു; വളരെ തിരക്കേറിയ സമയത്തെ അപ്രതീക്ഷിത ചുമതലയെന്ന് എംപി.കോൺഗ്രസിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്നത്‌ വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് തരൂർ


🅾 തൊഴിലുറപ്പ് പണിക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! പ്രതിദിന വേതനത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.പ്രതിദിന വേതനം 271 രൂപ ആയിരുന്നത്‌ 275 ആയാണ്‌ ഉയർത്തിയത്‌


🅾 സ്വര്‍ണ്ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്! ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണം.ഇന്ന് 80 രൂപ വർദ്ധിച്ച്‌ 23280 രൂപയായി.


🅾 ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു ; പെട്രോളിന് 10 പൈസയും ഡീസലിന് 27 പൈസയും കൂടി. തിരുവനന്തപുരത്ത്‌ പെട്രോൾ വില 85.72 ഉം ഡീസൽ വില 79.87 ലും ആണ്‌ ഇന്ന് വ്യാപാരം നടന്നത്‌


🅾സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്ന് രാത്രി 20 മിനിറ്റ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നിയന്ത്രണം തിത്‌ലി ചുഴലിക്കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ തകരാറിലായ സാഹചര്യത്തില്‍.


🅾 ആര്‍ത്തലച്ചെത്തിയ മല വെള്ളപ്പാച്ചില്‍ നിന്നും മൂന്നു കുടുംബങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഉരുള്‍ പൊട്ടലില്‍ മലവെള്ളം ഒഴുകി എത്തിയപ്പോള്‍ കല്ലും മണ്ണും മരങ്ങളും വീടിന് സമീപത്ത് അടിഞ്ഞ് ജലപ്രവാഹത്തിന്റെ ഗതി മാറിയത് ഗുണമായി; കുത്തൊഴുക്കില്‍ നശിച്ച്‌ കന്നുകാലി തൊഴുത്തുകള്‍, 2 പശുക്കളുടെ മൃതദേഹം കിട്ടി. തൊഴുത്ത്‌ പൂർണ്ണമായി ഒഴുകി പോയി.  ഒരു ഓട്ടോ റിക്ഷ 200 മീറ്റർ താഴ്ച്ചയിലേക്ക്‌ ഒഴുകി പോയി.  2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി . കോതമംഗലം നേര്യമംഗലം ചെമ്പർകുഴി  ഷാപ്പുംപടിയിലെ ഉരുള്‍പൊട്ടല്‍ നാശം വിതച്ചത് ഇങ്ങനെ.


🅾 ബംഗളൂരു സ്ഫോടന കേസിലെ പിടികിട്ടാപുള്ളിയായി ഒളിവില്‍ കഴിയവേ പി സി സലീമിന് ജനിച്ചത് നാല് മക്കള്‍; പത്ത് വര്‍ഷത്തെ ഒളിജീവിതത്തിന് ശേഷം പ്രതിയെ പൊക്കി പൊലീസ്; സഹോദരനും ഭീകരബന്ധത്തില്‍ അറസ്റ്റിലായി അകത്ത്; തടിയന്റവിട നസീറിന്റെ കൂട്ടാളികളായ സഹോദരങ്ങള്‍ കവര്‍ച്ചയിലും ബോംബ് സ്‌ഫോടനത്തിലും പങ്കാളികള്‍.


🅾 ഗോവയില്‍ നിന്നും മദ്യം കടത്തിയ കേസില്‍ പ്രതിയായിരുന്നതും രണ്ട് ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ വിദേശ മദ്യ ഡിസ്റ്റലറിക്ക് കരാര്‍ ഉറച്ചിതും നടനായ ലിഷോയ് എന്ന് സൂചനകള്‍; മനോരമ പുറത്തു വിട്ട സിനിമാ ബ്രൂവറി വിവാദത്തില്‍ ആരോപണ വിധേയനായ സിനിമ-സീരിയലുകാരന്റെ വിവരങ്ങള്‍ പുറത്ത്; ആരോപണങ്ങള്‍ നിഷേധിച്ച്‌ ലിഷോയ്


🅾 മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദുമഹാസഭയുടെ ഹരജി ഹൈക്കോടതി തള്ളി; പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയും പരാതി നല്‍കിയിട്ടില്ലെന്ന് കോടതി.


🅾 മുസ്ലിം പള്ളികളിലെ സ്ത്രീകളുടെ പ്രവേശനം; ഹര്‍ജി ഹൈക്കോടതി തള്ളി: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്ന് ഹൈക്കോടതി. അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകം ആണ്‌ ഇക്കാര്യം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നത്‌


🅾 സിപിഎം നേതാവ് പി വാസുദേവന്‍ അന്തരിച്ചു; അന്ത്യം തളിപ്പറമ്പ്‌  സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; ഏറെ കാലം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്നു.


🅾 ഒറ്റപ്പാലം പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ കയറിപ്പിടിച്ചതും ഫോണില്‍ അശ്ലീലം പറഞ്ഞതും നടന്ന സംഭവങ്ങള്‍ തന്നെ; ഷൊര്‍ണ്ണൂര്‍ എംഎല്‍എയുടെ പീഡനം കെട്ടുകഥയല്ലെന്ന് കണ്ടെത്തി ബാലനും ശ്രീമതിയും; എംഎല്‍എ പീഡകനെന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും; പികെ ശശിക്കെതിരെ നടപടി ഉറപ്പായി; യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരും കുടുങ്ങും.


🅾 കുരുക്കില്‍ വീഴാതെ കുതിരാന്‍ കടക്കാം' ; മന്ത്രി. ജി സുധാകരന്റെ അന്ത്യശാസനത്തിന് പിന്നാലെ സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയ്ക്ക് ശാപമോക്ഷം; മിന്നല്‍ വേഗത്തില്‍ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ പണികള്‍ കഴിഞ്ഞതോടെ ഗതാഗതക്കുരുക്കിന് വിട; പണികള്‍ വേഗത്തിലായത് അനാസ്ഥ മൂലം ആളുകള്‍ മരിച്ച സംഭവം  കമ്പനിക്ക്‌  കുരുക്കായതോടെ.


🅾 നിലമ്പൂരിൽ വന്‍കുഴല്‍പ്പണവേട്ട; ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍; പണം സൂക്ഷിച്ചത് കാറിന്റെ ഡോറിലെ രഹസ്യ അറയില്‍.മഞ്ചേരി വള്ളുവമ്പ്രം സ്വദേശികൾ ആയ പാലക്കോട്‌ വീട്ടിൽ അൻവർ ഷഹാദ്‌  (32) ഉള്ളാട്ട്‌പറമ്പിൽ റിയാസ്‌ ബാബു (28) എന്നിവരാണ്‌ പിടിയിൽ ആയത്‌. പ്രതികളെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കും


ശബരിമല


🅾 ശബരിമലയില്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിച്ച്‌ കൂടെ നിര്‍ത്താന്‍ ഹൈന്ദവ സംഘടന നേതാക്കള്‍; ഹൈന്ദവര്‍ ഒരുമിച്ച്‌ നില്‍ക്കേണ്ടതിനെ കുറിച്ചും ചര്‍ച്ച ചെയ്‌തേക്കും; പ്രക്ഷോഭം ശക്തമാക്കാന്‍ എല്ലാവരും വേണമെന്ന് പരിവാര്‍o സംഘടനകള്‍.


🅾 ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍; സുപ്രീം കോടതി വിധി നിരാശാജനകം; സമരത്തില്‍ പങ്കെടുക്കുന്ന എസ്‌എന്‍ഡിപി പ്രവര്‍ത്തകരെ തടയില്ല; ആചാരങ്ങളും അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിശ്വാസികള്‍ക്ക് ഒപ്പമെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി; ബിഡിജെഎസ്സിന്റെ സമരത്തിനും പച്ചക്കൊടി.


🅾 ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് പന്തളത്ത്  ഇന്ന് രാവിലെ തുടക്കമായി. ആയിരങ്ങൾ പങ്കെടുത്തു


🅾 കേരളം കൈയൊഴിഞ്ഞതോടെ കേന്ദ്രത്തിന്റെ നിലപാട് നോക്കി അയ്യപ്പഭക്തര്‍; കണ്‍കറണ്ട് ലിസ്റ്റില്‍ പെട്ട വിഷയം ആയതിനാല്‍ കേന്ദ്രത്തിനോ കേരളത്തിനോ നിയമനിര്‍മ്മാണം നടത്താം; സുപ്രീംകോടതി വിധി മറികടക്കാന്‍ ഏക ആശ്രയം കേന്ദ്ര നിയമം; തെരുവില്‍ ഇറങ്ങിയ ബിജെപിയും ആര്‍ എസ് എസും മോദിയെ ബോധവല്‍ക്കരിക്കുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയ വൈറലാക്കുന്നു


🅾 ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് അബ്രാഹ്മണരായ ശാന്തിമാരെ ശബരിമലയില്‍ നിയമിക്കാന്‍ തീരെ താല്‍പര്യമില്ല; പിന്നോക്കക്കാരന്‍ വിഷ്ണു നാരായണന്‍ ശബരിമലയിലെ മേല്‍ശാന്തിയാവേണ്ടെന്ന് തറപ്പിച്ച്‌ പറഞ്ഞ് ദേവസ്വം ബോര്‍ഡ്.


🅾 മണ്‍ട്രോ സായിപ്പിന്റെ കാലത്ത് ക്ഷേത്ര സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ പിടിച്ചെടുത്തത് അഞ്ച് പൈസ നഷ്ടപരിഹാരം നല്‍കാതെ; 1949ല്‍ തിരുവിതാംകൂറിലെ മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കും പത്മനാഭ സ്വാമിക്കുമായി അനുവദിച്ച 46.5ലക്ഷം രൂപ ഒരു കോടിയായി ഉയര്‍ന്നതാണ് ഇപ്പോഴും സര്‍ക്കാര്‍ ഗ്രാന്റ് എന്ന പേരില്‍ കെട്ടിഘോഷിക്കുന്നത്; ശബരിമലയില്‍ നിന്നു മാത്രം ശതകോടികളാണ് ഖജനാവിലേക്ക് ഒഴുകുന്നത്; എൻ എസ്‌ എസ്‌ ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍.


🅾 ശബരിമല സമരത്തിനെതിരെ ദേശീയ വനിതാ കമ്മിഷന്‍; സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സ്ത്രീകള്‍തന്നെ സമരംചെയ്യുന്നത് എന്തിന്; വിധിക്കെതിരെ നിയമം കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ക്കും; ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ആചാരങ്ങളും നിയമങ്ങളും നിലനില്‍ക്കില്ല; സ്ത്രീകളെ ശബരിമലയില്‍ പോകാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല; സ്വയം തീരുമാനമെടുക്കാനുള്ള അവസരമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുതെന്നും സംഘപരിവാര്‍ സഹയാത്രികയാ രേഖ ശര്‍മ്മ.


🅾 എല്ലാ ആചാരങ്ങള്‍ക്ക് പിന്നിലും ശാസ്ത്രീയ കാരണമുണ്ട്; പണ്ട് ശബരിമലയിലേക്കുള്ള യാത്ര അതീവ ദുര്‍ഘടമായിരുന്നു; സന്നിധാനത്ത് എത്തിച്ചേരാന്‍ ദിവസങ്ങളും ആഴ്ചകളുമെടുക്കും; ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് ശബരിമല യാത്ര അസാധ്യo. അതുകൊണ്ടാണ് സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്; ശബരിമലയിലെ വിധിയെ സ്വാഗതം ചെയ്ത് ശ്രീ ശ്രീ രവിശങ്കര്‍.


🅾 ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് എല്‍.ഡി.എഫ്; വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ഒപ്പം ചേര്‍ന്നത് അപകടകരം; ഒക്ടോബര്‍ 16 മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.


🅾 ശബരിമല കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നും വരുന്നത് ഭീഷണി സന്ദേശങ്ങള്‍; ഇത്തരം ഭീഷണികള്‍ക്ക് മുമ്പിൽ   പതറില്ല, ഈ മണ്ഡലകാലത്ത് തന്നെ അയ്യപ്പനെ തൊഴാന്‍ പതിനെട്ടാംപടി കയറും; ശബരിമല ആരുടെയും പിതൃസ്വത്തല്ല, ഞങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം; നിലപാട് വ്യക്തമാക്കി തൃപ്തി ദേശായി രംഗത്ത്; ഫെമിനിച്ചികളായ മഹിഷിമാര്‍ അതിക്രമിച്ചു കടക്കുന്നത് ചെറുക്കുമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വറും.


🅾 ശബരിമല സമരം നയിക്കാന്‍ കുമ്മനത്തെ പ്രതീക്ഷിച്ചവര്‍ക്ക് നിരാശ; പ്രക്ഷോഭം നയിക്കാന്‍ ഗവര്‍ണ്ണറെ അയക്കാനാകില്ലെന്ന് അമിത് ഷാ; മിസോറാമിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കഴിയും വരെ ഒരിടത്തും വിടില്ലെന്ന നിലപാട് എടുത്ത് മോദിയും; കുമ്മനത്തെ കേരളത്തിലേക്ക് അയക്കുക മോഹന്‍ലാലിന്റെ മനസ്സ് അറിഞ്ഞ ശേഷം മാത്രം;തിരുവനന്തപുരത്ത്‌ രാജേട്ടൻ മൽസരിക്കണം എന്നാണ്‌ ഒരു വിഭാഗം ആഗ്രഹിക്കുന്നത്‌. എന്നാൽ മോഹൻലാൽ മൽസരിക്കാൻ സമ്മതം അറിയിച്ചാൽ നറുക്ക്‌ മോഹൻലാലിന്‌ വീഴും. ശബരിമല സമരം തല്‍കാലം ശ്രീധരന്‍ പിള്ള തന്നെ നയിക്കേട്ടേയെന്ന് ബിജെപി ദേശീയ നേതൃത്വം; രാജേട്ടനെ പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടി.


🅾 ദേവസ്വം മന്ത്രിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു; വിശ്വാസികളെ വെച്ചുള്ള ആര്‍എസ്‌എസിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.


🅾 ശബരിമല വിഷയത്തില്‍ തെരുവില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി ജി സുധാകരന്‍; 'വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ ബഹളം വെക്കുന്നത്; സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്‌എസ്സിന് മാത്രമെന്നും മന്ത്രി.


🅾 സുന്നി പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപം സൃഷ്ടിക്കാനെന്ന് മുല്ലപ്പള്ളി; ശബരിമല സ്ത്രീ പ്രവേശനത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്നും കെപിസിസി അധ്യക്ഷന്‍


🅾 ന്യായത്തില്‍ തോല്‍ക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികള്‍; അതൊരു താളഭംഗമാണ്; ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ പോസ്റ്റിട്ടതിന് തന്നെ അസഭ്യം പറഞ്ഞവരെ പരിഹസിച്ച്‌ എഴുത്തുകാരി എസ്.ശാരദക്കുട്ടി.


ദേശീയം


🅾 ഒഡീഷ തീരം തൊട്ട തിത്‌ലി കൊടുങ്കാറ്റ് കനത്ത നാശം വിതച്ച്‌ മുന്നേറുന്നു; ഗോപാല്‍പുരില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 150 കിലോമീറ്റര്‍; മൂന്ന് ലക്ഷത്തോളം പെരെ ഒഴിപ്പിച്ചു.


🅾 തിത്ത്ലിയില്‍ ആടിയുലഞ്ഞ് ആന്ധ്രയും ഒഡീഷയും ബംഗാളും; എട്ട് മരണം; കാറ്റ് വീശുന്നത് മണിക്കൂറില്‍ 140-150 കിലോമീറ്റര്‍ വേഗത്തില്‍; ശ്രീകകുളം, വിജയനഗരം ജില്ലകളില്‍ വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും പൂര്‍ണമായി തകര്‍ന്നു; മൂന്ന് സ്ഥാനങ്ങളിലേക്കായി 1,000 എന്‍ഡിആര്‍എഫ് അംഗങ്ങളെ കേന്ദ്രം നിയോഗിച്ചു.


🅾 ആള്‍ദൈവം രാംപാല്‍ രണ്ടു കൊലപാതക കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി; വിധി പ്രസ്താവിച്ചത് ഹിസ്സാര്‍ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതി: ശിക്ഷ ഒക്ടോബര്‍ 17ന് പ്രഖ്യാപിക്കും.1800 പോലീസുകാരെ ആണ്‌ വിധി പ്രസ്താവിക്കുന്നതിന്‌ മുമ്പ്‌ കോടതി പരിസേത്ത്‌ വിന്യസിച്ചിരുന്നത്‌


🅾 അഴിമതിയുടെ കാര്യത്തില്‍ തെലങ്കാന ഇന്ത്യയില്‍ ഒന്നാമത്; സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍നിന്ന് 20 ലക്ഷം വോട്ടര്‍മാര്‍ അപ്രത്യക്ഷമായത് എങ്ങനെയെന്ന് അമിത് ഷാ മറുപടി പറയണമെന്നും വിജയശാന്തി..ബി ജെ പി യും ടി ആർ എസും തമ്മിൽ തെലങ്കാനയിൽ രഹസ്യ ധാരണ ഉണ്ടെന്നും വിജയശാന്തി ആരോപിച്ചു.  കോൺഗ്രസ്‌ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ


🅾 ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലൂടെ രൂപ കടന്ന് പോയിക്കൊണ്ടിരിക്കുന്ന അവസരത്തിൽ  രൂപയെ കാക്കാന്‍ പ്രവാസികള്‍ക്കേ കഴിയൂ; രൂപയുടെ മൂല്യം ദിനംതോറും ഇടിയാന്‍ തുടങ്ങിയതോടെ പ്രവാസികളെക്കൊണ്ട് പരമാവധി പണം നാട്ടിലേക്ക് അയപ്പിച്ച്‌ സമ്പദ്‌വ്യവസ്ഥയെ കാക്കാന്‍ പദ്ധതിയാലോചിച്ച്‌ കേന്ദ്രം; ബോണ്ടും കടപ്പത്രവും ഒക്കെ ഇറക്കി പ്രവാസിപ്പണം ശേഖരിച്ച്‌ കറന്റ് അക്കൗണ്ട് വീഴ്ച കുറയ്ക്കും


🅾 ഉത്തരേന്ത്യന്‍ ലോബിയെന്ന് വിളിച്ച്‌  ആക്ഷേപിക്കുമ്പോൾ അറിയുക; വടക്കും ആര്‍ക്കും തമ്മില്‍ കണ്ടുകൂടാ; ഒരു ബലാത്സംഗത്തിന്റെ പേരില്‍ തെരുവിലറങ്ങിയ ഗുജറാത്തികള്‍ ഹിന്ദി സംസാരിക്കുന്ന എല്ലാവരെയും കൂട്ടത്തോടെ തല്ലിയോടിച്ചു; ബീഹാറികളും യുപിക്കാരും എംപിക്കാരുമൊക്കെ കൂട്ടത്തോടെ പലായനം ചെയ്യുന്നു; ഗുജറാത്തിനെ പൂര്‍ണമായും കൈവിട്ട് ഇതരസംസ്ഥാനക്കാരുടെ ഒഴുക്കുതുടരുന്നു.


🅾 കേന്ദ്രമന്ത്രി എംജെ അക്‌ബര്‍ ഹോട്ടലിലേക്ക് അഭിമുഖത്തിന് രാത്രി വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പ്രിയാരമണി; ഏഷ്യന്‍ ഏജില്‍ പ്രവർത്തിക്കുമ്പോൾ  അശ്ലീലം പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വയറിലെ ലേഖിക; രാത്രിയില്‍ ഹോട്ടലിലേക്ക് വിളിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യാടുഡേ ലേഖിക; ഡെയ്‌ലി ടെലഗ്രാഫിലെ ജോലിക്കിടെ പീഡനശ്രമം ഉണ്ടായെന്ന് മറ്റൊരു യുവതി; കേന്ദ്രമന്ത്രിക്കെതിരെ ആരോപണവുമായെത്തിയത് 9 വനിതാ പത്രപ്രവര്‍ത്തകര്‍; എംജെ അക്‌ബര്‍ ഊരാക്കുടുക്കിലായിട്ടും കുലുങ്ങാതെ മോദി; മൗനത്തില്‍ ബിജെപിയിലും പ്രതിഷേധം.


🅾 140 രാജ്യങ്ങളില്‍ ബിസിനസ് സാമ്രാജ്യം; അംബാനി ജീവിച്ചതിനേക്കാള്‍ ആഡംബരമായി ജീവിതം; ഭാവം നോക്കി സേവനം ചെയ്യാന്‍ അനേകം വേലക്കാര്‍; സുഖിക്കാന്‍ മുന്തിയ ഇനം കാറുകളും അത്യാഢംബര വീടുകളും; ഐഎന്‍എക്‌സ് മീഡിയ കേസില്‍ കുടുങ്ങിയതോടെ കാര്‍ത്തി ചിംബരത്തിന്റെ സ്വത്തുക്കള്‍ ഒലിച്ചുപോയി; 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്.


🅾 പട്ടാളം ഇറങ്ങുന്നത് മോദി വൈകിപ്പിച്ചു; സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ 300 ജീവന്‍ രക്ഷിക്കാമായിരുന്നു; കലാപ ബാധിത പ്രദേശത്ത് പട്ടാളം എത്താന്‍ സംസ്ഥാനം സൃഷ്ടിച്ച തടസ്സംമൂലം 34 മണിക്കൂര്‍ വൈകി: ഗുജറാത്ത് കലാപം നേരിട്ട പട്ടാള മേധാവി തുറന്ന്  പറയുമ്പോൾ  പുറത്ത് വരുന്നത് ഇതുവരെ മറയ്ക്കാന്‍ ശ്രമിച്ച മോദിയുടെ പങ്ക്.മുൻ ലെഫ്റ്റനന്റ്‌ ജനറൽ സമീറുദ്ദീൻ ഷായുടെ പുസ്തകത്തിൽ ആണ്‌ വിവാദ പരാമർശം ഉള്ളത്‌


🅾 ജമ്മുവില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍; സൈനികന് പരിക്ക്; കുപ്‌വാരയിൽ   ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റമുട്ടല്‍; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടന്ന് വിവരം.


🅾 ഓണ്‍ലൈന്‍ സ്ഥാപനമായ ക്വിന്റിലും ഉടമസ്ഥന്‍ രാഘവ് ബാലിന്റെ വീട്ടിലും ആദായ നികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന; ഇമെയിലും മാധ്യമപ്രവര്‍ത്തനപരമായ രേഖകളും പരിശോധിക്കരുതെന്ന് രാഘവ്; ദി ന്യൂസ് മിനുട്ട് ഓഫീസിലും ഉദ്യോഗസ്ഥരെത്തി; സര്‍വേയുടെ ഭാഗമായെന്ന് അധികൃതര്‍: മോദി വിമര്‍ശകരായ മാധ്യമ സ്ഥാപനങ്ങളിലെ പരിശോധന അടിച്ചമര്‍ത്തല്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി.


🅾 ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം; ഗോരഖ്പൂരില്‍ കഡ്‌ഗോദാം-ഹൗറ എക്സ്‌പ്രസ പാളം തെറ്റി; സംഭവത്തില്‍ ആളപായമില്ലെന്ന് വിവരം.


🅾 ഗംഗ ശുചീകരണത്തിന് ഉപവാസം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു; മരണ കാരണം ഹൃദയാഘാതം; പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ ഗംഗാ നദിയിലെ ഖനന - ജല വൈദ്യുത പദ്ധതികളെ എതിര്‍ത്തിരുന്ന വ്യക്തി.


🅾 റാഫേല്‍ ഇടപാടില്‍ വെട്ടിലായി കേന്ദ്രസര്‍ക്കാര്‍; റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള കരാറില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ 'നിര്‍ബന്ധിതവും അടിയന്തരവുമായ' വ്യവസ്ഥയെന്ന് ഫ്രഞ്ച് മാധ്യമം; എച്ച്‌എഎല്ലിനെ തഴഞ്ഞത് അഴിമതി ലക്ഷ്യമിട്ടെന്ന് വ്യക്തം: വിവാദം കൊഴുക്കുവേ നിര്‍മല സീതാരാമന്‍ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍.


🅾 പ്രതിരോധ മന്ത്രിയുടെ ഫ്രാന്‍സ് യാത്ര റഫേല്‍ അഴിമതി മറയ്ക്കാന്‍; ദസ്സോ സന്ദര്‍ശനത്തിന്റെ ലക്ഷ്യവും ഇതുതന്നെ; അനില്‍ അംബാനിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കുന്ന രേഖകള്‍ വരും ദിവസങ്ങളില്‍ പുറത്തു വരും; റാഫേല്‍ അഴിമതിയില്‍ വിമര്‍ശനനവുമായി രാഹുല്‍ ഗാന്ധി വീണ്ടും മോഡി രാജ്യത്തിന്റെയല്ല, അംബാനിയുടെ കാവല്‍ക്കാരന്‍; റാഫേല്‍ കരാര്‍ കടം കയറിയ റിലയന്‍സിനെ രക്ഷിക്കാന്‍; പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം മോഡിയെ രക്ഷിക്കാനെന്നും രാഹുല്‍.


🅾 ആദ്യ അഞ്ച് മിനിറ്റില്‍ നാല് ലക്ഷം കോടിയുടെ നഷ്ടം; തകര്‍ന്നടിഞ്ഞ് പ്രമുഖ  കമ്പനികൾ ഓഹരി വിപണിയില്‍ കരിദിനം!. തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്സ് ആയിരം പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി ഇടിഞ്ഞത് 320 പോയിന്റിലധികം; നഷ്ടത്തിന് ഇടയാക്കിയത് ആഗോള വിപണിയിലെ ആശങ്കകള്‍.


🅾 രൂപ വീണ്ടും തകര്‍ന്നടിഞ്ഞു ; ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 രൂപയിലെത്തി.രൂപയുടെ മൂല്യത്തിൽ ഇന്ന് ഉണ്ട്സയത്‌ 24 പൈസയുടെ ഇടിവ്‌


🅾 മേല്‍ ജാതിക്കാരനായതിനാല്‍ എനിക്ക് ജോലി ലഭിക്കില്ലെന്ന് പറഞ്ഞ് ആക്രോശിച്ച്‌ യുവാവ്; യുവ ജനദാദള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിഹാര്‍ മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്; നിതീഷ് കുമാറിന് നേരെ ചെരുപ്പെറിഞ്ഞ യുവാവ് അറസ്റ്റില്‍.


🅾 "രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നല്‍കിയത് പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ല' ; ' യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, കര്‍ഷകരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാവും തങ്ങള്‍ ചെയ്യുക'; ബിക്കാനിറിലെ മഹാസങ്കല്‍പ റാലിയില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി.


അന്താരാഷ്ട്രീയം

🅾 പാസ്‌പോര്‍ട്ടും ഐഡി കാര്‍ഡും ബോര്‍ഡിങ് പാസ്സും ഒന്നും വേണ്ട; യാത്രക്കാര്‍ സ്മാര്‍ട്ട് ടണലിലൂടെ നടന്നാല്‍ മാത്രം മതി; അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി വരുന്ന യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 15 സെക്കന്‍ഡ് പോലും വേണ്ട.


🅾 പ്രശ്‌ന പരിഹാരത്തിനായി വാടക ഗുണ്ടകളെ ഏല്‍പ്പിക്കുന്നത് പോലെയാണ് ഗര്‍ഭഛിദ്രവും; ഗര്‍ഭം അലസിപ്പിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി പോപ് ഫ്രാന്‍സിസ് രംഗത്ത്


🅾 മീ ടുവില്‍ നിലപാട് അറിയിച്ച്‌ അമേരിക്കയുടെ പ്രഥമവനിത; ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകള്‍ തെളിവ് നല്‍കണം; സ്ത്രീകളെ പിന്തുണയ്ക്കുന്നതുകൊണ്ട് പുരുഷന്മാരെ തള്ളിക്കളയാന്‍ കഴിയില്ലെന്നും മെലാനിയ ട്രംപ്.


🅾 പുടിനും മോദിയും തമ്മില്‍ അത്രയ്ക്ക് വലിയ സൗഹൃദം വേണ്ട! അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ഡോണള്‍ഡ് ട്രംപ്; അമേരിക്കയുടെ ആവശ്യം വകവയ്ക്കാതെ എസ് 400 കരാറില്‍ ഒപ്പിട്ടതും രസിക്കാതെ യുഎസ്; ആയുധ വ്യാപാരത്തില്‍ റഷ്യയുമായി സഹകരിച്ച ചൈനയുടെ ഗതി ഇന്ത്യക്കും വരുമോ?.


🅾 സാങ്കേതിക തകരാര്‍ മുന്‍കൂട്ടി അറിഞ്ഞത് ബഹിരാകാശ യാത്രികര്‍ക്ക് 'തുണയായി' ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട നാസയുടെ  സോയൂസ് റോക്കറ്റ് അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട് ; യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത് എമര്‍ജന്‍സി റെസ്‌ക്യു സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചത് മൂലം.


🅾 പാപ്പുവ ന്യുഗിനിയയില്‍ ഭുചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി.



കായികം


🅾 ഓസ്ടൃലിയ, പാകിസ്ഥാൻ ആദ്യ  ക്രിക്കറ്റ്‌ ടെസ്റ്റ്‌ സമനിലയിൽ അവസാനിcചു. അവസാന ദിവസമായ ഇന്ന് ഓസ്ടൃലിയയുടെ 5 വിക്കറ്റ്‌ മാത്രം എടുക്കാനെ പാകിസ്ഥാന്‌ കഴിഞുള്ളു.

സ്കോർ കാർഡ്‌ :
പാക്കിസ്ഥാൻ : 482, 181/6 ഡിക്ലയർ
ഓസ്ടൃലിയ. : 202, 362/8


🅾 ഇന്ത്യ, വെസ്റ്റ്‌ ഇൻഡീസ്‌ രണ്ടാം ടെസ്റ്റ്‌ നാളെ ആരംഭിക്കും. രണ്ട്‌ മൽസരങൾ  അടങ്ങിയ പരമ്പരയിൽ ആദ്യ മൽസരം ഇന്ത്യ  വിജയിച്ചിരുന്നു


🅾 ഇംഗ്ലണ്ട്‌ , ശ്രീലങ്ക ആദ്യ ഏകദിനം മഴയെ തുടർന്ന് ഉപേക്ഷിച്ചു


🅾 മീ ടൂവില്‍ കുടുങ്ങി ലങ്കന്‍ താരം ലസിത് മലിംഗ; ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി യുവതി; മലിംഗയുടെ മുറിയില്‍ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ച്‌; രക്ഷപ്പെട്ടത് ഹോട്ടല്‍ വെയ്റ്റര്‍ മുറിയിലെത്തിയ തക്കത്തിന്; സംഭവം ഐപിഎല്‍ സീസണില്‍.ഗായിക ചിന്മയി ശ്രീപദ തന്നെയാണ്‌ ഇക്കാര്യം പുറത്ത്‌ വിട്ടത്‌


 സിനിമാ ഡയറി



🅾 സംവിധായകന്‍ കരാര്‍ ലംഘിച്ചു; രണ്ടാമൂഴത്തില്‍ നിന്ന് പിന്മാറിയതില്‍ എംടി വാസുദേവന്‍ നായര്‍.


🅾 ഒരു ജന്മം മുഴുവന്‍ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമന്‍! മഹാഭാരത നോവലിനെ കഥാപാത്രമാക്കാന്‍ എംടിക്ക് കഴിയില്ല; കാത്തിരുന്ന് മടുത്തപ്പോള്‍ 'തിരക്കഥ' വീണ്ടെടുക്കാന്‍ കേസുമായി പ്രിയ എഴുത്തുകാരന്‍; ശ്രീകുമാര്‍ മേനോനില്‍ നിന്നും അവകാശം തിരിച്ചു വാങ്ങാന്‍ നിയമ പോരാട്ടം; ഹര്‍ജിയുമായി എംടി കോഴിക്കോട്ടെ കോടതിയില്‍; മോഹന്‍ലാലിന്റെ രണ്ടാമൂഴം പ്രതിസന്ധിയിലേക്ക്; ബിആര്‍ ഷെട്ടി പിന്‍വാങ്ങും.


🅾 പുഷ്‌ ശ്രീകുമാറിന്റെ പിറകെ നടന്ന് ചോദിച്ചിട്ടും തിരക്കഥ തിരിച്ചു നല്‍കിയില്ല; ഇനി രണ്ടു വര്‍ഷത്തേക്ക് മോഹന്‍ലാലിന്റെ ഡേറ്റില്ലെന്ന് അറിഞ്ഞതോടെ എംടിയുടെ നിരാശ ഇരട്ടിച്ചു; വീരവാദങ്ങളില്‍ സിനിമാക്കാര്‍ പോലും സംശയം പ്രകടിപ്പിച്ചപ്പോള്‍ കോടതിയുടെ പടി കയറി എംടി വാസുദേവന്‍ നായര്‍; നിയമ പോരാട്ടം ഇതിഹാസ ചിത്രം എത്രയും വേഗം അഭ്രപാളികളിലെത്തിക്കാന്‍; എഴുത്തുകാരനോട് ക്ഷമ ചോദിച്ച്‌ പ്രോജക്ടുമായി മുന്നോട്ട് പോകാന്‍ പുഷ് ശ്രീകുമാറും; 'രണ്ടാമൂഴത്തില്‍' ഒന്നും മിണ്ടാതെ മോഹന്‍ലാലും.


🅾 രണ്ടാമൂഴം സിനിമ ആക്കുന്നതിന് ശ്രീകുമാര്‍ മേനോന് വിലക്കേര്‍പ്പെടുത്തി കോടതി; കേസ് തീര്‍പ്പാക്കും വരെ തിരക്കഥ സിനിമയാക്കാന്‍ സാധിക്കില്ല; സംവിധായകനും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിക്കും നോട്ടീസ് അയച്ചു; ഉത്തരവ് പുറപ്പെടുവിച്ചത് എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ട്; രണ്ടാമൂഴത്തിലെ ഭീമനാകാന്‍ കാത്തുനിന്ന മോഹന്‍ലാലിന്റെ മോഹങ്ങളും അടുത്തെങ്ങും പൂവണിയില്ല.


🅾 രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍; എം ടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ച; ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും; രണ്ടാമൂഴത്തിന് ഒരുപാട് അന്താരാഷ്ട്ര കരാറുകളും  സാമ്പത്തിക  പ്ലാനുകളും ആവശ്യമായതിനാല്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തതാണ് സിനിമ നീണ്ടു പോകാന്‍ കാരണം; അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമാണ്: ആ ആഗ്രഹം നിറവേറ്റുമെന്നും ശ്രീകുമാര്‍ മേനോന്‍.


🅾 മാസം ഒരുകോടി വരുമാനം ഉള്ള കച്ചവടം ഉഴപ്പിയത് സിനിമാ ഭ്രാന്ത് തലയില്‍ കയറിയപ്പോള്‍; ഒടിയന്റെ പിന്നാലെ നടന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പാപ്പര്‍ ഹര്‍ജി വേണ്ടി വന്നു; കാശിന്റെ കാര്യത്തില്‍ ഉറപ്പില്ലാതെ വന്നപ്പോള്‍ എംടിയോട് വാങ്ങിയ തിരക്കഥ നീട്ടിക്കൊണ്ട് പോയി; ഈ ആയുസില്‍ രണ്ടാമുഴം സ്‌ക്രീനില്‍ കാണണമെന്ന് മോഹിച്ച എംടി തിരക്കഥ ചോദിച്ച്‌ പലവട്ടം ബന്ധപ്പെട്ടപ്പോഴും മൗനം പാലിച്ചപ്പോള്‍ കോടതിയില്‍ പോയി; രണ്ടാമൂഴത്തിന്റെ പേരില്‍ വിവാദത്തിലായ ശ്രീകുമാര്‍ മേനോന്‍ പാപ്പരാകാന്‍ നോക്കിയിരിക്കുന്ന സിനിമാക്കാര്‍.


🅾 അമ്മയുടെ മരണവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം; രാഷ്ട്രീയ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി 1000 കോടിയുടെ കഥ പറഞ്ഞു സിനിമ പ്രഖ്യാപിച്ചു; വന്‍ ചതിയില്‍ വീണു പോയത് രണ്ടാമൂഴം സിനിമയാക്കാന്‍ ആഗ്രഹിച്ച എംടി വാസുദേവന്‍ നായര്‍; ഒരു സിനിമ പോലും ചെയ്യാതെ ശ്രീകുമാര്‍ മേനോന്‍ അങ്ങനെ ' വമ്പൻ സംവിധായകനായി'; ഇപ്പോള്‍ നടന്നത് രണ്ടാമൂഴം സിനിമയാക്കുമെന്ന പ്രഖ്യാപനം തന്നെ ഒരു തട്ടിപ്പെന്ന് സംശയം അടിവരയിടുന്ന സംഭവം.




🅾 പാട്ടുസീനില്‍ അയാള്‍ തന്റെ ശരീരത്തിലേക്ക് ഇഴുകിചേര്‍ന്നു കളഞ്ഞു; ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു; സംവിധായകന്‍ പറഞ്ഞത് ആസ്വദിച്ചോളാന്‍; പ്രബലര്‍ ആയതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല: ധനുഷിന്റെ സിനിമയില്‍ നായികയായ നടിയും മീ ടൂ ക്യാമ്പയിനിൽ. ധനുഷ്‌ ചിത്രം അനേകനിൽ നായികയായ അമെയ്‌രാ ദസ്തൂർ ആണ്‌ ആരോപണവുമായി രംഗത്ത്‌ വന്നത്‌


🅾 'ബാലഭാസ്കറിനോട്‌ എനിക്ക് ഉത്തരവാദിത്വമുണ്ട്, മാത്രമല്ല ലക്ഷ്മിയുടെ വിവരങ്ങള്‍ ഏവരും അറിയാന്‍ ആഗ്രഹിക്കുന്നുണ്ട് അതിനാലാണ് അപ്‌ഡേറ്റ് ചെയ്യുന്നത്' ;'ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ബാലയുടെ മാനേജര്‍ അറിയിച്ചു, ഏവരും പ്രാര്‍ത്ഥിക്കണം'; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ച്‌ വരുന്നുവെന്നറിയിച്ച്‌ സ്റ്റീഫന്‍ ദേവസ്സിയുടെ ഫേസ്‌ബുക്ക് ലൈവ്.


🅾 ഇത് മാണിക്കന്റെ ഒടി വിദ്യ! പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തിയ ട്രെയിലറിന് ഒരു ദിനം പിന്നിടുമ്പോൾ  1.8 മില്ല്യണ്‍ വ്യൂസ്; 55000ത്തിനോടടുത്ത് ഷെയറുകളും.


🅾 ഒരു അഭിനേതാവെന്ന നിലയ്ക്ക് കഴിഞ്ഞ ഒന്‍പത് മാസവും എനിക്ക് വേറിട്ട പഠനാനുഭവങ്ങളാണ് സമ്മാനിച്ചത്; ലാലേട്ടനൊപ്പമുള്ള ആ പന്ത്രണ്ട് ദിവസങ്ങള്‍ മാന്ത്രികമായിരുന്നു; തന്റെ കരിയറില്‍ ഇത്രയും വലിയൊരു ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; പിറന്നാള്‍ ദിനമായ ഇന്ന് കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്തുമ്ബോള്‍ മനസ് തുറന്ന് നിവിന്‍ പോളി.


🅾 പൊന്നമ്മച്ചീ... മരിച്ചവരെ വിട്ടേക്കൂ; സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്‍' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോലെ? ഇല്ലെങ്കില്‍ ആ 'കോല്‍' നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും! ജാഗ്രതെ; മരിച്ചിട്ടും തിലകനെതിരെ വിമർശനവുമായി വന്ന  കെപിഎസി ലളിതയ്ക്ക് നേരെ വിമര്‍ശനവുമായി ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.


🅾 സായ് പല്ലവിയുടെ പുതിയ തെലുഗ് ചിത്രത്തിന്റെ ടീസറിന് വമ്പൻ  വരവേല്പുമായി ആരാധകര്‍; പാടി പാടി ലെച്ചെയുടെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് കണ്ടത് പത്ത് ലക്ഷത്തോളം പേര്‍.


🅾 ഫഹദ് ഫാസില്‍-സത്യന്‍ അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശന്‍' പൂര്‍ത്തിയായി


🅾 നിവിന്‍ പോളി ചിത്രം മിഖായേലിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി..


🅾 തനുശ്രീ ദത്തയുടെ പരാതി; നാന പടേക്കറിനെതിരെ കേസെടുത്തു.



Previous Post Next Post
3/TECH/col-right