Trending

ബൈക്ക് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കോടഞ്ചേരി :കോടഞ്ചേരി താമരശ്ശേരി റോഡിൽ കാഞ്ഞിരാടിന് സമീപത്തെ വളവിൽ വെച്ച് ബൈക്ക് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.  കാഞ്ഞിരപ്പാറ പുത്തൻകണ്ടത്തിൽ ജയിംസിന്റെ മകൻ ഷിമിൽ (26 ) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.




വേളംകോട് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റ് ആയിരുന്നു. വേളംകോട് നിന്ന് താമരശ്ശേരിക്ക് പോകുന്ന വഴി  വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. 



ഉടൻ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റിരുന്നതിനാൽ  പിന്നീട്  കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി ഒൻപത് മണിയോടുകൂടി മരിക്കുകയായിരുന്നു. 



മാതാവ് :സിസിലി. സഹോദരങ്ങൾ ഫാ. ഷിബിൻ (കണ്ണൂര് ഏറ്റുകുടുക്ക ലൂർദ്മാതാ പള്ളി വികാരി ),ഷിൽജി. സംസ്കാരം ഇന്ന് (06-10-2018 ശനി ) വൈകിട്ട് 3.30ന് മുറമ്പാത്തി സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
Previous Post Next Post
3/TECH/col-right