കോഴിക്കോട്:2019- 2020 അധ്യയന വർഷത്തേക്ക് അൽബിർറ് സ്കൂളുകളിലേക്ക് അധ്യാപികമാരായി തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷിച്ചവർക്കുള്ള എഴുത്തു പരീക്ഷയും,അഭിമുഖവും 2018 ഒക്ടോബർ 18, 19, 27, 28 തീയതികളിൽ കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിനടുത്തുള്ള അൽബിർ ഓഫീസിൽ നടക്കും.സമയം: 10 AM - 11 AM പരീക്ഷയും,തുടർന്ന് അഭിമുഖവും. നേരത്തേ ഫോണിൽ അറിയിപ്പ് ലഭിച്ചവർക്ക് അതാതു ദിവസങ്ങളിൽ പങ്കെടുക്കാം.പരീക്ഷാ ഫീസ് 100 രൂപ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അടയ്ക്കേണ്ടതാണ്.

യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സമസ്തയുടെയോ/പോഷക സംഘടനകളുടെയോ യൂണിറ്റ് കമ്മിറ്റിയുടെ സാക്ഷ്യ പത്രം  എന്നിവ ഹാജറാക്കണം.


കൂടുതൽ വിവരങ്ങൾക്:

0495 2391517, 9061559827 

schoolalbirr@gmail.com 

Varakkal Complex, Koya Road, Puthiyangadi, Calicut-21, Kerala,India.

www.albirrschool.org/