Trending

ELETTIL ONLINE NEWS NIGHT 05-10-2018

ELETTIL ONLINE NEWS NIGHT 05-10-2018
1194 കന്നി 19
1440 മുഹറം 25
വെള്ളി



 

🅾  തൃശ്ശൂര്‍ ജില്ലയില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പില്‍ മാറ്റം വരുത്തിയ സാഹചര്യത്തില്‍, ശനിയാഴ്ച തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടി.


🅾 പുതിയ മുന്നറിയിപ്പ് പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണുള്ളത്.
അതിതീവ്ര മഴയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്ന മുന്നൊരുക്കങ്ങള്‍ പുതുക്കിയ മുന്നറിയിപ്പനുസരിച്ച് മാറ്റം വരുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

 
               
🅾 ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം.


🅾 ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീം കേരളത്തിലെത്തി; പിണറായി വിജയന്‍.


🅾 പമ്പയിൽ വീണ്ടും പ്രളയം; തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പുനര്‍നിര്‍മ്മാണങ്ങള്‍ നിലച്ചു; ഇനി പണി തുടങ്ങുക മഴ ഒഴിഞ്ഞ ശേഷം മാത്രം; തുലാം മാസത്തിലെ തീര്‍ത്ഥാടനം പ്രതിസന്ധിയില്‍: കാലം തെറ്റിയുള്ള തുലാമഴയ്ക്ക് കാരണം അയ്യപ്പ കോപമെന്ന് പറഞ്ഞ് വിശ്വാസികള്‍: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധാഗ്നി തോരാമഴ ആളിക്കത്തിക്കുമെന്ന് ഭയന്ന് സര്‍ക്കാര്‍: പ്രതിഷേധം ശക്തമാക്കി ഭക്തര്‍ക്കൊപ്പം നിലകൊണ്ട് കോണ്‍ഗ്രസും ബിജെപിയും.


🅾 ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുകള്‍ അഞ്ച് മീറ്റര്‍ ഉയര്‍ത്തി; നീരാര്‍ അണക്കെട്ട് തുറക്കാനൊരുങ്ങി തമിഴ്‌നാട്; ചെറുതോണി ഡാം ഇന്നുയര്‍ത്തില്ല; ഇടമലയാറില്‍ ആശങ്ക വേണ്ട; മുല്ലപ്പെരിയാറും അതിവേഗം നിറയുന്നു; ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴകനത്താലോ ഉരുള്‍പൊട്ടല്‍ ഉണ്ടായാലോ പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരും; ആലുവയും ചാലക്കുടിയും വീണ്ടും ഭീതിയിലേക്ക്; കെടുതി നേരിടാനുള്ള കര്‍മ്മ പദ്ധതിക്ക് അതിവേഗ നടപടിയുമായി സര്‍ക്കാര്‍; വീണ്ടും പ്രളയഭീതിയെത്തുമ്ബോള്‍.


🅾 പ്രളയ ഭീതി പടര്‍ത്തിക്കൊണ്ട് കേരളത്തിലെ ഡാമുകള്‍ ഒന്നടങ്കം തുറക്കുന്നു; ഭൂതത്താന്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; പത്തനംതിട്ടയിലെ മൂന്ന് ഡാമുകള്‍  തുറക്കും; ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍  നാളെ തുറക്കും; ആവശ്യമെങ്കില്‍ മലങ്കര അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാനും നിര്‍ദ്ദേശം: അതിതീവ്ര മഴയുടെ മുന്നറിയിപ്പിനെ തുടര്‍ന്നു കേരളത്തിലെ ഡാമുകള്‍ വീണ്ടും തുറക്കുന്നു


🅾 കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി എറണാകുളം കലക്ടര്‍; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതം; അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതില്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ ആവശ്യമെന്നും ജില്ലാ ഭരണകൂടം.


🅾 കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; തീരുമാനം ജില്ലാ കളക്ടറുടെ യോഗത്തില്‍..


🅾 ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല; തീരുമാനം കാലാവസ്ഥ മുന്നറിയിപ്പ് പരിശോധിച്ച ശേഷം; കെഎസ്‌ഇബി അധികൃതരുടെ യോഗം വൈകുന്നേരം.


🅾 പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട്; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.


🅾 മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ എടുത്ത മുന്‍കരുതലുകളും, അണക്കെട്ടുകള്‍ നേരത്തെ തുറന്നതും ഉചിതമെന്ന് രമേശ് ചെന്നിത്തല.


🅾 കടമ്പകളെല്ലാം താണ്ടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന്‌ ; 3,050 മീറ്റര്‍ റണ്‍വെ 4,000 മീറ്ററാക്കാന്‍ നടപടികള്‍ തുടങ്ങി; തലസ്ഥാനത്തു നിന്നും ഇനി കണ്ണടച്ചു തുറക്കും വേഗത്തില്‍ കണ്ണൂരിലെത്താം: മലബാറിലെ രണ്ടാമത്തെ വിമാനത്താവളത്തിന് വേണ്ടി കാത്തിരുന്ന് പ്രവാസികളും. 2300 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്‌ 97,000 ചതുരശ്ര മീറ്റർ ടെർമിൻസ്ല് ബിൽഡിംഗ്‌ ഉണ്ട്‌.1.05 ലക്ഷം ചതുരശ്ര അടിയുള്ള കാർഗൊ കോംപ്ലെക്സ്‌ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നു. 24 ചെക്ക്‌ ഇൻ കൗണ്ടറും സെൽഫ്‌ ബാഗേജ്‌ ഡ്രോപ്‌ കൗണ്ടറും സെൽഫ്‌ ചെക്കിംഗ്‌ മെഷിനുകളും സജ്ജമായി കഴിഞ്ഞു. 32 ഇമിഗ്രേഷൻ കൗണ്ടറുകൾ ഉണ്ടാകും.4 ഇ വിസ കൗണ്ടറുകളും 16 കസ്റ്റംസ്‌ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്‌ 6 ഏറോ ബ്രിഡ്ജുകൾ എത്തി കഴിഞ്ഞു. 20 വിമാനങ്ങൾക്ക്‌ ഒരേ സമയം പാർക്ക്‌ ചെയ്യാം. വാഹന പാർക്കിങ്ങിൽ 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേ സമയം പാർക്ക്‌ ചെയ്യാം. . ഇനി കണ്ണൂരിന്റെ നാളുകൾ


🅾 ഇന്ന് കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ വൻ ജനസഞ്ചയം. ഇല്യൂമിനേഷനില്‍ മനം മയങ്ങി വിദ്യാര്‍ത്ഥി കൂട്ടങ്ങള്‍; ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ മനോഹാരിതയില്‍ സ്തംഭരായി സ്ത്രീകളും കുട്ടികളും; കളരിയും തെയ്യവും പ്രധാന കവാടത്തിന്നകത്തെ ചുവരില്‍ ചിത്രങ്ങളായി കണ്ടതോടെ ഇത് കണ്ണൂരിന്റെ സ്വന്തമെന്നുള്ള പ്രതീതി എല്ലാവര്‍ക്കും; 'സ്വര്‍ഗ്ഗതുല്യം, അതിമനോഹരം'; കണ്ണൂര്‍ വിമാനത്താളം സന്ദര്‍ശിച്ച നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ.


🅾 താനൂർ തെയ്യാല അഞ്ചുടി സ്വദേശി മൽസ്യതൊഴിലാളിയായ സവാദ്‌ (40) വാടക ക്വാർട്ടേഴ്സിന്റെ  പുറത്ത്‌ കിടന്ന് ഉറങ്ങുമ്പോൾ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ സൗജത്ത്‌  അറസ്റ്റിൽ. ഗള്‍ഫുകാരനായ അയല്‍വാസിയുമായി നാല് കൊല്ലമായി അവിഹിതം; ഫോണ്‍വിളികളില്‍ സംശയമുയര്‍ന്നപ്പോള്‍ ചോദ്യവുമായി ഭര്‍ത്താവുമെത്തി; ചുറ്റിക്കറങ്ങലിന് തടസ്സമായപ്പോള്‍ മകനൊപ്പം വരാന്തയില്‍ കിടന്ന ജീവിത പങ്കാളിയെ തലയ്ക്കടിച്ച്‌ കഴുത്തറുത്തുകൊന്ന ക്രൂരത; താനൂരിനെ ഞെട്ടിച്ച കൊലപാതകത്തിലെ സൂത്രധാരന്റെ സഹായിയും പിടിയില്‍; അമ്മ സൗജത്തിനെ കുടുക്കിയത് മകളുടെ മൊഴി.


🅾 കടലില്‍ പോയി മടങ്ങിയെത്തുന്ന ഭര്‍ത്താവിന്റെ വരാന്തയിലെ ഉറക്കം ചോര്‍ത്തി നല്‍കി പിന്‍വശത്തെ വാതില്‍ തുറന്നിട്ട് കാത്തിരുന്ന ഭാര്യ; കൂട്ടുകാരനുമൊത്ത് കറുത്ത് ഷര്‍ട്ടിട്ട് ആയുധവുമായി അര്‍ദ്ധരാത്രി കാറിലെത്തി കാമുകന്‍; ഉറങ്ങിക്കിടന്ന സാവദിനെ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ച്‌ ഗള്‍ഫുകാരന്‍; കത്തി കൊണ്ട് കറുത്ത് അറത്ത് മരണം ഉറപ്പാക്കിയത് വീട്ടമ്മ തന്നെ; മരണമുറപ്പാക്കി മംഗലാപുരത്ത് നിന്ന് ഗള്‍ഫിലേക്ക് പറന്ന് കാമുകനും; താനൂരിലെ മുഖ്യപ്രതി വിദേശത്ത് കടന്നു.


🅾 ശശിക്കെതിരായ പരാതി; സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്റെ മൊഴി എടുത്തു.എ കെ ജി സെന്ററിൽ വച്ചാണ്‌ മൊഴിയെടുത്തത്‌


🅾 സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത; കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. ബാംഗളൂർ ബാനസ്‌വാടിയിലേക്കും  തിരിച്ച്‌ കൊച്ചു വേളിയിലേക്കും ആഴ്ച്ചയിൽ രണ്ട്‌ സർവ്വീസ്‌ ആണ്‌ ഉണ്ടാവുക. ഹംസഫർ എക്സ്‌പ്രസ്‌ ഒക്ടോബർ 20 മുതൽ ഓടി തുടങ്ങും


🅾 ഓട്ടോ ഉള്‍പ്പെടെയുള്ള ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി മുതല്‍ ബാഡ്ജ് വേണ്ട; ഉത്തരവ് നടപ്പിലാക്കാന്‍ ആര്‍ടിഒ ഓഫീസുകള്‍ക്ക് നിര്‍ദേശം.


🅾 കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ കാരാട്ട്‌ അബ്ദുൽ ഗഫൂർ  വാഹനാപകടത്തില്‍ മരിച്ചു. വയനാട്ടിലേക്ക്‌ ഗ്യാസ്‌ സിലിണ്ടറുമായി പോവുകയായിരുന്ന ലോറി ഇവർ സഞ്ചരിച്ചുരുന്ന കാറുമായി താമരശേരി ചുങ്കത്തിന്‌ സമീപം ന്യു ഫോം ഹോട്ടലിന്‌ സമീപം ഇടിക്കുകയായിരുന്നു


🅾 എളമക്കര സ്വദേശി സാദിഖിൽ നിന്ന് 2014 ൽ റിസബാവ തട്ടിയെടുത്തത് 11 ലക്ഷം; ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി.


🅾 യൂസഫലി എത്തിയാല്‍ സുപ്രീംകോടതിയുടെ പിണക്കം മാറുമോ? എംഎ യൂസഫലിയെ ചെയര്‍മാനാക്കി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ പേരുദോഷം മാറ്റാന്‍ തിരക്കിട്ട ശ്രമം; ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂലം അമൃതാനന്ദമയീ മഠം വേണ്ടെന്ന വച്ച മെഡിക്കല്‍ കോളേജ് ലുലു മുതലാളിയെ ഏല്‍പ്പിക്കുന്നത് ജബ്ബാര്‍ ഹാജിയുടെ തന്ത്രപരമായ നീക്കം; ചെയര്‍മാനായിരുന്ന അമ്മായി അച്ഛന്‍ മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ഉടമയുടെ പുതിയ നീക്കം വിവാദത്തില്‍.


🅾 മാവോയിസ്റ്റ് നേതാവ് പൊലീസ് പിടിയില്‍; പിടികിട്ടാപ്പുള്ളി ഡാനിഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് അട്ടപ്പാടിയില്‍ നിന്നും.കോയമ്പത്തൂർ സ്വദേശിയായ ഇയാൽ വയനാട്‌, നിലമ്പൂർ, അട്ടപ്പാടി എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.


🅾 അട്ടപ്പാടി സ്വദേശി ബഹ്റൈനില്‍ വാഹനാപകടത്തില്‍ മരിച്ചു.അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസിൽ മുത്തുസ്വാമി ചെട്ടിയാരുടെ മകനെം ജി രാജൻ (55) ആണ്‌ മരിച്ചത്‌. രാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടി മുട്ടുകയായിരുന്നു.28 വർഷമായി ബഹറൈനിൽ ഉള്ള രാജൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.


🅾 തൈക്കാട് ഗവ: മോഡല്‍ എച്ച്‌ എസ്സില്‍ നാളെ വൈകിട്ട്‌ ബാലഭാസ്‌കര്‍ അനുസ്മരണം; പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബാലഭാസ്‌ക്കറിനെ അനുസ്മരിക്കുന്ന യോഗത്തില്‍ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും പങ്കെടുക്കും.


🅾 പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി അത്‌ വച്ച്‌ വില പേശിയ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ ആയി. മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്ത കുന്നത്ത്‌ മുഹമ്മദ്‌ മകൻ മുഹമ്മദ്‌ സാനിഫ്‌ ആണ്‌ അറസ്റ്റിൽ ആയത്‌. സാമ്പത്തിക  ബാധ്യത തീര്‍ക്കാന്‍ സ്വന്തം സ്ഥാപനത്തില്‍ പഠിക്കാനെത്തുന്ന  സമ്പന്ന  പെണ്‍കുട്ടികളെ വളച്ചെടുക്കും; സ്ഥാപനത്തിനുള്ളില്‍ തന്നെ ക്യാമറകള്‍ ഘടിപ്പിച്ച്‌ പ്രണയചേഷ്ടകള്‍ പകര്‍ത്തും; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിച്ചും പീഡനം; സൂക്ഷിച്ചുവെച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ പെണ്‍കുട്ടികള്‍ വിവാഹിതർ ആകുമ്പോൾ  കാശിനായി വിലപേശും: തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് തിരുവനന്തപുരത്ത് അറസ്റ്റു ചെയ്ത മുഹമ്മദ് സാനിഫ് ഒരു സകലാവല്ലഭന്‍!.


🅾 വ്യവസായ വകുപ്പില്‍ വീണ്ടും ചിറ്റപ്പന്‍ നിയമനങ്ങള്‍ക്ക് നീക്കമെന്ന് വിടി ബല്‍റാം; എംഎല്‍എയുടെ ആരോപണം മാധ്യമ പ്രവര്‍ത്തകന്‍ ടിസി രാജേഷിന്റെ എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട്.


🅾 വിദൂരവിദ്യാഭ്യാസം വഴി എംബിഎ നടത്താന്‍ യോഗ്യതയുള്ള ഏക സര്‍വകലാശാലയായി കേരള സര്‍വകലാശാല.


🅾 ബാലഭാസ്കറിന്റെയും പിഞ്ചോമനയുടെയും വേര്‍പാട് അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി


🅾 'മലയാളികള്‍ വിമാനത്തില്‍ കയറുന്നത് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം`; ഇന്ന് കൊച്ചി - ദുബായി വിമാനം നാല് മണിക്കൂര്‍  വൈകിയത് ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ജീവനക്കാരുടെ പരിഹാസം; യാത്രക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ പ്രതിഷേധവും ശക്തമായതോടെ മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ


ശബരിമല

🅾 ശബരിമല സ്ത്രീപ്രവേശം; റിവ്യൂ ഹര്‍ജി നല്‍കുന്നത് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും എന്‍എസ് എസും ചേര്‍ന്ന്; പുതിയ വാദങ്ങള്‍ പരിഗണിക്കാതെ വിധിയിലെ പിഴവുകള്‍ മാത്രം പരിശോധിക്കുന്നതിനാല്‍ വിജയിക്കണമെങ്കില്‍ അതിവിദഗ്ധരുടെ സഹായം വേണ്ടി വരും; ആകെ പ്രതീക്ഷ ദീപക് മിശ്രയ്ക്ക് പകരം എത്തുന്ന ജഡ്ജിയില്‍ മാത്രം; കേസ് വിധിച്ച അതേ ബഞ്ച് തന്നെ പരിഗണിക്കുമെന്നതിനാല്‍ വിജയസാധ്യത കുറവെന്ന് മുന്‍ അനുഭവങ്ങള്‍.


🅾 ഇന്നേക്ക് പതിമൂന്നാം നാള്‍ സന്നിധാനത്ത് വനിതകളെത്തും; ശബരിമലയില്‍ തുലാം മാസത്തില്‍ സ്ത്രീകള്‍ എത്തുമെന്ന് കേരളാ പൊലീസ് ഉറപ്പിക്കും; വിശ്വാസവും ജോലിയും രണ്ടാണെന്നും സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും വിശദീകരിച്ച്‌ ഡിജിപി ബെഹ്‌റ; വിധി വന്ന് ഒക്ടോബര്‍ 18 ആകുമ്പോൾ  41 വൃത ദിവസം തികയില്ലെന്ന വിശ്വാസം ചര്‍ച്ചയാക്കി ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയിലേക്ക്; പൊലീസുകാരികളെ പമ്പ   കടക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികളും.


🅾 ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയാറാകണമെന്ന് മാണി.


🅾 ശബരിമല സ്ത്രീപ്രവേശനം: ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തം; കാനം രാജേന്ദ്രന്‍.


🅾 ശബരിമല സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപ്പട്‌ എടുത്ത മുൻ മഹിള കോൺഗ്രസ്‌ അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഡി സി സി യോഗത്തിൽ  രൂക്ഷ വിമര്‍ശനം.. ബഹളം മൂലം യോഗ നടപടികൾ അൽപ നേരം തടസ്സപ്പെട്ടു


🅾 ഈ വിധി അന്തിമമല്ല; സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ല; വിധി പുന:പരിശോധിക്കണമെന്ന് ചെന്നിത്തല.


🅾 ശബരിമല സ്ത്രീപ്രവേശനം: അധിക വരുമാനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം, കറവപ്പശുക്കളാകാന്‍ ഹിന്ദു സമൂഹത്തെ കിട്ടില്ല, ശശികല ടീച്ചര്‍.


🅾 ശബരിമല സ്ത്രീ പ്രവേശന വിധി സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തകര്‍ക്കും; മതങ്ങള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ പിന്തുണ വേണം; സര്‍ക്കാരിന്റേത് വേട്ടക്കാരനൊപ്പം നില്‍ക്കുകയും മുയലിനൊപ്പം ഓടുകയും ചെയ്യുന്ന നിലപാടും; പോപ്പുലർ ഫ്രണ്ട്‌ നേതാവ്‌ നാസറുദ്ദീൻ എളമരം


🅾 ശബരിമല തകര്‍ക്കാനാണ് ഭാവമെങ്കില്‍ ചെങ്കൊടി കത്തിക്കും; മന്ത്രിമാരെ വിമാനത്താവളത്തിലിട്ട് മര്‍ദ്ദിക്കും; ജി സുധാകരനെ കൈകാര്യം ചെയ്യാന്‍ ഇവിടെ ആളില്ലേ? കൊലവിളി മുഴക്കി എഎന്‍ രാധാകൃഷ്ണന്‍.


🅾 മനുഷ്യ ബ്രഹ്മചാരികള്‍ സ്ത്രീകളെ കാണുമ്ബോള്‍ ചഞ്ചലചിത്തരാകുന്നതുപോലെ അയ്യപ്പനും അങ്ങനെ ആകുമെന്ന് പറയുന്നത് അപകീര്‍ത്തിപ്പെടുത്തലാണ്, ജാഥയെല്ലാം രാഷ്ട്രീയ ലക്ഷ്യം മാത്രം' എം ലീലാവതി.


ദേശീയം


🅾 അവസാന നിമിഷംവരെ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി രാഹുല്‍ സഖ്യശ്രമത്തിന്; സംസ്ഥാന നേതാക്കളുടെ എതിര്‍പ്പ് മറികടക്കാന്‍ ചോദിച്ച സീറ്റ് അനുവദിച്ചു; എല്ലാം രമ്യതയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റുകള്‍ ചോദിച്ച്‌ ബിഎസ്‌പി; മധ്യപ്രദേശില്‍ സഖ്യം തകര്‍ന്നത് മായാവതിയുടെ പിടിവാശി മൂലം; മോദി വിരുദ്ധ സഖ്യം അപ്രായോഗികമെന്ന് തെളിയിച്ച്‌ മായാവതിയുടെ നീക്കങ്ങള്‍.


🅾 യാത്രക്കാരോ കള്ളന്മാരോ..! റെയില്‍വെയ്ക്കും കിടക്കപ്പൊറുതിയില്ല; ട്രെയിനുകളില്‍ നിന്ന് ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും മോഷണം പോകുന്നു; കഴിഞ്ഞ മൂന്ന് സാമ്പത്തിക   വര്‍ഷങ്ങളിലായി റെയില്‍വെയ്ക്ക് ഉണ്ടായത് 4000 കോടി രൂപയുടെ നഷ്ടം; മോഷണം നടക്കുന്നതേറെയും ദീര്‍ഘദൂര ട്രെയിനുകളിലെ എസി കോച്ചുകളില്‍.


🅾 യുഎസ് ഉപരോധ ഭീഷണി തള്ളി പ്രതിരോധ കരാറില്‍ ഒപ്പുവെച്ച്‌ ഇന്ത്യയും റഷ്യയും; നാപ്പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ വാങ്ങുന്നത് നാല് പ്രതിരോധ മിസൈലുകള്‍; ബഹിരാകാശ രംഗത്ത് സഹകരണത്തിനുള്ള കരാറിലും ഒപ്പുവെച്ചു.


🅾 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന പരിപാടിയുടെ  അവതാരകന് 18വര്‍ഷത്തിന് ശേഷം ജയിൽ  മോചനം; കുറ്റവിമുക്തനെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ആദ്യഭാര്യ അന്‍ജുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍; വൈകിയെത്തിയ നീതിയെങ്കിലും സന്തോഷമെന്ന് ഷുഹൈബ് ഇല്യാസി; പിതാവിനെ താന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്ന് മകള്‍ ആലിയ.


🅾 റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം; റിപ്പോ നിരക്ക് 6.5ശതമാനമായി തുടരും; ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്ക്കെതിരെ വോട്ട് ചെയ്തു.


🅾 പുരുഷന് പ്രവേശനമുള്ളിടത്ത് സ്ത്രീക്കും പ്രവേശനം വേണം; പ്രാര്‍ത്ഥനയില്‍ സ്ത്രീകളെ മാത്രം വിലക്കാനാകില്ല: ദീപക് മിശ്ര. ലിംഗ നീതിക്കായി പോരാടിയ ആൾ എന്ന നിലയിൽ അറിയപ്പെടുന്നതിൽ അഭിമാനം ഉണ്ടെന്നും ദീപക്‌ മിശ്ര


🅾 മോഡി യുദ്ധം ചെയ്യുന്നത് രാജ്യത്തെ 130 കോടി ജനങ്ങളോട്; സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടും മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി പോകും; ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി.


🅾 തമിഴ്നാട്ടില്‍ കനത്ത മഴ; ചെന്നൈ, കാഞ്ചിപുരം, തിരുവള്ളുവർ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു


🅾 'മോഡി ഭരണത്തില്‍ ജനങ്ങള്‍ രോഷാകുലര്‍' ബിജെപിക്കെതിരെ ബദല്‍ മുന്നണി രൂപീകരിക്കാന്‍ കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയതായി ചന്ദ്രബാബു നായിഡു.


🅾 ഉത്തരാഖണ്ഡില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞു എട്ടു മരണം; അഞ്ചു പേര്‍ക്ക് പരിക്ക്; ഉത്തര്‍കാശി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരം.


🅾 ശബരിമലയിലെ ഔദ്യോഗിക നിലപാട് എന്തെന്ന ചോദ്യം ഇഷ്ടപ്പെടാതെ ബിജെപി എംപി; ഒന്നും പറയാനില്ലെന്ന് പറഞ്ഞ് മീനാക്ഷി ലേഖി ഇറങ്ങിപ്പോയി; ശബരിമലയെ തകര്‍ക്കാന്‍ 50 വര്‍ഷമായുള്ള സിപിഎം ശ്രമം തുടരുന്നു! ഞങ്ങളുടെ നിലപാട് ഭക്തര്‍ക്കൊപ്പമെന്ന് പറഞ്ഞ് തടിതപ്പി ശ്രീധരന്‍ പിള്ള.കുവൈറ്റിൽ ബി ജെ പി പ്രവാസി  ഭാരതീയ പരിഷത്ത്‌ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ്‌ സംഭവം


🅾 ബിജെപിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ്; നിങ്ങളുടെ നേതാക്കളുടെ വീട്ടിലെ ഒരു പട്ടിപോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കോണ്‍ഗ്രസുകാര്‍ ഞങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചു; ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ കിടന്നിട്ടുള്ളതെന്നും ഖാര്‍ഗെ.


അന്താരാഷ്ട്രീയം


🅾 ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പ്രൈസ്‌ പ്രഖ്യാപിച്ചു. സമാധാനത്തിനുള്ള നൊബേല്‍ ഡെന്നിസ് മുഖ്‌വേഗയും നദിയ മുറാദിനും; നദിയ മലാലയ്ക്ക് ശേഷം നൊബേല്‍ നേടുന്ന പ്രായം കുറഞ്ഞ വ്യക്തി; പുരസ്‌കാരം ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയതിന്. ഇറാക്കിലെ ന്യൂനപക്ഷമായ യസീദികളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകയാണ്‌ മുറാദ്‌.  മുറാദിന്റെ കുടുംബാംഗങ്ങൾ എല്ലാം യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഐസിസ്‌ തട്ടിക്കൊണ്ട്‌ പോയി ലൈംഗിക അടിമ ആക്കിയ വ്യക്തിയായിരുന്നു . ഡെന്നീസ്‌ മുഖ്‌വേഗയും യുദ്ധത്തിൽ സ്ത്രീകളെ ലൈംഗിക അതിക്രമം ചെയ്യുന്നതിനെതിരെ പ്രവർത്തിച്ച്‌ വന്ന ഗൈനക്കോളജിസ്റ്റ്‌ ആണ്‌.


🅾 ഐഎസ് തീവ്രവാദികള്‍ ഇരുപത് മാസം ലൈംഗിക അടിമയാക്കി നിരന്തരം ബലാത്സംഗം ചെയ്തു; ഒടുവില്‍ രക്ഷപെട്ട് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെവെച്ച്‌ ആശുപത്രി മേധാവിയും പീഡിപ്പിച്ചു; യസീദി പെണ്‍കുട്ടികളുടെ ദുരിതം ലോകത്തെ അറിയിക്കാന്‍ തടങ്കല്‍കാല അനുഭവങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു; നദിയ മുറാദിനെ തേടി സമാധാന നോബല്‍ സമ്മാനം എത്തിയത് ഐഎസ് തീവ്രവാദത്തിന്റെ പൈശാചിക മുഖം ലോകത്തിന്  മുമ്പിൽ  തുറന്നു കാട്ടിയതിന്.


🅾 ബ്രിട്ടണിൽ ബ്രെക്‌സിറ്റിനുശേഷം ഡിപ്പന്‍ഡന്റ് വിസ ലഭിക്കണമെങ്കില്‍ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ബന്ധം; ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നതിനാല്‍ ഇന്ത്യയെ ഇ-വിസയിലും ഉള്‍പ്പെടുത്തില്ല; യൂറോപ്യന്‍ പൗരന്മാരെ നിയന്ത്രിക്കാനുള്ള നീക്കം തിരിച്ചടിയാവുക ഇന്ത്യക്കാര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍


🅾 എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയതിന്റെ പേരില്‍ ചൈനക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും പുട്ടിനെ വിളിച്ചുവരുത്തി കരാറില്‍ ഒപ്പിടാന്‍ മോദിക്കെങ്ങനെ ധൈര്യമുണ്ടായി? അമേരിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ റഷ്യയുമായി കരാര്‍ ഏര്‍പ്പെടുന്നത് ട്രംപിന്റെ അനുമതിയോടെ തന്നെയെന്ന് സൂചന; അമേരിക്കയ്ക്കുവേണ്ടി ഇറാനെ തഴയുമ്ബോള്‍ റഷ്യയുമായുള്ള ബന്ധത്തില്‍ വിട്ടുവീഴ്ച ചെയ്‌തേക്കും.


🅾 ഇന്റര്‍പോള്‍ മേധാവി മെങ് ഹോവെയെ കാണാതായി; കഴിഞ്ഞമാസം ജന്മ നാടായ  ചൈനയിലേക്ക് പോയ മെങ് തിരിച്ചു വന്നിട്ടില്ലെന്ന് ഭാര്യ.ഫ്രഞ്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു


🅾 സലാല തുറമുഖത്തുണ്ടായ അപകടം: നാല് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു.മരിച്ച നാല്‌ പേരും ഗുജറാത്ത്‌ സ്വദേശികൾ ആണ്‌


🅾 സുനാമിയും ഭൂകമ്പവും ; ശ്മശാന ഭൂമിയായി ഇന്തോനേഷ്യ! മരണം 1500 കവിഞ്ഞു.


കായികം


🅾 കൊച്ചിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സ്‌ , മുംബൈ സിറ്റി എഫ്‌ സി മൽസരം പകുതി സമയം പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ്‌ 1 ഗോളിന്‌ മുന്നിൽ


🅾 ബലാത്സംഗ കേസില്‍ പ്രതിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 100 കോടി ഡോളറിന്റെ പരസ്യക്കരാര്‍ അവസാനിപ്പിക്കാന്‍ നൈക്കി; ലോകോത്തര ഫുട്‌ബോള്‍ കളിക്കാരനായി തുടരവെ പോര്‍ച്ചുഗീസ് താരം അവസാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.


🅾 രാജ്‌കോട്ടില്‍ രണ്‍കോട്ട കെട്ടി ഇന്ത്യ; ഷായ്ക്കും കോലിക്കും പിന്നാലെ ജഡേജയ്ക്ക് കന്നി സെഞ്ച്വറി; റിഷഭ് പന്തിന് 8 റണ്‍സകലെ സെഞ്ച്വറി നഷ്ടം; വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 649 കടമ്പയൊരുക്കി   ഇന്ത്യ ഒന്നാം  ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു


🅾 ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തകര്‍ച്ച; 94 റണ്‍സിനിടയില്‍ പോയത് ആറ് വിക്കറ്റ്.


സിനിമാ ഡയറി


🅾 വിജയം ആവര്‍ത്തിക്കാന്‍ സണ്ടക്കോഴി-2 വരുന്നു; വിശാല്‍-ലിങ്കുസാമി ടീം പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചിരിക്കുന്ന രണ്ടാം ഭാഗം തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്ന് വിശാല്‍: മീരാജാസ്മിന് പകരം കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിനായി ആരാധകരുടെ കൗണ്ട് ഡൗണ്‍ തുടങ്ങി.


🅾 'പത്മാവതിന് ശേഷം ദീപിക വീണ്ടും ബോളിവുഡിലേക്ക്; ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ ആകാൻ  ദീപിക പദുക്കോണ്‍ ഒരുങ്ങുന്നു; മേഘ്ന ഗുല്‍സാല്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ദീപിക തന്നെ.


🅾 പൃഥിരാജ് ആറ് വര്‍ഷം  മുമ്പ്‌ എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖം കുത്തിപ്പൊക്കി ഭാര്യ  സുപ്രിയ; പ്രണയിക്കുമ്പോൾ   മുംബൈ നഗരത്തില്‍ ചുറ്റിയ കഥകള്‍ പറഞ്ഞ് പൃഥി.


🅾 യേശുദാസിനെ പോലെയൊന്നും ഖണ്ഡനാഥമില്ലെന്നാലും ആറു കട്ടയില്‍ പാടാം ഞാന്‍ പ്രേമലോലനായി'; നാദിര്‍ഷായുടെ സംഗീതസംവിധാനത്തില്‍ അടിപൊളി പാട്ടുമായി ബിജുമേനോന്‍; ആന കള്ളനിലെ വീഡിയോ ഗാനം ഷംന കാസിം , അനുശ്രീ, ഇന്ദ്രൻസ്‌ , ധർമ്മജൻ , സിദ്ധിക്ക്‌, സായ്കുമാർ, സുരാജ്‌ വെഞ്ഞാറമൂട്‌, സുധീർ കരമന , ഹരീഷ്‌ കണാരൻ, ബാല, സരയു എന്നിങ്ങനെ വൻ താരനിരയാണ്‌ ചിത്രത്തിൽ അണി നിരക്കുന്നത്‌.


🅾 നാനാ പടേക്കറുടെയും വിവേക് അഗ്‌നിഹോത്രിയുടെയും വക്കീല്‍ നോട്ടീസ് ലഭിച്ചുവെന്ന് തനുശ്രീ ദത്ത; അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് കൊടുക്കേണ്ടിവന്ന വിലയാണെന്ന് നടി; നടിയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിച്ചാല്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി നവനിര്‍മ്മാണ്‍ സേന.


🅾 ഹിന്ദി ബിഗ്ബോസിൽ പങ്കെടുക്കുന്ന മൽസരാർത്ഥികളിൽ ഏറ്റവും കുറവ്‌ പ്രതിഫലം മലയാളി ക്രിക്കറ്റ്‌ താരം ആയിരുന്ന ശ്രീശാന്തിന്‌. ഒരു ദേശീയ മാധ്യമം ആണ്‌ പ്രതിഫലം പുറത്ത്‌ വിട്ടത്‌.  ആഴ്ച്ചയിൽ 5 ലക്ഷം ആണ്‌ ശ്രീശാന്തിന്‌ ലഭിക്കുക. മറ്റുള്ളവരുടെ പ്രതിഫലം 45 ലക്ഷം മുതൽ 15 ലക്ഷം വരെ ആണ്‌


🅾 മഴവിൽ മനോരമ ഹാസ്യപരിപാടിയിൽ തന്നെ അവഹേളിച്ചു എന്ന് കാട്ടി സന്തോഷ്‌ പണ്ഡിറ്റ്‌ പരാതി നൽകി. മിമിക്രി മഹാമേളയില്‍ സന്തോഷ് പണ്ഡിറ്റിന്റെ വേഷം കെട്ടി കലാകാരനായ കിരണ്‍ ക്രിസ്റ്റഫര്‍; കയ്യടിച്ച്‌ സന്തോഷ് പണ്ഡിറ്റ് കണ്ടു പഠിക്കട്ടെ എന്നു ഉപദേശിച്ചു സുരാജ് വെഞ്ഞാറമൂട്; മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ സുരാജ് വെഞ്ഞാറമൂടിനെ കലാകാരനെ ദുരുപയോഗിച്ചെന്ന് ആരോപിച്ച്‌ കോടതിയെ സമീപിച്ചു സന്തോഷ് പണ്ഡിറ്റ്; മഴവില്‍ മനോരമയും സുരാജിനെയും പ്രതിചേര്‍ത്ത് സന്തോഷിന്റെ കേസ് ചേര്‍ത്തല കോടതിയില്‍.
Previous Post Next Post
3/TECH/col-right