Trending

വി.കെ റഷീദിന്റെ മയ്യിത്ത് ഖബറടക്കി

പൂനൂർ: കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ദുബൈയിൽ പാകിസ്താൻ പൗരന്റെ കുത്തേറ്റു മരണപ്പെട്ട പൂനൂർ പൂക്കോട് വട്ടിക്കുന്നുമ്മൽ റഷീദിന്റെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവേലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.


രാവിലെ 8 മണിക്ക്  കരിപ്പൂരിലെത്തിയ മൃതദേഹം 10.30 ന് വസതിയിലും, 11 മണിക്ക് പൂക്കോട്,അവേലം പള്ളികളിലും നിസ്കാരം നിർവഹിച്ച ശേഷമാണ് ഖബറടക്കിയത്. 

മുൻ  MLA മാരായ സി. മോയിൻകുട്ടി, വി.എം ഉമർ മാസ്റ്റർ,ആലിഹാജി അവേലം തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാര കർമങ്ങളിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right