Trending

ELETTIL ONLINE MORNING NEWS 03-10-2018

ELETTIL ONLINE MORNING NEWS 03-10-2018
1194 കന്നി 17
1440 മുഹറം 23
ബുധൻ



              
🅾 അറബി കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.


🅾 സംസ്ഥാന പോലീസ് മേധാവികള്‍ക്കായി വാങ്ങിയ 60 ടാറ്റാ സുമോ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.


🅾 വിജയാനന്ദ ആശ്രമ മഠാധിപതി സ്വാമി വിജയഭാസ്‌ക്കര തീര്‍ത്ഥ സമാധിയായി; സമാധി ചടങ്ങുകള്‍ ഇന്ന് മൂന്നിന് വിജയാനന്ദാശ്രമത്തില്‍.


🅾 'ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകം' ; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യ പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി ; നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകര്‍ക്കപ്പെടുമെന്നും അശ്വതി തിരുനാള്‍.


🅾 ശരണം വിളിയില്‍ പ്രകമ്പനം  കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോര്‍ജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേര്‍; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട്  അമ്പരന്ന് രാഷ്ട്രീയക്കാര്‍; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച്‌ നാമജപഘോഷയാത്ര.


🅾 പന്തളത്തെ പടയൊരുക്കം കണ്ട് ഒരുപോലെ അന്തിച്ച്‌ സര്‍ക്കാരും ബിജെപിയും; ഭഗവാന്റെ പിന്മുറക്കാരായ രാജകൂടുംബം അനുകൂലിച്ചതോടെ പ്രതിഷേധ ജ്വാല ഉയര്‍ത്താന്‍ എത്തിയത് പതിനായിരിക്കണക്കിന് സ്ത്രീകള്‍; എംസി റോഡ് സ്തംഭിച്ചപ്പോള്‍ വന്‍ സന്നാഹമൊരുക്കി കാത്ത് നിന്ന പൊലീസും പിന്മാറി; കൊച്ചിയിലും തിരുവനന്തപുരത്തും അടക്കം കേരളം മുഴുവന്‍ സമരം കത്തി പടരുന്നു; രാഷ്ട്രീയ മതില്‍ കെട്ടുകള്‍ക്കപ്പുറത്തേക്ക് യഥാര്‍ത്ഥ ഹിന്ദു ഉണര്‍ന്നതോടെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായി മുഖ്യരാഷ്ട്രീയ പാര്‍ട്ടികളും.


🅾 ശബരിമല വിധി നടപ്പാക്കിയാല്‍ വിശ്വാസികളുടെ രോഷാഗ്നിയില്‍ ഈ സര്‍ക്കാരും സിപിഎമ്മും ചാമ്പലാകും; നിലപാടില്‍ മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍.


🅾 'സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അമ്ബലത്തില്‍ പോയാല്‍ അവര്‍ക്ക് എന്‍ഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കല്‍ പുസ്തകത്തിലും പറയുന്നില്ല' ; 'കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ആത്മീയത പ്രചരിപ്പിക്കാന്‍ പറഞ്ഞത് ഒട്ടും ശരിയായില്ല'; ആര്‍ത്തവവും അമ്ബലത്തിലെ പ്രവേശനവും സംബന്ധിച്ച്‌ സമൂഹ മാധ്യമത്തില്‍ വന്ന വീഡിയോയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ഡോ. ഷിനു ശ്യാമളന്‍.


🅾 ലോകം മുഴുവന്‍ എതിര്‍ത്തപ്പോഴും ഒപ്പം നിന്ന നാട്ടില്‍ ഒളിച്ചെത്തിയിട്ടും രക്ഷയില്ല; ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ചവിട്ടും തുപ്പുമേറ്റ് കിടന്നവര്‍ക്ക് അങ്ങോട്ട് തന്നെ മടങ്ങി പോവേണ്ടി വരും; വിഴിഞ്ഞത്ത് എത്തിയ രോഹിന്‍ഗ്യകളെ ക്യാമ്ബിലേക്ക് തിരിച്ചയയ്ക്കും; അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി രഹസ്യാന്വേഷണ വിഭാഗവും; വിദേശ രാജ്യത്ത് നിന്നുള്ള അഭയാര്‍ത്ഥികളെ മടക്കി അയക്കുന്നത് കേന്ദ്ര നിലപാട് കാരണം.


🅾 ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു; റോഡുകളില്‍ വെള്ളക്കെട്ട്; മരങ്ങള്‍ വീണ് ഗതാഗത തടസ്സവും; ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം.


🅾 വീശിയടിച്ച ചുഴലിക്കാറ്റും പെരുമഴയും ചാലക്കുടിയെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടുമണിക്കൂര്‍; സുരഭി തിയറ്ററിന്റേതടക്കം നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു; സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീട്ടിലേക്ക് വരുന്ന സമയമായത് ആശങ്ക കൂട്ടി: ആളപായം ഒഴിവായത് തലനാരിഴയ്ക്ക്.


🅾 കണ്ണൂരുകാരുടെ കാത്തിരിപ്പ് രണ്ടുമാസം കൂടി മാത്രം! ക്രിസ്മസ് നാളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യവിമാനം പറന്നുയരും; അന്തിമ ലൈസന്‍സിന് വേണ്ടിയുള്ള പരീക്ഷണ പറക്കല്‍ എയര്‍ഇന്ത്യ എക്സ്‌പ്രസ് പൂര്‍ത്തിയാക്കി; വരുന്നത് 11 അന്താരാഷ്ട്ര സര്‍വീസുകള്‍.


🅾 ന്യൂനപക്ഷ പ്രാതിനിധ്യം എല്ലാ ഘടകങ്ങളിലും മുപ്പത് ശതമാനത്തിന് മുകളിലാക്കാന്‍ സിപിഎം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒപ്പം നിര്‍ത്താന്‍ കര്‍മ പരിപാടി; ചുമതല എളമരം കരീമിന്; ഗ്രാമങ്ങളില്‍ പുതിയ കൂട്ടായ്മകള്‍ രൂപീകരിക്കും; പൊതുവേദികളില്‍ നടത്തുന്ന പരിപാടികളില്‍ പ്രത്യക്ഷത്തില്‍ സിപിഎം സ്വാധീനം ഉണ്ടാവില്ല.


🅾 നമ്മുടെ നാട്ടില്‍ ജാതി ബോധം നിലനില്‍ക്കുന്നതുകൊണ്ടാണ് സിപിഎമ്മിന്റെ സര്‍വേ ഫോറത്തില്‍ ജാതി ചോദിച്ചിട്ടുള്ളത്; ജാതീയമായി പിന്നോക്കം നില്‍ക്കുന്നവരെ ആനുകൂല്യങ്ങള്‍ക്കു വേണ്ടി സഹായിക്കാന്‍ മാത്രമാണ് ഈ നടപടി; എന്നെ ആക്രമിച്ച സംഘപരിവാര്‍ നേതാക്കളെയടക്കം സിപിമ്മില്‍ എടുത്തത് പാര്‍ട്ടി തീരുമാനമാണ്; സംഘപരിവാറിലെ ജനാധിപത്യ വിരുദ്ധതയുടെ ഭാഗമായാണ് അവിടെനിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകര്‍ എത്തുന്നത്; പി ജയരാജന്‍.


🅾 ഹയര്‍ സക്കന്‍ഡറി സ്‌ക്കൂളുകളില്‍ എകജാലക സംവിധാനം അട്ടിമറിക്കുന്നു; സ്വാധീനമുണ്ടെങ്കില്‍ ഇഷ്ടമുള്ള സ്‌ക്കൂളുകളില്‍ പ്രവേശനം; രണ്ടാഴ്ചക്കകം 200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അനുമതി നല്‍കി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്; സീറ്റ് ലഭിക്കുന്നതിന് കോഴ വാങ്ങി ഇടനിലക്കാരും സജീവം; എം എ ബേബി കൊണ്ടുവന്ന ദേശീയതലത്തില്‍ ശ്രദ്ധയായ പരിഷക്കരണം ഇടതു സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു.???


🅾 സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ഏലൂർ ഇ എസ്‌ ഐ ആശുപത്രിയിൽ എത്തിയ  യുവതിയെ പീഡിപ്പിക്കാന്‍ നഴ്‌സിങ് അസിസ്റ്റന്റിന്റെ ശ്രമം; കൊല്ലം സ്വദേശിയായ 50കാരന്‍ രാജേന്ദ്രൻ  പൊലീസ് പിടിയില്‍; പീഡന ശ്രമം എക്‌സ്‌റേയ്ക്കായി പ്രവേശിപ്പിച്ചപ്പോള്‍


🅾 മുൻ നക്സലൈറ്റ്‌ നേതാവും പിന്നീട്‌ ഇസ്ലാം മത വിശ്വാസിയുമായ ടി എൻ ജോയി ( നജ്‌മൽ ബാബു) (69) അന്തരിച്ചു


🅾 കാക്കനാട്‌ കെ ബി പി എസ്‌ ജീവനക്കാരൻ തൃശൂർ പരിയാരം കൊന്നക്കുഴി പുളിവേലിൽ സെബാസ്ത്യനെ (52) വാഴക്കാല മൊറാൻജി ഗ്രൗണ്ടിന്‌ സമീപത്തെ കിണറ്റിൽ മരിച്ച നിലയ്‌ കണ്ടെത്തി . മൂന്ന് ദിവസത്തെ പഴക്കം ഉണ്ട്‌


🅾 കണ്ടെയ്നർ ലോറി ഇടിച്ച്‌ ആശുപത്രിയിൽ ആയ തൊഴിലാളി തെക്കൻ മാലിപ്പുറം തെക്കെ കല്ലറക്കൽ വേണു (58) മരണപ്പെട്ടു


ദേശീയം


🅾 ഗാന്ധിജിയുടെ പേരിൽ ഉള്ള പ്രസിദ്ധമായ ഗാന്ധി സമാധാന പുരസ്കാരം മുടങ്ങിയിട്ട്‌ ഇത്‌ തുടർച്ചയായ നാലാം വർഷം .1995 ൽ കേന്ദ്ര സർക്കാർ തുടക്കമിട്ട പുരസ്കാരം ഒരു കോടി രൂപയും ശിൽപവും പ്രശസ്തി പത്രവും ഉൾപെട്ടതാണ്‌.. മുടങ്ങിയതിന്റെ കാരണം വ്യക്തമല്ല


🅾 ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ്‌ പ്രവർത്തക സമിതി ഇന്നലെ വാർദ്ധ  സേവാഗ്രാം ഗാന്ധി ആശ്രമത്തിൽ ചേർന്നു . യോഗത്തിൽ ബി ജെ പി ക്ക്‌ എതിരായ പോരാട്ടം കടുപ്പിക്കാൻ തീരുമാനം.


🅾 സ്വച്ഛ്‌ ഭാരത്‌ പദ്ധതിക്ക്‌ ഏറ്റവും കൂടുതൽ സംഭാവന നൽകിയ മാതാ അമൃതാനന്ദമയിക്ക്‌ സ്വച്ഛ്‌ ഭാരത്‌ അവാർഡ്‌. രാഷ്ട്രപതി ഭവനിൽ ചേർന്ന ചടങ്ങിൽ പ്രധാനമന്ത്രിയും യു എൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടറസും ചേർന്ന് അവാർഡ്‌ നൽകി.


🅾 കാര്‍ഗോയില്‍ നിന്നും കൈയിട്ടു വാരിയെങ്കിലും കാവല്‍ക്കാര്‍ കൈയോടെ പൊക്കി ! ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 53 സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ച ജീവനക്കാരെ കുരുക്കിയത് ട്രാക്കിങ് സിസ്റ്റം; ഫോണുകള്‍ വന്ന പെട്ടി കണ്‍വെയര്‍ ബെല്‍റ്റിലിട്ട് യാത്രക്കാരെ പോലെ 'ബാഗെടുത്ത്' മുങ്ങി വിമാന  കമ്പനി ജീവനക്കാര്‍.


🅾 ദേശീയ നേതാക്കള്‍ ശുചീകരണ സന്ദേശം നല്‍കാന്‍ ചൂലുമായി ഇറങ്ങുമ്പോൾ  കണ്ടാല്‍ അറയ്ക്കുന്ന അഴുക്കുചാലില്‍ ഇറങ്ങി നിന്ന് പുതുച്ചേരി മുഖ്യമന്ത്രിയുടെ ശുചീകരണം; നാരായണ സ്വാമിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ വന്നതിന് പിന്നാലെ വന്നത് സമ്മിശ്ര പ്രതികരണം; 'സ്വച്ഛതാ ഹി സേവയുടെ' പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണത്തിന് നൂറില്‍ നൂറ് മാര്‍ക്ക്


🅾 കാർഷിക കടങ്ങൾ എഴുതി തള്ളണം, കാർഷിക വിഭവങ്ങൾക്ക്‌ ന്യായമായ വില ലഭിക്കണം തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; സമരം തുടരും എന്ന് കര്‍ഷകര്‍.


🅾 ത്രിപുരയിലെ സി.പി.എം മുഖപത്രം 'ഡെയിലി ദേഷർ കഥ' യുടെ രജിസ്‌ട്രേഷന്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കി.40 വർഷമായി പ്രസിദ്ധീകരിക്കുന്ന ദേഷർ കഥ പ്രചാരത്തിൽ രണ്ടാം സ്ഥാനത്ത്‌ ആണ്‌


🅾 മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ ആഷിഷ് ദേശ്മുഖ് പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന്‍ സൂചന.


🅾 രാജ്യത്തെ 29 ശതമാനം കള്ളപ്പണം വെളുപ്പിച്ചത് ഗുജറാത്തിലെന്ന് വിവരാവകാശ രേഖ.
രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണം 'വെളുപ്പിച്ചെടുത്തത്' ഗുജറാത്തില്‍; നാലുമാസത്തിനിടെ നിയമ വിധേയമാക്കിയത് 18,000 കോടിയുടെ കള്ളപ്പണം


🅾 ഗാന്ധിജി ഇന്ത്യക്കാരെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മോദി എല്ലാവരെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും മോദി തകര്‍ത്തിരിക്കുന്നു; ഇനി ഗാന്ധിജിക്കും കോണ്‍ഗ്രസിനും പരീക്ഷിക്കൂ: മഹാത്മാവിന്റെ 150-ാം ജന്മദിനാഘോഷത്തിനിടെ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി.


അന്താരാഷ്ട്രീയം


🅾 വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറി സയിരുന്ന ഡോ: മൊയി (101) അന്തരിച്ചു.വിയറ്റ്നാം സ്വാതന്ത്ര സമര നായകരിൽ പ്രമുഖൻ ആണ്‌ അദ്ദേഹം


🅾 ഇന്ത്യയെ ചുങ്കരാജാവ്‌ എന്ന് ആക്ഷേപിച്ച്‌ യു എസ്‌ പ്രസിഡണ്ട്‌ ട്രമ്പ്‌.യു എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർലി ഡേവിസൺ ബൈക്കുകൾ അടക്കമുള്ളവക്ക്‌ ഇന്ത്യ കനത്ത നികുതിയാണ്‌ ചുമത്തുന്നത്‌. ഇക്കാര്യം കുറക്കാമെന്ന് മോഡി സമ്മതിച്ചിട്ടുണ്ടെന്നും ട്രമ്പ്‌.


🅾 ഇൻസ്റ്റഗ്രാം മേധാവിയായി ആദം മൊസ്സോറു നിയമിതനാകും ഫേസ്ബുക്‌ മുൻ വൈസ്‌ പ്രസിഡണ്ട്‌ ആണ്‌ അദ്ദേഹം


🅾 എണ്ണ വില ബാരലിന്‌ 85 ഡോളർ കടന്നു.ബ്രെൻഡ്‌ ക്രൂഡ്‌ വില 85.45 ഡോളർ ആയാണ്‌ വർദ്ധിച്ചത്‌


🅾 ദുരിതമൊഴിയാതെ ഇന്തോനേഷ്യ: സുനാമിയിലും ഭൂകമ്പത്തിലും  മരിച്ചവരുടെ എണ്ണം 1347 ആയി.


കായികം


🅾 ഐ എസ്‌ എല്ലിൽ ഇന്നലെ നടന്ന മൽസരത്തിൽ ജംഷഡ്‌പൂർ എഫ്‌ സി എതിരില്ലാത്ത 2 ഗോളുകൾക്ക്‌ മുംബൈ സിറ്റി എഫ്‌ സി യെ പരാജയപ്പെടുത്തി. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മൽസരം.


🅾 രണ്ടു ഗോളുകള്‍ക്ക് മുംബൈ എഫ്‌സിയെ വീഴ്‌ത്തിയ ജംഷഡ്പൂരിന്റെ പ്രകടനത്തിന് കോച്ചിനെയുള്‍പ്പടെ പ്രശംസിച്ച്‌ ആരാധകര്‍; ഐഎസ്‌എല്ലില്‍ രണ്ട് ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സി വിജയത്തുടക്കം കുറിച്ചപ്പോള്‍ താരമായത് ആര്‍ക്വെസും മോര്‍ഗാഡോയും; 22ാം മിനിട്ടിലും രണ്ടാം പകുതിയിലും ഗോള്‍ അവസരം നഷ്ടമാക്കിയ മുംബൈ കളിക്കളത്തില്‍ മങ്ങി.


🅾 ഐ എസ്‌ എല്ലിൽ ഇന്ന് വൈകിട്ട്‌ 7.30 ന്‌ ഡൽഹി ഡൈനാമോസ്‌ പൂന സിറ്റി എഫ്‌ സി യെ നേരിടും


🅾 ഇന്ത്യ, വെസ്റ്റ്‌ ഇൻഡീസ്‌ ആദ്യ ടെസ്റ്റ്‌ നാളെ മുതൽ രാജ്‌കോട്ടിൽ ആരംഭിക്കും വിരാട്‌ കോഹ്‌ലി ടീമിലേക്ക്‌ മറങ്ങിയെത്തും ഇംഗ്ലണ്ടിനെതിരായ 5 മൽസര ടെസ്റ്റ്‌ പരമ്പര 4-1 ന്‌ തോറ്റ ഇന്ത്യക്ക്‌ ടെസ്റ്റിലെ ഒന്നാം റാങ്ക്‌ നില നിർത്താൻ രണ്ട്‌ മൽസരങ്ങൾ അടങ്ങിയ വിൻഡീസുമസ്യുള്ള പരമ്പര തൂത്തു വാരണം..


🅾 വെസ്റ്റ്‌ ഇൻഡീസ്‌ പഴയ വെസ്റ്റ്‌ ഇൻഡീസ്‌ അല്ലെന്ന മുന്നറിയിപ്പുമായി ടെസ്റ്റ്‌ ഡ്രൈവിൽ ഗവാസ്കർ.


🅾 ബി സി സി ഐ യെ വിവരാവകശ പരിധിയിൽ കൊണ്ട്‌ വന്ന കേന്ദ്ര വിവരാവകാശ നിയമത്തിനെതിരെ ബി സി സി ഐ ഭാരവാഹികൾ കോടതിയെ സമീപിക്കും.


🅾 ബാഴ്സക്ക്‌ വരുമാനത്തിൽ റെക്കോർഡ്‌. ബാഴ്സലോണ ക്ലബിന്റെ വരുമാനം 100 കോടി യു എസ്‌ ഡോളർ കടന്നെന്ന് അധികൃതർ. ഏകദേശം 7331 കോടി രൂപ വരും ഇത്‌.


🅾 യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന് മെസ്സി ഇറങ്ങുന്നു. ബാഴ്സലോണ. ഇന്ന് ടോട്ടനത്തെയാണ്‌ നേരിടുക .  ലിവർപൂൾ ഇന്ന് നാപ്പോളിയെയും , ബൊറൂസിയ മൊണോക്കൊയെയും, പി എസ്‌ ജി റെഡ്‌ സ്റ്റാറിനെയും നേരിടും


🅾 കേരള ടേബിൾ ടെന്നിസ്‌ അസോസിയേഷന്‌ പുതിയ ഭരണ സമിതി നിലവിൽ വന്നു.


 സിനിമാ ഡയറി


🅾 അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് 3 മണി മുതൽ 6 മണി വരെ എറണാകുളം ടൗൺ ഹാളിൽ പൊതു ദർശനത്തിന്‌ വക്കും സംസ്കാരം നാളെ പാറത്തോട്‌ സെന്റ്‌ ജോർജ്ജ്‌ ഗ്രേസി മെമ്മോറിയൽ ദേവാലയത്തിൽ നടക്കും


🅾 ചെക്ക സിവന്ത വാനത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ പ്രതിഷേധം; മണിരത്‌നം ചിത്രത്തിന്റെ സംഭാഷണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ ബോംബ് ഭീഷണി; സംഭവത്തിന് പിന്നാലെ മണിരത്‌നത്തിന്റെ ഓഫീസില്‍ ബോംബ് സ്‌ക്വാഡ് വക പരിശോധന.


🅾 ഝാന്‍സി റാണിയായി കങ്കണ; മണികര്‍ണ്ണികയുടെ ടീസര്‍ പുറത്തിറങ്ങി


🅾 ആനക്കള്ളനില്‍ വീണ്ടും ഗാനം ആലപിച്ച്‌ ബിജു മേനോന്‍.


🅾 അന്തരിച്ച ബാലഭാസ്കറിന്റെ സംസ്കാരം ഇന്ന് രാവിലെ തൈക്കാട്‌ ശാന്തി കവാടത്തിൽ നടക്കും . ഇത്‌ വരെ അബോധാവസ്ഥയിൽ തുടരുന്ന ഭാര്യ ലക്ഷ്മി മരണ വാർത്ത അറിഞ്ഞിട്ടില്ല.


🅾 രാത്രി മുഴുവന്‍ തിരുമലയിലെ വീട്ടിലേക്ക് ആരാധക പ്രവാഹം; പാട്ടു കേട്ട് പ്രണയിച്ച ഒരു പരിചയവുമില്ലാത്ത അനേകം ചെറുപ്പക്കാര്‍ ഒരു നോക്ക് കണ്ട് കണ്ണീര്‍ പൊഴിച്ചു മടങ്ങി; ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികളും; വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകളെ കുറിച്ചോര്‍ത്ത് വിലപിച്ച്‌ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും; ഓര്‍മ്മയാകുന്നത് ബച്ചനേയും അത്ഭുതപ്പെടുത്തിയ സംഗീതം.



കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.47
2.🇦🇪യു.എ.ഇ ദിർഹം            : 19.88
3.🇶🇦ഖത്തർ റിയാൽ            : 20.06
4.🇴🇲ഒമാൻ റിയാൽ              : 189.71
5.🇧🇭ബഹ്‌റൈൻ ദിനാർ      : 193.72
6.🇰🇼കുവൈറ്റ് ദിനാർ           : 240.67
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.65
8.🇺🇸അമേരിക്കൻ ഡോളർ : 73.04
______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 23,200 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2900 രൂപ

വെള്ളി ഒരു കിലോ     :42,000 രൂപ
വെള്ളി ഒരു ഗ്രാം          :42.00 രൂപ
______________
⛽പെട്രോൾ & ഡീസൽ വില - HP
______________
1.🌊കോഴിക്കോട്
പെട്രോൾ: 86.22       ഡീസൽ: 79.60

2.🛫മലപ്പുറം
പെട്രോൾ: 86.52       ഡീസൽ: 79.88

3.🌾പാലക്കാട്
പെട്രോൾ: 86.82       ഡീസൽ: 80.14

4.🎇തൃശൂർ
പെട്രോൾ: 86.42      ഡീസൽ: 79.76
Previous Post Next Post
3/TECH/col-right