Trending

അജ്ഞാത ജീവി:ആടുകളെ കൊന്നു.

കൊടുവള്ളി:അജ്ഞാത ജീവി ആട്ടിൻ കൂട്ടിൽ കയറി അഞ്ച് ആടുകളെ കൊന്നു.മാനിപുരം കുന്നത്ത് ദിനേശന്റെ വീട്ടിലെ ‌ആടുകളെയാണ് ‌കൊന്നിട്ട നിലയിൽ കണ്ടത്.


  ചൊവ്വാഴ്ച രാവിലെയാണ് രാത്രിയിൽ നല്ല മഴയായതിനാൽ പുറത്തു നിന്ന് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു.കൂട്ടിൽ കയറിയ ജീവി ആടുകളെ കെട്ടിയ കയർ കടിച്ചു മുറിച്ച ശേഷമാണ് കൊന്നത്.ഒരു ആടിനെ കൂടിനു പുറത്തിട്ടിട്ടുണ്ട്. 

ഒരു ആട്ടിൻകുട്ടിയെ സമീപത്തെ മതിലിനോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു.ഇതിന്റെ കാലുകൾ കുഴിയുടെ പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു.ജീവിയുടെ കാൽപ്പാടുകൾ സ്ഥലത്ത് പതിഞ്ഞിട്ടുണ്ട്.ആടുകളെ കടിച്ചു കൊന്ന വിവരമറിഞ്ഞ് നാട്ടുകാർ ഭീതിയിലാണ്.
  കൊടുവള്ളി പോലീസ് സ്റ്റേഷൻ,താമരശ്ശേരി ഫോറസ്റ്റ് ഓഫീസ്,കൊടുവള്ളി മൃഗാശുപത്രി എന്നിവിടങ്ങളിൽ വിവരം അറിയിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right