കുന്ദമംഗലം: എലിപ്പനി ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് കുന്ദമംഗലം പഞ്ചായത്തില്‍ ഇതുവരെ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ട്. മരിച്ച കാരന്തൂര്‍ സ്വദേശി കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മാങ്കാവില്‍ ഭാര്യ വീട്ടിലാണ്‌ തമാസം. ഇവിടെ വെച്ചാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടത്. കാരന്തൂര്‍ വെള്ളാരംകുന്നുമ്മല്‍ കൃഷ്ണന്‍ (55) ആണ് ഇന്നലെ മരിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണന്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. 


 മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാരന്തൂര്‍ സ്വദേശി മരിച്ചു എന്ന രീതിയിലാണ്. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും കുന്ദമംഗലം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍ സുരേഷ് ബാബു പറഞ്ഞു. കൃഷ്ണന്‍റെ അന്ത്യ കര്‍മ്മം അദ്ദേഹത്തിന്‍റെ സഹോദരന്‍ തനിയായിയുടെ വീട്ടില്‍ വെച്ച് നടത്തി. പ്രമീളയാണ് കൃഷ്ണന്‍റെ ഭാര്യ. ആരോഗ്യ വകുപ്പിന്‍റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കുന്ദമംഗലം പഞ്ചായത്തില്‍ ഒരു ആശുപത്രി കൂടി ആരംഭിക്കും. വെള്ളപ്പൊക്കമുണ്ടായ ചെത്തുക്കടവ്, പിലാശ്ശേരി, കാരന്തൂര്‍ എന്നിവിടങ്ങളില്‍ ഈ ആശുപത്രിയുടെ സേവനം ഉറപ്പ് വരുത്തും. പഞ്ചായത്തില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് അടിയന്തിര ഭരണ സമിതി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ''