Trending

ക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ:യൂത്ത് ലീഗ്

എളേറ്റിൽ : വിധവകൾക്കും വൃദ്ധജനങ്ങൾക്കും ശാരീരിക-മാനസിക വൈകല്യമുള്ളവർക്കും നൽകി വരുന്ന ക്ഷേമ പെൻഷനു അർഹരായ പാവങ്ങളെ തെറ്റായ നടപടിയിലൂടെ പുറത്താക്കിയ സംസ്ഥാന സർക്കാരിന്റെ ധിക്കാരത്തിനെതിരെ കിഴക്കോത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു.



ജീവിച്ചിരിക്കുന്ന  ആളുകളെ പോലും മരണപ്പെട്ടവരുടെ ഗണത്തിൽ പെടുത്തിയാണ് പുറത്താക്കിയത്.കാറുടമകളാണെന്ന പേരിൽ  തള്ളപ്പെട്ടവരിൽ പലരും ഇരുചക്രവാഹനം പോലുമില്ലാത്ത നിർധന കുടുംബങ്ങളിലെ അംഗങ്ങളാണ്.പഞ്ചായത്ത് ഓഫീസിൽ നിന്നും അയച്ച ലിസ്റ്റുകളിലുള്ളവരെ തിരുവനന്തപുരത്തുള്ള ഓഫീസ് എന്തു അന്വേഷണത്തിന്റെ മാനദണ്ഡത്തിലാണ് പുറത്താക്കിയത് എന്ന് ജനങ്ങളോട് വ്യക്തമാക്കണം.
 
 മഴക്കെടുതി കാരണം നാശനഷ്ടങ്ങൾ നേരിട്ടവരുടെയും മോശം കാലാവസ്ഥയിൽ മാസങ്ങളോളം കൂലിപ്പണിയില്ലാതെ ബുദ്ധിമുട്ടിയവരുടെയും കുടുംബങ്ങളിലുള്ള പാവങ്ങളെയാണ്  പിണറായി സർക്കാർ അവജ്ഞയോടെ ആട്ടിയകറ്റിയത്.  സർക്കാർ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇരകളെയും ബഹുജനങ്ങളെയും അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി അറിയിച്ചു.
  
യോഗം ഇഖ്ബാൽ കത്തറമ്മൽ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസിഡന്റ് അർഷദ് കിഴക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.നൗഷാദ് പന്നൂര്, സുബൈർ കച്ചേരിമുക്ക്, നാസർ കൈവേലിക്കടവ്, എം.എ ഹബീഷ് മിഹ്റാൻ, സി.ടി ഇഖ്ബാൽ, വി. കെ സെയ്ദ്, എം.കെ.സി അബ്ദുറഹിമാൻ, വി.പി അഷ്റഫ് ,പി.ടി നൗഷാദ് ബാബു സംസാരിച്ചു.ജനറൽ സെക്രട്ടറി എൻ ജാഫർ മാസ്റ്റർ സ്വാഗതവും ട്രഷറർ ഷമീർ പറക്കുന്ന് നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right