Trending

ELETTIL ONLINE NEWS NIGHT 01-09-2018

ELETTIL ONLINE NEWS NIGHT 01-09-2018

  

       
 
🅾 ഒടുവില്‍ പ്രളയ ദുരിതം മറികടക്കാന്‍ പ്രത്യേക അക്കൗണ്ട് തുറന്ന് കേരളം.തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ ആണ്‌ അക്കൗണ്ട്‌ ആരംഭിച്ചത്‌ . ആദായ നികുതി ഇളവ് ഉറപ്പായി കഴിഞ്ഞാല്‍ എല്ലാ ഇടപാടുകളും അങ്ങോട്ട് മാറ്റും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംശയം പ്രഖ്യാപിച്ചവര്‍ക്ക് ഉടനടി പരിഹാരം നിര്‍ദ്ദേശിച്ച്‌ സര്‍ക്കാര്‍


🅾 മദ്യനിരോധനത്തിനായി വാളെടുത്ത വി എം സുധീരന്റെ വീട്ടുപടിക്കല്‍ ഔട്ട്‌ലെറ്റ് തുറന്ന് പണികൊടുത്ത് ബെവ്‌കോ; പുതിയ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ ഒരുങ്ങുന്നത് ഗൗരീശപട്ടത്തെ സുധീരന്റെ വസതിക്ക് സമീപത്തായി; ആദ്യ കടമ്പയായി  രണ്ട് ലോഡ് മദ്യവും ബെവ്‌കോ ഇറക്കിക്കഴിഞ്ഞു; ബിവറേജസിന്റെ പ്രവര്‍ത്തനത്തില്‍ അനുമതിയുണ്ടെന്ന് എക്‌സൈസ് വകുപ്പും.


🅾 സംസ്ഥാനത്ത് ഡീസല്‍ വില റെക്കോര്‍ഡ് നിലവാരത്തിലേയ്ക്ക് .കൊച്ചിയിൽ ഡീസലിന്‌ ലിറ്റർ 73.97 ഉം പെട്രോൾ ലിറ്ററിന്‌ 80.46 ഉം ആണ്‌ വില .  കൊച്ചിയിലേക്കാൾ ശരാശരി ഒരു രൂപ കൂടുതൽ ആണ്‌ തിരുവനന്തപുരത്ത്‌


🅾 പ്രളയക്കെടുതി തകര്‍ത്തത് സംസ്ഥാന ബജറ്റിനെയും; ചെലവു ചുരുക്കല്‍ ശക്തമാക്കും; പുതിയ നിയമനങ്ങള്‍ നടത്തില്ലെന്നും ധനമന്ത്രി.


🅾 ചെങ്ങന്നൂർ പാണ്ടനാട്ടെ പ്രളയ മരണങ്ങളുടെ യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ മാതൃഭൂമി വാര്‍ത്താ സംഘമെത്തി; 'ഒന്നിക്കാം മുന്നേറാം' എന്ന ചര്‍ച്ചാപരിപാടിക്കിടെ ഗുണ്ടകളെത്തി അലങ്കോലപ്പെടുത്തി; റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ അടക്കമുള്ളവരെ തല്ലി ചതച്ചു; ഇനി ആരും മരണത്തിന്റെ കണക്കെടുക്കാന്‍ വരരുതെന്ന് മുന്നറിയിപ്പും; മാതൃഭൂമി ടിവി സംഘത്തെ ചെങ്ങന്നൂരില്‍ തല്ലി ചതച്ചത് അതിക്രൂരമായി.


🅾 ചെങ്ങന്നൂരില്‍ മാതൃഭൂമി സംഘത്തിന് നേരെ ആക്രമം;സേവാഭാരതി പ്രവര്‍ത്തകരെന്ന പേരില്‍ അക്രമം അഴിച്ചുവിട്ട മൂന്ന് പേര്‍ അറസ്റ്റില്‍. പാണ്ടനാട്‌ സ്വദേശികളായ അഭിലാഷ്‌, നിഖിൽ കുമാർ, രാകേഷ്‌ എന്നിവരാണ്‌ അറസ്റ്റിൽ ആയത്‌ .


🅾 കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍; 200 പേര്‍ക്ക് പോലീസില്‍ താല്‍കാലിക നിയമനം .


🅾 ഡോ. ബാബു സെബാസ്റ്റ്യന്‍ എംജി സര്‍വകലാശാലയുടെ സാരഥ്യം ഒഴിഞ്ഞു; യാത്രയയപ്പുകള്‍ ഒഴിവാക്കി സ്വകാര്യ കാറില്‍ ഭാര്യയോടൊപ്പം യാത്ര.


🅾 എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ചുമതലയിലേക്ക്‌ ഡോ.സാബു തോമസ്.


🅾 മിസ്റ്റര്‍ ഇന്ത്യയും മിസ്റ്റര്‍ ഏഷ്യയുമായ നാവിക സേനാ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; കോട്ടയത്തെ മുന്തിയ ഹോട്ടലില്‍ താമസിച്ച യുവതിക്ക് രക്തസ്രാവം നില്‍ക്കുന്നില്ല; വശീകരിച്ച്‌ പീഡിപ്പിച്ചതിന്റെ പേരില്‍ മുരളി കുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമെന്ന് മുരളി കുമാര്‍.


🅾 ആറുമാസം  മുമ്പ്‌ ഫെയ്‌സ് ബുക്കിലൂടെ ബോഡി ബില്‍ഡര്‍ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയില്‍ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച്‌ കോട്ടയത്തെ ഹോട്ടല്‍ ഐഡയില്‍ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു വന്നതും മിസ്റ്റര്‍ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസര്‍ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാര്‍ അറസ്റ്റില്‍.


🅾 പ്രളയത്തിൽ തട്ടേക്കാട്‌ പക്ഷി സങ്കേതത്തിന്‌ സംഭവിച്ചത്‌ വൻ നാശം. പെരുമ്പാമ്പിനെയും രാജവെമ്പാലയെയും മുള്ളന്‍ പന്നിയേയും ആമകളേയും മയിലിനേയും കൂട്ടില്‍ നിന്ന് തുറന്ന് വിട്ടത് പ്രളയത്തെ അതിജീവിക്കാനായി; പലതിനും ജീവന്‍ പോയി; അടിക്കാടുകള്‍ നശിച്ചത് ജലപക്ഷികളുടെ നിലനില്‍പ്പിനും ഭീഷിണി; പ്രളയ ജലത്തില്‍ തട്ടേക്കാട് പക്ഷിസങ്കേതത്തിനുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലമതിക്കാനാവത്തത്.


🅾 മുല്ലപ്പെരിയാര്‍ പൊക്കി കേരളത്തെ മുടിക്കാന്‍ ഉറച്ച്‌ തമിഴ്‌നാട്; 142 കടന്നിട്ടും ഒന്നും സംഭവിക്കാത്തതുകൊണ്ട് 152 അടിയായി ജലനിരപ്പ് ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ഉറച്ച്‌ തമിഴ്‌നാട്; നീക്കം വിജയിച്ചാല്‍ തേക്കടി ഇല്ലാതാവുന്നതിനൊപ്പം ഇടുക്കി അണക്കെട്ടും പ്രതിസന്ധിയിലാകും.


🅾 രാത്രിയില്‍ മമ്മാലിപ്പടിയില്‍ കണ്ടെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദിച്ച്‌ കെട്ടിയിട്ടു; അവശനായ യുവാവിനെ മോചിപ്പിച്ചത് പൊലീസെത്തി; ഗുണ്ടകളെ കാക്കിയിട്ടവര്‍ അനുകൂലിച്ചപ്പോള്‍ ഫോട്ടോ കാട്ടി ഭീഷണിയായി; കൈകാലുകള്‍ ചേര്‍ത്ത് കെട്ടിയിട്ട ചിത്രം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച്‌ അപമാനിച്ചു; പരാതി പറഞ്ഞ് വീണ്ടും സ്‌റ്റേഷനിലെത്തിയിട്ടും കേസെടുക്കാതെ തിരിച്ചയച്ച്‌ പൊലീസ്; മനോവിഷമം താങ്ങാനാവാതെ തൂങ്ങി മരിച്ച്‌ മുഹമ്മദ്‌ സാജിദും; കോട്ടക്കൽ - തിരൂർ റോഡിലുള്ള  പണിക്കര്‍പ്പടിയിലെ യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലും സദാചാര പൊലീസുകാര്‍ തന്നെ


🅾 കെട്ടിയിട്ട് മര്‍ദ്ദിച്ചത് സുബ്രഹ്മണ്യന്‍, ഗിരീഷ്‌കുമാര്‍, ഗണേശ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നെന്ന് സാജിദിന്റെ ആത്മഹത്യാ കുറിപ്പ്; മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്ന് ബോധ്യമായപ്പോള്‍ പൊലീസ് കേസെടുക്കാതെ വിട്ടയച്ചു; മമ്മാലിപ്പടിയിലെ വീടുമായി സാജിദിന് അടുത്തബന്ധം ഉണ്ടായിരുന്നതായി വ്യക്തമാക്കി സുഹൃത്തും; മോഷ്ടാവാക്കിയതും വാട്‌സ് ആപ്പില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും ആത്മഹത്യയിലേക്ക് നയിച്ചു: സദാചാര ഗുണ്ടായിസത്തില്‍ പൊലീസ് കേസെടുക്കാതിരുന്നതോടെ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും.


🅾 ചെറുപുഴയിലെ ഷോപ്പില്‍ ജോലിക്ക് പോകുമ്ബോള്‍ കണ്ട പരിചയം പ്രണയത്തിന് വഴിമാറി; പ്രണയിച്ച്‌ വിവാഹം കഴിച്ച ഭര്‍ത്താവിനെ മറന്നുള്ള അടുപ്പം ഒടുവില്‍ കാമുകനൊപ്പം ഒന്നിച്ച്‌ ജീവിക്കാന്‍ പ്രേരണയായി; 'തട്ടിക്കൊണ്ടു പോയ' കാര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടതോടെ ഒളിച്ചോടല്‍ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു; കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മീനുവും കാമുകൻ ബിനുവും  കുടുങ്ങിയതോടെ പുറത്തായത് ഒരു പ്രണയവഞ്ചനയുടെ കഥ.


🅾 കേരളത്തിന്‌ അരവിന്ദോ ഫാര്‍മസി നൽകുന്നത്‌ 64 ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍.


🅾 കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാലിബ്രേഷന്‍ പരിശോധന പൂര്‍ത്തിയായി. വൈകീട്ടോടെ പരിശോധന പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് അഥോറിറ്റി സംഘം മടങ്ങി


🅾 പ്രതിപക്ഷം സഹായിച്ചിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ കഴിഞ്ഞില്ല; പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പ് മണിക്കൂറുകള്‍ മുന്‍പ് രാജിവച്ചു; പ്രമേയം കൊണ്ടുവന്നത് ഭരണപക്ഷമായ യുഡിഎഫ്.


🅾 അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ടതില്‍ വീഴ്‌ച്ച സംഭവിച്ചോ എന്നതില്‍ വിശദമായ പരിശോധന ആവശ്യം'; മണ്‍സൂണ്‍ പാതിയായ സമയത്ത് ഡാമുകള്‍ നിറച്ചതിന്റെ യുക്തി ചോദ്യം ചെയ്ത് മാധവ് ഗാഡ്ഗില്‍; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിക്കണമെന്നും നിര്‍ദ്ദേശം.


🅾 മകന്‍ പുതിയ വീടു വച്ച്‌ താമസം മാറിയതിന് ഉത്തരവാദിയാരെന്ന് ചോദിച്ച്‌ കലഹം പതിവായി; വഴക്കിനിടയില്‍ തല്ലേറ്റ് വീണ് കൊച്ചു ത്രേസ്യയുടെ തലയിടിച്ച്‌ മരണം സംഭവിച്ചപ്പോള്‍ മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചത് പുലിവാലായി; 91-ാം വയസ്സില്‍ ചെറിയകുട്ടി ഭാര്യയെ കൊന്ന കേസില്‍ കൊടകര സ്വദേശി  പ്രതിചേര്‍ക്കപ്പെട്ടത് ഇങ്ങനെ.


🅾 സേലത്ത് അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളുമായി പൊലീസ്; ബസിലെ യാത്രക്കാരില്‍ അധികവും മലയാളികള്‍; വീതിയേറിയ റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത് പതിവെന്നും നാട്ടുകാര്‍; അപകടത്തിനു പിന്നിലെ വില്ലന്‍ തിരക്കൊഴിഞ്ഞ റോഡിലെ അമിത വേഗത തന്നെ; അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും വേണ്ട മുന്‍ കരുതലുകള്‍ എടുക്കാതെ സേലം ഭാഗത്ത് വീണ്ടും വീതിയേറിയ റോഡുകള്‍ നിര്‍മ്മിക്കാനും നീക്കം. ഏഴ്‌ പേരാണ്‌ സംഭവത്തിൽ മരിച്ചത്‌. മുപ്പതോളം പേർക്ക്‌ പരിക്കുണ്ട്‌


🅾 പ്രളയം കനത്തപ്പോള്‍ പുഴകളിലേക്ക് 20 ലക്ഷം  വിദേശ മീനുകള്‍  ഒഴുകിയെത്തി; ഫാമുകളില്‍ നിന്നും ഡാമുകളില്‍ നിന്നും പുറത്തേക്കെത്തിയ വിദേശ മീനുകള്‍ നാടന്‍ മീനുകള്‍ക്ക് ഭീഷണി; ചാലക്കുടി പുഴയില്‍ നിന്നും ലഭിച്ചത് 35 കിലോ തൂക്കം വരുന്ന അരപൈമ എന്ന ഏറ്റവും വലിയ ശുദ്ധജല മത്സ്യം.


 🅾 പമ്പയെ കുരുതിക്കളമാക്കിയതില്‍ ഷട്ടര്‍ അടഞ്ഞ് പോയ മണിയാര്‍ ഡാമും ഉത്തരവാദി; വെള്ളപ്പൊക്കത്തില്‍ ഡാമിന് കനത്ത സുരക്ഷാ പ്രശ്‌നങ്ങള്‍; അണക്കെട്ട് ഡീ കമ്മീഷന്‍ ചെയതില്ലെങ്കില്‍ കാത്തിരിക്കുന്നത് വമ്പൻ  നാശങ്ങള്‍; പമ്പയിലെ വെള്ളപ്പൊക്കത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇനിയും കണ്ടെത്താന്‍ കഴിയാതെ സര്‍ക്കാര്‍.


🅾 പെരുമഴ കൊതുകുകളെ ഓടിച്ചതോടെ പനിദുരന്തം ഒഴിവായെന്ന് കരുതിയത് വെറുതേയായി; വെള്ളക്കെട്ടില്‍ ഇറങ്ങിയവര്‍ക്കൊക്കെ പ്രത്യേക തരം പനികള്‍ ബാധിക്കുന്നു; എലിപ്പനി ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെട്ട അനേകം പേര്‍ എലിപ്പനിയുടെ പിടിയില്‍


🅾 മൂന്നാഴ്ച അമേരിക്കയില്‍ പോയി ചികില്‍സിക്കാന്‍ മാത്രം എന്താണ് മുഖ്യമന്ത്രിയുടെ രോഗം? പാര്‍ട്ടി നേതാക്കള്‍ക്ക് പോലും എത്തും പിടിയുമില്ല; ഇന്ത്യയിലെ സൗകര്യം പോരാത്തതു കൊണ്ടാണോ മുതലാളിത്ത രാജ്യത്തിലേക്ക് പോകുന്നതെന്ന് ചോദിച്ച്‌ വിമര്‍ശകര്‍; ഗുരുതരമായ രോഗമെന്ന് ഊഹിച്ച്‌ പ്രചരിപ്പിച്ച്‌ വേറെ ചിലര്‍; പിണറായി വിജയന്‍ അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകുമ്പോഴും  വിവാദം ഒഴിയുന്നില്ല.


 🅾 മാലിന്യം എന്തു ചെയ്യണമെന്നറിയാതെ നഗരസഭകള്‍; സഹികെട്ട സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി നഗരസഭകളുടേയും കോര്‍പ്പറേഷനുകളുടേയും മാലിന്യ സംസ്‌കരണ ചുമതല ഏറ്റെടുത്തു; പഞ്ചായത്തുകളുടെ അധികാരം തുടരും; വിദേശ കമ്പനികളുമായി  ചേര്‍ന്ന് മാലിന്യം സംസ്‌കരിക്കാന്‍ പദ്ധതി വരുന്നു.


🅾 ഇന്ധനക്ഷാമം മൂലം വെട്ടിക്കുറയ്ക്കുന്നതെല്ലാം നഷ്ടത്തിലോടുന്ന റൂട്ടുകള്‍; 8000 രൂപ കളക്ഷന്‍ ഇല്ലാത്ത റൂട്ടുകള്‍ എല്ലാം ഇന്ന് മുതല്‍ നിശ്ചലമാകും; മൂന്നരക്കോടി ഇന്ധന ചെലവ് രണ്ടര കോടി ആകുമ്പോൾ  കെഎസ്‌ആര്‍ടിസിയുടെ വരുമാനം ഉയരും; കെഎസ്‌ആര്‍ടിസി സര്‍വീസ് റൂട്ടുകള്‍ ഒഴിവാക്കി ലാഭം മാത്രം  നോക്കുമ്പോൾ സര്‍ക്കാര്‍ അടിയന്തരമായി പ്രത്യേക ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ദുരിതത്തിലാകുന്നത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്ന സാധാരണക്കാര്‍.


🅾 അമേരിക്കന്‍ യാത്രക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്‌ച്ച നടത്തി; പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ നിലവിലെ സ്ഥിതി അറിയിച്ചു.


🅾 നടി ശ്വേത മേനോന്റെ അച്ഛന്‍ ടി വി നാരായണന്‍ കുട്ടി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച്ച രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പില്‍.



ദേശീയം

 
🅾 കോടികളുടെ തട്ടിപ്പ് നടത്തിയവരെങ്കിലും 'ആഡംബര തടവില്‍' കഴിയണമെന്ന് അതിയായ മോഹം; മല്യയേയും നീരവിനേയും പാര്‍പ്പിക്കാന്‍ ആര്‍തര്‍ റോഡ് ജയിലിലെ തടവു മുറികള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മോടിപിടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍; മുംബൈയിലെ 90 വര്‍ഷം പഴക്കമുള്ള ജയിലിന്റെ ഒരു ഡസണോളം തടവ് മുറികള്‍ക്ക് ഇനി 'രാജയോഗം'.



🅾 തെരഞ്ഞെടുപ്പിന് മുമ്പ്‌  അധികാരം ഉറപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള മോദിയുടെ നീക്കത്തിന് കനത്ത തിരിച്ചടി; യൂണിഫോം സിവില്‍ കോഡ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമെന്ന് വിധിയെഴുതി ലോ കമ്മീഷന്‍; കാരണം ഇല്ലാത്ത വിവാഹമോചനവും ബാലവിവാഹവും പൂര്‍ണ്ണമായും തടയുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കാനും നിര്‍ദ്ദേശം.ജസ്റ്റിസ്‌ ബി എസ്‌ ചൗഹാൻ അദ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌.


🅾 ജമ്മു കാശ്മീരിലെ ബിജെപി ഘടകത്തിനെതിരെ ആഞ്ഞടിച്ച വനിതാ അംഗം; പുരുഷനേതാക്കാന്മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി പരാതി; പലതവണയായി പറയണമെന്ന് വിചാരിക്കുന്നു, ഇനിയും പറയാതെ പറ്റില്ലെന്നും ബിജെപി വനിതാ നേതാവ് പ്രിയ ജെറാള്‍; വിവാദ സംഭവത്തിന് സാക്ഷിയയാത് ജമ്മുവിൽ നടന്ന  വാജ്‌പെയ് അനുസ്മരണ വേദി.


🅾 ഗുജറാത്തിലെ ഗാന്ധിനഗറിൽ വച്ച്‌ തെരുവുപശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് സാരമായ പരുക്ക്; ലീലാധർ വഗേല എം പിക്ക്‌ ആണ്‌ കുത്തേറ്റത്‌. വാരിയെല്ലിനും തലയ്ക്കും പരുക്കേറ്റ എം പി ഗുരുതരാവസ്ഥയില്‍ അപ്പോളൊ ആശുപത്രിയിൽ  ചികിത്സയില്‍; പശുവിനെ കൊല്ലുന്നത്‌ ജീവപര്യന്തം ശിക്ഷ കിട്ടുന്ന കേസാണ്‌ ഗുജറാത്തിൽ . അതിനാൽ കറവ വറ്റിയ പശുക്കളെ അലയാൻ വിടുകയാണ്‌ പശു ഉടമസ്ഥർ ചെയ്യുന്നത്‌.


🅾 സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ ശ്രമിച്ചില്ലെങ്കില്‍ കമ്പനി  മേധാവികള്‍ കുടുങ്ങും; വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം; വ്യാജ സന്ദേശങ്ങളുടെ ഉദ്ഭവ കേന്ദ്രം എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ആവശ്യത്തിന് സ്വകാര്യതാ നയങ്ങള്‍ക്ക് വിരുദ്ധമെന്ന് വാട്‌സാപ്പിന്റെ മറുപടി


🅾 ഹരിയാന മന്ത്രിസഭയില്‍ പൂര്‍ണ നഗ്നനായി പ്രസംഗിച്ച ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു; മരണം കിഴക്കന്‍ ഡല്‍ഹിയിലെ ജൈന ക്ഷേത്രത്തില്‍; അന്തരിച്ചത് നരേന്ദ്ര മോദിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സന്യാസികളിലൊരാള്‍.


🅾 ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാര്‍ശ ചെയ്തതായി സൂചന.


🅾 ഡല്‍ഹിയില്‍ കനത്തമഴ..! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി പോലീസിന്റെ മുന്നറിയിപ്പ്.


🅾 മുംബൈയെ വിറപ്പിച്ച ലോംഗ് മാര്‍ച്ചിന് ശേഷം, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്; അഞ്ചിന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ അഞ്ച് ലക്ഷം കര്‍ഷകര്‍ പങ്കെടുക്കും.


🅾 ആര്‍എസ്‌എസുമായി യാതൊരു വിധ ബന്ധവുമില്ല; ആരോപണങ്ങള്‍ തള്ളി പ്രണബ് മുഖര്‍ജി.


🅾 ഒരുപക്ഷേ നാളെ അവരെന്നെ കൊന്നേക്കാം; പക്ഷേ പേടിച്ച്‌ ഈ യുദ്ധത്തില്‍ നിന്നും പിന്മാറില്ല; ഹിന്ദു വിരോധിയാക്കി മുദ്രകുത്തിയവരുമുണ്ട് എന്റെ കൂട്ടത്തില്‍; കഠ്‌വ കേസ് അഭിഭാഷക ദീപിക.


🅾 രാജ്യത്ത് കള്ളപ്പണമുണ്ടെങ്കില്‍ നോട്ട് നിരോധനത്തിലൂടെ എല്ലാം വെളുപ്പിച്ചിട്ടുണ്ട്! കുറഞ്ഞത് നാലു ലക്ഷം കോടിയെങ്കിലും വെളുപ്പിച്ചിട്ടുണ്ടെന്ന് പി ചിദംബരം.


🅾 2019 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് കുറയും; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി രാമദാസ് അത്‌വാല.


🅾 കാലാവധി പൂര്‍ത്തിയാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം.തിരഞ്ഞെടുപ്പ്‌ നേരത്തെ ആക്കാൻ നീക്കം


🅾 അദാനി പറഞ്ഞ 1000 ദിനങ്ങള്‍ ഇന്ന് അവസാനിക്കും; വിഴിഞ്ഞം പദ്ധതി ഇപ്പോഴും അറബിക്കടലില്‍ തന്നെ.


🅾 സെപ്റ്റംബര്‍ ആദ്യവാരം ബാങ്കുകള്‍ തുറക്കില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: കേന്ദ്ര ധനമന്ത്രാലയം.



അന്താരാഷ്ട്രീയം

🅾 ലോക വ്യാപാര സംഘടനയില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി; പ്രഖ്യാപനം വന്നത് ആഗോള വിപണിയില്‍ അമേരിക്ക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലെന്നും റിപ്പോര്‍ട്ട്; തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സംഘടന ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്.


🅾 ഖത്തര്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ കനാല്‍ നിര്‍മ്മിക്കാനുറച്ച്‌ സൗദി അറേബ്യ; ഖത്തറിനെ കടലില്‍ ഒറ്റപ്പെട്ട ദ്വീപാക്കി മാറ്റി അതിര്‍ത്തിയില്‍ ന്യൂക്ലിയര്‍ വേസ്റ്റ് ലാന്‍ഡ് ഉണ്ടാക്കും; ഖത്തറിനെതിരേയുള്ള നീക്കം വീണ്ടും സൗദി ശക്തമാക്കിയതോടെ അറബ് ലോകത്ത് പുതിയ സംഘര്‍ഷങ്ങളുടെ തുടക്കം.


🅾. ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് ദാരുണാന്ത്യം; സംഭവം ദക്ഷിണാഫ്രിക്കയിലെ കോക്‌സറ്റണിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍; ഇയാള്‍ പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍.കാഞ്ഞിരപ്പള്ളി പഴയിടം വലിയ വീട്ടിൽ ജിജൻ അലക്സ്‌ ആണ്‌  (55) ആണ്‌ കൊല്ലപ്പെട്ടത്‌. മോഷ്ടാക്കൾ ആണ്‌ അക്രമത്തിന്‌ പിന്നിൽ എന്ന് അറിയുന്നു.


🅾 ദുരിതാശ്വാസ ക്യാമ്പിലെ   ഉറക്കം വിവാദമാക്കിയ ട്രോളര്‍മാരുടെ ശ്രദ്ധയ്ക്ക്; ചൈനയില്‍ നിന്ന് കണ്ണന്താനം മടങ്ങുന്നത് വെറും കൈയോടെയല്ല; ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ലക്ഷങ്ങളുമായി മന്ത്രിയെത്തുമ്പോൾ  കൈയടിക്കാം ഇന്ത്യാക്കാരുടെ ഒരുമയ്ക്ക്.3,213,029 രൂപയാണ്‌  കണ്ണന്താനം ചൈനയിൽ നിന്ന് ശേഖരിച്ചത്‌


🅾 യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒക്കെ പോകാന്‍ അവസരം ലഭിക്കാന്‍ മന്ത്രിമാരുടെ പ്രാര്‍ത്ഥന; 20 മന്ത്രിമാര്‍ക്കും അനേകം ഉദ്യോഗസ്ഥന്മാര്‍ക്കും എതെങ്കിലും രാജ്യത്ത് പോകാം; പ്രവാസികള്‍ ശേഖരിച്ച പണം വാങ്ങാന്‍ മന്ത്രിമാരുടെ വിദേശ യാത്രാ ധൂര്‍ത്ത് ഇങ്ങനെ.


🅾 സ്ത്രീകള്‍ സുന്ദരികളാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടും! ബലാത്സംഗത്തെ ന്യായീകരിച്ച്‌ വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് രാഷ്ട്രതലവന്‍ റോഡ്രിഗൊ ഡ്യുട്ടാർട്ടെ


കായികം

🅾 ജക്കാര്‍ത്തയില്‍ സുവര്‍ണ്ണ തിളക്കത്തില്‍ ഇന്ത്യ; പതിനാലാം ദിനത്തില്‍ 15ാം സ്വര്‍ണം നേടി റെക്കോര്‍ഡ് മെഡല്‍ നേട്ടം; പുരുഷന്മാരുടെ ബോക്‌സിങിലും ബ്രിജിലും സ്വര്‍ണം സ്വന്തമാക്കി ചരിത്രം തിരുത്തിക്കുറിച്ച്‌ ഇന്ത്യന്‍ പട.പുരുഷന്മാരുടെ 49 കിലോ ഗ്രാം ബോക്സിങ്ങിൽ. അമിത്‌ പങ്കൽ ആണ്‌ സ്വർണ്ണം നേടിയത്‌.ഉസ്ബക്കിസ്ഥാന്റെ ദുസ്മറ്റോവയെ ആണ്‌ അമിത്‌ പരാജയപ്പെടുത്തിയത്‌. കൂടാതെ ബ്രിജിൽ (ചീട്ടുകളി) പുരുഷന്മാരും സ്വർണ്ണം കരസ്ഥമാക്കി. പ്രണബ്‌ ബർദ്ദൻ- ശിബ്നാഥ്‌ സഖ്യത്തിനാണ്‌ സ്വർണ്ണം


 🅾 ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി; കലാശപോരാട്ടത്തില്‍ അടിയറവ് പറഞ്ഞത് ഹോങ്കോങ്ങിനോട്.ഇന്ത്യക്ക്‌ വേണ്ടി ഇറങ്ങിയത്‌ ദീപിക പള്ളിക്കൽ  , സുനൈന കുരുവിള, ജോഷ്ണ ചിന്നപ്പ, തൻവി ഖാന്ന എന്നിവർ


🅾 ജക്കാര്‍ത്തയില്‍ ചരിത്രനേട്ടവുമായി ഇന്ത്യ; 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്ത്; പുരുഷ ഹോക്കിയില്‍ പാക്കിസ്ഥാനെ കീഴടക്കി വെങ്കലം; ബോക്‌സിങ്ങിലും ബ്രിജിലും സ്വര്‍ണവും സ്‌ക്വാഷില്‍ വെള്ളിയും; ഏഷ്യന്‍ ഗെയിംസിലെ റെക്കോഡ് പ്രകടനത്തില്‍ തല ഉയര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍.


🅾 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലിക്ക് വിശ്രമം, നായകനായി രോഹിത് ശര്‍മ.ശിഖർ  ധവാൻ ആണ്‌ ഉപ നായകൻ. യു എ ഇ യിൽ ആണ്‌ മൽസരങ്ങൾ. രാജസ്ഥാനിൽ നിന്നുള്ള ഖലീൽ അഹമ്മദ്‌ ആണ്‌ പുതുമുഖം.സെപ്റ്റംബർ 15 മുതൽ 28  വരെ ആണ്‌ മൽസരങ്ങൾ.പാകിസ്ഥാൻ ഉൾപ്പെട്ട ഗ്രൂപ്പ്‌ എ യിൽ ആണ്‌ ഇന്ത്യയുടെ സ്ഥാനം


🅾 ഇന്ത്യ , ഇംഗ്ലണ്ട്‌ നാലാം ടെസ്റ്റ്‌ ; മൂന്നാം ദിനം ലഞ്ച്‌ ബ്രേക്കിന്‌  ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്സിൽ 129/5  എന്ന നിലയിൽ. ഇംഗ്ലണ്ട്‌ ആദ്യ ഇന്നിംഗ്സിൽ 246 റൺസ്‌ നേടിയിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ്‌ സ്കോർ. :273 ആണ്‌


സിനിമാ ഡയറി

🅾 നടി ശ്വേത മേനോന്റെ അച്ഛന്‍ ടി വി നാരായണന്‍ കുട്ടി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച്ച രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പില്‍.


🅾 ആമിര്‍ഖാന്‍ ഒരുക്കുന്ന മഹാഭാരതത്തില്‍ അര്‍ജ്ജുനനായി പ്രഭാസ് എത്തിയേക്കും; ആമിര്‍ കൃഷ്ണ വേഷത്തില്‍  എത്തുമ്പോൾ ദ്രൗപതിയായി എത്തുക ദീപിക പദുകോണ്‍; അംബാനിക്കൊപ്പം നിര്‍മ്മാണ പങ്കാളിത്തം ചൈനീസ് കമ്പനിക്കും


 🅾 പരമ്പരാഗത  രീതിയില്‍ വിവാഹിതയായി ഭാര്യയായെത്തുന്ന തെരേസ; ഭാര്യയുടെ താല്‍പ്പര്യം സ്വവര്‍ഗാനുരാഗമെന്ന് തിരിച്ചറിഞ്ഞട്ടും നിരാശനായില്ല; അത് ആസ്വദിക്കാനുള്ള സ്വാതന്ത്രവും അവകാശവും അവര്‍ക്കുണ്ടെന്ന നിലപാട് സ്വീകരിക്കുന്ന പുരുഷനായി; മമ്മൂട്ടി 'സ്വവര്‍ഗാനുരാഗി'യാകുമെന്നത് വ്യാജ പ്രചരണം; ശ്യാമപ്രസാദ് സിനിമ 'ആളോഹരി ആനന്ദത്തിലെ' രഹസ്യങ്ങള്‍  പങ്കു വച്ച്‌ സാറ ജോസഫ്


🅾 അര്‍ച്ചനയോട് ചെലക്കാതിരിക്കാൻ  പറഞ്ഞ് ഷിയാസ്; ബിഗ് ബോസ് കൊടുത്തയച്ച വെറ്റില മുറുക്ക് ലഹരിവസ്തുക്കളാണെന്ന് പരാതിപ്പെട്ട നടിക്കെതിരെ ആക്രോശിച്ച്‌ അനൂപ്; വഴക്ക് മൂത്തപ്പോള്‍ പൊട്ടിക്കരഞ്ഞ് ബിഗ്ബോസിന് പുറത്തേക്ക് പോകണമെന്ന് അര്‍ച്ചന; ആശ്വസിപ്പിച്ച്‌ ഹിമയും ബിഗ് ബോസില്‍ അടി മുറുകി.


🅾 കുഞ്ഞുന്നാളില്‍ പൊലീസുകാരിയെ കാണണം എന്ന് പറയുമ്പോൾ ഏഷ്യാനെറ്റിലെ   പരസ്പരം സീരിയല്‍ കാണിച്ച്‌ തരുമായിരുന്നു എന്റെ പൊന്നമ്മച്ചി! ദീപ്തിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബേക്കറി ആക്രമിസംഘമെന്ന് സോഷ്യല്‍ മീഡിയ; സൂരജിന്റെ കടയിലെ മുട്ട പഫ്‌സും ജിലേഫിയും കാക്കാന്‍ ആരുണ്ടെന്ന്  വിതുമ്പി  ട്രോളന്മാരും; ആഭ്യന്തര വകുപ്പിന് വീഴ്‌ച്ച പറ്റിയെന്ന് ആരോപണവും! ദീപ്തി ഐപിഎസിന്റെ ഗുളികബോംബ് പൊട്ടിയുള്ള മരണത്തിന് പിന്നാലെ സൈബര്‍ ലോകത്ത് നിലയ്ക്കാത്ത ട്രോളുകള്‍.


🅾 എന്നെ ഹിറ്റാക്കിയ ആളുകള്‍ തന്നെ ഇപ്പോള്‍ വലിച്ചുകീറാന്‍ നോക്കുന്നു; പരിഹസിച്ചുകൊണ്ടുള്ള പല ട്രോളുകളും വേദനിപ്പിക്കുകയാണ്; നസ്‌റിയയുടെ   സിനിമ ഇറങ്ങിയപ്പോള്‍ അനാവശ്യമായി എന്നെ പരിഹസിച്ചു; വേറൊരു നടിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി എന്നെ കളിയാക്കുന്നത് ശരിയാണോ ? ; സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങളോട് പരിതപിച്ച്‌ പ്രിയാ വാര്യര്‍.


🅾 'തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഞാന്‍ സിദ്ദീഖ് -ലാല്‍ കൂട്ടുകെട്ടില്‍ നിന്നും ഉപദേശങ്ങള്‍ തേടി';സലിം കുമാറിനും നാദിര്‍ഷയ്ക്കും പിന്നാലെ മിമിക്രി കുടുംബത്തില്‍ നിന്നും സംവിധായകന്റെ തൊപ്പിയണിയാന്‍ ഹരിശ്രീ അശോകന്‍; ഒന്‍പത് വര്‍ഷത്തെ തന്റെ ആഗ്രഹം നിറവേറ്റുന്നത് ' ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി' എന്ന ചിത്രത്തിലൂടെ.


🅾 ചെങ്കല്‍ രഘുവും സംഘവും എത്താറായി; ബിജു മേനോന്‍ .ചിത്രം പടയോട്ടത്തിന്റെ  മോഷന്‍ പോസ്റ്റര്‍ പുറത്ത്; റീലിസ് സെപ്റ്റംബര്‍ 14ന്.


🅾 ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍ നല്‍കിയ സംഭാവന കുറഞ്ഞുപോയി; ഒരുസിനിമയില്‍ അഭിനയിക്കുമ്പോൾ  കിട്ടുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നുവെന്ന് നടി ഷീല


🅾 മലയാളത്തിലെ അരങ്ങേറ്റം ലാലേട്ടനോടൊപ്പം മതി എന്ന് തീരുമാനിച്ചിരുന്നു: ഇത്രയും പ്രാധാന്യമുള്ളൊരു റോള്‍ ഹിന്ദിയില്‍ എനിക്കു കിട്ടുമോ എന്നു സംശയം: ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ വിവേക് ഒബ്‌റോയ്.


🅾 ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയ നീല്‍ ആസ്്‌ട്രോങിന്റെ കഥയുമായി ഫസ്റ്റ് മാന്‍; ഓസ്‌കര്‍ ജേതാവ് ഡാമിയന്‍ ചസല്ലെ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്റ്റീവൻ സ്പീൽബർഗ്ഗ്‌ സഹ നിർമ്മാതാവാണ്‌.
Previous Post Next Post
3/TECH/col-right