കൊടുവള്ളി:നിലവിൽ പെൻഷൻ കിട്ടി കൊണ്ടിരിക്കുന്ന ഏതാനും പേർക്ക് ഇത്തവണ പെൻഷൻ ലഭ്യമായില്ല ആയിരക്കണക്കിന് അനർഹർ പെൻഷൻ വാങ്ങുന്നത് തടയാനുള്ള ശ്രമത്തിനിടയിൽ എതാനും അർഹതപ്പെട്ടവരുടെ പെൻഷനും തടയപ്പെട്ടു ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, അനർഹരുടെ ലിസ്റ്റ് തയ്യാറാക്കിയതിൽ ചില അപാകതകൾ പറ്റിയിട്ടുണ്ടെന്നും എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഗ്രാമപഞ്ചായത്തിന്റെയൊ മുനിസിപാലിറ്റിയുടെ യോ സിക്രട്ടറിമാർക്ക് പരാതി നൽകിയാൽ മതിയെന്നും സർക്കാർ അറിയിപ്പ് വന്നു. ഇതിനകം പരാതി ലഭിച്ച 5000ത്തിലധികം ആളുകളുടെ പെൻഷൻ പുന:സ്ഥാപിച്ചതുമാണ്.എന്നാൽ അപാകതകൾ പരിഹരിക്കാൻ എന്ന പേരിൽ കൊടുവള്ളി നഗരസഭയുടെ ചെയർപേഴ്സണും,ഡെപ്യൂട്ടി ചെയർപേഴ്സണും 1-9 -2018 ന് രാവിലെ കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ ഒരു അദാലത്ത് എന്ന ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി.എന്നാൽ ഇക്കാര്യം കൗൺസിലൊ-ക്ഷേമകാര്യ സ്റ്റൻറിംകമ്മിറ്റിയൊ അറിഞ്ഞിരുന്നില്ല. രാവിലെ 10 മണിക്ക് മുമ്പ് തന്നെ നിരവധി ചാനലുകാരെ വിളിച്ചു വരുത്തിയിരുന്നു പരിപാടി ആരംഭിച്ചെങ്കിലും ഒറ്റ ജീവനക്കാർ പോലും പങ്കെടുത്തില്ല.. ഡെപ്യൂട്ടി ചെയർമാൻ സ്വാഗത പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പെൻഷൻ അപാകത പരിഹരിക്കുകയല്ല സർക്കാറിനെതിരെ നുണ പ്രചാരണം നടത്താനാണ് അദ്ദേഹം ശ്രമിച്ചത്.വേദിയിലുണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാർ കെ.ബാബു ഇതിനെ ശക്തിയായി എതിർത്തു.

അസുഖമായി കിടക്കുന്നവരെയും,പ്രായാധിക്യത്താൽ നടക്കാൻ കഴിയാത്തവരെയും കമ്മ്യൂണിറ്റി ഹാളിന്റെ മൂന്നാം നിലയിലേക്ക് കയറ്റി കൊണ്ട് വന്ന് ഒറ്റ ജീവനക്കാരെ പോലും പങ്കെടുപ്പിക്കാതെ വിഡ്ഢികളാക്കിയ നടപടിയിൽ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.തുടർന്ന് മുനിസിപാലിറ്റിക്ക് ലഭിച്ച പരാതികൾ എത്രയും പെട്ടന്ന് പരിശോധിച്ച് തീർപ്പുകൽപ്പിച്ച് സർക്കാറിന് സമർപ്പിക്കുന്നതിന് പകരം അദാലത്തിന്റെ മറവിൽ പെൻഷൻകാരെ വിളിച്ചു വരുത്തി സർക്കാർ വിരുദ്ധ സംഗമം നടത്തി. ഒരു സത്യവാങ് മൂലം നഗരസഭയിൽ നൽകിയാൽ തീരുമാനം ആവുന്ന ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സാധാരണക്കാരെ കരുവാക്കിയ  ഭരണസമിതി നടപടിക്കെതിരെ അദാലത്ത് ഹാളിനു മുന്നിൽ LDF കൗൺസിലർമാർ പ്രതിഷേധ ധർണ്ണ നടത്തി.