Trending

അധികൃതരുടെ അനാസ്ഥ:അപകടം തുടർക്കഥ

നരിക്കുനി: നരിക്കുനി - കുമാരസ്വാമി റോഡ് ജംഗ്ഷനിൽ  കനത്ത മഴയിൽ ചപ്പുചവറുകൾ വന്ന് ഓവു ചാൽ അടഞ്ഞത് മൂലംമലിനജലം റോഡിലൂടെ പരന്നൊഴുകുന്നതും ജപ്പാൻ കുടിവെള്ള പദ്ധതിക്ക് കുഴിയെടുത്തത് മൂലം റോഡിലുണ്ടായ വൻ ഗർത്തവും വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും കച്ചവടക്കാർക്കും ദുരിതമാവുന്നു.


ജപ്പാൻ കുടിവെള്ള  പദ്ധതിക്ക് കുഴിയെടുത്തിട്ട് നാല് മാസം കഴിഞ്ഞിട്ടും അത് മൂടാതിരുന്നതിനാൽ കനത്ത മഴ പെയ്തപ്പോൾ റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയാണുണ്ടായത്. ഈ ഗർത്തതിലെക്ക് മലിനജലം ഒഴുകുക കൂടി ചെയ്തതോടെ യാത്രക്കാർ ഗർത്തം കാണാത്തതിനാൽ അങ്ങാടിയിൽ അപകടം നിത്യസംഭവമായിമാറുകയാണ്.
Previous Post Next Post
3/TECH/col-right