Trending

നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരം




പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരം. യു.എന്‍ ഉന്നത പരിസ്ഥിതി ബഹുമതിയായ ചാമ്ബ്യന്‍സ് ഒാഫ് എര്‍ത്ത് പുരസ്ക്കാരത്തിനാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്.

ഇന്റര്‍നാഷണല്‍ സോളര്‍ അലയന്‍സിലെ നേതൃപ്രവര്‍ത്തനത്തിനും 2022-ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഉറപ്പിന്റെയും പേരിലാണ് പ്രധാനമന്ത്രിക്ക് അവാര്‍ഡ്.


ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം ചാംപ്യന്‍ ഒാഫ് എര്‍ത്ത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ യുഎന്‍ഇപി അസിസ്റ്റന്റ് സെക്രട്ടറി സത്യപാല്‍ ത്രിപാഠിയില്‍ നിന്ന് സിയാല്‍ എംഡി വി.ജെ കുര്യന്‍ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച സംരംഭക ആശയം എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ലോകത്തെ ആദ്യത്തെ സമ്ബൂര്‍ണ സൗരോര്‍ജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവര്‍ത്തികമാക്കിയതാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. 
Dailyhunt
Previous Post Next Post
3/TECH/col-right