Trending

പെൻഷൻ നുണപ്രചരണം തള്ളികളയുക: CPI(M) എളേറ്റിൽ ലോക്കൽ കമ്മറ്റി


നിലവിൽ പെൻഷൻ കിട്ടി കൊണ്ടിരിക്കുന്ന ഏതാനും പേർക്ക് ഇത്തവണ പെൻഷൻ ലഭ്യമായില്ല. ആയിരക്കണക്കിന് അനർഹർ പെൻഷൻ വാങ്ങുന്നത് തടയാനുള്ള ശ്രമത്തിനിടയിൽ എതാനും അർഹതപ്പെട്ടവരുടെ പെൻഷനും തടയപ്പെട്ടു ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, അനർഹരുടെ ലിസ്റ്റ് തയ്യാറാക്കിയതിൽ ചില അപാകതകൾ പറ്റിയിട്ടുണ്ടെന്നും എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഗ്രാമപഞ്ചായത്തിന്റെയൊ മുനിസിപാലിറ്റിയുടെയോ സിക്രട്ടറിമാർക്ക് പരാതി നൽകിയാൽ മതിയെന്നും സർക്കാർ അറിയിപ്പ് വന്നു.
ഇതിനകം പരാതി ലഭിച്ച 5000ത്തിലധികം ആളുകളുടെ പെൻഷൻ പുന:സ്ഥാപിച്ചതുമാണ്.ഇത് കൃത്യമായി നടത്താതെ സർക്കാർ വിരുദ്ധ പ്രചരിപ്പിച്ച് പെൻഷൻ അർഹർക്ക് വിതരണം ചെയ്യാൻ വൈകിക്കുകയും പെൻഷൻ അദാലത്ത് എന്ന പേരിൽ യോഗം വിളിച്ചു ചേർക്കുകയും മീഡിയയെ കൂട്ട് പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ  കുപ്രചരണം നടത്തുകയും ചെയ്യുന്ന  കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് CPI(M) എളേറ്റിൽ ലോക്കൽ കമ്മറ്റി എളേറ്റിൽ അങ്ങാടിയിൽ നടത്തിയ വിശദ്ധീകരണ പൊതുയോഗം വി പി സുൽഫീക്കറിന്റെ അധ്യക്ഷതയിൽ CPI (M) ഏരിയാ കമ്മറ്റി അംഗം കെ.ബാബു ഉത്ഘാടനം ചൈയ്തു .എൻ കെ സുരേഷ്, പി സുധാകരൻ, പി ശ്രീധരൻ, എ പി സനിത്ത്,എ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കെ.എം ആഷിക് റഹ്മാൻ സ്വഗതവും T രവീന്ദ്രൻ നന്ദിയും പറഞ്ഞു

Previous Post Next Post
3/TECH/col-right