Trending

ആംബുലന്‍സിന് വഴിമാറിയില്ലെങ്കില്‍ കടുത്ത ശിക്ഷ

ദുബായ്:ആംബുലന്‍സുകള്‍ അടക്കമുള്ള അടിയന്തര സ്വഭാവമുള്ള വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്തില്ലെങ്കില്‍ 500 ദിര്‍ഹം വരെ പിഴ ലഭിക്കാം. 4 ബ്ലാക്ക് പോയന്റുകളും ഒപ്പം കിട്ടും. ഗുരുതരമായ ഗതാഗത നിയമലംഘനമായാണ് ഇതിനെ കാണുന്നതെന്ന് അധികൃതര്‍ പറഞ്ഞു.



ആംബുലന്‍സിന് വഴി കൊടുക്കാത്ത സംഭവങ്ങള്‍ കൂടി വരികയാണ്. 2013ല്‍ ഇത്തരം 81 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത് ഇരുന്നൂറോളമാണ്.


ഓരോ സെക്കന്റും വിലപ്പെട്ടതാണ് ഇത്തരം വാഹനങ്ങള്‍ക്ക്. മനുഷ്യജീവിന്റെ രക്ഷയുമായി ബന്ധപ്പെട്ടതാണ് ഇത്തരം വിഷയങ്ങള്‍. അതിനാല്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നു നാഷനല്‍ ആംബുലന്‍സ് ഡപ്യൂട്ടി ചീഫ് അഹമ്മദ് അല്‍ ഹാജിരി പറഞ്ഞു.
Previous Post Next Post
3/TECH/col-right