അമ്മ കുഞ്ഞിനെ അന്വേഷിച്ചു; അച്ഛൻ അബോധാവസ്ഥയിൽ തന്നെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 September 2018

അമ്മ കുഞ്ഞിനെ അന്വേഷിച്ചു; അച്ഛൻ അബോധാവസ്ഥയിൽ തന്നെ

തിരുവനന്തപുരം:വാഹനാപകടത്തിൽ പരുക്കേറ്റ ബാലഭാസ്കർ അബോധാവസ്ഥയിൽ തന്നെ തുടരുന്നു. എന്നാൽ ബാലഭാസ്കറിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായും അടുത്തവൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ബാലഭാസ്കറിന്റെ പിതാവ് അടുത്തെത്തി വിളിച്ചപ്പോൾ അദ്ദേഹം ചെറുതായി കണ്ണു തുറന്നു. എന്നാൽ രക്തസമ്മർദ്ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതിൽ ബാധിക്കുന്നുണ്ട്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോൾ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മി അപകടാവസ്ഥ തരണംചെയ്തു. 

അപകടത്തിൽ മരിച്ച മകൾ തേജസ്വിനി ബാലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനെയും അമ്മയെയും കാണിച്ചതിനു ശേഷം മാത്രം കുഞ്ഞിന്റെ സംസ്കാരം നടത്താനാണു ബന്ധുക്കളുടെ തീരുമാനം. 

തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ബാലഭാസ്കറിനു നട്ടെല്ലിലെ ഗുരുതര പരുക്കിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, രക്തസമ്മർദം സാധാരണനിലയിലാകുന്നില്ല.ശ്വാസകോശത്തിന്റെ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നു. അതിനാൽ വെന്റിലേറ്ററിൽ തന്നെ കഴിയുകയാണു ബാലഭാസ്കർ.

രക്തസമ്മർദവും ശ്വാസഗതിയും നേരെയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നു ഡോ. എ.മാർത്താണ്ഡപിള്ള പറഞ്ഞു. കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുന്‍ സുഖപ്രാപിച്ചു വരികയാണ്.
...

Read more at: https://www.manoramaonline.com/music/music-news/2018/09/27/present-condition-of-violinist-balabhaskar-and-his-wife.html

No comments:

Post a Comment

Post Bottom Ad

Nature