നാലുവർഷത്തിനകം എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 September 2018

നാലുവർഷത്തിനകം എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി

ന്യൂഡൽഹി: 2022-നുമുമ്പ് രാജ്യത്തെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് കണക്‌ഷൻ ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഡിജിറ്റൽ കമ്യൂണിക്കേഷൻസ് മേഖലയിൽ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയം എന്നാണ് ടെലികോം നയത്തിന്‌ പേര്.2022-ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തിൽ ഡിജിറ്റൽ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു. ഗ്രാമീണമേഖലയിലുൾപ്പെടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എത്തിക്കാനും പദ്ധതികളുണ്ട്.

നയത്തിലെ പ്രധാനകാര്യങ്ങൾ

* 2022-നുമുമ്പ് എല്ലാവർക്കും 50 എം.ബി.പി.എസ്. വേഗമുള്ള യൂണിവേഴ്‌സൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി

* 2020-നുമുമ്പ് എല്ലാ ഗ്രാമപ്പഞ്ചായത്തുകൾക്കും ഒരു ജി.ബി.പി.എസ്. വേഗമുള്ള കണക്ടിവിറ്റി. 2022-ഓടെ 10 ജി.ബി.പി.എസ്. വേഗം

* ഇന്റർനെറ്റ് സൗകര്യമില്ലാത്ത മേഖലകളിൽ അത് ഉറപ്പാക്കും

* കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കാൻ 5 ജി, ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിവിദ്യകൾ ഉപയോഗപ്പെടുത്തും

* ടെലികോം കമ്മിഷൻറെ പേര് ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ എന്നാക്കും

* മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ആറു ശതമാനമാണിപ്പോൾ ഡിജിറ്റൽ കമ്യൂണിക്കേഷൻ മേഖലയിൽനിന്നുള്ള സംഭാവന. ഇത് എട്ടു ശതമാനമാക്കും

* ഡിജിറ്റൽ പരമാധികാരം ഉറപ്പുവരുത്തും

* ഡിജിറ്റൽ മേഖലയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് നാഷണൽ ഡിജിറ്റൽ ഗ്രിഡ് സ്ഥാപിക്കും

* ഡിജിറ്റൽ സേവനങ്ങളുടെ നിലവാരം, വില, സമയപരിധി തുടങ്ങിയവ ഏകീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പ്രാദേശിക ഭരണകൂടം എന്നിവ ബന്ധപ്പെടുത്തി സംവിധാനമുണ്ടാക്കും

No comments:

Post a Comment

Post Bottom Ad

Nature