ELETTIL ONLINE NEWS NIGHT 26-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 26 September 2018

ELETTIL ONLINE NEWS NIGHT 26-09-2018

ELETTIL ONLINE NEWS NIGHT 26-09-2018
1194 കന്നി 10
1440 മുഹറം 16
ബുധൻ


 

🅾 കേരള ട്രാവല്‍മാര്‍ട്ടിന്റെ പത്താമത്തെ എഡിഷന് നാളെ കൊച്ചി ഗ്രാൻഡ്‌ ഹയാത്തിൽ തുടക്കം; വിദേശത്തു നിന്ന് മാത്രം അഞ്ഞൂറിലധികം ആളുകള്‍. മുഖ്യമന്ത്രി ഉൽഘാടനം നിർവ്വഹിക്കും


🅾 സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഏർപ്പെടുത്തിയ ഡോ എപിജെ അബ്ദുള്‍ കലാം പുരസ്‌കാരം മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക്.കൊച്ചിയിൽ വച്ച്‌ നടന്ന ചടങ്ങിൽ എ പി ജെ അബ്ദുൽ കലാമിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു


🅾 കൊച്ചി എന്‍ഐഎ കോടതിയില്‍ കനകമല ഐഎസ് കേസിന്റെ വിചാരണ ആരംഭിച്ചു.ഏഴ്‌ പേരുടെ വിചാരണയാണ്‌ ഇന്ന് ആരംഭിച്ചത്‌


🅾  വെന്റിലേറ്ററിലുള്ള ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി; 48 മണിക്കൂറിനുള്ളില്‍ വയലിനിസ്റ്റിന് ബോധം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്ടര്‍മാര്‍; ലക്ഷ്മിയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ട; തിട്ടമംഗലത്തെ പുലരി നഗറില്‍ സര്‍വ്വത്ര മൂകത; സംഗീത പ്രതിഭയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ സുഹൃത്തുക്കളും.


🅾 ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി..! മകള്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും.


🅾 ആയിരങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായി; ബാലഭാസ്‌കര്‍ ചെറുതായി കണ്ണുതുറന്നു; ഭാര്യ ലക്ഷ്മിയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നു; മരുന്നുകളോട് പ്രതികരിക്കുകയും ബോധം തെളിയുകയും ചെയ്തതോടെ ആശങ്ക ഒഴിഞ്ഞു; ഏകമകള്‍ തേജസ്വിനിയുടെ വിയോഗം നാളെ ഡോക്ടര്‍മാര്‍ ഇരുവരെയും അറിയിക്കും; സംസ്‌കാരം മറ്റന്നാള്‍ നടത്താന്‍ ബന്ധുക്കളുടെ തീരുമാനം.


🅾 പരിഷ്‌കാരങ്ങളുമായി തച്ചങ്കരിക്ക് ഇനി മുന്നോട്ട് കുതിക്കാം; കെഎസ്‌ആര്‍ടിസി യൂണിയനുകളുടെ പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സ്റ്റേ നല്‍കിയത് ഇടക്കാല ഉത്തരവിലൂടെ; അവശ്യ സര്‍വീസായ കെഎസ്‌ആര്‍ടിസിയില്‍ മതിയായ നടപടിക്രമം പാലിച്ചല്ല സമരാഹ്വാനമെന്ന് കോടതി; തിരിച്ചടി കിട്ടിയിട്ടും പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്‌ആര്‍ടിസി സംയുക്ത സമര സമിതി.


🅾 ചൊവ്വാഴ്ച്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിത കാല പണിമുടക്കില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് കെഎസ്‌ആര്‍ടിസി യൂണിയനുകള്‍.


🅾 ഫ്രാങ്കോ മു ളയ്ക്കലിന്റെ കൈവെള്ളയില്‍ മൂന്ന് കറുത്തപാടുകള്‍ ഉണ്ട്; വിരലുകള്‍ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസില്‍ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോര്‍ജ്ജ്; എന്നെ വളര്‍ത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലില്‍ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോര്‍ജ്ജ്.


🅾 'സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ കേരളത്തിലെ സ്ത്രീകള്‍ പരസ്യമായി പ്രതികരിക്കണം' ; 'സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താല്‍ വനിതാ കമ്മീഷന്‍ ഇടപെടും' ; കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിന് പിന്നാലെ പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച്‌ എം.സി ജോസഫൈന്‍.


🅾 പാലാ സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ എത്തി കണ്ടത് സീറോ മലബാര്‍ സഭ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍; കെസിബിസിയുടെ കൂട്ടായ തീരുമാനം പ്രകാരമുള്ള സന്ദര്‍ശനമെന്ന് സൂചന; കളങ്കിതനല്ലാത്ത സാത്വിക വ്യക്തിത്വത്തിന് ഉടമയായ മുരിക്കന്‍ പിതാവ്് ഫ്രാങ്കോയെ സന്ദര്‍ശിച്ചതില്‍ വിശ്വാസികള്‍ക്കും അതൃപ്തി; സഭയുടെ ഇടപെടല്‍ പൗരോഹിത്യത്തിന് എതിരായ പൊട്ടിത്തെറികള്‍ കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍.


🅾 സഭയുടെ അന്തസിന് കളങ്കം വരുത്തിയത് നീതിക്കായി തെരുവിലിറങ്ങിയവരല്ല! സഭയ്ക്കുള്ളിലെ അനീതി മറച്ചു പിടിച്ചവരാണ്'; കെസിബിസിക്ക് മറുപടിയുമായി എസ്‌ഒഎസ്. (സേവ്‌ ഔർ സിസ്റ്റേഴ്സ്‌ ആക്ഷൻ കൗൺസിൽ)


🅾 വിധവയായ വീട്ടമ്മയെ ഡല്‍ഹിയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് അപമാനിച്ചു; എ ഗ്രൂപ്പിലെ പ്രമുഖനായ പീരുമുഹമ്മദിനെതിരായി ഉമ്മന്‍ ചാണ്ടിക്കും ഹസ്സനും ചെന്നിത്തലക്കും പരാതി നല്‍കിയിട്ടും മൂടിവെച്ച്‌ നേതാക്കള്‍; ശബരിനാഥിന്റെയും പി എസ് പ്രശാന്തിന്റെയും അടുപ്പക്കാരനായ പീരുമുഹമ്മദിനെതിരെ ഡിജിപിക്കു പരാതി നല്‍കി ഇരയായ വീട്ടമ്മ; ബ്ലാക് മെയിലിംഗിന് ശ്രമിക്കുന്നുവെന്നും പരാതി; കോണ്‍ഗ്രിന് കുരുക്കായ പീഡന പരാതിയില്‍ ആര്യനാട് പൊലീസ് അന്വേഷണം തുടങ്ങി.


🅾 കോഴിക്കോട്ടെ നീലഗിരി ലോഡ്ജ് ഇന്ന് പൊളിച്ചു തുടങ്ങി; പൊളിച്ചു മാറ്റുന്നത് വൈക്കം മുഹമ്മദ്‌ ബഷീറും , വയലാറും എസ്‌കെ പൊറ്റക്കാടുമെല്ലാം എഴുതാനിരുന്ന മുറികള്‍; നീലഗിരിയുടെ സഖികളെ എന്ന പാട്ടെഴുതാന്‍ വയലാര്‍ താമസിച്ചിരുന്നത് ഇതേ നീലഗിരി ലോഡ്ജില്‍


🅾 പുതിയ മാറ്റവുമായി കേരളാ പോലീസ്; സേനയില്‍ അഡീഷണല്‍ എസ്പി തസ്തിക വരുന്നു.


🅾 കോഴിക്കോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച്‌ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ്‌ കോഴിക്കോട്‌ അമ്പാഴത്തോട്‌ ഉള്ള ലീഗ്‌ ഓഫീസ്‌ അഞ്ജാതർ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തിയത്‌.


🅾 അഭിലാഷ് ടോമി ആഹാരം കഴിച്ചു, സംസാരിക്കുന്നുമുണ്ട്: വിദഗ്ധ ചികിത്സയ്ക്കായി മൗറീഷ്യസിലേക്ക് മാറ്റും.


🅾 ഷോപ്പിങ് കഴിഞ്ഞ് പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോള്‍ കാറിന്റെ ചില്ലിന്റെ ഒരുഭാഗം പൊടിഞ്ഞ് അകത്തേക്ക് വീണ നിലയില്‍; അവശേഷിച്ച ഭാഗത്ത് കൈ കൊണ്ട് തൊട്ടപ്പോള്‍ അതും പൊടിഞ്ഞ് താഴേക്ക്; കവര്‍ന്നെടുത്തത് ഐഫോണും ബാഗും പണവും; കെമിക്കല്‍ സ്ര്‌പേ ഉപയോഗിച്ചാവാം ഡോര്‍ ഗ്ലാസ് തകര്‍ത്തതെന്ന് സംശയിച്ച്‌ പൊലീസ്; ന്യൂജന്‍ കവര്‍ച്ചയുടെ ശൈലി കണ്ട് ഞെട്ടല്‍ മാറാതെ കൊച്ചിക്കാര്‍.


🅾 ചുണ്ടിക്കാട്ടികൊടുത്തത് മുഹമ്മദ്; പിടിച്ചു നിര്‍ത്തി കൊടുത്തത് ഷിഫാസ്; ഒറ്റക്കുത്തിന് കൊന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ കില്ലര്‍ ഗ്രൂപ്പിലെ  നമ്പർ വണ്ണുകാരനും; എതിരാളികളെ അതിവേഗം വകവരുത്താന്‍ സഹലിന് കിട്ടിയത് പ്രത്യേക പരിശീലനം; മഹാരാജാസിലെ ക്രൂര കൊലയില്‍ മുഹമ്മദ് റിഫയെ ഒഴിവാക്കി കുറ്റപത്രം


🅾 കൊച്ചി കിന്‍ഫ്രാ പാര്‍ക്കില്‍ ബിയര്‍ നിര്‍മ്മാണ യൂണിറ്റിന് സര്‍ക്കാര്‍ വക പത്തേക്കാര്‍ സമ്മാനം; കണ്ണൂരിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ്; തൃശൂരില്‍ കോളടിച്ചത് ശ്രീചക്രയ്ക്ക്; ഏലപ്പുള്ളിയില്‍ അപ്പോളോയ്ക്ക് അഞ്ച് ലക്ഷം യൂണിറ്റും അനുവദിച്ച്‌ പിണറായി സര്‍ക്കാര്‍; പാര്‍ട്ടിയും ഇടത് മുന്നണിയും മന്ത്രിസഭയും അറിയാതെ മദ്യ ഉല്‍പാദക കേന്ദ്രങ്ങള്‍ അനുവദിച്ചത് പിണറായി നേരിട്ടെന്ന് രമേശ് ചെന്നിത്തല; വമ്പൻ  അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്.


🅾 എന്ത് തെളിവാണ് അഴീക്കോടന്റെ മരണത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനായി സിപിഎമ്മിന്റെ കയ്യിലുള്ളത്? ഈ കേസില്‍ കോണ്‍ഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോ? അഴീക്കോടന്‍ രാഘവനെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള തെളിവ് ചോദിച്ച്‌ വി.ടി. ബല്‍റാം എംഎല്‍എ.


🅾 മാരിയപ്പന്‍ ഭാര്യയെ വെട്ടിനുറുക്കിയത് സിനിമാ തിയറ്ററില്‍ വെച്ച്‌ ആരെയോ നോക്കി ചിരിച്ചതിന്; സാമി 2 എന്ന സിനിമയിലെ  വയലന്‍സ് രംഗങ്ങള്‍ കൂടി കണ്ടപ്പോള്‍ എന്തും ചെയ്യാനുള്ള ധൈര്യം കിട്ടി; വീട്ടിലെത്തിയ ശേഷം ചുറ്റിക കൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തുറത്തു; തിരുവനന്തപുരം  മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.ദിവസവും  കന്നിയമ്മാൾ അമ്പലത്തിൽ പോകുന്നതും സംശയത്തിനിടയാക്കി


🅾 സാലറി ചാലഞ്ച് : 'സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിര്‍ബന്ധ സ്വഭാവമുള്ളത്'; ആരെയും നിര്‍ബന്ധിച്ച്‌ പണം കൊടുപ്പിക്കാനാവില്ല; പണം നല്‍കുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാല്‍ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി.


🅾 പണത്തിന്റെ ഹുങ്കില്‍ ഊബര്‍ ഈറ്റ്സ് ജീവനക്കാരനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ഇടപ്പള്ളി താല്‍ റസ്റ്റോറന്റ് ഉടമയും സംഘവും മുങ്ങി;പ്രതികള്‍ എവിടെയാണ് ഉള്ളതെന്ന വിവരം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; ഇന്നലെ അഞ്ചു മണി വരെ റസ്റ്റോറന്റില്‍ ഉണ്ടായിരുന്നിട്ടും കസ്റ്റഡിയില്‍ എടുക്കാതിരുന്നത് ഒത്തുകളിയാണെന്ന് ആരോപണം; മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങളുമായി താല്‍ മുതലാളി.


🅾 ഒരു രക്ഷയുമില്ല... ഞാന്‍ തൊടുന്നതെല്ലാം ട്രോളാണല്ലോ; സ്വതവേ എനിക്ക് ട്രോളുകളോടൊക്കെ വളരെ പോസിറ്റീവായിട്ടുള്ള നിലപാടാണ്; ചെറുപ്പം തൊട്ടേ ചൈനയെ കുറിച്ച്‌ നമുക്കൊരു ധാരണ ഉണ്ടല്ലോ? നമ്മുടെ ചങ്കിലുള്ള ചൈന തന്നെയാണോ യഥാര്‍ത്ഥത്തില്‍ ചൈന എന്നുള്ള അന്വേഷണം കൂടിയായിരുന്നു ആ യാത്ര: യാത്രാവിവരണമായ 'ചങ്കിലെ ചൈന' മുഖ്യമന്ത്രി പ്രകാശനം ചെയ്തത്‌ മുതലാണ്‌ വീണ്ടും ട്രോളുകൾ വന്ന് തുടങ്ങിയത്‌. സെൽഫിക്കെതിരെ നിലപാട്‌ എടുത്ത ചിന്തയുടെ പുസ്തകത്തിന്റെ മുഖചിത്രം തന്നെ സെൽഫി ആയതാണ്‌ ആദ്യ ട്രോളിന്‌ കാരണം. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്താ ജെറോം.


🅾 കാസർകോട്‌ ലീഗുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് കോണ്‍ഗ്രസ്; കാസര്‍ഗോഡ് പിടിക്കാന്‍ യുഡിഎഫ് രണ്ടും കല്‍പ്പിച്ച്‌; ജില്ല -നിയോജകമണ്ഡല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ സജീവമാക്കി കോണ്‍ഗ്രസ് മുന്നണി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അഡ്വ സുബ്ബയ്യറൈക്ക് മുന്‍തൂക്കം; ടി സിദ്ദിഖിനും അണികളുടെ പിന്തുണ


🅾 വിദേശത്തുള്ള അച്ഛന്‍ എല്ലാം നല്‍കി വളര്‍ത്തിയപ്പോള്‍ ആഡംബരത്തോടുള്ള ഭ്രമം വര്‍ദ്ധിച്ചു; വീട്ടമ്മയെ കൊന്ന ശേഷം വീടിനു ചുറ്റും മുളക് പൊടി വിതറാന്‍ പ്രചോദനമായത് തമിഴ് സിനിമയായ 'ഖുശി'; ടൗണിലെത്തി പുതിയ മൊബൈല്‍ ഫോണും മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ജെറിന്‍ നല്ല പിള്ള ചമയാന്‍ തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും എത്തി: തൂങ്ങിമരണമെന്ന് കൂടി നിന്നവര്‍ പറഞ്ഞതോടെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു; ആലപ്പുഴയില്‍ 19കാരന്‍ ജെറിന്‍ സുഹൃത്തിന്റെ അമ്മയെ കൊന്നത് പണത്തിന് വേണ്ടി.


🅾 പിണറായി കൂട്ടക്കൊല ; എല്ലാവരെയും വകവരുത്തി തന്നിഷ്ടപ്രകാരം ജീവിക്കാനാണ്  സൗമ്യ മോഹിച്ചതെന്ന് വരുത്തി തീര്‍ത്തത് ആരാണ്? അവള്‍ രക്ഷിക്കാന്‍ ശ്രമിച്ച കാമുകന്മാര്‍ ആരൊക്കെ? കേസ് അട്ടിമറിക്കാന്‍ സര്‍വഅടവും പുറത്തെടുത്തത് ആരാണ്? സഹതടവുകാരിയുടെ സാരി ഉപയോഗിച്ച്‌ ജയിലില്‍ സൗമ്യ ജീവനൊടുക്കാനുള്ള സാഹചര്യമെന്ത്? സംഭവ ദിവസം ജയില്‍ സൂപ്രണ്ടിന്റെയും ഡപ്യൂട്ടി സൂപ്രണ്ടിന്റെയും അസ്വാഭാവിക അവധി; പിണറായി കൂട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണം.


🅾 വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താം ക്ലാസുകാരനുായി ഒളിച്ചോടി; ഇരുവരെയും കാണാതായത് അദ്ധ്യാപിക വാങ്ങി നല്‍കിയ മൊബൈല്‍ഫോണ്‍ വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ പിടിച്ചതും വാക്കുതര്‍ക്കത്തില്‍ കലാശിച്ചതിനും പിന്നാലെ; ടീച്ചറെ കൊണ്ടുചെന്നാക്കാന്‍ പോയ വിദ്യാര്‍ത്ഥി തിരികെ എത്തിയില്ല; ഇരുവര്‍ക്കുമായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി മുഹമ്മ  പൊലീസ്; തിരുവനന്തപുരത്തുണ്ടെന്ന് സൂചന


🅾 തലസ്ഥാനത്തെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അണികളുടെ ഉജ്ജ്വല സ്വീകരണം; മാലയും ഷാളും ഇടാനും സെല്‍ഫിയെടുക്കാനും തിക്കും തിരക്കു കൂട്ടി പ്രവര്‍ത്തകര്‍; അണികളുടെ ആവേശം അണപൊട്ടി ഒഴുകിയപ്പോള്‍ ഉന്തിലും തള്ളിലും കുഴഞ്ഞുവീണ നേതാവിനെ താങ്ങിയെടുത്ത് രക്ഷപെടുത്തിയത് പൊലീസ് എത്തി; കോണ്‍ഗ്രസുകാരുടെ തള്ളിക്കയറ്റത്തില്‍ കേടുപാടുപറ്റി വിമാനത്താവളത്തിലെ ചെറു സ്റ്റാളിനും: ആവേശ സ്വീകരണത്തില്‍ വെട്ടിലായത് വിമാനത്താവള ജീവനക്കാരും യാത്രക്കാരും


🅾 പെട്ടെന്നാണ് ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്; വലിയ പാറകള്‍ ഉരുണ്ട് താഴേക്ക് വീണു; വാഹനഗതാഗതം തടസ്സപ്പെട്ടതോടെ കാറില്‍ കുടുങ്ങിയത് മണിക്കൂറുകളോളും; കുളു- മണാലിയിലെ മഴക്കെടുതിയില്‍ കുടുങ്ങിയ ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയ നടന്‍ കാര്‍ത്തിയുടെ കുറിപ്പിങ്ങനെ; 140 ഓളം അണിയറപ്രവര്‍ത്തകര്‍ ഇപ്പോഴും മലമുകളിലെ ലൊക്കേഷനില്‍ കുടുങ്ങികിടക്കുന്നു.


🅾 പിണറായി പടന്നക്കര  എൻ വി നിവാസിൽ വിരമിച്ച അധ്യാപകൻ ആയ നാണുവിന്റെ വീട്ടിൽ കിടപ്പിലായ  ഭാര്യ  രോഹിണിയെ പരിചരിക്കാൻ എത്തിയ  ഹോംനഴ്‌സ് കടന്നത് രോഗിയുടെ പത്തു പവനുമായി; സ്വകാര്യ ഏജന്‍സിയുടെ നിര്‍ദ്ദേശത്തില്‍ തിങ്കളാഴ്ച ജോലിക്കെത്തിയ നഴ്‌സ് സ്‌കൂട്ടായത് ചെവ്വാഴ്‌ച്ച രാവിലെ; വയനാട് പുല്‍പ്പള്ളി സ്വദേശി യുവതിയെ തപ്പി പൊലീസ്.


ദേശീയം

🅾 ആധാറിന് പച്ചക്കൊടി! ആധാറിന്റെ ഭരണഘടനാ സാധ്യത ശരിവെച്ചു കൊണ്ട് സുപ്രീംകോടതി വിധി; ആധാര്‍ കൃത്രിമമായി നിര്‍മ്മിക്കാനാവില്ല; വിവരങ്ങള്‍ സ്വകാര്യ  കമ്പനികൾക്ക്‌  അവകാശപ്പെടാനാകില്ല; പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മേല്‍ പരിമിതമായ നിയന്ത്രണങ്ങളാകാം എന്ന് കോടതി; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ആധാര്‍ നടപ്പിലാക്കണമെന്നും ഉത്തരവ്; സുപ്രധാന വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ക്ക് ഒരേ അഭിപ്രായം.


🅾 ആധാര്‍ ഇനി ബാങ്ക് അക്കൗണ്ടുമായോ മൊബൈല്‍ നമ്ബറുമായോ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സുപ്രിംകോടതി.


🅾 ആദായ നികുതി അടക്കാനും പാന്‍ കാര്‍ഡ് എടുക്കാനും സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ലഭിക്കാനും ആധാര്‍ നിര്‍ബന്ധം; മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാനും, ബാങ്ക് അക്കൗണ്ടിനും സിബിഎസ്‌ഇ, നീറ്റ് പരീക്ഷകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനും നിര്‍ബന്ധമല്ല: സുപ്രീംകോടതി.


🅾 ആധാറിലെ സുപ്രീം കോടതി വിധി ചരിത്രപരമെന്ന് അരുണ്‍ജെയ്റ്റ്‌ലി; വിധി കേന്ദ്രസര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരം; കോണ്‍ഗ്രസിന് ആശയങ്ങള്‍ മാത്രമെ ഉള്ളു അത് പ്രാവര്‍ത്തികമാക്കാന്‍ അറിയില്ലെന്നും കേന്ദ്രമന്ത്രിയുടെ പരിഹാസം; ബിജെപി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് വിധിയെന്ന് കോണ്‍ഗ്രസ്; വകുപ്പ് 57 റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായെന്നും പ്രതിപക്ഷം.


🅾 രാജ്യം ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡിലേക്ക് മാറുന്ന അഭിമാന പദ്ധതി ആരംഭിച്ചത് രണ്ടാം മന്മോഹന്‍ സര്‍ക്കാരിന്റെ കാലത്ത്; ആധാറിനെതിരെ ആദ്യം വാളെടുത്ത ബിജെപിക്ക് അധികാരത്തില്‍ വന്നപ്പോള്‍ ആധാര്‍ കൂടാതെ വയ്യ


🅾 ആധാര്‍ വിധി; വിയോജിപ്പ് രേഖപ്പെടുത്തി കേസ് പരിഗണിച്ച അഞ്ചംഗ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആധാർ നിയമം റദ്ദാക്കണമെന്ന്  ആണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌


🅾 1000 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ളത് 831 ഇന്ത്യക്കാര്‍ക്ക്; 3.72 ട്രില്യണ്‍ കോടിയുമായി മുകേഷ് അംബാനി ഒന്നാമനായപ്പോള്‍ മുംബൈ നഗരം തന്നെ സമ്പന്നതയിൽ മുന്നിൽ  ; ഇന്ത്യയുടെ ആകെ സ്വത്തിന്റെ 25 ശതമാനവും ഈ 831 പേരുടെ കൈകളില്‍. ഈ 831 പേരിൽ 233 പേരും മുംബൈക്കാർ ആണ്‌


🅾 'ഭൂത പ്രേത വിശ്വാസങ്ങള്‍' കാറ്റില്‍പ്പറത്തി ശ്മശാനത്തില്‍ മകന്റെ പിറന്നാളാഘോഷിച്ച്‌ യുക്തിവാദി നേതാവ്; മഹാരാഷ്ട്രയിലെ ജിന്റൂര്‍ ഗ്രാമത്തില്‍ വച്ച്‌ ആഘോഷം നടത്തിയത് മാംസാഹാരമുള്‍പ്പടെ വിളമ്പിക്കൊണ്ട് ;ബിജെപി നേതാവിന്റെ പരാതിക്ക് പിന്നാലെ യുക്തിവാദിക്കും സംഘത്തിനുമെതിരെ പൊലീസ് കേസ്.മഹാരാഷ്ട്രയിലെ പ്രമുഖ യുക്തിവാതി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതി നേതാവ്‌ ആണ്‌ മകന്റെ പിറന്നാൾ ശ്മശാനത്തിൽ വച്ച്‌ നടത്തിയത്‌.


🅾 വടക്ക്‌ പടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും നാലു കുട്ടികളും മരിച്ചു; തകര്‍ന്നത് കാലപ്പഴക്കം കൊണ്ടെന്ന് റിപ്പോര്‍ട്ട്; നിരവധിപേര്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയം; തെരച്ചില്‍ തുടരുന്നു.


🅾 കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീംകോടതി അനുമതി; സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി; അതുപോലെ കോടതികളില്‍ നടക്കുന്ന നടപടിക്രമങ്ങളെ കുറിച്ച്‌ പ്രഥമ വിവരങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തണമെന്നും, അത്‌ ജനങ്ങളുടെ അവകാശം ആണെന്നും  വിധി പ്രസ്താവത്തില്‍ കോടതി


🅾 മണാലിയിലെ മഴയും വെള്ളപ്പൊക്കവും താണ്ടി മലയാളികള്‍ സുരക്ഷയിലേക്ക് നീങ്ങി; ഹിമാചലില്‍ കുടുങ്ങിയ അമ്പതോളം  മലയാളികള്‍ രക്ഷപ്പെട്ടു: മഴ കുറഞ്ഞതോടെ ഡല്‍ഹിയിലൂടെയും ചണ്ഡീഗഢ് വഴിയും മലയാളികള്‍ കേരളത്തിലേക്ക്.


🅾 ജനകൂട്ടവും പൊലീസും കാഴ്ചക്കാരായി; നടുറോഡില്‍ അക്രമികള്‍ യുവാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു; കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് ഹൈദരാബാദിലെ പിവി നരസിംഹറാവു എക്സ്‌പ്രസ് വേയില്‍.


🅾 അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നു; മഠങ്ങളില്‍ മുന്നറിയിപ്പില്ലാതെ കയറുന്നു; പരാതിയുമായി ഫ്രാങ്കോയെ അനുകൂലിക്കുന്ന  കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍.


🅾 ഡൽഹി  കേരള ഹൗസിൽ  എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച്‌  ജലാന്തർ രൂപതയിലെ കന്യാസ്ത്രീകൾ. നിരപരാധിയായ ഞങ്ങളുടെ പിതാവിനെയാണ് ക്രൂശിച്ചിരിക്കുന്നത്; നിരവധി വര്‍ഷങ്ങളായി പഞ്ചാബില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്നറിയാം; ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയാണ്; എതിരായി മൊഴി നല്‍കാന്‍ അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നു; കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു; ഫ്രാങ്കോയ്ക്ക് വേണ്ടി മുഖ്യമന്ത്രിയെ കണ്ട് പരാതിയും സമ്മര്‍ദ്ദവുമായി മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍


🅾 സുനന്ദ പുഷ്‌ക്കറിന്റെ മരണം; അവസാന വാദം ഒക്ടോബര്‍ 9 ന്‌. നിരപരാധിത്വം തെളിയിക്കാനുളള ശശി തരൂരിന്റെ അവസാന അവസരം അന്ന്.


🅾 പ്രധാനമന്ത്രി മോഡി 'കള്ളന്‍' എന്ന് മുൻ കോൺഗ്രസ്‌ എം പി (ദിവ്യ സ്പന്ദന ) രമ്യയുടെ ട്വീറ്റ്; കേസെടുത്ത് യു പി പോലീസ്‌. കർണ്ണാടകയിൽ നിന്നുള്ള രമ്യ മുൻ നടയും കോൺഗ്രസ്‌ പ്രചാരണ വിഭാഗം ഹെഡും ആണ്‌.


🅾 മന്‍മോഹന്‍ സിങിന് ഇന്ന് 86-ാം ജന്മദിനം; ആശംസ നേര്‍ന്ന് മോഡിയും രാഹുലും.


🅾 സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍.


🅾 പുതിയ ബജാജ് പള്‍സര്‍ 220 എഫ് ഇന്ത്യന്‍ വിപണിയിലേക്ക് ; വില 85,955 രൂപ.


🅾 സെന്‍സെക്‌സ് 110 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെൻസ്ക്സ്‌ ഇന്നത്തെ വ്യാപാരം അവസാനിച്ച 36542.27 ൽ. നിഫ്റ്റി ഇന്ന് 12.70 പോയന്റ്‌ നഷ്ടത്തിൽ 11053.80 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു


🅾 അണുബാധയുണ്ടാകുമോ എന്ന 'ആ ആശങ്ക' ഇനി സ്ത്രീകള്‍ക്ക് വേണ്ട ; നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന 'സാന്‍ഫി' ഉടന്‍ വിപണിയിലേക്ക് ; വൃത്തിഹീനമായ ശൗചാലയത്തില്‍ പോകാന്‍ പറ്റാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം; ആര്‍ത്തവ കാലത്തും ഉപയോഗിക്കാവുന്ന സാന്‍ഫി നിര്‍മ്മിച്ചിരിക്കുന്നത് ബയോഡിഗ്രേഡബിള്‍ പേപ്പര്‍ കൊണ്ട്.


അന്താരാഷ്ട്രീയം

🅾 റാഫേല്‍ ഇടപാട് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നു; അത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൈനിക-പ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗം; കരാര്‍ ഒപ്പിടുമ്ബോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ല; റാഫേല്‍ വിവാദം കത്തിപ്പടരുമ്പോൾ   പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.


🅾 പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കി എയര്‍ ഇന്ത്യ; മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ചാര്‍ജ് ഇരട്ടിയാക്കി.മുമ്പ്‌ അത്‌ 10 മുതൽ 15 വരെ ദിർഹം ആയിരുന്നു എങ്കിൽ ഇപ്പോൾ അത്‌ 20 മുതൽ 30 വരെ ആക്കി


🅾 ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേത്‌.. 189 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സന്ദര്‍ശനം ഇവര്‍ക്ക് മാത്രം. സിംഗപ്പൂരിനെ തള്ളിയാണ്‌ ജപ്പാൻ ഒന്നാമത്‌ ആയത്‌. ഇന്ത്യയുടെ സ്ഥാനം എഴുപത്തി ആറാമത്‌ ആണ്‌


🅾 ദുബായിയില്‍ ക്രെയില്‍ പൊട്ടിവീണ് മലയാളിക്ക് ദാരുണാന്ത്യം. തൃശൂർ ചിയ്യാരം സ്വദേശി റപ്പായി (61) ആണ്‌ മരിച്ചത്‌.


🅾 ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഖത്തര്‍ എയര്‍വേയ്സിലെ യാത്രയ്ക്കിടെ അർണ്ണവ്‌ വർമ്മ എന്ന  കുഞ്ഞ് മരിച്ചത് ശ്വാസ തടസ്സത്തെ തുടര്‍ന്ന്.


കായികം

🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ; ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന സൂപ്പർ ഫോർ പോരാട്ടങ്ങളിലെ അവസാന മൽസരത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌  35 ഓവറിൽ 163/4 എന്ന നിലയിൽ ആണ്‌ . പാകിസ്ഥാൻ ആണ്‌ എതിരാളികൾ. ഇന്ന് ജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനലിൽ ഏറ്റുമുട്ടും


🅾 പത്ത് വര്‍ഷം ഒളിച്ചു വെച്ച പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും വിവാഹിതരാകുന്നു; സുഹൃത്തുക്കള്‍ക്കൊപ്പം മാത്രം കറങ്ങി നടന്നു പ്രണയിച്ച ബാഡ്മിന്റണ്‍ താരങ്ങളുടെ പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി: വിവാഹം ഡിസംബര്‍ 16ന്.


🅾 കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുത്തന്‍ അതിഥി; സര്‍പ്രൈസ് ഒരുക്കി ടീം അധികൃതര്‍; ആ അതിഥി മോഹന്‍ലാലെന്ന് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്‌സി ഇന്ന് കൊച്ചിയിൽ മോഹൻലാൽ ആണ്‌  പുറത്തിറക്കിയത്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌  മോഹൻലാൽ തന്നെ ആണ്‌ ടീമിൽ എത്തുന്ന പുതിയ അതിഥി എന്ന് അഭ്യൂഹം ഉയരാൻ കാരണംസിനിമാ ഡയറി 


🅾 വരത്തന്‍ ഈച്ചകോപ്പി! 1971ല്‍ ഇറങ്ങിയ അമേരിക്കന്‍ ചിത്രം സ്‌ട്രോ ഡോഗ്‌സിന്റെ തനിയാവര്‍ത്തനം; മലയാളികള്‍ക്കു വേണ്ടി കഥാഘടനയില്‍ അല്‍പ്പം മാറ്റംവരുത്തിയതു മാത്രമാണ് വ്യത്യാസം; സ്ട്രോ ഡോഗ്സ് വരത്തനേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്ന ഉജ്ജ്വല ചിത്രം; കോപ്പിയടി കൈയോടെ പിടിക്കപ്പെട്ടിട്ടും പ്രതികരിക്കാതെ അമല്‍ നീരദും ഫഹദ് ഫാസിലും


🅾 ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കേണ്ട സാഹചര്യം ഉണ്ടായാല്‍, ബന്ധം പിരിയുന്നത് തന്നെയാണ് നല്ലത്; വിവാഹത്തകര്‍ച്ച ഡിപ്രഷനില്‍ എത്തിച്ചപ്പോള്‍ താങ്ങായത് സിനിമ; എല്ലാം വിധി..ആരോടും ഒന്നിനോടും പരിഭവമില്ല; ശാന്തികൃഷ്ണ  മനസ് തുറക്കുന്നു.


🅾 ബോളിവുഡില്‍ നിന്നും വീണ്ടും ഒരു തുറന്നു പറച്ചില്‍; 'അയാള്‍ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്! ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്; ഇതെല്ലാവര്‍ക്കും അറിയാം! എന്നാല്‍ ആരും ഇക്കാര്യം തുറന്ന് ചര്‍ച്ച ചെയ്യാറില്ല; നാനാപടേക്കറിനെതിരെ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച്‌ പ്രമുഖ നടി തനുശ്രീ ദത്ത.


🅾 'ഞാനും രാജു ചേട്ടന്റെ ആരാധികയാണ്, ആ തെറ്റിന് ഞാന്‍ മനസ് കൊണ്ട് ക്ഷമ ചോദിക്കുന്നു'; നടന്‍ പൃഥ്വിരാജിനെ 'രാജപ്പന്‍' എന്ന് വിളിച്ച കമന്റിനെതിരെയുള്ള സൈബര്‍ പൊങ്കാലയ്ക്ക് പിന്നാലെ ക്ഷമാപണവുമായി നടി ഐശ്വര്യ ലക്ഷ്മി; ഫാനിസം കൂടിപ്പോയപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് ഇട്ട കമന്റാണതെന്നും ഐശ്വര്യ.അഭിനയ രംഗത്ത്‌ വരുന്നതിന്‌ മുമ്പാണ്‌ ഐശ്വര്യ ലക്ഷ്മി ഈ കമന്റ്‌ ഇട്ടറ്റ്‌. കമന്റ്‌ കുത്തി പൊക്കുകയായിരുന്നു.


🅾 നടി രംഭ വീണ്ടും അമ്മയായി; പിറന്നത്‌ മൂന്നാമത്തെ കുട്ടി.മകന്‍ പിറന്ന സന്തോഷം പങ്ക് വച്ച്‌ ഭര്‍ത്താവ് ഇന്ദ്രന്‍; കുഞ്ഞനുജനെ കിട്ടിയ സന്തോഷത്തില്‍ മൂത്ത രണ്ട്‌ പെൺകുട്ടികളായ ലാന്യയും സാഷയും.ക്യാനഡയിലെ ടൊറൊണ്ടോയിലെ മൗണ്ട്‌ സിനായി ഹോസ്പിറ്റലിൽ ആയിരുന്നു പ്രസവം


🅾 പൃഥ്വിക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ട്; എന്നാല്‍ വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്; ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്നത് അവനാണ്; പൃഥിയെ വിമര്‍ശിക്കുന്നവരോട് ബാലയ്ക്ക് പറയാനുള്ളത്.


🅾 സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍, ഫഹദ്‌ ഫാസിൽ  ടീമിന്റെ 'ഞാന്‍ പ്രകാശന്‍' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

No comments:

Post a Comment

Post Bottom Ad

Nature