എളേറ്റിൽ/തലയാട് : പനങ്ങാട് പഞ്ചായത്തിൽ തലയാട് പുറംപോക്കിൽ ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിക്കുന്ന ഏഴ് അംഗ കുടുംബത്തിന് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ NSS വളണ്ടിയർമാർ വീട് നിർമിച്ച് നൽകും. മാധ്യമം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ജമീലയുടെയും കുടുംബത്തിന്റെയും ദു:ഖ വാർത്ത വായിച്ചറിഞ്ഞ വിദ്യാർത്ഥികൾ അവരെ സംരക്ഷിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.
ഒരു മാസക്കാലത്തെ ഭക്ഷണ സാധനങ്ങളുമായി ജമീലയുടെ താമസസ്ഥലത്തെത്തിയ വിദ്യാർത്ഥികൾ കുടുംബത്തെ ആശ്വസിപ്പിച്ചു.നേരിൽ കണ്ട കാഴ്ചകൾ കരളലിയിപികുന്നതാണെന്ന് കുട്ടികൾ പറഞ്ഞു.അർബുധ രോഗിയായ ജമീല പിരിവെടുത്താണ് കുടുംബത്തിന്റെ ചെലവ് നടത്തുന്നത്.അടുത്ത മാസത്തിൽ വീട് പണി ആരംഭിച് പുതുവർഷപ്പുലരിയിൽ കുടുംബത്തെ മാറ്റി താമസിപ്പിക്കും.5 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
പഠിക്കാൻ മിടുക്കരായ 50 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് വീണ് കിട്ടുന്ന ഒഴിവ് ദിനങ്ങളിൽ വിഭവ സമാഹരണത്തിനിറങ്ങുന്നത്. സാധന സാമഗികൾ സൈറ്റിലെത്തിക്കൽ, മറ്റ് തങ്ങളെ കൊണ്ട് കഴിയുന്ന ജോലികൾ കുട്ടികൾ തന്നെ നിർവഹിക്കും. ആത്മവിശ്വാസം മാത്രം കൈമുതലാക്കി സാമൂഹ്യ ബാധ്യത നിറവേറ്റാനിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉദാരമനസുകളുടെ സഹായം ഉണ്ടാകണമെന്ന് NSS പ്രോഗ്രാം ഓഫീസർ കെ.എം സുബൈർ അഭ്യർത്ഥിക്കുന്നു.
എളേറ്റിൽ എം.ജെ NSS യൂണിറ്റ് നിർമിക്കുന്ന ആറാമത്തെ സ്നേഭവനമാണ് ഇതോടെ ഒരുങ്ങുന്നത്. രക്തദാന കേ മ്പുകൾ ,നെൽകൃഷി പരിസ്ഥിതി സംരക്ഷണ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ വിദ്യാഭാസ പ്രവർത്തനങ്ങൾ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ ഈNടട യൂണിറ്റ് നടത്തിയിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പാൾ എം. മുഹമ്മദലി NSS പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണയും നൽകി വരുന്നു.അധ്യാപകരായ കെ.എം ഷഫീർ, കെ.മുഹമ്മദ് ഷാഹിദ്, കെ.പി.റഊഫ് തുടങ്ങിയവർ വീടു നിർമാണത്തിൽ കുട്ടികളോടൊപ്പമുണ്ടാകും.
ഫോൺ നമ്പർ: 94953 08 438 (NSS Programme Officer)