Trending

കേരള ഹജ്ജ് കമ്മറ്റി ചെയർമാന് ജന്മനാട്ടിൽ സ്വീകരണം നൽകി

കൊടുവള്ളി:കേരള ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞടുത്ത സി: മുഹമ്മദ് ഫൈസിക്ക് ജന്മനാടായ പന്നൂരിൽ സ്വീകരണം കേരള നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി അഹമ്മദ് കബീര്‍ പരിചയപ്പെടുത്തല്‍ നടത്തി.

എം എല്‍ എ മാരായ പി വി അന്‍വര്‍, പുരുഷന്‍ കടലുണ്ടി, പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂര്‍, വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്റഫ്, ആര്‍ പി ഭാസ്‌കര കുറുപ്പ്, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, പി ജി എ തങ്ങള്‍ മദനി, സി പോക്കര്‍ മാസ്റ്റര്‍, സി ടി ഭരതന്‍ മാസ്റ്റര്‍, സി റസാഖ് മാസ്റ്റര്‍, പി ടി അഹമ്മദ്, ഗണേഷ് ബാബു, എം എ സത്താര്‍ മാസ്റ്റര്‍, പക്കര്‍ പന്നൂര്‍, കെ സി മുഹമ്മദ് ഗുരുക്കള്‍, പി ശ്രീധരന്‍, സി മുഹമ്മദലി മാസ്റ്റര്‍, പി അബ്ദുള്ള, പി ബാലകൃഷ്ണന്‍, അക്കര കെ സി മുഹമ്മദ്, സി പി ബഷീര്‍, വിജയന്‍ മലയില്‍, എം ഇബ്രാഹീം ഹാജി, സലാല ഹുസ്സൈന്‍ ഹാജി, കെ ടി റഊഫ് എന്നിവര്‍ പ്രസംഗിച്ചു. 

സി മുഹമ്മദ് ഫൈസി നന്ദി പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി എം യൂസുഫ് ഹാജി സ്വാഗതവും യു പി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right