Trending

ELETTIL ONLINE NEWS NIGHT 23-09-2018

ELETTIL ONLINE NEWS NIGHT 23-09-2018
1194 കന്നി 07
1440 മുഹറം 13
ഞായർ

 


കേരളീയം

🅾 പ്രളയക്കെടുതികളില്‍ നിന്ന് കരകയറുന്ന മൂന്നാറില്‍ വീണ്ടും സന്ദര്‍ശക തിരക്കേറുന്നു; രാജമലയിലെ തിക്കുംതിരക്കും ഒഴിവാക്കാന്‍ പാസ് വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി വനം വകുപ്പ്; നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് പ്രത്യേക വാഹന-ട്രക്കിങ് സൗകര്യവും.


🅾 കോതമംഗലം പള്ളിക്ക്‌ വേണ്ടി  ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം അതിന്റെ രൂക്ഷതയിൽ നിൽക്കെ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാള്‍; ചൊവ്വാഴ്ചത്തെ കൊടിയേറ്റിനായി ഒരുങ്ങി നാടും നഗരവും


🅾 അമേരിക്കയില്‍ നിന്ന് എത്തിയത് ഇന്ന് പുലര്‍ച്ചെ; ക്ലിഫ് ഹൗസിലെ വിശ്രമം മണിക്കൂറുകള്‍ മാത്രം; ഞായറാഴ്ചയായിട്ടും കൃത്യ സമയത്ത് ഓഫീസിലേക്ക്; പ്രോസ്‌ട്രേറ്റ് ക്യാന്‍സറിന് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന സൂചനകള്‍ക്കിടെ മുഖ്യമന്ത്രി തലസ്ഥാനത്ത്; 21 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി പിണറായി വിജയന്‍; പിബി യോഗത്തിനും പ്രധാനമന്ത്രിയെ കാണാനും നാളെ ഡല്‍ഹിക്ക് പോകും.


🅾 മക്കള്‍ ഉള്ളവരേക്കാള്‍ ഭാഗ്യവാന്മാര്‍ മക്കളില്ലാത്തവര്‍; മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന കാലഘട്ടത്തില്‍ സ്വത്ത് വകകള്‍ മരിക്കുവോളം ആര്‍ക്കും എഴുതി നല്‍കരുത്: ജസ്റ്റിസ് ബി. കെമാല്‍പാഷ. എടയപ്പുറത്ത്‌ പ്രളയ ദുരിതാശ്വാസ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം


🅾 അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി; റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കുന്ന അഭിലാഷ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ.


🅾 നാവികസേന കമാന്റര്‍ അഭിലാഷ് ടോമിയുടെ നില അതീവഗുരുതരം; നടുവിനു സാരമായി പരിക്കേറ്റ അഭിലാഷ് ടോമിക്ക്  ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ലെന്ന് വിവരം; ഒരു വശത്തേക്ക് പൊളിഞ്ഞ് തൂങ്ങിക്കിടക്കുന്ന പായ് വഞ്ചിയില്‍ നിസ്സഹായനായി അഭിലാഷ് ടോമി; പ്രദേശത്ത് കനത്ത മഴയും വലിയ തിരമാലകളുമെന്ന് റിപ്പോര്‍ട്ട്; അപ്രതീക്ഷിത അപകടം മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് മുന്നേറുമ്പോൾ. ഓസ്ട്രേല്യയിലെ പെർത്തിൽ നിന്ന് 3500 കിലോ മീറ്റർ മാറി ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്ക്‌ ഭാഗത്ത്‌ ആണ്‌ അപകടം ഉണ്ടായത്‌ . ഇന്ത്യൻ നേവിയുടെയും ഓസ്ട്രേലിയൻ നേവിയുടെയും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്‌


🅾 കൊടുങ്ങല്ലൂർ അഴീക്കോട്‌ മുനക്കൽ ബീച്ചിൽ ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു.അഴീക്കോട്‌ കുട്ടത്തും വീട്ടിൽ കരുണാകരന്റെ മകൻ സുധി (48) ആണ്‌ മരിച്ചത്‌


🅾 തൃശൂർ ആളൂര്‍ പാലത്തിന് സമീപം ഒന്നര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; രണ്ടു ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ ഇടതു കാല്‍ ഒടിഞ്ഞ നിലയില്‍: പൊലീസ് അന്വഷണം ആരംഭിച്ചു.


🅾 കനത്ത മഴ; ഷോളയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നു.


🅾 ശ്രീധരന്‍പിള്ളയെ കണ്ടാല്‍ ബിജെപിക്കാരനാകുമോ? ഫാ. മാത്യു മണവത്തിനെ ബിജെപിക്കാരനാക്കി ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്: രാഷ്ട്രീയം എന്റെ മേഖലയല്ലെന്ന് തുറന്നടിച്ച്‌ അച്ചന്‍ രംഗത്ത് എത്തിയതോടെ പോസ്റ്റ് തിരുത്തി തലയൂരി ബിജെപി.


🅾 ശ്രീധരന്‍പിള്ളയെ കണ്ടവരെല്ലാം ബിജെപിക്കാരാവുമോ? ഫാ. മാത്യു മണവത്തിനെ ബിജെപിക്കാരനാക്കി ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്; രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്നടിച്ച്‌ വൈദികന്‍ രംഗത്ത് എത്തിയതോടെ പോസ്റ്റ് തിരുത്തി തലയൂരി ബിജെപി; കേരളത്തില്‍ അഞ്ച് പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ദേശീയ തലത്തിലും വ്യാപക പ്രചാരണം; ഫ്രാങ്കോ മുളയ്ക്കന്റെ ചെയ്തികളില്‍ പ്രതിഷേധിച്ച്‌ നൂറുകണക്കിന് ക്രൈസ്തവര്‍ ബിജെപിയില്‍ ചേരുന്നെന്നും ഉത്തരേന്ത്യയില്‍ പ്രചാരണം.


🅾 ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദീകരുള്‍പ്പെടെയുള്ള ക്രിസ്ത്യാനിക്ക് ചേരാം; മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കോണ്‍ഗ്രസിലും വൈദീകര്‍ ധാരാളം ഉണ്ട്; എന്തുകൊണ്ട് എനിക്ക് ബിജെപിക്കാരനായിക്കൂട: ബിജെപിക്കാരനായ ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ പൊങ്കാലയിട്ട് വിശ്വാസികള്‍: അച്ചനെ തെറിവിളിക്കുന്ന കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കി ബിജെപിക്കാരും. നേരത്തെ ഫാദർ മാത്യു മണവത്ത്‌ താൻ ബി ജെ പി ക്കാരൻ ആയെന്ന വാർത്ത നിഷേധിച്ച്‌ രംഗത്ത്‌ വന്നിരുന്നു.


🅾 ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗോകുലം ഗോപാലന്റെ ബാറും ചെയ്തത് ഒരേ കുറ്റം; ജിഎന്‍പിസി അഡ്‌മിന്മാരെ ജാമ്യമില്ലാ കേസെടുത്ത് നെട്ടോട്ടമോടിച്ചവര്‍ ഗോകുലം പാര്‍ക്കിനേയും റാഡിസന്‍ ബ്ലൂവിനേയും കൊച്ചിന്‍ പാലസ് കടവന്ത്രയേയും രക്ഷിച്ചെടുക്കും; നക്ഷത്ര ഹോട്ടല്‍ മുതലാളിമാര്‍ക്കെതിരെ കേസെടുക്കില്ല; പിഴയടച്ചാല്‍ എല്ലാം കോപ്ലിമെന്റ്‌സ്; ഓണ്‍ലൈനിലെ മദ്യപരസ്യത്തില്‍ എക്‌സൈസ് സിങ്കത്തിന്റെ ഇരട്ടത്താപ്പിന്റെ കഥ ഇങ്ങനെ


🅾 ബലാത്സംഗ കേസില്‍ അറസ്റ്റിലായിട്ടും ഫ്രാങ്കോ മുളയ്ക്കല്‍ മെത്രാനും ജലന്ധര്‍ രൂപതയുടെ അധ്യക്ഷനും; സ്ഥലത്തില്ലാത്തതു കൊണ്ട് താല്‍കാലികമായി മാറി നില്‍ക്കുന്നുവെന്ന ഫ്രാങ്കോയുടെ കത്ത് അംഗീകരിച്ച വത്തിക്കാന്‍ മെത്രാന്‍ പദവിയില്‍ നിന്നും നീക്കം ചെയ്യുകയോ പകരം മേലധ്യക്ഷനെ നിയമിക്കുകയോ ചെയ്തില്ല; പൊലീസ് ഊരിക്കും വരെ സ്ഥാനചിഹ്നങ്ങള്‍ അണിഞ്ഞു നടന്ന മെത്രാനെ സസ്‌പെന്റ് ചെയ്യാന്‍ പോലും സാധിക്കാത്ത സഭയ്‌ക്കെതിരെ വിശ്വാസികളുടെ രോഷം; പോപ് ഫ്രാന്‍സിസിന് നിവേദനം നല്‍കാനുറച്ച്‌ വിശ്വാസി കൂട്ടായ്മ.


🅾 പ്രകൃതി വിരുദ്ധ പീഡനവും ബലാത്സംഗവും ചെയ്ത് രസിച്ച അതേ മുറിയില്‍ തലകുനിച്ച്‌ വീണ്ടും മെത്രാനെത്തി; ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ചത് അതീവ സുരക്ഷയില്‍; തെളിവെടുപ്പിന്  മുമ്പ്‌ കന്യാസ്ത്രീകളേയും മഠത്തില്‍ നിന്ന് മാറ്റി; പൊലീസ് ചോദ്യങ്ങളോട് സഹകരിക്കാതെ മൗനം പാലിച്ച്‌ മെത്രാന്റെ ഇടപെടല്‍ തുടരുന്നു; നുണപരിശോധനയിലൂടെ കള്ളി പുറത്താക്കാന്‍ പൊലീസും; പീഡനകനെ രക്ഷിക്കാന്‍ ശ്രമിച്ച ഫാ ജെയിസ് എതര്‍ത്തയിലും കുടുങ്ങും.


🅾 പണ്ട് രാജാവിനെ പോലെ നെഞ്ച് വിരിച്ച്‌ കയറി വന്നിരുന്ന അതേ മഠത്തില്‍ തലകുനിച്ച്‌ ജലന്ധര്‍ ബിഷപ്പ്; കന്യാസ്ത്രീകളും പരിചാരകരും ആദരപൂര്‍വ്വം ആനയിച്ചിരുന്ന ബിഷപ്പിനെ ഇത്തവണ 20ാം നമ്ബര്‍ മുറിയിലേക്ക് പിടിച്ച്‌ വലിച്ച്‌ കേരള പൊലീസ്; ബലാല്‍സംഗം നടന്ന മുറിയില്‍ തെളിവെടുപ്പ് നടന്നത് 45 മിനിറ്റ്; സ്തുതി പാടിയിരുന്നവര്‍ വഴിയരികില്‍ കാത്ത് നിന്ന് കൂവി; തെളിവെടുപ്പ് പൂര്‍ത്തിയാക്കി മെത്രാനെ വീണ്ടും പൊലീസ് ക്ലബ്ബിലേക്ക് കൊണ്ട്‌പോയി


🅾 ബിഷപ്പ്‌ ഫ്രാങ്കോയെ  ഇന്ന് കുറവിലങ്ങാട്‌ മഠത്തിൽ എത്തിച്ച്‌ തെളിവെടുത്തു. പീഡനം നടന്ന 20 - ആം നമ്പർ മുറി കൃത്യമായി കാട്ടിക്കൊടുത്തു; അലമാര തുറന്നപ്പോള്‍ കണ്ടത് നിറയെ പാന്റും ഷര്‍ട്ടും മുണ്ടും; പീഡിപ്പിച്ചില്ലെന്നും അന്ന് ധരിച്ചിരുന്ന വസ്ത്രം ഏതെന്ന് അറിയില്ലെന്നും മൊഴി നല്‍കി നിസ്സഹകരണം തുടര്‍ന്നു; അനുകൂലികളായ കന്യാസ്ത്രീകളുമായും ആശയ വിനിമയം; 45 മിനിറ്റ് തെളിവെടുപ്പിന് ശേഷം പുറത്തെത്തിച്ചപ്പോള്‍ നാട്ടുകാരുടെ വക കൂവലും; കുറവിലങ്ങാട് മഠത്തില്‍ പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കൊണ്ടു വന്നത് പഴുതടച്ച സുരക്ഷയൊരുക്കി; നുണപരിശോധനയുമായും മെത്രാന്‍ സഹകരിക്കില്ല.


🅾 വേദപാഠവും വിശുദ്ധ കുര്‍ബാനയും ഇനി വേണ്ട; ബലാല്‍സംഗ വീരനായ മെത്രാനെതിരെ നിലകൊണ്ടവരെ നിശബ്ദരാക്കാന്‍ അച്ചടക്ക നടപടി; ഹൈക്കോടതിക്ക് മുന്നിലെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്ക് എതിരെ മാനന്തവാടി അതിരൂപതയുടെ പ്രതികാര നടപടി; സഭയ്ക്ക് വീഴ്ച പറ്റിയെങ്കില്‍ തിരുത്തണമെന്ന് പറഞ്ഞത് പ്രതികാരത്തിന് കാരണമായി; സഭയെ കുറ്റം പറഞ്ഞില്ലെന്നും നടപടിയില്‍ ഖേദമുണ്ടെന്നും ലൂസി കളപുരയ്ക്കല്‍.


🅾 കൊച്ചിയിലെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി എടുത്തെന്ന ആരോപണം തെറ്റ്; മദര്‍ സുപ്പീരിയര്‍ വഴി വിശ്വാസികളുടെ ആവശ്യം അറിയിക്കുകയാണ് ചെയ്തത്; സന്യാസിനി എന്ന നിലയില്‍ സിസ്റ്റര്‍ക്ക് വിലക്കുകളില്ല; സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് ഇടവക വികാരിയുടെ വാര്‍ത്താ കുറിപ്പ്: വേദപാഠവും വിശുദ്ധ കുര്‍ബാനയും നല്‍കുന്നതില്‍ നിന്നും സിസ്റ്ററെ വിലക്കിയ സഭ സംഭവം വിവാദമായതോടെ എല്ലാം വിശ്വാസികളുടെ തലയില്‍ കെട്ടിവെച്ച്‌ തടിയൂരാന്‍ നീക്കം .


🅾 തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയത്; ചോദിക്കാതെ സമരത്തിന് പോയതിന് നടപടിയെടുത്തിട്ടില്ല; സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കിയ സിസ്റ്റര്‍  ലൂസി കളപ്പുരയ്‌ക്കെതിരെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം; നടപടി വിവാദമായപ്പോള്‍ വിലക്കില്ലെന്ന വിശദീകരണവുമായി ഇടവകവികാരി; വിലക്കില്ലെന്ന വാദം വിലപ്പോവില്ലെന്നും തനിക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും സിസ്റ്റര്‍


🅾 കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാന് താക്കീതുമായി സഭ; വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യൂഹാനോന്‍  റമ്പാൻ; തനിക്കെതിരെയുള്ള അടിയന്തര നടപടി ചില ബിഷപ്പുമാരുടെ സമര്‍ദമൂലമെന്നും റമ്പാൻ


🅾 സത്യത്തിനു വേണ്ടി നില്‍ക്കുന്നവരെ എന്തിനാണു സഭ ക്രൂശിക്കുന്നത്; സമരത്തെ അനുകൂലിച്ചവര്‍ക്കെതിരെ സഭ നടപടികള്‍ സ്വീകരിക്കുന്നതു വിഷമിപ്പിക്കുന്നു: സിസ്റ്റര്‍ അനുപമ. തങ്ങൾക്കെതിരെയും നടപടികൾ പ്രതീക്ഷിക്കുന്നു..കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസി., യൂഹന്നാൻ റമ്പാൻ എന്നിവർക്കെതിരെ സഭ നടപടി സ്വീകരിച്ചിരുന്നു.സമൂഹ മാധ്യമങ്ങളിൽ സഭാ വിരുദ്ധ പോസ്റ്റ്‌ ഇട്ടു. സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടിയിൽ എത്തി, വായ്പ എടുത്ത്‌ കാർ വാങ്ങീന്നീ കുറ്റങ്ങൾ ചുമത്തിയാണ്‌ സിസ്റ്റർ ലൂസിക്കെതിരെ നടപടി.  സമരത്തെ പിന്തുണച്ച യൂഹന്നാൻ റമ്പാനെതിരെ യാക്കോബായ സഭയും നടപടി സ്വീകരിച്ചു. പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് റമ്പാനെ വിലക്കി വിലക്ക്‌ ലംഘിച്ചാൽ അച്ചടക്ക നടപടി ഉണ്ടാവും എന്നാണ്‌ മുന്നറിയിപ്പ്‌.


🅾 നീതിയ്ക്കായി പോരാടിയതിന് എനിയ്ക്കു നേരെയും ഭീഷണി; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ഇമല്‍ഡ.


🅾 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി ക്രൈം നമ്പർ   746/2018


🅾 ഭീഷണിയും പ്രതിഷേധവും ഭയക്കുന്നില്ല; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍.


🅾 സത്യത്തില്‍ ആരാണ് അഴീക്കോടന്‍ രാഘവന്റെ കൊലപാതകികള്‍? നക്സലൈറ്റുകളോ കരുണാകരനാ എസ്റ്റേറ്റ് മാഫിയയോ; നക്സലൈറ്റുകളാണ് വധത്തിന് പിന്നിലെന്ന് ഇപ്പോഴും സിപിഎം പറയുമ്ബോള്‍ തെളിവുകള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു; കരുണാകരനെ സംശയത്തിന്റെ നിഴലിലാക്കിയ ആ വിവാദ കത്ത് എവിടെപ്പോയി; എറ്റവും ജനകീയനായിരുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ കൊലപാതകം കഴിഞ്ഞ് 46 വര്‍ഷം പിന്നിടുമ്പോഴും  ദുരൂഹത മായുന്നില്ല.


🅾 സര്‍ക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് ചെന്നിത്തല; മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളം; സെക്രട്ടറിയേറ്റില്‍ മാത്രം 1500 ഓളം ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയെന്നും പ്രതിപക്ഷ നേതാവ്.


🅾. മകളുടെ കല്യാണത്തിന് ആര്‍ഭാടമില്ല; വിവാഹത്തിന് മാറ്റിവെച്ച ഇരുപത്തിയഞ്ചു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്, മാതൃകയായി പ്രവാസി മലയാളി. മലപ്പുറം വളാഞ്ചേരി വലിയ കുന്ന് സ്വദേശി അബ്ദുൽ നാസർ ആണ്‌ മകളുടെ വിവാഹത്തിന്‌ മാറ്റി വച്ച 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി മാതൃകയായത്‌


🅾 പുൽപള്ളി കൊളവള്ളി കബനി നദിയില്‍ കൊട്ടതോണി മറിഞ്ഞ് ഒരാളെ കാണാതായി.കൊളവള്ളി കോളനിയിലെ കുള്ളനെ ആണ്‌ കാണാതായത്‌


🅾 ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ബോട്ടില്‍ ഉണ്ടായിരുന്നത് കുട്ടികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചോളം യാത്രികര്‍.മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്‌.മറ്റൊരു ബോട്ടുമായി ഇടിച്ചതാണ്‌ മുങ്ങാൻ കാരണം.


🅾 കോഴിയിറച്ചി വില കുത്തനെ താഴുന്നു! എന്നിട്ടും നാലിരട്ടി വില ഈടാക്കി ഹോട്ടലുകള്‍...! കൊള്ളലാഭത്തിനെതിരെ പ്രതിഷേധം ശക്തം.


🅾 അഭിമന്യു വധം: കേസില്‍ തിങ്കളാഴ‌്ച കുറ്റപത്രം സമര്‍പ്പിക്കും.


🅾 സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സെപ്റ്റംബര്‍ 23-ന് ലോക ആംഗ്യഭാഷാ ദിനം ആചരിക്കുന്നു.


ദേശീയം

🅾 വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എംഎ‍ല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു; ആക്രമണമുണ്ടായത് അരാക്കുവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെ.ആരാക്കു എം എൽ എ കെ സർവേശ്വര റാവു, ടി ഡി പി മുൻ എം എൽ എ സിവേരി സോമ എന്നിവരാണ്‌ അരാക്കു മണ്ഡലട്ജ്ജിലെ തുടാംഗി ഗ്രാമത്തിൽ വച്ച്‌ കൊല്ലപ്പെട്ടത്‌. നിരവധി മാവോയിസ്റ്റുകൾ ചേർന്നാണ്‌ അക്രമം നടത്തിയത്‌ എന്നാണ്‌ റിപ്പോർട്ട്‌


🅾  തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിമര്‍ശിച്ച സംഭവം; മുക്കുലത്തോർ പുലിപ്പടൈ  എംഎല്‍എ കരുണാനിധി സേതു എന്ന കരുണാസിനെ  പൊലീസ് അറസ്റ്റ് ചെയ്തു. ശശികലയുടെ വിശ്വസ്ഥൻ ആയത്‌ കൊണ്ട്‌ ആണ്‌ എടപ്പാളി പളനി സ്വാമി മുഖ്യമന്ത്രി ആയത്‌ എന്നായിരുന്നു. കരുണാസിന്റെ വിമർശനം. . ക്രുമിനൽ , ഗൂഡാലോചന,  അക്രമം വളർത്തൽ, വധശ്രമം, വധ ഭീീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്ത്‌ ആണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌


🅾 റഫാല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം; ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ രാഹുലും മുന്‍ ഫ്രഞ്ച് പ്രസിഡന്റുമെന്ന് അരുണ്‍ ജയ്റ്റ്‌ലി; മോദി സര്‍ക്കാരിനെതിരായ ആസൂത്രണമെന്നും ധനമന്ത്രിയുടെ ആരോപണം.


🅾 ഹരിയാനയില്‍ 20കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം; പ്രതികളിലൊരാളായ സൈനികന്‍ പൊലീസ് പിടിയില്‍. ഇന്ത്യൻ ആർമ്മി ജവാൻ ആയ പങ്കജും ഇയാളുടെ സുഹൃത്തും ആണ്‌ പിടിയിൽ ആയത്‌ . സി ബി എസ്‌ ഇ റാങ്ക്‌ ഹോൾഡറായ പെൺകുട്ടിയെ തട്ടിക്കൊണ്ട്‌ പോയി മാനഭംഗപ്പെടുത്തി എന്നാണ്‌ കേസ്‌


🅾 ഇന്ത്യ ലോക സൂപ്പര്‍ പവര്‍ ആണെന്ന് വിളിച്ചു  കൂവുമ്പോഴും രൂപയുടെ മൂല്യം വിദേശ നാണയങ്ങള്‍ക്ക് എതിരെ തകര്‍ന്നടിയുന്നു; നിനച്ചിരിക്കാതെ ലോട്ടറിയടിച്ചു ആവേശത്തില്‍ വിദേശ മലയാളികള്‍; സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യക്ക് എതിര്; ഏതാനും മാസത്തേക്ക് കാര്യങ്ങള്‍ ഇതേ നിലയില്‍; മോദിയെ ഇടിച്ചു വീഴ്‌ത്താന്‍ രാഹുലിന് പകരം രൂപ


🅾 പഞ്ചാബില്‍ ബിജെപി സഖ്യത്തെ നിലം തൊടാന്‍ അനുവാദിക്കാതെ കോണ്‍ഗ്രസ്; പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് തരംഗം; ബിജെപിക്ക് പുറമെ ആം ആദ്മിയും കടപുഴകി; പലയിടത്തും എതിരാളികള്‍ക്ക് നിസ്സാര വോട്ട് മാത്രം; കോണ്‍ഗ്രസ് കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച്‌ ബിജെപി.


🅾 ജോലിയില്‍ നിന്നും രാജിവെച്ച്‌ പൊയ്‌ക്കൊള്ളണം; ജമ്മുകാശ്മീരില്‍ 24 പൊലീസുകാര്‍ക്ക് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളുടെ ഭീഷണി. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ 3 പോലീസുകാരെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയിരുന്നു


🅾 രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ആയുഷ്മാന്‍ ഭാരതെന്ന് മോദി; നടപ്പാക്കുന്നത് മറ്റൊരു രാജ്യത്തും ഇല്ലാത്ത മാതൃക; ലക്ഷ്യമിടുന്നത് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയെന്നും പ്രധാനമന്ത്രി. കേരളം ഉൾപെടെ 5 സംസ്ഥാനങ്ങൾ പദ്ധതിയുടെ ഭാഗം ആയില്ല.


🅾 അമിത്ഷായുടെ ചാണക്യ തന്ത്രം ഫലിച്ചു; ഗോവയില്‍ കോണ്‍ഗ്രസ് തല്‍ക്കാലം മനക്കോട്ട കെട്ടേണ്ട; മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരും; മന്ത്രിസഭ അഴിച്ചുപണിയുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍; പരീക്കര്‍ മാറുമെന്ന് കരുതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കച്ചകെട്ടിയ കോണ്‍ഗ്രസിന് തിരിച്ചടി.


🅾 രാജസ്ഥാനില്‍ സിക വൈറസ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്.


🅾 രാജ്യത്തെ വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പദവി ഇനി ഇല്ല; നാളുകള്‍ക്കിപ്പുറം സിക്കിമിനും സ്വന്തമായി വിമാനത്താവളം.


🅾 ഇനി വേണ്ട മലയാളി ബിഷപ്പ്! ഫ്രാങ്കോ ബിഷപ്പായി ജലന്ധറില്‍ തിരിച്ചുവരുന്നതിനോട് യോജിപ്പില്ല; ക്രിസ്ത്യന്‍ സംഘടനകള്‍.


🅾 തൊഴില്‍ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ പരാജയം; രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ബി ജെ പി എംഎല്‍എ അഷിഷ് ദേശ്മുഖ്.


🅾 ഇന്ധനവില വീണ്ടും വര്‍ധിച്ചു; മുബൈയില്‍ പെട്രോള്‍ വില 89 രൂപയിലെത്തി.പെട്രോളിന്‌ ഇന്ന് 17  പൈസയും ഡീസലിന്‌ 11 പൈസയും ആണ്‌ വർദ്ധിച്ചത്‌


അന്താരാഷ്ട്രീയം

🅾 ചര്‍ച്ചയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം ഇമ്രാന്‍ ഖാന്റെ പിടിപ്പുക്കേടെന്ന് പ്രതിപക്ഷം; പാക്കിസ്ഥാന്‍ മുസ്ലിം ലീഗും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്ത്; പിന്മാറ്റം നിരാശാജനകമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും.


🅾 ആശ്രിത വിസക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദുചെയ്യാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുകയില്ലെന്ന് തറപ്പിച്ച്‌ പറഞ്ഞ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ; നീതി തേടി കോടതിയില്‍ ചെന്ന ഒന്നേകാല്‍ ലക്ഷം എച്ച്‌ 4 വിസക്കാരോട് യാതൊരു കരുണയുമില്ലാതെ ട്രംപ് ഭരണകൂടം; മടങ്ങേണ്ടി വരുന്നവരില്‍ ഒരു ലക്ഷത്തിലധികം പേരും ഇന്ത്യന്‍ ടെക്കികളുടെ ഭാര്യമാര്‍.


🅾 രണ്ടാംവട്ടവും പാര്‍ലമെന്റ് പിരിച്ച്‌ വിട്ട് തെരേസ മെയ്‌ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമോ...?ബ്രെക്സിറ്റ് കരാര്‍ അസാധ്യമായെന്ന് ഉറപ്പായതോടെ കൂടുതല്‍ കരുത്ത് നേടാന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ആലോചിച്ച്‌ പ്രധാനമന്ത്രി; നവംബറില്‍ വീണ്ടും ഇലക്ഷന്‍ എന്ന് സൂചന.


🅾 റഷ്യയില്‍ നിന്നും ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനയ്ക്കും ഉപരോധം; ട്രംപിന്റെ കടുത്ത നടപടിയില്‍ ഞെട്ടി ലോകം; ട്രംപിനു വേണ്ടി ഇറാനോട് പിണങ്ങേണ്ടി വന്നപോലെ റഷ്യയോടും പിണങ്ങേണ്ടി വരുമോ എന്ന ആശങ്കയില്‍ ഇന്ത്യ; വെറുതെ ചൊറിയാന്‍ നില്‍ക്കരുതെന്ന മുന്നറിയിപ്പുമായി ചൈനയും; ട്രംപിന്റെ പരുക്കന്‍ നയങ്ങള്‍ക്ക് നാറ്റോയില്‍ പോലും പിന്തുണ ഇല്ലാതിരിക്കവേ റഷ്യയും ചൈനയും ഇറാനും അമേരിക്കയ്‌ക്കെതിരെ ഒരുമിക്കുന്നു; എന്ത് ചെയ്യണമെന്ന് അറിയാതെ ഇന്ത്യയും.


🅾 സ്വവർഗ്ഗദമ്പതികൾ ആയ സ്‌കോട്ടിഷ് നേതാവ് റുത്ത് ഡേവിഡ്സന്‍ ഐ വി എഫ്‌ വഴി  ഗര്‍ഭിണിയായി; അടുത്ത പ്രസവം റുത്തിന്റെ കാമുകി ജെന്നിന് തന്നെ; അമ്മയ്ക്കും അച്ഛനും പകരം രണ്ട് അമ്മമാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ഇങ്ങനെ.


🅾 ഇല്ല, ബിന്‍ലാദന്‍ മരിച്ചിട്ടില്ല, അവിടെ സുരക്ഷിത ജീവിതം നയിക്കുന്നു...! ലോകത്തെ ഞെട്ടിച്ച്‌ എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ ആണ്‌ സ്നോഡന്റെ വെളിപ്പെടുത്തൽ. ബഹാമസിൽ ആണ്‌ ഇപ്പോൾ ലാദൻ ഉള്ളതെന്നും സ്നോഡൻ


🅾 ഒടുവില്‍ പാകിസ്താനും! വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയത് റാഫേല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍; ആരോപണം കടുപ്പിച്ച്‌ പാകിസ്താന്‍.


കായികം 


🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ഇന്ന് നടക്കുന്ന സൂപ്പർ ഫോർ പോരാട്ടങ്ങളിൽ ടോസ്‌ നേടിയ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോൾ പാകിസ്ഥാൻ 50 ഓവറിൽ 7 വിക്കറ്റ്‌ നഷ്ടത്തിൽ 237 റൺസ്‌ എടുത്തു. ഇന്ത്യക്ക്‌ ജയിക്കാൻ 238 റൺസ്‌


🅾 ഇന്ന് നടക്കുന്ന മറ്റൊരു മൽസരത്തിൽ അഫ്ഗാനെതിരെ ആദ്യം ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌ 47 ഓവറിൽ 6 വിക്കറ്റ്‌ നഷ്ടത്തിൽ 222 റൺസ്‌ നേടിയിട്ടുണ്ട്‌


🅾 ഇറ്റാലിയൻ ലീഗിൽ റൊണാൾഡൊയുടെ യുവന്റസ്‌ ഇന്ന് രാത്രി ,12 ന്‌ ഫ്രോസിനോണിനെ നേരിടും. എ സി മിലാൻ, അറ്റ്ലാൻറ്റ മൽസരം രാത്രി 9.30 ന്‌ നടക്കും



സിനിമാ ഡയറി

🅾 തമിഴ് അര്‍ജ്ജുന്‍ റെഡിയായി ധ്രുവ് വിക്രം; ചിയാൻ വിക്രമിന്റെ മകൻ ധ്രുവ്‌ നായകൻ ആയ   'വര്‍മ്മ' യുടെ ടീസര്‍ പുറത്തിറങ്ങി; ബാലയുടെ ചിത്രത്തില്‍ ധ്രുവെത്തുന്നത് രണ്ടു ഗെറ്റപ്പില്‍; ടീസറിന് മികച്ച പ്രതികരണം.


🅾 പ്രണയനായകനായി ആസിഫ് അലി വീണ്ടും എത്തുന്നു; രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് എത്തുന്ന 'മന്ദാരം' 28ന് തിയറ്ററുകളിലെത്തും.


🅾 'നാന്‍ പെറ്റ മകന്‍'; എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു.സജി എസ്‌ പാലമേൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ 'നൂറ്റൊന്ന് ചോദ്യങ്ങൾ' എന്ന ചിത്രത്തിലൂടെ 2012 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്‌ നേടിയ മിനോൺ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും


🅾 ടൊവിനൊ ചിത്രം ' ഒരു കുപ്രസിദ്ധ പയ്യൻ' ട്രെയിലർ പുറത്ത്‌ ഇറങ്ങി. ഇത്തവണ പ്രണയത്തിന് അവധി നല്‍കി ടൊവിനോ; സസ്‌പെന്‍സുകള്‍ ഒളുപ്പിച്ച്‌ 'ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലര്‍; ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം.


🅾 സൈനയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സൈനയായി എത്തുന്നത് ബോളിവുഡ് താരം ശക്തി കപൂറിന്റെ മകൾ ശ്രദ്ധ കപൂർ.


🅾 ഇനി മകളുമൊത്ത് കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ; പുതിയ തീരുമാനങ്ങളുമായി അഭിഷേക് ബച്ചന്‍.
Previous Post Next Post
3/TECH/col-right