ELETTIL ONLINE MORNING NEWS 23-09-2018
1194 കന്നി 07
1440 മുഹറം 13
ഞായർ
🅾 അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിൽസ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ 3 ന് കേരളത്തിൽ എത്തി . മൂന്നാം തീയതി പോകുമെന്ന് പറഞ്ഞിട്ട് രണ്ടാം തീയതി വിമാനം കയറി; 24ന് എത്തുമെന്ന് അറിയിച്ചിട്ട് ഒരു ദിവസം മുമ്പേ തിരിച്ചെത്തിയും മാധ്യമങ്ങളെ ഒഴിവാക്കി; അമേരിക്കന്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയെത്തിയ ഇന്ന് മുതല്‍ ചുമതലകളില്‍ സജീവമാകും; മുഖ്യമന്ത്രിയുടെ ചികില്‍സയും വിശദാംശങ്ങളും ഇപ്പോഴും അതീവ രഹസ്യം; പുറത്തു വരുന്നത് പ്രോസ്‌ട്രേറ്റ് ക്യാന്‍സറിനുള്ള ചികില്‍സ പൂര്‍ണ്ണ വിജയമെന്ന് അനൗദ്യോഗിക സൂചനകള്‍ മാത്രം; പിണറായിക്ക് ഇനി ചെന്നൈയില്‍ റെഗുലര്‍ ചെക്കപ്പ്
🅾 ഇന്ന് മുതൽ മുഖ്യമന്ത്രി ചുമതലകളിൽ സജീവം ആകും. തിങ്കളാഴ്ച്ച പോളിറ്റ് ബ്യൂറൊ യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ ഡൽഹിക്ക് പോകും. 26 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് അനുമതി തേടിയിട്ടുണ്ട്. ചർച്ചയിൽ കേരള പുനർ നിർമ്മാണത്തീന് കേന്ദ്രത്തിന്റെ സഹായം തേടും
🅾 പ്രളയാനന്തരകേരളം: പുനര്‍നിര്‍മ്മാണത്തിന് 25,050 കോടി വേണ്ടി വരുമെന്ന് ലോക ബാങ്ക്-എഡിബി പഠനസംഘം; ദേശീയ-സംസ്ഥാന പാതകളുടെ പുനഃസ്ഥാപനത്തിന് മാത്രം 8550 കോടി വേണം; അന്തിമ റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന്.
🅾 കൊച്ചിയില്‍ ഓണ്‍ലൈനിലൂടെ മദ്യത്തിന് പരസ്യം; മൂന്ന് ബാറുകള്‍ക്കെതിരെ നടപടിയെടുത്ത് എക്‌സൈസ്; കേസെടുത്തത് കൊച്ചിന്‍ പാലസ് റാഡിസണ്‍ ബ്ലൂ, ഗോകുലം പാര്‍ക്ക് എന്നീ ഹോട്ടലുകള്‍ക്ക് എതിരെ; കൂടുതല്‍ ബാറുകളും നിരീക്ഷണത്തില്‍.ഡീൽ ഗൺ എന്ന ഓൺലൈൻ സൈറ്റിൽ മദ്യം വില കുറച്ച് കൊടുക്കും എന്ന് പരസ്യം ചെയ്തതിന് ആണ് നടപടി
🅾 മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണം; ചലഞ്ച് ഏറ്റെടുത്തത് 3741 പേരെന്ന് ധനമന്ത്രി; വിസമ്മത പത്രം നല്‍കിയത് 698 പേര്‍
🅾 കടുത്ത പനി വന്ന് അവശനായപ്പോഴും ജലന്ധറില്‍ പോകാനുള്ള തീരുമാനത്തില്‍ അണുവിട ഇളക്കമില്ല; ബിഷപ്പിന്റെ അനുയായികളുടെ പ്രതിഷേധം മറികടന്ന് ചോദ്യം ചെയ്തത് ഏഴുമണിക്കൂറോളം; പ്രളയം വന്നപ്പോള്‍ അന്വേഷണം പതിഞ്ഞുപോയെന്ന് ആക്ഷേപം വന്നപ്പോഴും കുലുങ്ങിയില്ല; പ്രശസ്തിക്കായി ഒന്നും ചെയ്യില്ലെന്ന വാശിക്കാരന്‍ കൂടിയായതോടെ മേലധികാരികള്‍ക്കും പ്രിയങ്കരന്‍; കാടിളക്കിയുള്ള തെളിവെടുപ്പുകളില്ലാതെ ദൗത്യം പൂര്‍ത്തിയാക്കിയ ഡിവൈഎസ്‌പി കെ.സുഭാഷ് വീരവാദങ്ങളില്ലാത്ത തനി നാട്ടിന്‍പുറത്തുകാരന്‍.
🅾 പ്രളയ ബാധിതര്‍ക്കുള്‍പ്പടെ ഇരുട്ടടിയുമായി കെഎസ്‌ഇബി; ഇന്ധന സര്‍ചാര്‍ജ്ജായി അധിക തുക ഈടാക്കി തുടങ്ങി; നിരക്ക് വര്‍ധനവില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തം.യൂണിറ്റിന് 15 പൈസയാണ് സർചാർജ് ആയി ഈടാക്കുന്നത്. 20 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാവർക്കും നിരക്ക് ബാധകം.
🅾 ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് വധഭീഷണി ഉയര്‍ത്തിയ ശേഷം; 13 തവണ പീഡിപ്പിച്ചത് പുറത്ത് പറഞ്ഞാല്‍ പുറംലോകം കാണില്ലെന്ന അധോലോക മോഡല്‍ ഭീഷണിയില്‍; തുടര്‍ ചൂഷണങ്ങള്‍ ആത്മീയ അധികാരത്തിന്റെ പേരില്‍ തന്നെ; അതീവ സുരക്ഷയൊരുക്കി കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പ് ഇന്ന്; ഫ്രാങ്കോയുടെ പീഡനങ്ങള്‍ ഞെട്ടിക്കുന്നതെന്നും റിപ്പോര്‍ട്ട്.
🅾 ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് പിന്നാലെ കോട്ടയത്ത് അഞ്ച് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നു.പി എസ് ശ്രീധരൻ പിള്ള ഇവർക്ക് അംഗത്വം നൽകി സ്വീകരിച്ചു. ഫാദർ ജെ മാത്യു മണവത്ത് മണർക്കാട്, ഫാദർ ഗീവർഗീസ് കിഴക്കേടത്ത് മണർക്കാട് ഡീക്കൻ, ആൻഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കൻ, ജിതിൻ കുര്യാക്കോസ് മൈലക്കാട് മണർക്കാട്, ഫാദർ തോമസ് കുളത്തുംഗൽ എന്നിവരാണ് അംഗത്വമെടുത്തത്
🅾 ഇപ്പോള്‍ കോണ്‍ഗ്രസുകാരെ മര്‍ദിക്കുന്ന പൊലീസുകാര്‍ അറിയുക; രണ്ടു വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രിയാകാന്‍ പോകുന്നയാളാണ് ഈ ഇരിക്കുന്നത്; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ പെരുന്നയുടെ സ്വന്തം നായരെത്തുന്നു! ഉമ്മന്‍ ചാണ്ടിക്ക് പണികൊടുക്കാന്‍ ഐ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് പിജെ കുര്യന്റെ തന്ത്രപരമായ നീക്കം; കെപിസിസിയെ നയിക്കാനെത്തുന്ന മുല്ലപ്പള്ളിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല; അവഗണനയില്‍ മനംനൊന്ത് ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കാന്‍ ഐ ഗ്രൂപ്പ്.
🅾 അഞ്ചു കന്യാസ്ത്രീമാരുടെ കണ്ണീര് കണ്ട് സന്മനസ്സോടെ മുന്നോട്ട് വന്നവരേറെയെങ്കിലും വീര്യം കെടുത്തിയവരും കുറവല്ല; ഇരയെ സ്വഭാവഹത്യ ചെയത പി.സി.ജോര്‍ജിനെ പോലുള്ള എംഎല്‍എമാരും കന്യാസ്ത്രീകള്‍ നടത്തുന്നത് സമരകോലാഹലമെന്ന് അധിക്ഷേപിച്ച കോടിയേരിയും നിങ്ങള്‍ക്ക് നാണമില്ലേ ഇതെന്നോട് ചോദിക്കാന്‍ എന്ന് നിസ്സാരവല്‍കരിച്ച മോഹന്‍ലാലും വീര്യം കെടുത്തി; ഒപ്പം മുഖം തിരിച്ച പല ക്രൈസ്തവസംഘടനകളും; 14 ദിവസത്തെ കന്യാസ്ത്രീകളുടെ സമരം പിരിച്ചുവിട്ടെങ്കിലും നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല.
🅾 സാലറി ചലഞ്ചിൽ വിസമ്മതം അറിയിക്ക്ഗവർക്ക് അത് പിൻവലിച്ച് സമ്മതപത്രം നൽകാൻ ഒരു അവസരം കൂടി നൽകുന്നു പെൻഷൻകാർ ഇഷ്ടമുള്ള തുക നൽകിയാൽ മതി. സമ്മതപത്രം ഇല്ലാതെ പെൻഷൻകാരുടെ ശമ്പളം പിടിക്കില്ല.
🅾 ബി ജെ പി സംസ്ഥാന കൗൺസിൽ യോഗം 26,27 തീയതികളിൽ എറണാകുളത്ത് നടക്കും.
🅾 പ്രഥമ കൊച്ചിൻ ഇന്റർനാഷണൽ ബോട്ട് ഷോ 26 മുതൽ ആരംഭിക്കും28 ന് സമാപിക്കും.കൊച്ചി ബോൾഗാട്ടി പാലസിൽ ആണ് പരിപാടികൾ
🅾 സർക്കാർ വകുപ്പികളിൽ ഇനി 7 സീറ്റ് ഉള്ള കാർ വാങ്ങുന്നതിന് ധന വകുപ്പ് നിരോധനം ഏർപ്പെടുത്തി പകരം സെഡാൻ കാറുകൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകി .
🅾 കെ പി സി സി യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോൾ ഇനി വൈസ് പ്രസിഡണ്ടുമാർ ഉണ്ടാവില്ല വർക്കിംഗ് പ്രസിഡണ്ട് ഉള്ളപ്പോൾ വൈസ് പ്രസിഡണ്ട് വേണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട് കൂടാതെ 10 വർഷമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നവർ ഒഴിയേണ്ടി വരും.
🅾 മൂന്നാറിൽ നീലകുറിഞ്ഞി കാണാൻ രാജമലയിൽ എത്തുന്ന സഞ്ചാരികൾക്ക് പഴയ മൂന്നാർ ഹൈഡൽ ഉദ്യാനത്തിലും മറയൂർ കരിമുട്ടിയിലും ടിക്കറ്റ് കൗണ്ടറുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും.
🅾 ഇടുക്കി പദ്ധതിയ് ഇൽ ശേഷി ഇരട്ടിയാക്കാൻ കെ എസ് ഇ ബി മറ്റൊരു വൈദ്യുതി നിലയം കൂടി നിർമ്മിക്കും.വെള്ളിയാമറ്റത്ത് ആണ് പുതിയ നിലയം വരിക.
ദേശീയം
🅾 ഡോ. കഫീല്‍ ഖാനെ വീണ്ടും ജയിലിലടച്ച് യോഗി സര്‍ക്കാര്‍; കസ്റ്റഡിയിലെടുത്തത് ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ചതിന്; 45 ദിവസത്തിനുള്ളില്‍ 70 കുഞ്ഞുങ്ങള്‍ മരണപ്പെട്ടത് മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്നെന്ന് പറഞ്ഞതും ശത്രുതയ്ക്ക് കാരണം; കഫീല്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് സഹോദരന്‍ സമരത്തില്‍.
🅾 പഞ്ചാബില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടിതെറ്റി ബിജെപി; അകാലിദള്‍ ബിജെപി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് തരംഗം; കോണ്‍ഗ്രസ് കൃത്രിമം കാണിക്കുന്നുവെന്ന് ആരോപണം.
🅾 അയല്‍ക്കാരന് അതേ നാണയത്തില്‍ മറുപടി നല്‍കേണ്ട സമയമായി; ഭീകരതയും ചര്‍ച്ചയും ഒന്നിച്ചുപോവില്ല; അവരുടെ കാടത്തം നമ്മള്‍ കാട്ടിയില്ലെങ്കിലും ശക്തമായി തിരിച്ചടിക്കണം; നമ്മുടെ സര്‍ക്കാരിന്റെ നയം കൃത്യവും വ്യക്തവും; ഇന്ത്യ-പാക് ചര്‍ച്ച റദ്ദാക്കാനുള്ള തീരുമാനം ശരിയെന്നും സേനാമേധാവി ബിപിന്‍ റാവത്ത്; ഇന്ത്യയുടെ തീരുമാനം ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇമ്രാന്‍ ഖാന്‍; ബിഎസ്‌എഫ് ജവാനെയും മൂന്നു പൊലീസുകാരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ നിലയ്ക്കുനിര്‍ത്താതെ എന്തുചര്‍ച്ചയെന്ന് ആര്‍എസ്‌എസ്
🅾 ആസാമിലെ കരിംഗഞ്ചിൽ യുവതി വീട്ടില്‍ വ്യാജ മദ്യം വില്‍പ്പന നടത്തിയെന്ന് ആരോപണം; വീട്ടിലേക്ക് അക്രമിച്ച് കയറിയത് സ്ത്രീകളുള്‍പ്പടെയുള്ള സംഘം; നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളക്‌പൊടി പുരട്ടി തെരുവിട്ട് മര്‍ദ്ദനം; 19 പ്രതികള്‍ ഒടുവില്‍ പൊലീസ് പിടിയില്‍.
🅾 റിലയന്‍സിനെ റാഫേല്‍ പങ്കാളിയാക്കിയത് യുപിഎ എന്ന് രവിശങ്കര്‍ പ്രസാദ്; രാഹുല്‍ ഗാന്ധി കള്ളനെന്ന് വിളിക്കുന്ന മോദി ആഗോള നേതാവ്; നാഷണല്‍ ഹെറാള്‍ഡ് കേസിലെ പ്രതിയായ രാഹുല്‍ രാജ്യശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടമെന്നും കേന്ദ്ര മന്ത്രി.
🅾 പുതിയ വെസ്പ സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ : വില 91,140 രൂപ മുതല്‍.
🅾 ഹാജര്‍നില കുറവായതിനാല്‍ അവസാനവര്‍ഷ പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചേക്കില്ലെന്ന് ഭയന്നു; ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരണം വരിച്ചു; മദ്രാസ് ഐഐടി ഹോസ്റ്റലിലെ മഞ്ചേരിക്കാരന്റെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്; മലപ്പുറം മഞ്ചേരി കൊർമ്മാത്ത് ഷാജഹാന്റെ മകൻ ഷഹല്‍ കോര്‍മാത്തിന്റെ (23) മരണത്തില്‍ ദുരൂഹത കാണാതെ അന്വേഷണം.
🅾 ചെന്നൈ പുഴൽ സെന്‍ട്രല്‍ ജയില്‍ തടവുകാര്‍ക്ക് ആഡംബര ജീവിതം; മദ്യവും സിഗരറ്റും കഞ്ചാവും സുലഭം; ചീഫ് വാര്‍ഡനടക്കം 17 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
🅾 ജനപ്രക്ഷോഭത്തിന്റെയും ജീവത്യാഗത്തിന്റെയും വിജയം: അടച്ചു പൂട്ടിയ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാറിന്റെ ഉറപ്പ്.
🅾 ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രി കള്ളനെന്ന്; ഇനിയെങ്കിലും മൗനം അവസാനിപ്പിക്കൂവെന്ന് മോഡിയോട് രാഹുല്‍.
🅾 റാഫേൽ; രാഹുലിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ട്വിറ്ററിൽ മേരാ പിഎം ചോര്‍ ഹെ' ഹാഷ് ടാഗ് ക്യാംപെയ്ന്‍ വൈറല്‍: മോഡിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം
🅾 പശ്ചിമ ബംഗാളിലെ ദിനാജ് പൂരിൽ സംഘർഷത്തിൽ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബംഗാളിൽ ബിജെപിയുടെ സംസ്ഥാന ബന്ദ്
🅾 ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് യുഎന്‍ സെക്രട്ടറി ജനറല്‍ ഇന്ത്യയിലേക്ക്; അന്റോണിയോ ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കുന്നത് യുഎന്‍ മേധാവിയായതിന് ശേഷം ആദ്യം; രാഷ്രടപതിയുമായും പ്രധാനമന്ത്രിയുമായും പ്രത്യേക കൂടിക്കാഴ്ചയും; ഇന്ത്യയിലെ പുതിയ യുഎന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാന അജണ്ഡ
അന്താരാഷ്ട്രീയം
🅾 ചൈനയിൽ റോമൻ കത്തോലിക്ക ബിഷപ്പുമാരെ നിയമിക്കുന്നതിൽ മാർപ്പാപ്പക്ക് കൂടി ചൈന അവകാശം നൽകി കരാർ ആയി
🅾 ഇറാനിൽ ഉണ്ടായ സൈനിക പരേഡിലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും . ഉത്തരവാദിത്വമേറ്റ് ഐ എസ്.
🅾 മദ്യം എയ്ഡ്‌സിനേക്കാള്‍ മാരകമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്ത് ഓരോ വർഷവും നടക്കുന്ന മരണങ്ങളിൽ 20 ൽ ഒന്നിൽ കൂടുതൽ നരണത്തിന് കാരണം മദ്യം എന്നും ലോകാരോഗ്യ സംഘടന
🅾 യുഎഇയില്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു; കടുത്ത പരീക്ഷണം നേരിട്ട് പ്രവാസി അധ്യാപകര്‍.
🅾 നമ്മള്‍ അനുഭവിച്ച വേദന അവര്‍ക്കും മനസിലാകണം: പാകിസ്താന്റെ ക്രൂരതകള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ട സമയം ഇതാണെന്ന് ബിപിന്‍ റാവത്ത്.
🅾 ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണ്; ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് പാകിസ്താന്റെ മറുപടി
🅾 ഇഷാ അംബാനിയ്ക്ക് ഇറ്റലിയില്‍ ആഢംബര മാംഗല്യം! മൂന്നുദിവസം നീളുന്ന മഹാമാംഗല്യം മൂന്നേക്കര്‍ വില്ലയില്‍, ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേകം ഡ്രസ് കോഡും.പിരമൾ ഗ്രൂപ് ഉടമ അജയ് പിരമളിന്റെ മകൻ ആനന്ദ് പിരമൾ ആണ് വരൻ.
🅾 ഇന്ത്യ-പാക്ക് കൂടിക്കാഴ്ച; മോഡിയെ പരിഹസിച്ച് പാക്ക് പ്രധാനമന്ത്രി.',ചെറിയ മനുഷ്യർ വലിയ പദവികളിൽ ഇരിക്കുന്നത് താൻ ജീവിതത്തിൽ ഉടനീളം കണ്ടിട്ടുണ്ടെന്നായിരുന്നു മോഡിക്ക് എതിരായ ഇംറാൻ ഖാന്റെ പരോഖ പ്രതികരണം
🅾 ബിഎസ്‌എഫ് ജവാന്റെ ക്രൂരമായ കൊലപാതകം; പാക്കിസ്ഥാന്‍ വെബ്സൈറ്റുകള്‍ തകര്‍ത്ത് കേരള സൈബര്‍ വാരിയേഴ്സിന്റെ അന്താരാഷ്ട്ര ഹാക്കിങ് വിഭാഗം ഐക്രൂ; തകര്‍ത്തത് പാക് ഹൈക്കോടതിയുടേയും യൂണിവേഴ്‌സിറ്റികളുടേയും ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകള്‍; പാക് സൈന്യത്തിന്റെ ക്രൂരതയ്ക്കുള്ള മുന്നറിയിപ്പെന്നും കുറിപ്പ്.
🅾 ബാല ലൈംഗിക പീഡനം മറച്ചു വച്ചു; ചിലിയന്‍ കത്തോലിക്കാ സഭയിലെ രണ്ടു ബിഷപ്പുമാര്‍ കൂടി രാജി വച്ചു.
കായികം
🅾 ഇന്ന് വീണ്ടും ഇന്ത്യ- പാക് യുദ്ധം, ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ന് വൈകിട്ട് 5 ന് ഇന്ത്യ , പാകിസ്ഥാനെ നേരിടും.മൽസരം തൽസമയം സ്റ്റാർ സ്പോർട്ട്സ് ചാനലുകളിൽ കാണാം
🅾 ഇന്ന് നടക്കുന്ന മറ്റൊരു മൽസരത്തിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശിനെ നേരിടും.
🅾 21 ദിവസത്തെ പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം തായ്‌ലാന്റിൽ നിന്ന് കൊച്ചിയിൽ എത്തി.ഐ എസ് എൽ ഉൽഘാടന മൽസരത്തിനായി ടീം 27 ന് കൊൽക്കത്തക്ക് പോകും.
🅾 കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് കൈ കോർക്കാൻ കൊൽക്കത്തയിലെ ഫുട്ബോൾ സമൂഹം കൈ കോർത്തു. ഐ എം വിജയൻ, ജോ പോൾ അഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്ത കല്യാണി ഫുട്ബോൾ സ്റ്റേഡിയത്തിൽ കേരള. ഫ്ലഡ് റിലീഫ് മൽസരം നടത്തിയത് മൽസരം 1-1 സമനിലയിൽ സമാപിച്ചു . ദുരിതാശ്വാസ നിധിയിലേക്കുള്ള 5 ലക്ഷം രൂപ മൽസര ശേഷം ഐ എം വിജയൻ ഏറ്റു വാങ്ങി.
🅾 സ്പാനിഷ് ലീഗിൽ ഇന്നത്തെ മൽസരങ്ങൾ:
▪ ലെവന്റെ - സെവിയ്യ. (3.30 പി എം)
▪ വിയ്യാ റയൽ - വലൻസിയ ( 7.45 പി എം)
▪ റയൽ ബെറ്റിസ് - അത്ലറ്റിക് ക്ലബ് ( 11.30 പി എം)
▪ ബാഴ്സലോണ - ജിറോണ. (12.15 പി എം)
🅾 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നത്തെ മൽസരങ്ങൾ :
▪ വെസ്റ്റ് ഹാം - ചെൽസി (6 പി എം )
▪ ആർസ്സണൽ - എവർട്ടൺ ( 8.30 പി എം )
🅾 പ്രീമിയര്‍ ലീഗില്‍ എതിരില്ലാതെ കുതിച്ച് ലിവര്‍പൂള്‍; കളിച്ച ആറു മൽസരങ്ങളിൽ ആറും ജയിച്ച് ടീം . ഇന്നലെ സതാംപ്റ്റണിനെതിരെ 3-0 ന് ആയിരുന്നു ഗോൾ. ഇന്നലെ ഗോൾ നേടി സലായും
🅾 മുന്‍ ലോക ഒന്നാം നമ്പർ ബാഡ്മിന്റണ്‍ താരം ലീ ചോങ് വെയ് ക്യാന്‍സര്‍ ബാധിതന്‍; ശ്വാസ തടസ്സമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചത് മലേഷ്യന്‍ അധികൃതരുടെ വെളിപ്പെടുത്തലിലൂടെ; താരം തായ്‌വാനില്‍ ചികിത്സയിലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും റിപ്പോര്‍ട്; പ്രാര്‍ത്ഥനകളോടെ കായിക ലോകം.
സിനിമാ ഡയറി
🅾 23ാമത് ചലച്ചിത്ര മേള നടത്താന്‍ ആലോചിക്കുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍; നടത്താനുദ്ദേശിക്കുന്നത് ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം.
🅾 രജനീകാന്തിന്റെ ' പേട്ട' പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.
🅾 മിസ്കിന്റെ അസിസ്റ്റന്റ് ആയിരുന്ന പ്രദർശിനി സംവിധാനം ചെയ്യുന്ന ' ദി അയൺ ലേഡി' യിൽ ജയലളിതയായി നിത്യ മേനോന്‍; ചിത്രം അമ്മയുടെ ജന്മദിനത്തില്‍ ആരംഭിക്കും.
🅾 മോഹൻലാൽ- പ്രിയദർശൻ ചിത്രം. 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍' നായികയായി കീര്‍ത്തി സുരേഷ്.
🅾 ജോണ്‍ അബ്രഹാം ചിത്രം ബത്‌ലാ ഹൗസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
🅾 സിനിമ ഒരു ബിസിനസാണ്, സല്‍മാന്‍ നേടുന്ന 500 കോടി കളക്ഷന്‍ ഒരു നടിക്കും നേടാനാവില്ല: കജോള്‍.അത് കൊണ്ട് തന്നെ നടികൾക്ക് നടന്മാർക്കൊപ്പം പ്രതിഫലം വേണം എന്ന് പറയുന്നതിൽ അർത്ഥം ഇല്ലെന്നും കാജൽ
🅾 പരീക്ഷണത്തിനാണ് അഭിനയിക്കുന്നതെങ്കില്‍ സ്വന്തം പണം മുടക്കി നിര്‍മ്മിക്കണം; പ്രതികരണം ശരാശരിയെങ്കിലും തിയേറ്ററില്‍ ഓടുമ്ബോള്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും നിര്‍മ്മാതാവ്; അഞ്ജലി മേനോന്റെ കൂടെയുടെ ആഘോഷത്തില്‍ 'രണ'ത്തെ തള്ളി പറഞ്ഞ പൃഥ്വിക്കെതിരെ പ്രതിഷേധം ശക്തം; നടനെ തള്ളിപ്പറഞ്ഞ് സോഷ്യല്‍ മീഡിയയും.
🅾 എന്റെ ദൈവമേ... എന്തൊരു ജനക്കൂട്ടമായിരുന്നു! എന്റെ ശ്വാസം നിലച്ച പോലെയായി; എനിക്ക് കരയാന്‍ തോന്നി; എന്തൊരു ഊര്‍ജ്ജമായിരുന്നു അത്; എനിക്കു ചുറ്റും ഒരുപാട് ആളുകള്‍; അവര്‍ എനിക്കുവേണ്ടി ആര്‍പ്പുവിളിക്കുന്നു; ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല; അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു: കൊച്ചിയുടെ സ്‌നേഹത്തെ സണ്ണി ലിയോണ്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ.

Tags:
ELETTIL NEWS