ELETTIL ONLINE NEWS NIGHT 22-09-2018
1194 കന്നി 06
1440 മുഹറം 12
ശനി.
🅾 മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്; വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം ഇന്ന് അവസാനിച്ചു.
🅾 ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു; ദക്ഷിണാഫ്രിക്കന്‍ തീരത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി നാവികനെ കാണാതായതായി വിവരം; അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ട് അഭിലാഷിനൊപ്പം രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തിപെട്ടു
🅾 ആശ്വാസം പകര്‍ന്ന് അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി; പായ് വഞ്ചിയില്‍ സുരക്ഷിതനെന്നും ജിപിഎസ് സംവിധാനവും റേഡിയോ ബീക്കണും പ്രവര്‍ത്തനക്ഷമമെന്നും മലയാളി നാവികന്‍; പായ് വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിനുണ്ടായ പരിക്ക് ആശങ്കയുണ്ടാക്കുന്നു; അപകടവേളയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനായുള്ള മത്സരത്തില്‍ അഭിലാഷ് മൂന്നാം സ്ഥാനത്ത്.
🅾 സൗദിയിലെ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിയില്‍ നിന്നും ലീവിനെത്തിയത് ഒരു മാസം മുന്‍പ്; നാട്ടിലെത്തിയത് മുതല്‍ എല്ലാവരുടേയും ആവശ്യങ്ങള്‍ക്ക് ഓടി നടന്നു; മന്ദിരംപടി വളവിലെ അപകടത്തില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം സംഭവിച്ചത് മുക്കൂട്ടുത്തറയില്‍ നിന്നും ഇടകടിത്തിയിലേക്കുള്ള യാത്രയില്‍; എരുമേലി ഉമ്മിക്കൊപ്പ സ്വദേശി സബിന്‍ വര്‍ഗ്ഗീസിന്റെ മരണം സഹിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും
🅾 അമേരിക്കന്‍ തിയറിയിലൂടെ സര്‍ക്കാര്‍ മുന്നോട്ട്; ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമില്ലാത്തവര്‍ എഴുതി നല്‍കുക; പെന്‍ഷന്‍ ആവശ്യമില്ലാത്തവര്‍ എഴുതി നല്‍കുക; പാഠം-8 തിയറി കണക്കിലൂടെ സര്‍ക്കാരിന്റെ സാലറി-പെന്‍ഷന്‍ ചലഞ്ചുകളെ വിമര്‍ശിച്ച് ജേക്കബ് തോമസ്.
🅾 9 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍.കഞ്ചാവും ഹാഷിഷ് ഓയിലും ഗൾഫിലേക്ക് കറത്തുന്ന സംഘത്തിന് കൈമാറാനാണ് ഇത് കൊണ്ട് പോകുന്നത് എന്ന് പ്രതികൾ. പോലീസിനോട് പറഞ്ഞു. കാസർകോട് നായർമൂല ചാല റോഡിൽ ഫൈസൽ, കുമ്പള ചെടിക്കാനത്ത് വാറക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുസ്തഫ എന്നിവരാണ് പിടിയിൽ ആയത് . ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു
🅾 വടകരയിൽ പശുക്കളില്‍ വ്യാപകമായി അജ്ഞാത ജീവിയുടെ പേ വിഷബാധ; ഇതുവരെ ചത്തു വീണത് 13ഓളം പശുക്കള്‍, ഭീതിയില്‍ വടകര. പേവിഷ ബാധക്ക് പിന്നിൽ അഞ്ജാത ജീവിയെന്ന സംശയത്തെ തുടർന്ന് പ്രത്യേക കൂട് സ്ഥാപിച്ചു
🅾 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടികൊടുക്കും..! തന്റെ ലക്ഷ്യം വെളിപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍.
🅾 കേരളത്തിലെ ബെന്‍സ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; വിപണി കീഴടക്കാന്‍ പുത്തന്‍ ബെന്‍സ് സി ക്ലാസ് കേരളത്തിലെത്തി.40 ലക്ഷം മുതൽ 48.5 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്- ഷോറൂം വില
🅾 പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ സര്‍ക്കാര്‍ ഫയലില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന ഹര്‍ജി; മുന്‍ ഡിജിപി സെന്‍കുമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്; ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹാജരാകാന്‍ സമയം തേടി.
🅾 രാജ്യന്തര ചലച്ചിത്ര മേള നടത്തിപ്പ് ആശങ്ക തുടരുന്നു; തീരുമാനം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമെന്ന് എ.കെ.ബാലന്‍; ചെലവ് ചുരുക്കി നടത്തിയേക്കും.
🅾 എംഎല്‍എയുടെ വാഹനം നന്തി ടോൾ ബൂത്തിൽ തടഞ്ഞതായി പരാതി; ടോള്‍ ബൂത്ത് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു; പരാതി നല്‍കിയത് എഎന്‍ ഷംസീര്‍ എംഎല്‍എ.
🅾 തലശേരിയില്‍ ആദായ നികുതി ഉദ്യാഗസ്ഥര്‍ ചമഞ്ഞ് നടത്തിയ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം പെണ്‍കുട്ടിയെന്ന് വിവരം; റെയ്ഡിന്റെ പേരില്‍ മത്സ്യമൊത്ത വ്യാപാരി പി പി എം മജീദിന്റെ വീട്ടിൽ നിന്ന് കവര്‍ന്നത് 26000രൂപ; വ്യാപാരിക്കു നല്‍കിയ ഇന്‍കം ടാക്‌സ് ഫോം വ്യാജമാണെന്നും കണ്ടെത്തി; സംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
🅾 അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തില്‍ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍; ആരോഗ്യ പ്രശ്‌നം ഉള്ള ആളാണ്; പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ വാദത്തെ എതിര്‍ത്ത് പ്രതിഭാഗം
🅾 പൊലീസ് ക്ലബില്‍ നിന്നും പാലയിലെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് വാഹനത്തില്‍ കയറ്റിയ ബിഷപ്പിനെ നോക്കി കൂക്കി വിളിച്ച് നാട്ടുകാര്‍; നിര്‍വികാരതയോടെ ഒന്നും കേട്ടില്ലെന്ന് നടിച്ച് വണ്ടിയില്‍ കയറി ഫ്രാങ്കോ; ബിഷപ്പിനെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ് പൊലീസിന്റെ കസ്റ്റഡി ആവശ്യത്തെ എതിര്‍ക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍; ദൈവം നല്‍കിയ നീതിയെന്ന് ഇരയുടെ സഹോദരി; ബിഷപ്പിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് സഹോദരനും.
🅾 അറസ്റ്റില്‍ ആശയക്കുഴപ്പങ്ങള്‍ നീങ്ങിയത് രണ്ട് കന്യാസ്ത്രീകള്‍ കൂടി ലൈംഗിക ആരോപണം ഉന്നയിച്ചു പരാതി നല്‍കിതോടെ; ഇപ്പോഴത്തെ കേസില്‍ പുറത്തിറങ്ങിയാലും ഫ്രാങ്കോ വീണ്ടും അകത്താകും; കന്യാസ്ത്രീകള്‍ക്ക് പ്രണയ നൈരാശ്യം ആണെന്ന് സ്ഥാപിക്കാന്‍ കൃത്രിമമായി ചമച്ച കോള്‍ റെക്കോര്‍ഡുകളും വിനയായി; ബിഷപ്പിന്റെ ഓരോ വാക്കുകളും കേട്ട് വിലയിരുത്തിയ ശേഷം അറസ്റ്റു ഉത്തരവ് നല്‍കിയത് ഡിജിപി നേരിട്ട്: അവസാന നിമിഷം വരെ നിഷേധിച്ചിട്ടും ഫ്രാങ്കോ അകത്തായത് ഇങ്ങനെ.
🅾 ബിഷപ്പ് ഫ്രാങ്കോയെ കാക്കാന്‍ പൊലീസ് പട്ടാളവും ഇറങ്ങി; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത മെത്രാനെ പൊലീസ് ക്ലബിലേക്ക് എത്തിച്ചത് കനത്ത സുരക്ഷയില്‍; പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി
🅾 കന്യാസ്ത്രീയും സാക്ഷികളും നിലപാടില്‍ ഉറച്ചു നിന്നാല്‍ ഫ്രാങ്കോയെ കാത്തിരിക്കുന്നത് ഏഴു മുതല്‍ പത്ത് വര്‍ഷം വരെ തടവ്; സമ്മതമില്ലാതെ സ്ത്രീയുടെ രഹസ്യഭാഗങ്ങള്‍ സ്പര്‍ശിച്ചാല്‍ പോലും നിയമത്തിന്റെ ഭാഷയില്‍ ബലാത്സംഗം; സമ്മതം തെളിയിക്കേണ്ടത് ഇരയുടെ വാക്കിൽ നിന്നു മാത്രം; പൊലീസിനോട് എന്തു പറഞ്ഞു എന്നതിനേക്കാള്‍ പ്രധാനം മജിസ്‌ട്രേറ്റിന് മുമ്പിൽ സ്വമേധയാ എന്തു പറഞ്ഞു എന്നതു
🅾 അറസ്റ്റിലായിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കൈവിടാതെ പൊലീസ്; ജാമ്യം തള്ളിയ പാലാ മജിസ്‌ട്രേറ്റ് കോടതി ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഫ്രാങ്കോയുടെ അഭിഭാഷകന്‍ എതിര്‍ക്കാതിരുന്നത് ഒരു ദിവസം പോലും ജയിലില്‍ ഉറങ്ങാതിരിക്കാന്‍ അവസരം ഒരുക്കാന്‍; കസ്റ്റഡിയില്‍ വിട്ട ഫ്രാങ്കോയ്ക്ക് ഇന്ന് കോട്ടയം പൊലീസ് ക്ലബില്‍ വിശ്രമവും അന്തിയുറക്കവും; നാളെ കുറുവിലങ്ങാട്ട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്.
🅾 കസ്റ്റഡിയില്‍ കിട്ടിയതോടെ ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബ്ബില്‍ ഗ്ലില്‍ ചെയ്ത് പൊലീസ്; നാളെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; മഠത്തില്‍ നിന്ന് താമസം മാറാന്‍ കന്യാസ്ത്രീകള്‍ക്ക് നിര്‍ദ്ദേശം; ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ; മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഹര്‍ജി നല്‍കിയതോടെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്രാങ്കോയുടെ അനുയായികള്‍; ഹൈക്കോടതിയില്‍ ഹാജരാകുക പ്രഗത്ഭനായ അഭിഭാഷകന്‍.
🅾 പെണ്ണുകേസില്‍ അകത്താകുന്ന ആദ്യ ഇന്ത്യന്‍ കത്തോലിക്കാ മെത്രാനെന്ന പദവി ഫ്രാങ്കോയെ തേടി എത്തുന്നത് നിര്‍ഭാഗ്യം കൊണ്ട്; മലയാളികളായ രണ്ട് മെത്രാന്മാര്‍ തലനാരിഴക്ക് രക്ഷപെട്ടത് വത്തിക്കാന്റെ സമയോചിത ഇടപെടല്‍ മൂലം; ജോണ്‍ തട്ടുങ്കലും ജോസ് മുക്കാലയും പൊലീസ് കേസാകും മുമ്പ് പദവി ഒഴിഞ്ഞതു പോലെ ഫ്രാങ്കോയും ചെയ്തിരുന്നെങ്കില്‍ രക്ഷപെടുമായിരുന്നു; അമിത ആത്മവിശ്വാസം ഫ്രാങ്കോയെ വിലങ്ങണിയിച്ചപ്പോള്‍ ആശ്വാസനിശ്വാസം വിട്ടു രണ്ട് മുന്‍ മെത്രാന്മാര്‍.
🅾 ഇത് ഇരയായ കന്യാസ്ത്രിയുടെ മാത്രം വിജയമല്ല; നീതിക്കു വേണ്ടി സഭയുടെ വിലക്കുകള്‍ ഭേദിച്ച് സമരപ്പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീമാരുടെ കൂടി വിജയം: ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോള്‍ സഹനമല്ല പ്രതിരോധമാണെന്ന് തിരിച്ചറിഞ്ഞ ആ അഞ്ച് കന്യാസ്ത്രീകള്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയയും.
🅾 ഫ്രാങ്കോയെ ജലന്ധറില്‍ കരുത്തനാക്കിയത് ബ്രിട്ടനില്‍ നിന്നെത്തിയ ഫാ: മാര്‍ക്ക് ബര്‍ണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാന്‍ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാര്‍ക്കിന്റെ ശാപവും പേറിയ ജലന്ധര്‍ രൂപതയില്‍ ഒടുവില്‍ ഇടിത്തീയായി പീഡനകേസ്; 13 വര്‍ഷം പിന്നിലേക്ക് പോയാല്‍ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാല്‍ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ.
🅾 പട്ടിണി കിടന്ന് വിശ്വാസികളും വീതം വിറ്റ് വൈദികരും നല്‍കിയ പണം ഉപയോഗിച്ചു സിംഫോറിയന്‍ മെത്രാന്‍ കെട്ടിപ്പെടുത്തതെല്ലാം ധൂര്‍ത്തടിച്ചു ഫ്രാങ്കോ വളര്‍ന്നു; ശല്യം സഹിക്കാനാതെ റോമിന് വിട്ടപ്പോള്‍ മടങ്ങിയെത്തിയത് മെത്രാന്‍ പട്ടത്തോടെ; വൈദികനായിരുന്നപ്പോഴേ മോറല്‍ സൈഡിനെ കുറിച്ച് പേരുദേഷം ഉയര്‍ന്നതു കൊണ്ട് മോറല്‍ ദൈവശാസ്ത്രത്തില്‍ തന്നെ ബിരുദമെടുത്തു; എം ഫ്രാങ്കോ മുളക്കന്‍ ബിഷപ്പ് ഫ്രാങ്കോ ആയ കഥ.
🅾 വത്തിക്കാനില്‍ പഠിച്ചപ്പോള്‍ ഉണ്ടാക്കിയ ബന്ധം വഴി മെത്രാന്‍പട്ടം നേടി; ഡല്‍ഹിയില്‍ സഹായമെത്രാന്‍ ആയിരുന്നപ്പോള്‍ ഉണ്ടാക്കിയ രാഷ്ട്രീയ ബന്ധം കൊണ്ടു കച്ചവട സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തു; ജലന്ധറിലെ ഒരു ലക്ഷം വിശ്വാസികളുടെ വോട്ടിന് വിലപറഞ്ഞ് രാഷ്ട്രീയത്തില്‍ അതികായനായി; മികച്ച സ്‌കൂളുകള്‍ ഉണ്ടാക്കി ഉന്നതരുടെ മക്കള്‍ക്ക് അഡ്‌മിഷന്‍ ഉറപ്പിച്ചും ബന്ധങ്ങള്‍ ശക്തമാക്കി; അമിത ആത്മവിശ്വസത്തിന്റെ ബലത്തില്‍ നിരാലംബരായ കന്യാസ്ത്രീയോടു കളിക്കാന്‍ ഗോദയില്‍ ഇറങ്ങി ഫ്രാങ്കോ തോറ്റത് ഇങ്ങനെ.
🅾 കന്യാസ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് രണ്ട് തവണ; 2014ല്‍ ഉപയോഗിച്ച വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണം; ലൈംഗികശേഷിയും പരിശോധിക്കണം; ബിഷപ്പ് അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; ഇടയനോടൊപ്പം ഒരു ദിവസത്തിന്റെ മറവില്‍ കന്യാസ്ത്രീകള്‍ ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂര്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടു; സ്വകാര്യ സങ്കടങ്ങള്‍ പറയാനെന്ന പേരില്‍ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യപരം: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങല്‍ പുറത്ത്.
🅾 ഡോക്ടര്‍ ഫ്രാങ്കോ അറസ്റ്റിലെന്ന് ലീഡ് വാര്‍ത്തയുടെ തലക്കെട്ട്! `സ്ഥലത്തെ പ്രധാന കോഴി` എന്ന് പറഞ്ഞ് മുന്‍ പേജില്‍ ചിക്കന്റെ പരസ്യവും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ഇന്നിറങ്ങിയ ദീപിക പത്രം ട്രോളാക്കി സോഷ്യല്‍ മീഡിയ
🅾 കന്യാസ്ത്രീ സമരത്തില്‍ മലക്കം മറിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; സമര വിജയം കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എല്‍ഡിഎഫ് ഭരണത്തില്‍ പീഡകര്‍ ഇരുമ്പഴിക്കുള്ളിലാകും ! ബിഷപ്പിന്റെ അറസ്റ്റ് സര്‍ക്കാര്‍ നയത്തിന്റെ വിളമ്പരമെന്നും കോടിയേരി.
🅾 നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ചു വരുന്ന ഭരണകൂടങ്ങള്‍ക്ക് ഒരു താക്കീതാണ് കന്യാസ്ത്രീകളുടെ സമരം: വി എം സുധീരന്‍.
🅾 സ്ത്രീപീഡകര്‍ക്ക് എതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്നതിനുള്ള തെളിവാണ് ബിഷപ്പിന്‍റെ അറസ്റ്റ്: മന്ത്രി കെ.കെ ശൈലജ.
🅾 കന്യാസ്ത്രീകളുടെ സമരത്തെ ചൊല്ലി ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരെ ഗൂഡാലോചന നടത്താനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല: ഇപി ജയരാജന്‍.
ദേശീയം
🅾 ഷിംലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12പേര്‍ മരിച്ചു; മരിച്ചതില്‍ നാലു സ്ത്രീകളെന്ന് പൊലീസ്; രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
🅾 തുടങ്ങും മുന്നേ ഉടക്കി പ്രതിപക്ഷ സഖ്യം; ഉത്തര്‍പ്രദേശില്‍ സിറ്റുകളുടെ വിഭജനത്തെ ചൊല്ലി കലഹം; രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആധാരമാക്കി സീറ്റു വിഭജനം നടത്തണമെന്ന് എസ്‌പിയും ബിഎസ്‌പിയും; 2009 അടിസ്ഥാനമാക്കണമെന്ന് കോണ്‍ഗ്രസ്; ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ തേടി മായാവതി; കോണ്‍ഗ്രസ് കൂടുതല്‍ ത്യാഗം സഹിക്കേണ്ടി വരുമെന്ന് സൂചന.
🅾 റഫേല്‍ ഇടപാടില്‍ മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍; പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് 1.3 ലക്ഷം കോടി രൂപയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് സൈന്യത്തിനെതിരേ നടത്തിയത്; മോദി രാജ്യത്തിന്റെ ആത്മാവിനെ വഞ്ചിച്ചുവെന്നും പ്രധാനമന്ത്രിയെ ഓര്‍ത്ത് രാജ്യത്തിന് ലജ്ജ തോന്നുകയാണെന്നും തുറന്നടിച്ച് രാഹുല്‍; കോണ്‍ഗ്രസിന്റെ വര്‍ദ്ധിതവീര്യം ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ.
🅾 മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകൻ ബി ജെ പി വിട്ടു. താമര തിരഞ്ഞെടുത്തത് ഞാന്‍ ചെയ്ത തെറ്റ്`; ബിജെപി ഭരണത്തില്‍ ജനങ്ങളും കര്‍ഷകരും അസംതൃപ്തര്‍; പാര്‍ട്ടി വിട്ട് ജസ്വന്ത് സിങിന്റെ മകന്‍; മാനവേന്ദ്ര സിങ് പാര്‍ട്ടി വിടുന്നത് രാജസ്ഥാനില്‍ കടുത്ത തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി.
🅾 റാഫേല്‍ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ഒന്നാം പ്രതി നരേന്ദ്രമോദിയെന്ന്‍ ചെന്നിത്തല.
അന്താരാഷ്ട്രീയം
🅾 ബ്രിട്ടന്‍െ പ്ലാന്‍ പൂര്‍ണമായും തിരസ്‌കരിച്ച് യൂറോപ്യന്‍ യൂണിയന്‍; വ്യാപാരക്കരാര്‍ ഇല്ലാതെ ബ്രെക്‌സിറ്റ് ഉറപ്പായതോടെ പകരം സംവിധാനം പ്രഖ്യാപിക്കാന്‍ മുറവിളി; തെരേസ മെയ്‌ക്ക് ഏറെ വൈകാതെ പ്രധാനമന്ത്രി പദവി തെറിച്ചേക്കും.
🅾 എച്ച് 1 ബി വിസക്കാരുടെ കുടിയേറ്റ മോഹത്തിന് ഇനി നിരാശയുടെ കാലം; എച്ച്-4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരും: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-4 വിസ നിര്‍ത്തലാക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് കടുത്ത നിരാശ.
🅾 ഇന്ത്യയുടെ നടപടി ധിക്കാരപരം;അങ്ങേയറ്റം നിരാശയുണ്ട്; സമാധാന ചര്‍ച്ചക്കുള്ള ക്ഷണം നിരസിച്ചതിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി.
🅾 ഇറാനില്‍ സൈനിക പരേഡിന് നേരെ വെടിവെയ്പ്; 8 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരുടെ നില ഗുരുതരം.സൈനിക വേഷത്തിൽ എത്തിയ അക്രമികൾ ആണ് വെടി വച്ചത്. ഇറാം റെവല്യൂഷനറി ഗാർഡുകൾ ആണ് കൊല്ലപ്പെട്ടത് . രണ്ട് അക്രമികളെ കൊലപ്പെടുത്തിയെന്നും രണ്ട് പേർ പിടിയിൽ ആയെന്നും സർക്കാർ അറിയിച്ചു. സൗദി പിന്തുണയുള്ള അഹ്വാസി വിഘടന ഗ്രൂപ്പ് ആണ് അക്രമത്തിന് പിന്നിൽ എന്ന് മാധ്യമ റിപ്പോർട്ടുകൾ
🅾 ഖത്തറിൽ അൽ അമാൻ ജിംനേഷ്യത്തിന്റെ പത്താം ഷോറൂം നടൻ ദിലീപ് ഉൽഘാടനം ചെയ്തു. . ഖത്തറിൽ 'ദേ പുട്ടിന്റെ ' പുതിയ ഷോറൂം ഉടൻ ആരംഭിക്കുമെന്നും ദിലീപ് പറഞ്ഞു. എന്നാൽ അത് എവുടെ ആണെന്ന് താരം വെളിപ്പെടുത്തിയില്ല
🅾 വിശ്വാസ സമൂഹത്തെ നാണംകെടുത്തി ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ കയറുമ്പോൾ നാണക്കേടിന്റെ അച്ചുനിരത്തി ആഞ്ഞടിച്ചു ലോക മാധ്യമങ്ങള്‍; അറസ്റ്റു വൈകിയത് പൊലീസിനും സര്‍ക്കാരിനും ചീത്തപ്പേര്; ബ്രിട്ടനിലും അമേരിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും പത്രങ്ങളില്‍ തലക്കെട്ടുകളില്‍ നിറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ; വത്തിക്കാനെയും പിടിച്ചുകുലുക്കിയ സംഭവം ഗതികെട്ട് കത്തോലിക്കാ മാധ്യമങ്ങളും വാര്‍ത്തയാക്കി.
കായികം
🅾 ഏഷ്യാകപ്പ് ക്രിക്കറ്റ്; ഇന്ന് മൽസരം ഇല്ല . നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.
🅾 സ്പാനിഷ് ലീഗിൽ ഇന്ന് രാത്രി 10 ന് ഗറ്റാഫെ , അത്‌ലറ്റിക്കൊയെ നേരിടും .ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് ഉണ്ട്. രാത്രി 12.15 ന് റയൽ മാഡ്രിഡ് , എസ്പന്യോളിനെ നേരിടും
🅾 ജർമ്മൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ഇന്ന് രാത്രി 10 ന് ബയേൺ മ്യുണിക് , ഷാൽക്കെയെ നേരിടും.
🅾 പ്രീമിയർ ലീഗിൽ ലിവർപൂൾ സതാംപ്റ്റൺ മൽസരം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു
സിനിമാ ഡയറി
🅾 ഇനി അവനെ ജീവനോടെ കാണില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് കേട്ട് ഞാന്‍ അലറി കരഞ്ഞു; സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ആ കുഞ്ഞു ശരീരത്തില്‍ ബാക്കിയില്ല; ജനിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ മരണം വിധിയെഴുതിയ മകനെ ജീവിതത്തിലേക്ക് തിരികെ പിടിച്ചതിനെ കുറിച്ച് കനിഹ.
🅾 അടിയും ഇടിയും വെടിയുമായി ചെക്ക ചിവന്ത വാനത്തിന്റെ രണ്ടാം ട്രെയിലര്‍; മണിരത്‌നത്തിന്റെ പക്കാ ആക്ഷന്‍ ത്രില്ലര്‍ ചിത്രമെന്ന് വ്യക്തം; റിലീസ് 27ന്.
🅾 മണിയെ കൊന്നതോ..?; ചോദ്യങ്ങള്‍ ഉന്നയിച്ച് വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍; 'ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം' എന്ന് മണിയുടെ കഥാപാത്രം ചിത്രത്തില്‍ പറയുന്നത് വിവാദങ്ങള്‍ തിരികൊളുത്തി.
🅾 ഷൂട്ടിങ്ങിനു വേണ്ടി വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും മകളും കൂട്ടുകാരും ഇറങ്ങി പോയില്ല; നടന്‍ വിജയ്കുമാറിന്റെ പരാതിയില്‍ മകള്‍ വനിതയേയും കൂട്ടുകാരേയും പൊലീസെത്തി വീട്ടില്‍ നിന്നും ഇറക്കി വിട്ടു: അച്ഛന്‍ തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയിറക്കിയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി വനിത.
🅾 2019 ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി റിമാ ദാസിന്റെ വില്ലേജ് റോക്ക്സ്റ്റാര്‍; മത്സരിക്കുന്നത് വിദേശ സിനിമാ വിഭാഗത്തിലെ മൂന്നു നോമിനേഷനുകള്‍ക്ക്; ആസാമിന്റെ കഥ പറയുന്ന ചിത്രം മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്
🅾 ബോക്‌സ്‌ഓഫീസ് ലക്ഷ്യമിട്ട് മണി രത്നം; ചെക്ക ചിവന്ത വാനം രണ്ടാം ട്രെയ്‌ലര്‍ പുറത്ത്.
🅾 സായ്പല്ലവി തകര്‍ത്തത് ബാഹുബലിയുടെ യൂട്യൂബ് റെക്കോര്‍ഡ്; വീഡിയോ കണ്ടത് 15 കോടിയോളം ആളുകള്‍. 2017 സെപ്റ്റംബറിൽ യൂറ്റ്യൂബിൽ പോസ്റ്റ് ചെയ്ത തെലുഗു ചിത്രം ഫിടയിലെ ' വച്ചിണ്ടെ.. വച്ചുണ്ടെ ' എന്ന ഗാനം 15 കോടി ആളുകൾ ആണ് ഇത് വരെ കണ്ടത്. 4 ലക്ഷം ലൈക്കും ഗാനത്തിനുണ്ട്.
🅾 പൊതുവേദിയിൽ 'രണം' പരാജയം ആയിരുന്നു എന്നും അതൊരു പരീക്ഷണ ചിത്രമായിരുന്നു. എന്നും പറഞ്ഞ പൃഥ്വിരാജിനെതിരെ രണം സിനിമയുടെ നിർമ്മാതാവ് ലോസൻ എന്റർടൈൻ മെന്റ് ഉടമ ബിജു ലോസൻ. പരീക്ഷണം ആയിരുന്നെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു; പൃഥ്വിരാജിന് മറുപടി നല്‍കി രണത്തിന്റെ നിര്‍മ്മാതാവ്.
🅾 'തള്ളിപ്പറഞ്ഞാല്‍ കുഞ്ഞനുജനാണെങ്കിലും എനിക്ക് നോവും'; രണം പരാജയമെന്ന് പറഞ്ഞ പൃഥ്വിരാജിനെ വിമര്‍ശിച്ച് റഹ്മാന്‍.

Tags:
ELETTIL NEWS