ന്യൂഡൽഹി:ദേശീയ തലത്തിൽ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം വെട്ടിക്കുറയ‌്ക്കാൻ ധനമന്ത്രാലയം. നിലവിലെ 21 ദേശസാൽകൃത ബാങ്കുകളെ ലയിപ്പിച്ച‌് ആറ‌് വലിയ ബാങ്കുകളാക്കുകയാണ‌് ലക്ഷ്യം. എസ‌്ബിഐ ഒരു വലിയ ബാങ്കായി നിലനിൽക്കും. ലയിക്കാൻ പോകുന്ന ബാങ്ക‌് ഓഫ‌് ബറോഡ, ദേനാ, വിജയ ബാങ്കുകൾ മറ്റൊരു വലിയബാങ്കാകും. ശേഷിക്കുന്ന 19 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച‌് നാല‌് വലിയ ബാങ്കുകളായി നിലനിർത്തും.
പഞ്ചാബ‌് നാഷണൽ ബാങ്ക‌്, കനറ ബാങ്ക‌്, യൂണിയൻ ബാങ്ക‌് ഓഫ‌് ഇന്ത്യ, ബാങ്ക‌് ഓഫ‌് ഇന്ത്യ എന്നിവയെ മുഖ്യ ബാങ്കുകളായി നിലനിർത്തി ശേഷിക്കുന്നവ ഇവയിൽ ലയിപ്പിക്കും. കനറ ബാങ്ക‌് ദക്ഷിണേന്ത്യയിലെ പ്രധാന ബാങ്കായി നിലനിർത്തിയാണ‌് മേഖലയിലെ മറ്റ‌് ചെറുകിട ബാങ്കുകളെ ലയിപ്പിക്കുക. ഇതേ മാതൃകയിൽ ലയനം പൂർത്തിയാക്കണം എന്നാണ‌് ധനമന്ത്രാലയത്തിന്റെ നിർദേശം. തെരഞ്ഞെടുപ്പിന‌് ഇനി മാസങ്ങളേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ നടപടി വേഗത്തിലാകും.
മേഖല തിരിച്ച‌് ബാങ്കുകളെ ലയിപ്പിക്കുന്നതിനൊപ്പം പേര‌് മാറ്റണം, മേഖല തിരിച്ച‌് സെൻട്രൽ ബാങ്കുകളാക്കണം, പ്രവർത്തനശൈലിയിൽ കാര്യമായ മാറ്റം ഉണ്ടാകണം എന്നിങ്ങനെയാണ‌് നിർദേശങ്ങൾ. പക്ഷേ, പേരുമാറ്റത്തിൽ പ്രദേശിക വികാരങ്ങൾ ഉൾപ്പെടെ നിരവധി പ്രശ‌്നങ്ങൾ ഉണ്ട‌്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്ന മാതൃകയിൽ കേരളത്തിലെ ഫെഡറൽ ബാങ്ക‌്, സൗത്ത‌് ഇന്ത്യൻ ബാങ്ക‌്, കാത്തലിക‌് സിറിയൻ ബാങ്ക‌് എന്നിവയടക്കമുള്ള ഷെഡ്യൂൾഡ‌് ബാങ്കുകളെയും ലയിപ്പിക്കാൻ നീക്കമുണ്ട‌്. പരസ‌്പരം ലയിക്കുന്നതിനുപകരം ഏതെങ്കിലും പുതുതലമുറ ബാങ്കുകൾക്ക‌് ഓഹരി വിറ്റ‌് ഏറ്റെടുപ്പിക്കാനാണ‌് നീക്കം.
അതേസമയം, തൽക്കാലം കൂടുതൽ ബാങ്കുകളെ ഏറ്റെടുക്കാനില്ലെന്ന‌് എസ‌്ബിഐ വ്യക്തമാക്കി. കൂടുതൽ ബാങ്കുകൾ എസ‌്ബിഐ ഏറ്റെടുക്കുമെന്ന‌് വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ‌് ഇക്കാര്യം നിഷേധിച്ച‌് ബാങ്ക‌് ചെയർമാൻ രജനീഷ‌്കുമാർ രംഗത്തെത്തിയത‌്. ഏറ്റെടുത്ത ബാങ്കുകൾ അടുത്ത രണ്ടോ മൂന്നോ വർഷം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന‌് പരിശോധിച്ചശേഷമേ കൂടുതൽ ബാങ്കുകൾ ഏറ്റെടുക്കൂ.
എസ്ബിടി അടക്കം അഞ്ച് സബ്സിഡിയറി ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്ബിഐയിൽ ലയിപ്പിച്ചിരുന്നു. ലയനത്തിനുശേഷവും കിട്ടാക്കടത്തിന്റെ പിരിവിൽ കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ‌് വിമർശം.

Tags:
INDIA