Trending

കേരളത്തിന്റെ വികസനത്തിൽ സഹകരണ ബാങ്കുകളുടെ പങ്ക്‌ നിസ്തുലം : എംകെ രാഘവന്‍ എംപി

ഓമശ്ശേര:സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ എക്കാലത്തും സാധാരണക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും നാടിന്റെ ഉന്നമനത്തില്‍ സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണെന്നും എംകെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു.ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കൂടത്തായി ബ്രാഞ്ച് ആന്റ് ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.
           






ബാങ്ക് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നായരുടെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധാമണി, ഓമശ്ശേരി  പഞ്ചായത്ത് അംഗം കെപി കുഞ്ഞമ്മദ്, മനോജ് കുമാര്‍,കരുണന്‍ മാസ്റ്റര്‍,ജോസഫ് മാസ്റ്റര്‍ , ദേവന്‍, ടി. ഇബ്രാഹിം, കുട്ടി ഹസ്സന്‍, അഗസ്റ്റിന്‍ ജോസഫ്,ബാങ്ക് സെക്രട്ടറി കെ.പി നൗഷാദ് എന്നിവര്‍ സംസാരിച്ചു. വികെ ഇമ്പിച്ചി മോയി സ്വാഗതവും പി നാസര്‍ നന്ദിയും പറഞ്ഞു.



പ്രളയക്കെടുതിയിലായ സംസ്ഥാനത്തിന്റെ നവകേരളനിര്‍മിതിയിലേക്ക് ബാങ്ക്  മൂന്നു ലക്ഷം രൂപ സംഭാവന ചെയ്തതായി ബാങ്ക് സെക്രട്ടറി അറിയിച്ചു.
Previous Post Next Post
3/TECH/col-right