കാന്തപുരം:സംസ്ഥാനത്താകമാനം പ്രളയമുണ്ടായപ്പോൾ വെള്ളം കയറിയ വീടുകൾക്ക് ഒന്നാം ഘട്ടമായി 10,000 രൂപ സർക്കാർ സഹായധനം പ്രഖ്യാപിച്ചെങ്കിലും പൂനൂർ - കാന്തപുരം അവേലം ഭാഗത്തെ പത്തോളം വീട്ടുകാർക്ക് ഇന്നെ വരെ ഒരു സഹായവും ലഭ്യമായിട്ടില്ല.
ആവശ്യമായ അപേക്ഷയും അനുബന്ധ രേഖകളും വില്ലേജ് ഓഫീസിൽ നൽകിയെങ്കിലും ഇന്ന് വരെ അക്കൗണ്ടിൽ പണം ലഭ്യമായിട്ടില്ല. വീടും,വെള്ളം കയറി ഉപകരണങ്ങളും,കൃഷിയും നഷ്ടമായ ഇവർ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥ അധികാരികൾ ഒഴിവാക്കണമെന്നും ഈ അനാസ്ഥ തുടരുകയാണങ്കിൽ മറ്റ് പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കാന്തപുരം മുസ്ലിം ലീഗ് ഭാരവാഹികൾ അറിയിച്ചു.

Tags:
POONOOR