എം ജെ ഹയർ സെക്കണ്ടറി സ്കൂൾ 1992-93 ബാച്ചിന്റെ 'ഖയാൽ 93' എന്ന പേരിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം പ്രമുഖ ചെറുകഥാകൃത്ത് പി.കെ പാറക്കടവ് ഉൽഘാടനം ചെയ്തു.
മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ പോലും ഇന്നത്തെ കുഞ്ഞുമക്കളോട് പറയാൻ സ്വാതന്ത്ര്യമില്ലാത്ത ഈ കെട്ട കാലത്ത് പഴയ പതിനഞ്ചുകാരികളും പതിനഞ്ചുകാരന്മാരുമായി ഒന്നിച്ചിരിക്കുന്നത് ശുഭലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു.ദേശീയ ചലചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി വിശിഷ്ടാഥിതി ആയിരുന്നു.
93 ബാച്ച് പുറത്തിറക്കിയ 'ഖയാൽ 93' എന്ന മാഗസിൻ പി കെ പാറക്കടവ് ഹെഡ്മാസ്റ്റർ തോമസ് മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ & ടീമിന്റെ സംഗീത വിരുന്നും കോമഡി വിരുന്നും ഉണ്ടായിരുന്നു.
25 വർഷങ്ങൾക്ക് മുമ്പ് അവർ ഇരുന്ന ക്ലാസ് മുറികളിൽ അവരുടെ അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ പഴയ കാര്യങ്ങൾ പറഞ്ഞ് ഒത്തിരി നേരമവർ ഇരുന്നു. ഇനിയും പറയാത്ത കഥകൾ ബാക്കിവെച്ച് ഇനിയും കൂടാമെന്ന ഉറപ്പിൽ അവർ പിരിയുമ്പോഴേക്കും നേരമിരുട്ടിയിരുന്നു
ഓർമ്മകളേക്കാൾ സുഗന്ധമുള്ള, സൗന്ദര്യമുള്ള കാര്യം ഓർമ്മകൾ മാത്രമാണെന്ന് വീണ്ടും തെളിയിച്ച 'ഖയാൽ 93' ക്ക്
ഫിറോസ് വി എം, ഇഖ്ബാൽ കത്തറമ്മൽ, ഷമീം കാരാട്ട്, ഷൗക്കത്തലി എംപി, ഉനൈസ്എളേറ്റിൽ, സുബീന, റഹ്മത്ത് എൻ പി എന്നിവർ നേതൃത്വം നൽകി

Tags:
ELETTIL NEWS