2018 സെപ്റ്റംബർ 17 തിങ്കൾ
1194 കന്നി 02
1440 മുഹറം 07
കേരള വാർത്തകൾ
🅾തിരുവനന്തപുരത്ത് ട്യൂഷന്‍ ക്ലാസില്‍ പോയ നാല് വിദ്യര്‍ത്ഥികളെ കാണാതായി. സരസ്വതീ വിദ്യാമന്ദിരത്തില്‍ പത്താം തരത്തില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഗൗരീനാഥ് , സന്ദീപ് , രാഹുല്‍ കൃഷ്ണ , ഗൗരി നന്ദന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഞായറാഴ്ച പകല്‍ ട്യൂഷനായി വീടുകളില്‍ നിന്നും ഇറങ്ങിയ ഇവര്‍ രാത്രിയായിട്ടും വീടുകളിലെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
🅾 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതുടര്‍ന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരസമരം തുടങ്ങും. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇവര്‍ സമരം തുടങ്ങിട്ട് ഇന്ന് പത്ത് ദിവസം ആകുന്നു. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും
🅾 കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു.ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്.സിയാദിന്റെ സുഹൃത്തായ നൗഷാദാണ് കുത്തിയതെന്നാണ് സൂചന.ഇയാളെ പൊലീസ് തെരയുന്നു.
🅾 ആലപ്പുഴ ബീച്ചില്‍ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നടത്തിയ പഞ്ച് മോദി ചലഞ്ചുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇരു കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ച് മോദി ചലഞ്ചിനെതിരെ പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം കരുതല്‍ തടങ്കലില്‍ വെയ്ക്കുകയായിരുന്നു. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമായിരുന്നു ഇവരെ വിട്ടയച്ചത്.
🅾 നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയില്‍; ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.🅾 'ചാരക്കേസില്‍ കെ.കരുണാകരനെ കേരളത്തിലാരും ചതിച്ചിട്ടില്ല'; ' നരസിംഹറാവുവാണ് അദ്ദേഹത്തെ ചതിച്ചത്'; ചാരക്കേസിനു പിന്നില്‍ നടന്നതുകൊടും ചതിയാണെന്ന് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പത്മജയോട് കൂടുതല്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും കെ. മുരളീധരന്‍.
🅾 കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല; സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അവാസ്തവമെന്ന് കെ സുധാകരന്‍; കോണ്‍ഗ്രസ് നിര്‍ണായകക ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അടിസ്ഥാനവും ഇല്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടി നേതൃത്വത്തേയോ പ്രതിരോധത്തില്‍ ആക്കരുതെന്നും കോണ്‍ഗ്രസ് നേതാവ്.
🅾 ബിഷപ്പ് ഫ്രാങ്കോയെ അഴിക്കുള്ളിലാകാതെ രക്ഷിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാകവേ നീതി തേടി കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ഡോ. പി ഗീതയും ഉപവാസം അനുഷ്ടിക്കും; കൊച്ചിയിലെ സമരപന്തലില്‍ നാളെ മുതല്‍ സമരം തുടങ്ങും; ബിഷപ്പ് എത്തുമ്ബോള്‍ രഹസ്യമായി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഒരു വശത്ത്; പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ നിര്‍ണായക മൊഴി.
🅾 സൈക്കിള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരന്‍ മരിച്ചു; ഒരു കുട്ടിക്ക് പരിക്ക്. ഇടുക്കി പെരുവന്താനം അമലഗിരിയിൽ ആണ് അപകടം. മറ്റത്തിൽ പാറ കട്ടക്കൽ ടോണി സെബാസ്ത്യൻ (12) ആണ് മരിച്ചത്. നിതിൻ ബെന്നിയെ (14) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
🅾 രാജ്യത്തെ ഏറ്റവും നല്ല സബ്ജില്ലാ ആശുപത്രിയായി ചാലക്കുടി താലൂക്ക് ആശുപത്രിയെ തെരഞ്ഞെടുത്തു.രാജ്യത്തെ ഏറ്റവും നല്ല പ്രാഥമിക ആരോഗ്യ കേന്ദ്രം ആയി നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തെയും തിരഞ്ഞെടുത്തു
🅾 കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ആധുനികവത്ക്കരിക്കുന്നത് 564 കോടി രൂപയുടെ ഭരണാനുമതി.
🅾 പ്രളയബാധിതർക്ക് ഗ്രഹോപകരണങ്ങൾ വാങ്ങാൻ ഒരു ലക്ഷം രൂപ വായ്പ കിട്ടുന്നത് വൈകും. 9 ശതമാനം പലിശ നിരക്കിൽ വായ്പ നൽകണമെങ്കിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് ബാങ്കുകൾ സർക്കാരിനെ അറിയിച്ചു.അതും കുടുംബശ്രീയിൽ അംഗത്വം ഉള്ളവർക്ക് മാത്രമാണ് നൽകുക. അംഗത്വം ഇല്ലാത്തവർ അംഗത്വം എടുക്കാം.
🅾 തിരൂരിൽ വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി കവർച്ച നടത്തിയ പൊള്ളാച്ചി സ്വദേശിനി മാരിയമ്മയെ (47) പോലീസ് തിരയുന്നു
🅾 രണ്ടായിരം രൂപയുടെ കള്ളനോട്ടുമായി കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അസം സ്വദേശി ദിൽമർ പിടിയിൽ ആയി.
🅾 അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്ന കെ എസ് ആർ ടി സി ജീവനക്കാരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്ന് മന്ത്രി ശശീന്ദ്രൻ. സമരം ചെയ്യുന്നവർ സ്വന്തം സ്ഥാപനത്തിന്റെ നില നിൽപ് കൂടി മനസ്സിലാക്കണം
🅾 രാജ്യത്തെ സംവരണ വ്യവസ്ഥയിൽ പുനപരിശോധന ആവശ്യപ്പെട്ട് എൻ എസ് എസ് സമർപ്പിച്ച ഹർജി ഈ മാസം 20 ന് സുപ്രീം കോടതി പരിഗണിക്കും.
🅾 അബുദാബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് പുത്തൻവേലിക്കര തുരുത്തൂർ പടമാട്ടുമ്മൽ സോജന്റെ മകൻ സിജൊ (42) മരണപ്പെട്ടു.എ സി മെക്കാനിക് ആണ് . ജോലിക്കിടെ സ്റ്റൂൾ മറിഞ്ഞ് വീണതാണ്.
🅾 വെള്ളിയാഴ്ച്ച വല്ലാർപ്പാടത്ത് ഉണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച മുളവുകാട് ഇത്തിത്തറ വീട്ടിൽ ഏലിയാസ് ഡൊമിനിക് ലിവേറയുടെ (നോബി) ഹൃദയം, വൃക്കകൾ, ലിവർ, കണ്ണുകൾ, എന്നിവ ദാനം ചെയ്തു
🅾 ബിഷപ് ഫ്രാങ്കൊ 19 ന് ചോദ്യം ചെയ്യലിനായി കോട്ടയത്ത് എത്തും.
🅾 വരാപ്പുഴയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച കേസിൽ വടക്കേപ്പട്ടണം കരിയിൽ പണിക്കശേരി അമൽ ശിവാനന്ദൻ (20) അറസ്റ്റിൽ ആയി.
🅾 വേട്ടയാടല്‍ വേണ്ടുവോളം കഴിഞ്ഞില്ലേ... ഇനിയെങ്കിലും നമ്പി നാരായണനെ ആദരിച്ചു കൂടേ..! ക്രയോജെനിക് സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞന് പത്മപുരസ്‌ക്കാരം നല്‍കി കൂടേ? രാഷ്ട്രത്തിന്റെ പുരസ്‌ക്കാരത്തിനായി കേന്ദ്രത്തിന് പേരു ശുപാര്‍ശ ചെയ്ത് ക്യാമ്പയിൻ ശക്തമാക്കണമെന്ന ആവശ്യവുമായി സൈബര്‍ ലോകം; ചാരനാക്കിയ അമേരിക്കന്‍ ഗൂഢാലോചനയില്‍ അറിഞ്ഞോ അറിയാതെയോ കല്ലെറിഞ്ഞതിനുള്ള പ്രായശ്ചിത്തമാകട്ടെ..!.
🅾 സഹോദരന്റെ മരണത്തിന് പിന്നിലെ സത്യമെന്തെന്നറിയാനുള്ള ഒറ്റയാള്‍ പോരാട്ടം പിന്നിട്ടത് 1000 ദിനരാത്രങ്ങള്‍; ആയിരം ദിവസങ്ങള്‍ പിന്നിടുമ്പോൾ ശ്രീജിത്തിന്റെ നിരാഹാര സമരം ശവപ്പെട്ടിയിലേക്ക് മാറ്റി; 'ഉറങ്ങുന്നതിനിടെ എന്ത് വേണമെങ്കിലും സംഭവിക്കാം അതിനാലാണ് ശവപ്പെട്ടി തയാറാക്കിയത് ആര്‍ക്കും ബുദ്ധിമുട്ടാകില്ല' ; ഓഗസ്റ്റ് 28ന് സിബിഐ ഓഫീസില്‍ നിന്ന് കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത്.
🅾 യാത്രക്കാരെ വലയ്ക്കുന്ന നടപടികള്‍ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍; എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയ നടപടി 23 വരെ നീട്ടി; മിക്ക വണ്ടികള്‍ മണിക്കൂറുകള്‍ വൈകിയോടുന്നുവെന്നും ആക്ഷേപം; പരാതിയുമായി എത്തുന്നവരെ പരിഹസിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍; സമരത്തിനൊരുങ്ങി യാത്രക്കാര്‍.
🅾 പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹന്‍ കുമാറിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം; വിവാദത്തിന് കാരണം അദ്ധ്യാപക ലോകം മാസികയിൽ എഴുതിയ രാമന്‍ ആരാദ്ധ്യപുരുഷനോ ? എന്ന ലേഖനം; ദേശീയ മാനബിന്ദുക്കളെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢാലോചനയെന്ന് സംഘപരിവാര്‍.
🅾 9 കാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. കൊച്ചി മുളവുകാട് പണ്ടാരപ്പറമ്പിൽ കുഞ്ഞുമോൻ എന്ന ചന്ദ്രഹാസനെ (65) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി തവണ പീഡിപ്പിച്ചതായി കുട്ടി അമ്മയോട് പറഞ്ഞതാണ് വിവരം പുറത്ത് അറിയാൻ കാരണം. പോക്സൊ പ്രകാരം കേസ് എടുത്തു. ബി ജെ പി നേതാവും വൈപ്പിൻ മണ്ഡലം കർഷക മോർച്ച വൈസ് പ്രസിഡണ്ടുമാണ് ഇയാൾ.
ദേശീയ വാർത്തകൾ
🅾 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വിക്ഷേപണം വിജയകരം. 2 ബ്രിട്ടീഷ് ഉപഗ്രഹങ്ങൾ ആണ് ഇന്നലെ സി എസ് ആർ ഒ ഭ്രമണപഥത്തിൽ എത്തിച്ചത്
🅾 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചപ്പോള്‍ 101 എണ്ണവും അമേരിക്കയുടേത്; ഇന്നലെ രാത്രി പറന്നുയര്‍ന്ന പിഎസ് എല്‍വിയില്‍ ബഹിരാകാശത്ത് എത്തിയത് 2 ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍; അടുത്ത മാസം 31 വിദേശ ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയരും; ബഹിരാകാശ ശാസ്ത്രം ഇന്ത്യയ്ക്ക് തുറന്നു കാട്ടുന്നത് വമ്ബന്‍ വാണിജ്യ സാധ്യതകള്‍; ഐഎസ് ആര്‍ഒ ചരിത്രമെഴുതുന്നത് ഇങ്ങനെ.
🅾 വിദ്യാർത്ഥികൾക്ക് ഇനി സ്കൂളിൽ നിന്ന് തന്നെ ആധാർ നൽകാനുള്ള സംവിധാനം രാജ്യം എങ്ങും വരുന്നു . സ്കൂളുകളിൽ എത്തി എൻറോൾ മെന്റും പുതുക്കലും നടത്തും.വർഷത്തിൽ 2 തവണയെങ്കിലും എല്ലാ സ്കൂളിലും എത്തി എൻറോൾമന്റ് നടത്തും.
🅾 മല്യക്കെതിരായ കുറ്റപത്രം ഒരു മാസത്തിനകം നൽകും എന്ന് സൂചന.
🅾 രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലത്'; ഡല്‍ഹിയില്‍ തുടങ്ങിയ ടൂറിസം മാര്‍ട്ടില്‍ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ചയാകും; രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മാര്‍ട്ട് വഴി ലക്ഷ്യമിടുന്നതെന്നും ചൈനയില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം.
🅾 കൊല്‍ക്കത്തയിലെ ബഗ്രി മാര്‍ക്കറ്റിലുണ്ടായ തീപിടുത്തം അവസാനിപ്പിക്കാനുള്ള ശ്രമം 12 മണിക്കൂറായി തുടരുന്നു; സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളുമായി അഗ്നിശമന സേനയുടെ മുപ്പതോളം യൂണിറ്റുകള്‍; കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് ജൂവലറി മുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍ വരെ.
🅾 ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്‌സുമാരുടെ വക ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം; ബിഹാറിലെ കാത്തിഹാറിൽ ട്രെയിനി നഴ്‌സിനെ പീഡിപ്പിച്ചെന്ന് കാട്ടി ഡോക്ടര്‍ക്കെതിരെ നഴ്‌സുമാരുടെ പരാതി; നടപടി വൈകുന്നതില്‍ പ്രകോപിതരായ നഴ്‌സുമാര്‍ ഡോക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്
🅾 അശ്ശീല ദൃശ്യങ്ങള്‍ കാട്ടി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികനെതിരെ കേസ്; കുട്ടിയെ പീഡിപ്പിച്ചത് പൂണെയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍; സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് നല്‍കിയ പരാതി ഫലം കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് നല്‍കിയ പരാതിയിന്മേല്‍ നടപടി.
🅾 വീണ്ടും വന്‍ ഭൂരിപക്ഷത്തിന് നരേന്ദ്ര മോദി അധികാരത്തില്‍ വരുമെന്ന് സി.ഐ.എ .യും മൊസാദും
🅾 മന്ത്രിയായതുകൊണ്ട് ഇന്ധനവിലവര്‍ധന തന്നെ ബാധിക്കില്ലെന്ന പ്രസ്താവന; കേന്ദ്രമന്ത്രി അത്താവാല മാപ്പുപറഞ്ഞു
🅾 അമുത ജയദീപ്! ചുവപ്പണിഞ്ഞ ജെഎന്‍യുവിലെ ജോയിന്റ് സെക്രട്ടറിയായി കോഴിക്കോട്ടുകാരി.
🅾 വിമാനത്തിനകത്ത് കൊതുക് ശല്യം; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ; 1,35,000 യാത്രക്കാര്‍ക്ക് നല്‍കണം.
🌎 അന്താരാഷ്ട്ര വാർത്തകൾ
🅾 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലന്വേഷണം നേരിടുന്ന ചിലിയിലെ കത്തോലിക്ക പുരോഹിതൻ ഫാദർ ക്രിസ്ത്യൻ പ്രെക്ടിനെ മാർപ്പാപ്പ പുറത്താക്കി.
🅾 സിറിയൻ തലസ്ഥാനമായ ദമസ്കസിലെ വിമാനത്താവളത്തിന് നേരെ ഇസ്രയേൽ ആക്രമണം
🅾 വെസ്റ്റ് ബാങ്കിൽ ഷോപ്പിംഗ് മാളിന് സമീപം കുത്തേറ്റ ഇസ്രയേലി പൗരൻ മരണപ്പെട്ടു. കുത്തിയ പലസ്തീൻ കാരനെ ഇസ്രയേൽ പോലീസ് വെടി വച്ചു കൊന്നു.
🅾 112ാം വയസ്സിലും മുത്തശ്ശിയുടെ ആരോഗ്യത്തിന്റെ രഹസ്യം വിസ്‌ക്കി ! പിറന്നാള്‍ ദിനത്തില്‍ 60 വര്‍ഷത്തിലേറെയായുള്ള തന്റെ മദ്യപാന ശീലം തുറന്ന് പറഞ്ഞ് ബ്രിട്ടണിലെ പ്രായമേറിയ വനിത ഗ്രേയ്‌സ് ജോണ്‍സ് ; 62 വര്‍ഷമായി കൊണ്ടു നടക്കുന്ന വിസ്‌കി സ്‌നേഹം കണ്ട് 'അമേസിങ് ഗ്രേയ്‌സ് ' എന്ന പേര് നല്‍കി ലോകം.
🅾 മലപ്പുറം വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ അബൂബക്കരകൻ മുഹമ്മദ് ആഷിക്കിനെ അൽ ഐനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെ പ്രസവത്തിന് നാട്ടില്‍ പോയി മടങ്ങിയെത്തിയത് ഒരാഴ്ച മുന്‍പ്; ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ സംശയമായി; സുഹൃത്തുക്കള്‍ താമസസ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ആത്മഹത്യ ചെയ്ത നിലയില്‍; സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ ആഷിഖിന്റെ മരണത്തില്‍ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യയും 22 ദിവസം പ്രായമുള്ള കുട്ടിയും ഉണ്ട്
🅾 ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് കൂടുതല്‍ കാലം രാജ്യത്ത് തുടരാം: യുഎഇ ഭരണകൂടം. നിബന്ദനകളോടെ ആണിത്.
കായിക വാർത്തകൾ
🅾 ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്; ഇന്നലെ നടന്ന മൽസരത്തിൽ ഹോംകോങ്ങിനെതിരെ പാകിസ്ഥാന് 8 വിക്കറ്റ് ജയം. ഹോംകോങ്ങ് 116 ന് പുറത്തായപ്പോൾ പാകിസ്ഥാൻ 23.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു
🅾 ഏഷ്യാ കാപ്പിൽ ഇന്ന് ശ്രീലങ്ക, അഫ്ഗാനിസ്ഥാനെ നേരിടും
🅾 ദക്ഷിണ മേഖല ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തമിഴ്‌നാടിന് അട്ടിമറി കിരീടം . 804 പോയന്റുമായി തമിഴ്‌നാട് ഒന്നാമത് ആയപ്പോൾ കേരളം 643 പോയന്റുമായി രണ്ടാം സ്ഥാനത്ത് എത്തി
🅾 സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്<ബിൽബാവോയോട് 1-1 സമനില.
🅾 ബോബി അലോഷ്യസിന് ഇക്കുറിയെങ്കിലും ധ്യാന്‍ചന്ദ് അവാര്‍ഡ് കിട്ടുമോ? നിരവധി തവണ ലിസ്റ്റില്‍ പേരു വന്ന മുന്‍ ഹൈജംപ് താരത്തിന്റെ പേര് ശുപാര്‍ശ ചെയ്ത് ജഡ്ജിങ് കമ്മിറ്റി; മന്ത്രി ഒപ്പിട്ട ശേഷം ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും; സുനില്‍ ഗാവാസ്‌ക്കര്‍ അടക്കം മൂന്ന് പേര്‍ക്ക് കൂടി ധ്യാന്‍ചന്ദ് ലഭിച്ചേക്കും; ദ്രോണാചാര്യക്ക് പി ടി ഉഷയുടെ പേര് പരിഗണിച്ചില്ല.
🅾 ബ്ലാസ്റ്റേഴ്‌സില്‍ എല്ലാ ഓഹരിയും ചിരഞ്ജീവിക്കും പിവിപി ഗ്രൂപ്പിനും സ്വന്തം; ക്ലബ്ബിന്റെ ഉടമയായി യൂസഫലിയെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പൊളിച്ചത് ഭൂരിപക്ഷം ഷെയറുകള്‍ വിട്ടു കൊടുക്കാനാവില്ലെന്ന തെലുങ്ക് സൂപ്പര്‍താരങ്ങളുടെ നിലപാട്; സച്ചിന്‍ 20 ശതമാനം ഷെയറുകള്‍ കൈവിട്ടെങ്കിലും ടീമിന്റെ അംബാസിഡറായി തുടര്‍ന്നേക്കും; ആര്‍ക്കും ഇനി ഓഹരി വില്‍ക്കില്ലെന്നും ടീം മാനേജ്‌മെന്റ
🅾 ഇറ്റാലിയന്‍ ലീഗില്‍ ആദ്യഗോള്‍ നേടി ക്രിസ്റ്റ്യാനോ; ഇരട്ടഗോളോടെ യുവന്റന്‍സിനു വിജയം. സസ്വാളൊക്കെതിരെ ആണ് റൊണാൾഡൊ രണ്ട് ഗോൾ നേടിയത് .യുവന്റസിന് വേണ്ടിയുള്ള നാലാം മൽസരത്തിൽ ആണ് റൊണാൾഡൊ ആദ്യ ഗോൾ നേടിയത്.
സിനിമ വാർത്തകൾ
🅾 കേരളത്തിന്റെ അതിജീവന കഥ സിനിമയാകുന്നു; പ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട മലയാളികളുടെ അനുഭവങ്ങള്‍ കോര്‍ത്ത് സിനിമയെടുക്കുന്നത് ജൂഡ് ആന്റണി ജോസഫ്; 2403 ഫീറ്റ് എന്നു പേരിട്ട സിനിമയില്‍ റിയല്‍ ഹീറോസിനും അവസരമെന്ന് സംവിധായകന്‍.ആന്റി ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജോമോൻ ടി ജോൺ ആണ് മഹേഷ് നാരായണൻ എഡിറ്റിങ്ങും ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കും.
🅾 തമിഴിന് പിന്നാലെ മലയാളി ചലച്ചിത്രങ്ങളുടെയും വ്യാജനിറക്കി തമിഴ് റോക്കേഴ്‌സ് വീണ്ടും സജീവമാകുന്നു; തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍; പരാതി നല്കി അണിയറപ്രവര്‍ത്തകര്‍.