Trending

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഗീത സാന്ത്വനം



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കുന്നതിനായി എളേറ്റിൽ പ്രദേശത്തെ കലാകാരൻമാർ അവതരിപ്പിച്ച സംഗീത വിരുന്ന് വേറിട്ട അനുഭവമായി, എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയവും ജെ.സി.ഐ എളേറ്റിലും സംയുക്തമായി   സംഘടിപ്പിച്ച പരിപാടി ഫൈസൽ എളേറ്റിൽ ഉൽഘാടനം ചെയ്തു.




താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി പി.സുധാകരൻ, ലൈബ്രറി പ്രസിഡണ്ട് ബി.സി.ഖാദർ ,സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, എം.പി.ഗഫൂർ, വി.പി.സുൽഫിക്കർ, സതീഷ് ചെറുവത്ത്, റാഫി കെ.പി, കെ.ടി.വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. 




അഞ്ചു മണിക്കൂർ നീണ്ടുനിന്ന സംഗീത പരിപാടിയിൽ കാന്തപുരം അബുക്ക, എം എ റഹ്മാൻ, മരക്കാർ ചെറുകര, ഖാലിദ്, സലാം മാസ്റ്റർ കെ സി, ഫൈസൽ പി പി, റസാഖ് പി ടി, സൈത് അബാൻ, ഖാലിദ് ഗുരുക്കൾ, ബാലൻ എം.കെ, അഷ്റഫ് പി.പി, കുട്ടൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.



എളേറ്റിൽ ബസ് സ്റ്റാൻറ് പരിസരത്ത് സംഘടിപ്പിച്ച 'സംഗീത സാത്വനം' വൻ ജനപങ്കാളിത്തം കൊണ്ടും എല്ലാ കലാകാരൻമാരും സൗജന്യമായാണ് ഈ സംരംഭത്തിൽ സഹകരിച്ചത് എന്നതുകൊണ്ടും ശ്രദ്ധേയമായിരുന്നു.


Previous Post Next Post
3/TECH/col-right