Trending

ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍: അപേക്ഷ ക്ഷണിക്കുന്നു


ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്.) എന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലേക്ക് കോണ്‍സ്റ്റബിള്‍മാരുടെ അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലായി ആകെ 65 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

1. കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്)-30 (ജനറല്‍-16, ഒ.ബി.സി.-8, എസ്.സി.-4, എസ്.ടി.-2 )
യോഗ്യത: ജനറേറ്റര്‍ മെക്കാനിക്ക് അല്ലെങ്കില്‍ സമാന ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം
2. കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍)-12 (ജനറല്‍ 8, ഒ.ബി.സി. 3, എസ്.സി. 1)
യോഗ്യത: വയര്‍മാന്‍/ലൈന്‍മാന്‍ അല്ലെങ്കില്‍ സമാന ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
3. കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍)-23 (ജനറല്‍ 4, ഒ.ബി.സി. 11, എസ്.സി. 5, എസ്.ടി. 3)
  • യോഗ്യത: ജനറേറ്റര്‍ ഓപ്പറേറ്റര്‍ അല്ലെങ്കില്‍ സമാന ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 18-25 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവ് ലഭിക്കും.
  • ശമ്ബളം: 21700-69100 രൂപ.
  • അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ബി.എസ്.എഫ്. ജീവനക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല.
  • അപേക്ഷിക്കേണ്ട വിധം: http://www.bsf.nic.in എന്ന വെബ്‌സൈറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. അപേക്ഷാഫോം, അപേക്ഷയും അപേക്ഷാഫീസും അയയ്ക്കേണ്ട വിലാസം എന്നിവയുള്‍പ്പെടുന്ന വിശദാംശങ്ങളും വിജ്ഞാപനത്തിലുണ്ടാകും. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുവേണം അപേക്ഷ അയയ്ക്കാന്‍.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 1.
Previous Post Next Post
3/TECH/col-right