Trending

പ്രാദേശിക രക്ഷാകര്‍തൃ സമിതി ഉദ്ഘാടനം ചെയ്തു

 പൂനൂർ:  EduCare സമഗ്രവിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രാദേശിക രക്ഷാകര്‍തൃ സമിതി ഉദ്ഘാടനം അരുമിണിപ്പൊയിലില്‍ ബഹു. ജില്ലാ പഞ്ചായത്ത്  മെമ്പര്‍ ശ്രീമതി. ഷക്കീല ടീച്ചര്‍ നിര്‍വ്വഹിച്ചു. 

GHSS Poonoor

ഉണ്ണികുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  ശ്രീ. അജിത് കുമാര്‍ ഏറാ‍ടി അധ്യക്ഷത വഹിച്ചു. പി.ടി. എ. പ്രസിഡന്റ് ശ്രീ. എന്‍. അജിത് കുമാര്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. നാസര്‍ എസ്റ്റേറ്റ് മുക്ക്, മാതൃ സമിതി ചെയര്‍ പേഴ്സണ്‍ ശ്രീമതി. ഹസീന, കണാരക്കുട്ടി മാസ്റ്റര്‍, എഡ്യൂകെയര്‍ കണ്‍വീനര്‍ ശ്രീ. അബ്ദുല്‍ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹെലന്‍ ടീച്ചര്‍, എസ്. ആര്‍.ജി. കണ്‍വീനര്‍ അബ്ദുസ്സലീം .കെ.പി. എന്നിവര്‍ സംസാരിച്ചു.

സ്കൂൾ സപ്പോർട്ടിംഗ് കമ്മറ്റി വൈസ്പ്രസിഡൻറും പി.ടി.എ. കമ്മിറ്റി മെമ്പറുമായ അബ്ദുൽ ഷുക്കൂര്‍ ചാലില്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. ഡെയ്സി സിറിയക്  നന്ദിയും പറഞ്ഞു. 

Previous Post Next Post
3/TECH/col-right