Trending

ELETTIL ONLINE NEWS NIGHT 15-09-2018

ELETTIL ONLINE NEWS NIGHT 15-09-2018 

 

🅾 കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച്‌ ഇനി ബസിലും യാത്ര ചെയ്യാം; പരീക്ഷണാടിസ്ഥാനത്തില്‍ 15 ബസുകളില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചു; മെട്രോയുമായി നഗരത്തിലെ ഗതാഗതം ബന്ധിപ്പിക്കുന്നതില്‍ ഒരുപടി കൂടി അടുത്ത് കെഎംആര്‍എല്‍.


🅾 1000 ദിനങ്ങള്‍ പിന്നിട്ട് ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടം..! ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട് ശ്രീജിത്ത്; പോലീസ്‌ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരൻ ശ്രീജിവിന്‌  നീതിലഭിക്കാന്‍ മരണം വരെ പോരാടും.


🅾 അങ്കമാലിയില്‍ സ്കൂളിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു..! ശാസ്ത്രമേളക്കിടെ ഉണ്ടായ അപകടത്തില്‍ 60 ഓളം കുട്ടികള്‍ക്ക് പരിക്ക്.അങ്കമാലി ഹോളി ഫാമിലി സ്കൂളിലെ ശാസ്ത്ര മേളക്ക്‌ ഇടയിൽ ആണ്‌ രാസ പദാർത്ഥങ്ങൾ ഉപയോഗിച്ച്‌ നിർമ്മിച്ച അഗ്നി പർവ്വതം പൊട്ടി തെറിച്ചത്‌.ഗുണ്ട്‌ അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ച്‌ ആയിരുന്നു അഗ്നി പർവ്വതം നിർമ്മിച്ചത്‌. പ്രവർത്തന രീതി വിവരിക്കുന്നതിനിടെ പൊട്ടി തെറിക്കുകയായിരുന്നു


🅾 കല്ലുകൾ അടർന്ന് വീണതിനെ തുടർന്ന് പ്രവേശനം നിരോധിച്ചിരുന്ന എടക്കല്‍ ഗുഹ സഞ്ചാരികള്‍ക്കായി ഇന്ന് തുറന്നു കൊടുക്കും; സുരക്ഷാ പരിശോധന പൂര്‍ത്തിയായതിന് ശേഷം ഒന്നാം ഗുഹയില്‍ പ്രവേശനാനുമതി നല്‍കും.30 പേർക്ക്‌ വീതം ആയിരിക്കും ഓരോ ബാച്ചിലും പ്രവേശനം നൽകുക


🅾 ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി.


🅾 പുഴുവരിക്കുന്ന പാലപ്പം പൊടിയുമായി ഡബിള്‍ ഹോഴ്‌സ്! വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഈസി പാലപ്പം പൊടിവാങ്ങി അപ്പത്തിനായി കലക്കിയ കൊച്ചി വടുതല സ്വദേശിനി ദർശനക്ക്‌ മുമ്പിൽ  ‍ നുളച്ചത് ചെറുപുഴുക്കള്‍; കമ്പനിയുടെ   ക്വാളിറ്റി അഷുറന്‍സ് മാനേജറുടെ മുമ്പിൽ  മറ്റൊരു പാക്കറ്റ് പൊട്ടിച്ചപ്പോള്‍ അതിലും പുഴുക്കള്‍; സംഭവം പുറത്താകാതിരിക്കാന്‍ പരാതിക്കാരിക്ക് സമ്മാന വാഗ്ദാനങ്ങളും; പുഴുവരിക്കുന്ന പാലപ്പം മിക്‌സ് പിന്‍വലിക്കാതെ വിപണിയില്‍ വിറ്റഴിച്ച്‌ ഡബിള്‍ഹോഴ്‌സുകാര്‍


🅾 ആരോഗ്യസംവിധാനത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനം നടത്തുന്നതിന് കേസെടുക്കുന്നതില്‍ തെറ്റില്ല; എന്നാല്‍ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ കേസെടുത്ത് ജയിലിലടച്ചത് ശരിയായില്ല; എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ജയിലില്‍ അടച്ചതിനെതിരെ വി എസ് അച്യുതാനന്ദന്‍.


🅾 സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകണം; കെ.ടി. ജലീല്‍.


🅾 നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉമ്മന്‍ ചാണ്ടിയും കെപിസിസിയും നല്‍കണം; സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്ന് ഒഴിവാക്കണം; ചാരക്കേസ് വിധിയില്‍ പ്രതികരണവുമായി കോടിയേരി.


🅾 അഭിനന്ദനങ്ങള്‍  നമ്പി   നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കുമെന്ന പോസ്റ്റുമായി ദിലീപ്; സോഷ്യല്‍ മീഡിയയും അന്തിചര്‍ച്ചയും കണ്ടുപിടിക്കാത്ത കാലമായതുകൊണ്ട് നമ്പി  നാരായണന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്ന് കമന്റിട്ട് ഫാന്‍സുകാര്‍; താങ്കളുടെ ഭാഗത്താണ് ശരിയെങ്കില്‍ ഒരുനാള്‍ സത്യം വിജയിക്കുമെന്നും ആശംസാ വചനം; ചാരക്കേസ്  ചാരമാകുമ്പോൾ നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ.


🅾 വഴിവാണിഭക്കാരന് അനുകൂലമായി സംസാരിച്ചതിന്റെ പേരിലാണ് പരസ്യമായി മര്‍ദ്ദിച്ചവശനാക്കിയത് മരണകാരണമായി; ആപേയില്‍ പച്ചക്കറികള്‍ കൊണ്ടുനടന്ന് വില്‍ക്കുന്നവരില്‍ ഒരാള്‍ ബാറിന് മുമ്പിലിട്ട്‌   പച്ചക്കറി വിറ്റപ്പോള്‍ തുടങ്ങിയ തര്‍ക്കം; വണ്ടിക്കാരനു വേണ്ടി സംസാരിച്ചപ്പോള്‍ രോഗിയായ മദ്ധ്യവയസ്‌കനെ തല്ലി ചതച്ചു; പെരുമ്പാവൂർ  നെല്ലാട് ബാറിന് സമീപത്തെ അടിപിടി കൊലപാതകമായി; ബാലകൃഷ്ണന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതം.


🅾 ആരാധന നടത്തുന്നതിലെ തര്‍ക്കം; കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓർത്തഡോക്സ്‌- യാക്കോബായ വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; സ്ഥലത്ത് 14 ദിവസത്തെ  നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കളക്ടര്‍; ക്രമസമാധാനത്തിനായി പൊലീസും അര്‍ദ്ധസൈനിക വിഭാഗവും രംഗത്ത്


🅾 സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയെ കാലടി  മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മുന്‍ വികാരി പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവാവ്; കമ്മിറ്റി അംഗവും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പരാതി പറഞ്ഞപ്പോള്‍ വൈദികന് സംരക്ഷണമൊരുക്കിയത് സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്; ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിവാദം കത്തി നില്‍ക്കവേ സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കുന്ന മറ്റൊരു ലൈംഗിക ആരോപണം പുറത്ത്.


🅾 'രാമന്‍ ആരാധ്യപുരുഷനോ'...! മീശയ്ക്ക് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെവി മോഹന്‍ കുമാറിന്റെ ലേഖനത്തെ കടന്നാക്രമിച്ച്‌ സംഘികള്‍.കുലമഹിമ പറഞ്ഞ്‌ രാമൻ സീതയെ ഉപേക്ഷിച്ചത്‌ ചൂണ്ടി കാട്ടിയുള്ള മോഹൻ കുമാറിന്റെ ലേഖനത്തിനെതിരെ ആണ്‌ ആക്രമണം


🅾 കലയല്ല പകരം രാഷ്ട്രീയമാണ് ആ പുണ്യഭൂമിയില്‍ അരങ്ങുവാഴുന്നത്..! കലാമണ്ഡലം ഭരണ സമിതിക്കെതിരെ ആഞ്ഞടിച്ച്‌ കലാമണ്ഡലം സത്യഭാമ.


🅾 കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ നടപടിയുമായി പൊലീസ്; പി.ആര്‍.ഓ സിസ്റ്റര്‍ അമലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും; കന്യാസ്ത്രികളെ പഴിചാരിയ മിഷനറീസ് ഓഫ് ജീസസ് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചേക്കും.


🅾 ബിഷപ്പ് അറസ്റ്റിലാകും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍; സ്ഥാനം കൈമാറല്‍ നടപടി സാങ്കേതികം മാത്രമെന്നും ഫ്രാങ്കോ അതി ശക്തനെന്നും കന്യാസ്ത്രീകള്‍; ചോദ്യം ചെയ്യലിനായി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്; കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്.


🅾 ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയില്‍ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിര്‍ണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടല്‍ ഫലം കണ്ടു; ഒടുവില്‍ ജലന്ധറിലെ പീഡനം മാര്‍പ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോര്‍ട്ട് തേടി വത്തിക്കാന്‍ ഇടപെടല്‍; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാന്‍ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നു


🅾 കന്യാസ്ത്രീയുടെ പരാതി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതാധ്യക്ഷന്റെ ചുമതല ഒഴിഞ്ഞു.താൽക്കാലികം ആയിട്ടാണ്‌ ഒഴിഞ്ഞിരിക്കുന്നത്‌. ഫാദർ മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിൽ ഉള്ള മൂന്ന് വൈദികർക്കാണ്‌ രൂപതയുടെ ഭരണപരമായ ചുമതല


🅾 കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ വൈദികര്‍ സമരപ്പന്തലില്‍.അങ്കമാലി രൂപതയിലെ ആറ്‌ വൈദികർ ആണ്‌ ഇന്ന് സമരപ്പന്തലിൽ എത്തിയത്‌


🅾 ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി കിട്ടിയത് മൂന്ന് മാസം മുമ്പാണ്‌; ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി; നടിയെ ആക്രമിച്ച കേസില്‍ പരാതി ലഭിച്ച്‌ അഞ്ചര മാസം കഴിഞ്ഞാണ് ദിലീപിനെ അറസ്റ്റു ചെയ്യുന്നത്; നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വിട്ടയച്ചപ്പോള്‍ അന്തിച്ചര്‍ച്ചകള്‍ കൊഴുത്തു; തെളിവു കിട്ടിയപ്പോള്‍ അറസ്റ്റും ചെയ്തു: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കി സൈബര്‍ ലോകം


🅾 പ്രളയം പോലൊരു വലിയ പ്രശ്‌നം നടക്കുമ്പോൾ   കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോ; കന്യാസ്ത്രീകളുടെ സമരവും പ്രളയവും തമ്മില്‍ എന്ത് ബന്ധം; ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ മോഹന്‍ലാല്‍; നടി ആക്രമിക്കപ്പെട്ട വിഷയത്തിന് പിന്നാലെ വേട്ടക്കാരന്‍ സിദ്ധാന്തവുമായി വീണ്ടും താരമെന്ന് പരിഹാസം; മോഹന്‍ലാലിന്റെ പ്രതികരണത്തെ ഏറ്റുപിടിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം.


🅾 സഭയും മദര്‍ സുപ്പീരിയറുമടക്കം ദിവസവും പുതിയ കള്ളക്കഥകള്‍ മെനയുന്നു; ഇരയായ കന്യാസ്ത്രീ മാനസികമായി തകര്‍ന്നാണ് കഴിയുന്നത്; കുറവിലങ്ങാട് ആശ്രമത്തിലെ ചെറിയ പൂന്തോട്ടം പരിപാലിച്ച്‌ ആശ്വാസം കണ്ടെത്തുന്നതെന്ന് സഹോദരി; മാര്‍ത്തോമ സഭയിലെ വൈദികരും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപന്തലില്‍ എത്തി; നിയമം പാലിക്കപ്പെട്ടിരുന്നെങ്കില്‍ സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നെന്ന് പോള്‍ തേലക്കാട്ട്.


🅾 വത്തിക്കാന്‍ ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം: ഫാദര്‍ പോള്‍ തേലക്കാട്ട്.  ഫാദർ പോൾ തേലക്കാട്ട്‌ ഇന്ന് സമരപ്പന്തലിൽ എത്തി സംസാരിച്ചു


ദേശീയം

 

🅾 ലോകസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എ.കെ ആന്റണിയെ നിയമിച്ചു.ജയറാം രമേശ്‌ സമിതി കൺവീനർ ആകും . പ്രകടന പത്രിക സമിതി അധ്യക്ഷനായി പി ചിദംബരത്തെയും കൺവീനറായി രാജീവ്‌ ഗൗഡയെയും നിയമിച്ചു. ആനന്ദ്‌ ശർമ്മയാണ്‌ പ്രചാരണ സമിതി അധ്യക്ഷൻ. കൺവീനർ പവൻ ഖേര.


🅾 മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; വിദഗ്ധ ചികിത്സയ്ക്ക് ഡല്‍ഹി എയിംസിലേക്ക് ഉടന്‍ മാറ്റും; അമേരിക്കയിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നില്ല ; നേതൃമാറ്റത്തിന് അടിയന്തര യോഗം തിങ്കളാഴ്ച ചേരുമെന്ന് ബിജെപി; താത്കാലിക ചുമതലയില്‍ സുദ്ദിന്‍ ദവാലിക്കര്‍ക്ക് സാധ്യത.


🅾 മാനവവികസന സൂചികയില്‍ ഇന്ത്യക്ക് നേട്ടം; ദക്ഷിണേഷ്യന്‍ ശരാശരിയെക്കാള്‍ ഉയരത്തില്‍ ഇന്ത്യ; ലോക റാങ്കിങ്ങില്‍ 130ാം സ്ഥാനത്ത് . അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്‌ 136 ആം സ്ഥാനത്തും പാകിസ്ഥാൻ 150 ആം സ്ഥാനത്തും ആണ്‌


🅾 സ്ത്രീധന പീഡന കേസുകളില്‍ അറസ്റ്റില്‍ ഇനി പൊലീസിന് ഇടപെടാം; ഉടൻ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുന്‍ ഉത്തരവ് ഒഴിവാക്കി സുപ്രീം കോടതി; ജില്ലകളിലെ കുടുംബ ക്ഷേമ സമിതി റിപ്പോര്‍ട്ടിനായി ഇനി കാത്തിരിക്കേണ്ടതില്ലെന്നും കോടതി.


🅾 ചന്ദ്രശേഖര റാവുവിനെയും ടിആര്‍എസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; പ്രീണന രാഷ്ട്രീയം കൊണ്ട് വിനോദിക്കുന്നയാളാണ് റാവു എന്നും ബിജെപി അധ്യക്ഷന്‍.


🅾 ഹരിയാനയിലെ കൂട്ടബലാത്സംഗത്തിലെ മുഖ്യപ്രതി രാജസ്ഥാനിൽ ജോലി ചെയ്യുന്ന  സൈനികനെന്ന് പൊലീസ്; പ്രതിയെക്കുറിച്ച്‌ വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലവും.19 കാരിയായ സി ബി എസ്‌ ഇ റാങ്ക്‌ ജേതാവായ പെൺകുട്ടിയെ ആണ്‌ 2 പേർ ചേർന്ന് തട്ടി കൊണ്ട്‌ പോയി പീഡിപ്പിച്ചത്‌.


🅾 തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയുടെ ശ്രമം; കോണ്‍ഗ്രസ്, ജനാതാദള്‍ (എസ്) അംഗങ്ങളെ വിലയ്‌ക്കെടുത്ത് മന്ത്രിസഭയെ വീഴ്‌ത്താന്‍ ശ്രമിക്കുന്ന 'സൂത്രധാരന്മാര്‍ക്കെതിരെ' നടപടിയെടുക്കും; സര്‍ക്കാരിനായി ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ ഒരുക്കമാണെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി.


🅾 കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച്‌ പോകുന്നു, മോഡി ജീ..! രൂപയുടെ തകര്‍ച്ച തടയാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍, സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിക്ക് നിയന്ത്രണം വരും, തീരുവ കൂടാന്‍ സാധ്യത.


🅾 പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും വര്‍ധനവ്; പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി. പെട്രോളിന്‌ 32 പൈസയും ഡീസലിന്‌ 26 പൈസയും ആണ്‌ ഇന്ന് വർദ്ധിച്ചത്‌.


🅾 ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ച്‌ മടങ്ങിയ ഏറ്റവും വലിയ രോഗം ഇംഗ്ലീഷാണ്; ഇന്ത്യ കൂടുതല്‍ ഒരുമിക്കാന്‍ നമുക്ക് വേണ്ടത് ഹിന്ദി മാത്രമാണ്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഇംഗ്ലീഷ് വിരുദ്ധ പ്രസംഗം വിവാദമാകുന്നു



അന്താരാഷ്ട്രീയം



🅾 തായ്‌ലാന്റിൽ ഉള്ളവർ  കേരളത്തെ സഹായിക്കാനായി വെറുതെ മെനക്കെടരുത്; കാശും സാധനങ്ങളും കൈമാറാന്‍ എന്നെ വിളിക്കരുത്; ഇന്ത്യന്‍ സര്‍ക്കാരിന് ഇതില്‍ വലിയ താല്‍പര്യമില്ല; ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്ത കമ്പനിയാണെങ്കിലും   സഹായിക്കാതിരിക്കുന്നതാണ് നല്ലത്; തായ്ലന്‍ഡിന്റെ ഇന്ത്യന്‍ അംബാസിഡറുടെ ട്വീറ്റ് വന്‍ വിവാദമാകുമ്പോൾ  പ്രതിസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ തന്നെ.


🅾 ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ സൂപ്പര്‍ താരത്തിനെ കാണാനില്ല; നടി ഫാൻ ബിംങ്ങ്‌ ബിങ്ങിനെയാണ്‌ കാണാതായത്‌.  സമൂഹമാധ്യമങ്ങളില്‍ 62 ദശലക്ഷം ഫോളോവേഴ്‌സുള്ള നടിയെ കാണാതായതോടെ അഭ്യൂഹങ്ങളും പരക്കുന്നു; ചൈനീസ് അധികൃതര്‍ തട്ടിക്കൊണ്ടുപോയെന്ന് വാര്‍ത്തകള്‍; നടിയുടെ തിരോധാനത്തില്‍ വിവാദം കത്തി ചൈന.


🅾 പാക്കിസ്ഥാനെ നയിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ ആവശ്യത്തിന് പണമില്ല !; സമ്പത്തുണ്ടാക്കേണ്ടതിന്‌   പകരം കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയത് സാമ്പത്തിക   ബാധ്യത വരുത്തി വയ്ക്കുന്ന പദ്ധതികള്‍;രാജ്യത്ത് ഭൂരിഭാഗം യുവാക്കളും തൊഴിലില്ലായ്മ അനുഭവിക്കുന്നവര്‍; അധികാരത്തിലേറി ആഴ്‌ച്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരത്തി ഇമ്രാന്‍.


🅾 സാങ്കേതിക തകരാർ; അഫ്ഗാനിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.


🅾 അമേരിക്കയിലെ നോർത്ത്‌ കരോലിനയിൽ നാശം വിതച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ നാല് മരണം.



 കായികം

 

🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിന്‌ തുടക്കം ആയി. ടോസ്‌ നേടിയ ബംഗ്ലാദേശ്‌ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു . അവസാനം വിവരം കിട്ടുമ്പോൾ 30 ഓവറിൽ ബംഗളാദേശ്‌ 5 വിക്കറ്റ്‌ നഷ്ടത്തിൽ 139 റൺസ്‌ എടുത്തിട്ടുണ്ട്‌


🅾 ഏഷ്യ കപ്പ്‌ ക്രിക്കറ്റ്‌ നാളെ പാകിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും. ഇന്ത്യ, പാക്‌ മൽസരം ബുധനാഴ്ച്ച നടക്കും


🅾 ഏഷ്യ കപ്പിന് ഇറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ; ഇംഗ്ലണ്ടിലെ തോല്‍വി ആത്മവിശ്വാസം കുറയ്ക്കില്ല; പാക്കിസ്ഥാനെ തോല്‍പ്പിക്കുക മാത്രമല്ല കപ്പ് നേടുക തന്നെയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.


🅾 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് കലാശപ്പോര്; എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ യുവ നിര; നിലവിലെ ചാമ്പ്യന്മാരുടെ   എതിരാളികള്‍ മാലദ്വീപ്; സെമിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട ചാങ്‌തെ കളിക്കില്ല.



സിനിമാ ഡയറി



🅾 'കഞ്ചാവ് ഉപയോഗം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം; രാജ്യത്തിന് വലിയ വരുമാനവും വൈദ്യ ശാസ്ത്രത്തില്‍ നേട്ടങ്ങളും ഉണ്ടാകും'; കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് താരം ഉദയ് ചോപ്ര; കഞ്ചാവ് മൂത്ത് എഴുതിയതാണെന്ന് ട്രോളി സോഷ്യല്‍ മീഡിയയും.


🅾 വൈ.എസ്.ആറായി മമ്മൂട്ടി എത്തിയതിന് പിന്നാലെ എന്‍.ടി.ആറായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ബാലകൃഷ്ണ; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാഷ്ട്രീയ  അങ്കത്തിന്‌ സിനിമാ പ്രചരണവുമായി തെലുങ്ക്‌ദേശം; സിനിമാ യുദ്ധത്തില്‍ മമ്മുട്ടിയും ബാലകൃഷ്ണയും നേര്‍ക്കു നേര്‍.


🅾 വീണ്ടും പ്രണയ നായകനായി ആസിഫ് അലി; കാത്തിരിപ്പിനൊടുവില്‍ മന്താരത്തിന്റെ ട്രെയിലര്‍ എത്തി; വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ്.


🅾 ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീവണ്ടി തകര്‍ക്കുമെന്ന് നിര്‍മ്മാതാവ് ; ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച ഏറ്റവും വലിയ വിജയമാണ് ചിത്രം; ബോക്‌സ് ഓഫീസ് കണക്കുള്‍ വെളിപ്പെടുത്താനാകില്ലെന്നും ഷാജി നടേശന്‍.


🅾 'വിവാഹത്തിന് മുന്‍പ് ചുംബനരംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല; അഭിനയിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച്‌ വിവാഹിതയായാണെന്നത് അനാവശ്യവിഷയമാണ്'; വിവാഹശേഷമുള്ള അഭിനയത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടി സാമന്ത.


🅾 വീണ്ടും വില്ലനായി തമിള്‍റോക്കേഴ്‌സ്..! പുതു പുത്തന്‍ റിലീസുകള്‍ ഓണ്‍ലൈനില്‍. ശിവകാർത്തികേയന്റെ സീമരാജ , സാമന്ത അഭിനയിച്ച യു ടേൺ' എന്നിവയാണ്‌ തമിൾ റോക്കേഴ്സ്‌ വെബ്‌ സൈറ്റിൽ ഇടം പിടിച്ചത്‌.


🅾 65 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞിട്ടും സ്ഥടികം 2വിന് ഞാന്‍ അനുവാദം കൊടുത്തില്ല !' ; ആടു തോമയുടെ രണ്ടാം ഭാഗം വേണ്ടന്ന ഉറച്ച തീരുമാനമെടുത്തിട്ട് 21 വര്‍ഷം; സ്ഫടികത്തിന്റെ 25ാം വാര്‍ഷികത്തിന് ചിത്രം ഡിജിറ്റലൈസ് ചെയ്ത് റീ-റിലീസ് ചെയ്യുമെന്നറിയിച്ച്‌ സംവിധായകന്‍ ഭദ്രന്‍.
Previous Post Next Post
3/TECH/col-right