ഒന്‍പത് റീജണുകളില്‍ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.
കര്‍ണാടക-കേരള റീജണ്‍ (ബംഗളൂരു)
നോര്‍ത്ത് വെസ്റ്റേണ്‍ റീജണ്‍ (ചണ്ഡിഗഡ്)
സതേണ്‍ റീജണ്‍ (ചെന്നൈ)
ഈ സ്റ്റേണ് റീജണ്‍ (കോല്‍ക്കത്ത)
നോര്‍ത്ത് ഈസ്റ്റേണ്‍ റീജണ്‍ ( ഗോഹട്ടി)
മധ്യപ്രദേശ് റീജന്‍ (റായ്പുര്‍)
നോര്‍ത്തേണ്‍ റീജണ്‍ (ഡല്‍ഹി)
വെസ്റ്റേണ്‍ റീജണ്‍ (മുംബൈ)
സെന്‍ട്രല്‍ റീജണ്‍ (അലഹാബാദ്) എന്നിവടങ്ങളിലാണ് ഒഴിവുകള്‍.
കര്‍ണാടക കേരള റീജണ്‍
- നാവിഗേഷണ്‍ അസി. ഗ്രേഡ് രണ്ട്- ആറ് ഒഴിവ്.
- സ്റ്റോര്‍ കീപ്പര്‍ കം കെയര്‍ടേക്കര്‍- ഒന്ന്.
- ലബോറട്ടറി അസിസ്റ്റന്റ്- രണ്ട്.
- ലബോറട്ടറി അറ്റന്‍ഡന്റ്- രണ്ട്\
- ജൂണിയര്‍ സയന്റിഫിക് അസിസ്റ്റന്റ്- ഒരു ഒഴിവ്.
- സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ബാലസ്റ്റിക്സ്)- ഒന്ന്.
- സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്)- ഒന്ന്.
- സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി)- ഒന്ന്.
- സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ബയോളജി)- രണ്ട്.
- സീനിയര്‍ ഇന്‍സ്ട്രക്ടര്‍ (വീവിംഗ്)- ഒന്ന്.
- അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഒാഫീസര്‍ ഗ്രേഡ് ഒന്ന് (ഡോക്യുമെന്റ്സ്)- ഒന്ന്
- ടെക്സ്റ്റൈല്‍ ഡിസൈനര്‍ - രണ്ട്.
- ലബോറട്ടറി അറ്റന്‍ഡന്റ്- ഒന്ന്.
- നാവിഗേഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്- 13.
- അസിസ്റ്റന്റ് (ആര്‍കിടെക്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ്)- എട്ട്.
- സ്റ്റോക്മാന്‍- ഒന്ന്.
- ടെക്നിക്കല്‍ ഓപ്പറേറ്റര്‍ (ഡില്ലിംഗ്)- 23.
അപേക്ഷാ ഫീസ്- 100 രൂപ. എസ്ബിഐ ചെല്ലാന്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. എസ്സി, എസ്ടി, വികലാംഗര്‍, വിമുക്തഭടന്, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ഓരോ തസ്തികയ്ക്കും അനുസരിച്ച് പത്താംക്ലാസ്, പ്ലസ്ടു, ബിരുദം തലത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാവും. ഒരു മണിക്കൂര്‍ നേരമാണ് പരീക്ഷ.
ജനറല്‍ ഇന്റലിജന്‍സ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് അപ്റ്റിറ്റ്യൂഡ്, ജനറല്‍ അവേര്‍നസ് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Tags:
CAREER