എസ്കോ എളേറ്റിലുമായി ബന്ദപ്പെട്ട കുറച്ച് പേപ്പർ വർക്ക് സ്വസ്‌ഥമായി ചെയ്യാമല്ലോ എന്നു കരുതിയാണൂ ഹർത്താൽ ദിനത്തിൽ രാവിലെ തന്നെ വയനാട്ടിലേക്ക് വെച്ചു പിടിച്ചത്.പ്രസിഡണ്ട് നൗഫലും വൈസ് പ്രസിഡണ്ട് എം എ റഷീദും ഉണ്ടായിരുന്നു കൂടെ.അവിടെയെത്തിയപ്പോഴാണു ഭക്ഷണത്തിന്റെ കാര്യത്തിൽ ഭീഷണിയുണ്ടെന്നു മനസ്സിലായത്.എവിടെയും ഹോട്ടലുകളൊന്നും തുറന്നിട്ടില്ല.ഭക്ഷണത്തിനു വേണ്ടിയുള്ള തിരച്ചിലിനിടയിലാണൂ നമ്മുടെ നാട്ടിലെ കുറച്ചു ആളുകളെ കണ്ടത്.

പേരു വിട്ടു പോകുമോ എന്നു പേടിയുള്ളത് കൊണ്ട് ആരുടെയും പേരു നിരത്തുന്നില്ല.എങ്കിലും എസ്കോ മെംബർമ്മാരായ സിദ്ദീക്കും ഷമീറും അവരുടെ മുന്നിലുണ്ടായിരുന്നു എന്നത് ഏറെ സ്ന്തോഷവും അഭിമാനവും നൽകുന്നു.രാവിലെയും ഉച്ചക്കും അവർക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണത്തിന്റെ പങ്കു പറ്റുമ്പോൾ ഹൃദയം നിറഞ്ഞ സന്തോഷമുണ്ടായിരുന്നു ഒപ്പം അഭിമാനവും അവരുടെ നാട്ടുകരനാണു ഞാനും എന്നതിൽ..
എല്ലാ അഭിനന്ദനങ്ങളും ടീം ചോലക്ക്..
-ഷാഹിദ് എളേറ്റിൽ
9946228548
Tags:
ELETTIL NEWS