Trending

SSLC യോഗ്യതയുള്ളവർക്ക് കേന്ദ്ര സേനകളിൽ പോലീസ് കോൺസ്റ്റബിൾ ആവാം

SSLC യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | പോലീസ് കോൺസ്റ്റബിൾ ആവാം | 54,953 ഒഴിവുകൾ | 69,000 വരെ ശമ്പളം




സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷ ക്ഷണിക്കുന്നു . (SSC GDC)

കേന്ദ്ര പോലീസ് സേനകളിലേക്ക് കോൺസ്റ്റബിൾ നിയമനത്തിനായുള്ള പരീക്ഷയാണിത്.  ഹെഡ് കോൺസ്റ്റബിൾ, സബ് ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ തുടങ്ങി ഉയർന്ന പ്രമോഷൻ സാധ്യതയുണ്ട് .

യോഗ്യത: 
പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

ശമ്പളം: 
തെരഞ്ഞെടുക്കപ്പെട്ടാൽ 21,700- 69,100 ശമ്പള സ്കെയിലിൽ ആണ് നിയമനം. (കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റനേകം ആനുകൂല്യങ്ങളും പുറമെ ലഭിക്കും).

 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാവുന്ന അവസാന തിയ്യതി: 2018 സെപ്റ്റംബർ 17 

💎 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം.

👉🏻 വിജ്ഞാപനം : Old Notification I  New Notification 

👉🏻 ഓൺലൈൻ അപേക്ഷ : https://ssc.nic.in/Portal/Apply (പകൽ സമയങ്ങളിൽ സൈറ്റ് കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ  രാത്രി 10 മുതൽ രാവിലെ 8 വരെയുള്ള സമയം ഉപയോഗപ്പെടുത്തണമെന്ന് SSC മുന്നറിയിപ് നൽകുന്നു )

Previous Post Next Post
3/TECH/col-right