News Night : 2018 സെപ്റ്റംബർ 10,തിങ്കൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 10 September 2018

News Night : 2018 സെപ്റ്റംബർ 10,തിങ്കൾ

2018 സെപ്റ്റംബർ 10,തിങ്കൾ
1194 ചിങ്ങം 25
1439 ദുൽഹജ്ജ്‌ 29

🌴 കേരള  വാർത്തകൾ  🌴
🅾 ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ നടത്തിയ ഭാരത്‌ ബന്ദും ഇടത്‌ മുന്നണിയുടെ ഹർത്താലും സംസ്ഥാനത്ത്‌ പൂർണ്ണ.. ഒറ്റപ്പെട്ട അക്രമങ്ങൾ ഒഴിച്ചാൽ ഹർത്താൽ സമാധാനപരം ആയിരുന്നു.


🅾 ഹര്‍ത്താല്‍ ദിനത്തില്‍ ഔദ്യോഗിക വാഹനവുമായി പുറത്തിറങ്ങിയ വനിത കമ്മീഷൻ അംഗം ഷാഹിദാ കമാലിനെതിരെ പത്തനാപുരത്ത്‌ ആക്രമണം; സംസ്ഥാന വനിതാ കമ്മീഷന്‍ അംഗത്തിന്റെ കാര്‍ അടിച്ചു തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പലയിടത്തും കാളവണ്ടിയും സ്‌കൂട്ടറുകളും തള്ളി പ്രതിഷേധിച്ച്‌ യുഡിഎഫുകാര്‍; ഭാരത ബന്ദില്‍ ട്രെയിന്‍ തടഞ്ഞും പ്രതിഷേധം; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം.


🅾 ടാ.. അവള്‍ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അവര്‍ കാറിന് മുന്നിലേക്ക് എടുത്തു ചാടിയത്; ഇറങ്ങെടീ വണ്ടീല്‍ നിന്നും എന്നു പറഞ്ഞ് വാഹനത്തിലേക്ക് കൈകടത്തി മുടിയില്‍ പിടിച്ചു വലിച്ചു..! ഡ്രൈവര്‍ കാറിന്റെ ചില്ലുയര്‍ത്തിപ്പോള്‍ അടിച്ചു തകര്‍ത്തു; കാര്‍ കടത്തിവിടാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറായത് പൊലീസ് എത്തിയപ്പോള്‍ മാത്രം; ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം ആസൂത്രിതമെന്ന് ഷാഹിദ കമാല്‍.


🅾 ഷാഹിദാ കമാലിനെതിരായ ആക്രമത്തില്‍ കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്കെന്താണ് പറയാനുള്ളത്; പത്തനാപുരത്ത് കോണ്‍ഗ്രസ് അഴിച്ചുവിട്ട ആക്രമണസംഭവങ്ങള്‍ ക്രിമിനല്‍ സ്വഭാവമുള്ളത്; ഔദ്യോഗിക കൃതൃനിര്‍വഹണത്തിന് പോയ സ്ത്രീക്ക് നേരെ നടന്ന അക്രമം നിര്‍ഭാഗ്യകരമെന്നും തുറന്നടിച്ച്‌ ഗണേശ്‌കുമാര്‍.


🅾 'സംസ്ഥാനത്ത് ഈ വര്‍ഷം ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ പലരും പറഞ്ഞു, ഓണവും കലോത്സവവും ഒഴിവാക്കിയിട്ടും ബന്ദ്-ഹര്‍ത്താല്‍ ആഘോഷങ്ങള്‍ ആഴ്‌ച്ചയില്‍ ഒന്നു വീതം നടത്തുന്നു'; കേരളത്തിലെ 20 എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ നിരാഹാരം കിടന്ന് പ്രതിഷേധിച്ചാല്‍ മതിയായിരുന്നില്ലേ ?; ബന്ദിനെതിരെ ആഞ്ഞടിച്ച്‌ സന്തോഷ് പണ്ഡിറ്റ്.


🅾 ഹർത്താലിനിടെ ഇന്ന് രമേശ്‌ ചെന്നിത്തയുടെ മകന്റെ വിവാഹ നിശ്ചയം; കാളവണ്ടിയില്‍ കയറി ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച ചെന്നിത്തല സ്‌കൂട്ടറില്‍ കയറി നേരെ കുതിച്ചത് പനമ്പള്ളി  നഗറിലെ അവന്യൂ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക്; വരന്‍ രോഹിത് ചെന്നിത്തല അമ്മക്കൊപ്പം നടന്നെ ഹാളിലേക്ക് എത്തിയപ്പോള്‍ വധുവും അതിഥികളില്‍ ചിലരും എത്തിയത് കാറില്‍; ഹര്‍ത്താല്‍ദിന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് മകന്റെ വിവാഹ നിശ്ചയത്തിനായി ചിലവഴിച്ചത് ചുരുങ്ങിയ സമയം.


🅾 അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂര്‍ത്തിയാക്കി ലേക് ഷോറില്‍ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും ചെന്നിത്തലയുടെ മകൻ  രോഹിത്തുമായുള്ള ആത്മബന്ധം തുടര്‍ന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളില്‍ വിവാഹ നിശ്ചയം നടന്നപ്പോള്‍ പൂവണിയുന്നത് വര്‍ഷങ്ങളുടെ പ്രണയം.


🅾 പ്രളയകാലത്ത് ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത് ഹൈക്കോടതി; ഹര്‍ത്താല്‍ കൊണ്ട് എന്താണ് നേടുന്നതെന്നും കോടതി.


🅾 തൃപ്പുണ്ണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട്‌ നടത്തിയ  മോഷണത്തില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍; ബംഗ്ലാദേശി സ്വദേശികളെ പിടികൂടി പൊലീസിന് കൈമാറിയത് ഡല്‍ഹി പൊലീസ്; കവര്‍ച്ചക്കാരെ കുടുക്കിയത് പൊലീസുകാരെ വെടിവച്ചിട്ട കേസ്;ബംഗ്ലാദേശി സ്വദേശികളായ ഹാറൂൺ, ഇക്രൻ, അലി എന്നിവരെ എന്നിവരെയാണ്‌ ഇന്ന് എറണാകുളം സി ജെ എം കോടതിയിൽ ഹാജരാക്കിയത്‌. പുല്ലേപടിയിലെ കവര്‍ച്ചയുടെ ചുരുള്‍ അഴിച്ച്‌ പൊലീസ്


🅾 ദുരിതാശ്വാസ ഫണ്ട് പിരിവില്‍ പ്രതിപക്ഷ നിലപാടിനെതിരെ കെ.എം.ഷാജി എംഎ‍ല്‍എ; തീവെട്ടി കൊള്ളയുടെ സാധ്യതകള്‍ ജനങ്ങളോട് വിളിച്ചു പറയുക തന്നെ ചെയ്യണം; അതും പ്രതിപക്ഷ ദൗത്യമാണ്; കുത്തേറ്റു തീരുന്ന സിപിഎമ്മുകാരന്റെ കുടുംബത്തിന്റെയും തമ്പ്രാൻ  സ്തുതി വാഴ്‌ത്തുന്നവന്റെ കുടുംബത്തിന്റെയുമൊക്കെ ദുരിതാശ്വാസം ആരുടെ ബാധ്യതയാണെന്നും എംഎല്‍എ.


🅾 രാജമലയിലും പരിസര പ്രദേശങ്ങളിലും നീലക്കുറിഞ്ഞി പൂത്തു; മാനം തെളിഞ്ഞതോടെ മലയോര പാതകളിലെ അപകട ഭീണിയും വിട്ടുമാറി; കിഴക്കിന്റെ കാശ്മീരിലേക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്; മൂന്നാര്‍ വീണ്ടും സജീവതയിലേക്ക്.


🅾 പി കെ ശശിയെ പാര്‍ട്ടി കൈവിടുന്നു; സ്ത്രീ പീഡകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി; പരാതി നല്‍കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തം; യുവതി സമ്മതിച്ചാല്‍ പരാതി പൊലീസിന് കൈമാറുമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്; ഷൊര്‍ണൂര്‍ എംഎല്‍എയെ പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റിനിര്‍ത്തി തല്‍ക്കാല്‍ തടിയൂരാനുള്ള ആലോചനയില്‍ സിപിഎം.


🅾 സിപിഎം നിയന്ത്രിത പേരാവൂർ സഹകരണ ആശുപത്രി വില്‍പ്പനയില്‍ ക്രമക്കേട് നടന്നതായി ആരോപണം; കര്‍ണ്ണാടകത്തില്‍ നിന്നും ലേലം കൊള്ളാനെത്തിയ വ്യവസായി നേതാക്കളുടെ ബിനാമിയാണെന്ന് സംശയം; ക്രമക്കേട് അന്വേഷിക്കാന്‍ സംസഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എം എല്‍ എ.


🅾 ഹര്‍ത്താലിനെതിരെ സ്‌റ്റേ ചോദിച്ച്‌ ടി.ജി മോഹന്‍ദാസ് ചെന്നത് കോടതി അവധി ദിനത്തില്‍; അവധി ആയതിനാല്‍ കേസ് കൊടുക്കാന്‍ സാധിക്കാത്തതിന്റെ നിരാശ മറച്ച്‌ വെയ്ക്കാതെ ട്വിറ്ററില്‍ എത്തിയ ബിജെപി ബുദ്ധി ജീവിക്ക് ട്രോളന്മാരുടെ പൊങ്കാല; ടി.ജി മോഹന്‍ദാസ് എന്തു ചെയ്താലും മണ്ടത്തരമാകുന്നത് എങ്ങനെ എന്ന് ചോദിച്ച്‌ ചിലര്‍.


🅾 കൈത്തണ്ട മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ വേദന മാറുവാന്‍ നാഫ്ത്തലിന്‍ ഗുളിക കഴിച്ചു; രക്തം വാര്‍ന്നിട്ടും മരിക്കാതെ വന്നപ്പോള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്വാസനാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള മുങ്ങി മരണമെന്ന്; നിഗമനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക് തന്നെയെന്ന് പൊലീസ്; സംശയങ്ങളും ദുരൂഹതകളും വിട്ടുമാറാതെ താബോര്‍ ദയറാ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം.


🅾 ഏറെ ബഹുമാനം നല്‍കിയത് തെറ്റിദ്ധരിച്ചു! ദുരുദ്ദേശ്യത്തോടെ രാത്രികാലങ്ങളില്‍ വീട്ടില്‍ വന്ന മുസ്ലിംലീഗ് നേതാവിനെതിരെ പഞ്ചായത്ത് മെമ്ബറായ വനിതാ ലീഗ് നേതാവിന്റെ പരാതി; സിപിഎമ്മിലെ പി കെ ശശി മോഡലില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും യുവതിയുടെ ഭീഷണിയില്‍ വഴങ്ങി കണ്ണൂരിലെ ലീഗ് നേതൃത്വം; മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം കെ പി എ സലീമിന്റെ സ്ഥാനം തെറിച്ചത് ഇങ്ങനെ


🅾 മുസ്ലിം ലീഗിലെ ഓര്‍ഗനൈസിങ് സെക്രട്ടറി നിയമനത്തെ ചൊല്ലി വിവാദം; കെ എസ് ഹംസയുടെ ഫോട്ടോ മനോരമ നല്‍കിയത് വിവാദമാക്കി ഒരു വിഭാഗം; ഹംസക്കു വേണ്ടി ചരട് വലിച്ചത് പി.വി.അബ്ദുല്‍ വഹാബ്; പുതിയ നീക്കം തകര്‍ത്ത് കെ.എം.ഷാജിയും സംഘവും; ഒടുവില്‍ ഹൈദറലി തങ്ങളുടെ നേതൃത്വത്തില്‍ പരിഹാരം; തല്‍ക്കാലം ലീഗിന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയില്ല.


🅾 ചിങ്ങ മാസത്തിലെ തിങ്കളാഴ്ചയും ഉത്രം നാളും! ഗുരുവായൂരില്‍ ഇന്ന് നടന്ന് 137 വിവാഹങ്ങള്‍.


🅾 കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥി പ്രവേശനം; സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രിം കോടതി.


🅾 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അതേ സമയം ഹൈക്കോടതി ജംഗ്ഷനിൽ നടത്തി വന്ന സമരം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു .അഡ്വ ജോൺ മാത്യുവിന്റെ ആരോഗ്യനില മോശമായി


🅾 ആരും നിയമത്തിന് മുകളിലല്ല..എല്ലാവരും നിയമത്തിന് താഴെയാണ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ വ്യാഴാഴ്‌ച്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം; കന്യാസ്ത്രീയുടെയും സാക്ഷികളുടെയും സംരക്ഷണം എന്തുകൊണ്ട് പൊലീസ് ഉറപ്പാക്കുന്നില്ലെന്നും ഹൈക്കോടതി; ബിഷപ്പിനെതിരായ സമരം ശക്തമാക്കി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍; നീതി കിട്ടാത്ത മനോവിഷമത്തില്‍ സമരവേദിയില്‍ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍.


🅾 കന്യാസ്ത്രീകളുടെ സമരം തെരുവിലേക്ക് വ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയിലെ വനിതാ സിംഹങ്ങള്‍ക്ക് പേരിനെങ്കിലും പ്രതികരിക്കാതെ വയ്യെന്നായി; സംഘപരിവാര്‍-കോണ്‍ഗ്രസ് നേതാക്കള്‍ തുമ്മിയാലും ബഹളം വെക്കുന്നവര്‍ ഇപ്പോള്‍ എവിടെയെന്ന് ചോദ്യത്തിന് മുഖം തിരിക്കാന്‍ കഴിയാതെയായി; ശാരദക്കുട്ടിയും ദീപാ നിഷാന്തുമൊക്കെ അവിടെയും ഇവിടെയും തൊടാതെ പോസ്റ്റിടാന്‍ തുടങ്ങിയതോടെ കൈവിട്ടു പോകുമെന്ന ആശങ്ക സര്‍ക്കാറിനും; ബോധപൂര്‍വ്വമായ മൗനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി സാംസ്കാരിക പ്രവര്‍ത്തകര്‍.


🅾 ഫ്രാങ്കോ മുളക്കനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന സമരത്തിന് ജനപിന്തുണയേറുന്നു; നാനാ ജാതി മതത്തില്‍ പെട്ട അനേകം പേര്‍ സമരപന്തലിലേക്ക്; ജസ്റ്റിസ് കമാല്‍പാഷയും പി ടി തോമസ് എംഎല്‍എയും പിന്തുണ നല്‍കിയതോടെ സമരക്കാര്‍ക്കും ആവേശം; പ്രതിഷേധം തെരുവിലെത്തിയതോടെ ഫ്രാങ്കോ മുളക്കനെ രക്ഷിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ്‌ സര്‍ക്കാര്‍


🅾 ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്നും കാലതാമസമുണ്ടാകുന്ന നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും ചെന്നിത്തല; മെത്രാന്മാര്‍ക്ക് എല്‍ഡിഎഫിലെ നേതാക്കളുമായി നല്ല ബന്ധമാണെന്നും യുഡിഎഫ് മൗനം പാലിക്കുകയാണെന്നും ആഞ്ഞടിച്ച്‌ ഫാ. പോള്‍ തേലക്കാട്ട്.


🅾 വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ച്‌ അവതാരിക; ചിരിച്ച്‌ തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തില്‍ പൊട്ടിത്തെറിച്ച്‌ ചോദ്യശരങ്ങള്‍; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച്‌ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാര്‍ എംഎല്‍എ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച്‌ ശീലിച്ച പിസി ജോര്‍ജ് റിപ്പബ്ലിക് ചാനല്‍ അവതാരികയുടെ ചോദ്യത്തിന്  മുമ്പിൽ പെട്ട് പോയത് ഇങ്ങനെ.


🅾 വനിതാ കമ്മീഷന്‍ ഇതൊന്നും കാണുന്നില്ലേ; ഈ മനുഷ്യനെതിരെ കേസ് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ? പിസി ജോര്‍ജിനെതിരെ പൊട്ടിത്തെറിച്ച്‌ ബോളിവുഡ് താരം രവീണാ ടണ്ടന്‍.


🅾 ബലാത്സംഗ കേസ് ഇരയെ ക്രൂരമായി അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എ ദേശീയ ചാനലുകളിലും വിവാദ വാര്‍ത്താ താരത്തിനെതിരെ ദേശീയ വനിതാ കമ്മീഷനും; വിവാദ പരാമര്‍ശങ്ങളില്‍ പി സി ജോര്‍ജ്ജിന് സമന്‍സ് അയച്ചു; ഡല്‍ഹിയില്‍ ഓഫീസില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് അധ്യക്ഷ രേഖാ ശര്‍മ്മയുടെ നിര്‍ദ്ദേശം.


🅾 തന്നെ മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ട! ദേശീയ വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോ; വിവാദ പ്രസ്താവനയുമായി വീണ്ടും പിസി ജോര്‍ജ്.


🅾 ഭോഷ്‌കിന്റെ അപ്പന്‍..! കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കുക... നമ്മള്‍ പെട്ടെന്നു തന്നെ കന്യകാത്വ പരിശോധനകള്‍ നടത്തി പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുക.. പിസിയെ വലിച്ചൊട്ടിച്ച്‌ ശാരദക്കുട്ടി.


🅾 "വായ മൂടെടാ പിസി", അധിക്ഷേപം പതിവാക്കിയ പിസി ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയ ഹാഷ്ടാഗ്‌ ക്യാമ്പയിൻ


🅾 ജലന്തർ ബിഷപ്പിനെ സംരക്ഷിച്ച്‌ സഭ ; കന്യാസ്ത്രീകളുടെ ആരോപണം വാസ്തവ വിരുദ്ധം; ഹൈക്കോടതി വളപ്പിലെ സമരത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ സംരക്ഷിച്ച്‌ മിഷണറീസ് ഓഫ് ജീസസ്; വിവിധ കോണുകളില്‍ നിന്നും കന്യാസ്ത്രീകള്‍ക്ക് പിന്തുണ ഏറുമ്പോഴും  നിലപാട് മാറ്റാതെ സഭ.


🅾 പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കിലും മെത്രാനായി തുടരാന്‍ അനുവദിക്കാമോ? കള്ളവെടിവെയ്ക്കുന്നവരെ കത്തനാര്‍മാരെന്നു വിശേഷിപ്പിച്ചാല്‍ പിന്നെ വിശ്വാസികള്‍ എന്തുചെയ്യും? നിയമത്തിനു മുമ്പിലും  ധാര്‍മ്മികതക്കു മുമ്പിലും  കുറ്റക്കാരനായ ഫ്രാങ്കോയെ പുറത്താക്കാന്‍ ചെറുവിരലനക്കാത്ത മെത്രാന്മാരേ നിങ്ങളും ഈ മഹാപാപത്തിലെ കൂട്ടുപ്രതികളാണ്.🅾 'കന്യാസ്ത്രീയെ മഠത്തില്‍ കൊണ്ടു പോയി പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദ്ദനം പോലെ ഏറ്റവും ഹീനമായ പ്രവൃത്തി'; ' ജലന്ധര്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് സര്‍ക്കാര്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിത്' ;'കന്യാസ്ത്രീകള്‍ ചോദിക്കുന്നത് സമൂഹത്തോടുള്ള ചോദ്യമാണ്'; കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന  സംഭവത്തില്‍ പ്രതികരണവുമായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്.


🇮🇳 ദേശീയ  വാർത്തകൾ 🇮🇳

🅾 മോദി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചു; കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കുന്നതിന് എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്നും മന്മോഹന്‍ സിങ്.ഭാരത്‌ ബന്ദിന്റെ ഭാഗം ആയുള്ള പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം


🅾 ലോകം മുഴുവന്‍ നടന്നു പ്രസംഗിക്കുന്ന മോദി ഇന്ധനവില  കുതിക്കുമ്പോൾ മൗനത്തില്‍; 'അച്ഛാ ദിന്‍' വന്നത് മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ക്ക് മാത്രം; റഫാല്‍ ഇടപാടിനെക്കുറിച്ചും ഒന്നും മിണ്ടുന്നില്ല; ജനങ്ങളുടെ നാല്‍പത്തി അയ്യായിരം കോടി കൊള്ളയടിച്ച്‌ സുഹൃത്തിന് നല്‍കി; മാനസ സരോവര്‍ യാത്രക്ക് ശേഷം എത്തിയ ആദ്യ പരിപാടിയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുല്‍ ഗാന്ധി; ഇന്ധന വിലവര്‍ദ്ധനവിനെതിരായ പ്രതിഷേധം പ്രതിപക്ഷ ഐക്യകാഹളത്തിന്റെയും വേദിയായി.


🅾 ഭാരത് ബന്ദിനിടെ പരക്കെ ആക്രമണം; ചികിത്സ കിട്ടാതെ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം.


🅾 ഡൽഹിയിൽ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി ഓഫിസുകളില്‍ ക്യൂ നില്‍ക്കേണ്ട; തലസ്ഥാന നഗരിയില്‍ ഇനി 40ഓളം സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തും.അധിക സേവനത്തിന്‌ നൽകേണ്ടത്‌ 50 രൂപ മാത്രം. ലോകത്തിൽ ഇത്തരം ഒന്ന് ആദ്യം


🅾 കാണാതായ എച്ച്‌.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി; സംഭവത്തില്‍ സിദ്ധാര്‍ത്ഥിന്റെ സഹപ്രവര്‍ത്തകരുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍: കൊലപാതകത്തിലേക്ക് നയിച്ചത് തൊഴില്‍ പരമായ അസൂയയെന്ന് റിപ്പോര്‍ട്ട്.


🅾 മീററ്റില്‍ നേരിയ ഭൂചലനം; ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ഡല്‍ഹിയിലും കുലുക്കം അനുഭവപ്പെട്ടു.റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തി


🅾 വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കില്ല; ഇനി സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് തിരഞ്ഞെടുപ്പ്‌ പ്രചാരണ വിദഗ്ധൻ  പ്രശാന്ത് കിഷോര്‍.


🅾 കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ് ആഘോഷമാക്കി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും; കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും എം.എന്‍.എസ് പ്രവര്‍ത്തകര്‍; കേന്ദ്ര സര്‍ക്കാരിനെ നൈസായി ട്രോളി ശിവസേനയും; വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പൂര്‍ണം.


🅾 യുപിഎ സര്‍ക്കാരിന്റെ കാലത്തെ പെട്രോള്‍ വില 'മെലിഞ്ഞിരിക്കുന്ന ആമീര്‍ ഖാന്‍'; എന്നാല്‍ എന്‍ഡിഎയുടെ കാലത്ത് പെട്രോള്‍ വില 'കുടവയറുള്ള ആമിര്‍' ! ; ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുമ്ബോള്‍ മോദി സര്‍ക്കാരിനെ ട്രോളി കോൺഗ്രസ്‌ പ്രചാരണ വിഭാഗം മേധാവി ദിവ്യ സ്പന്ദന; ദംഗല്‍ സിനിമയിലെ ആമിറിന്റെ ചിത്രം വച്ചുള്ള ദിവ്യയുടെ ട്രോള്‍ ഏറ്റെടുത്ത് സൈബര്‍ ലോകം


🅾 ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ നടത്തിയ കോണ്‍ഗ്രസ് ബന്ദ് കര്‍ണാടകയില്‍ അക്രമത്തിലേക്ക്; പല സ്ഥലങ്ങളിലും ബസുകള്‍ക്ക് നേരെ കല്ലേറ്; കട കമ്പോളങ്ങൾ  നിര്‍ബന്ധിച്ച്‌ അടപ്പിച്ചു; സ്വകാര്യ ബസുകളും, കെ.എസ്.ആര്‍.ടി.സിയും ഓടിയില്ല; ഹര്‍ത്താലിനോട് സഹകരിച്ച ജനത.


🅾 സ്വവര്‍ഗരതിക്ക് സുപ്രീം കോടതി അംഗീകാരം നല്‍കിയതിന് പിന്നാലെ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡറായ ഒഡീഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥ; ഇഷ്ടപ്പെടുന്ന പുരുഷനെ നിയമപരമായി വിവാഹം ചെയ്യാന്‍ കോടതി ഞങ്ങള്‍ക്കും അനുവാദം തരണമെന്ന് ആദ്യ ട്രാന്‍സ് ഗസറ്റഡ് ഓഫീസര്‍ ഐശ്വര്യ പ്രധാന്‍.


🅾 ഇന്ധന വില വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ മന്ത്രി ജനങ്ങള്‍ക്കായി ഉപദേശിച്ച 'തന്ത്രം' ബിജെപിക്ക് തിരിച്ചടിയായി; ചെലവ് വെട്ടിച്ചുരുക്കിയാല്‍ ഇന്ധന വിലയിലെ പ്രതിസന്ധി നേരിടാമെന്ന് രാജസ്ഥാന്‍ മന്ത്രി രാജ്കുമാര്‍ റിന്‍വ; ക്രൂഡ് ഓയിലിന് വില കൂടുതലാണെന്നും ചെലവുകള്‍ കുറയ്ക്കണമെന്ന് ജനങ്ങള്‍ മനസിലാക്കുന്നില്ലെന്നും മന്ത്രി.


🅾 പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയെ സമീപിച്ചു.


🅾 രൂപയ്ക്ക് വീണ്ടും മൂല്യ തകര്‍ച്ച..! ഇന്ന് 67 പൈസ ഇടിവ്‌ സംഭവിച്ച്‌ 72.41 ആയി. എഷ്യയിലെ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായി മാറുന്നു; ആശങ്ക പ്രകടിപ്പിച്ച്‌ അധികൃതര്‍.


🅾 ആന്ധ്രയില്‍ നികുതി കുറച്ചു; പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവ്.


🅾 ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയില്‍ മഹാരാഷ്ട്ര ; ലിറ്ററിന് 89.97 രൂപ.


🅾 തത്സമയ പരിപാടിക്കിടെ സാമൂഹിക പ്രവര്‍ത്തക ചാനല്‍ ഫ്‌ളോറില്‍ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ജമ്മു കാശ്മീരിലെ ഭാഷാ അക്കാദമി സെക്രട്ടറി കൂടിയായിരുന്ന റിതാ ജെതിന്ദര്‍; അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി ചാനല്‍ അവതാരകയും പ്രേക്ഷകരും.🌍 അന്താരാഷ്ട്ര  വാർത്തകൾ  🌏

 🅾 യു എ ഇയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം.


🅾 ജപ്പാനിലെ ഭൂചലനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരുക്ക്.റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലന. ഹോക്കെയ്ഡു ദ്വീപിൽ ആണ്‌ ഉണ്ടായത്‌⚽ കായിക  വാർത്തകൾ  🏏

🅾 ഇന്ത്യ, ഇംഗ്ലണ്ട്‌ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം  അവസാനം വിവരം കിട്ടുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട്‌ 364/6 എന്ന നിലയിൽ ഇംഗ്ലണ്ടിന്‌ ഇപ്പോൾ 404 റൺസ്‌ ലീഡ്‌ ആയി.


🅾 കേരള ക്രിക്കറ്റിലെ കലാപം പറഞ്ഞ്‌ തീർത്ത്‌ കയ്യടി നേടി മുൻ രഞ്ജി താരം അനന്തപത്മനാഭൻ. കുത്തിതിരിയുന്ന ലെഗ് സ്പിന്നില്‍ മാസ്മരികതയില്‍ കെസിഎക്കാര്‍ വീണു; ഗൂഗ്ലിയിലൂടെ കളിക്കാരേയും വീഴ്‌ത്തി; അമ്പയറിങ്ങിലെ   നയതന്ത്രം രക്ഷയ്‌ക്കെത്തി; ക്യാപ്ടന്‍ സച്ചിന്‍ ബേബിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് സഞ്ജുവും സഹകളിക്കാരും; ഇനി എല്ലാവരും ഒറ്റമനസ്സ്; അന്തപത്മനാഭന്‍ വീണ്ടും മാന്‍ഓഫ് ദി മാച്ച്‌; കേരളാ ക്രിക്കറ്റിലെ കലാപത്തിന് അവസാനമാകുന്നത് ഇങ്ങനെ.🎥 സിനിമാ ഡയറി 🎥
🅾 സ്ഫടികം ഒന്നേയുള്ള...അതു സംഭവിച്ചു കഴിഞ്ഞു; മോനേ...ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍......; ആടു തോമയ്ക്ക് രണ്ടാം ഭാഗം വേണ്ടെന്ന് വിശദീകരിച്ച്‌ ഭദ്രന്‍; ലൈലയുടെ മകളായി സണ്ണി ലിയോണിനെ കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ നല്‍കി വിവാദം;ഞങ്ങള്‍ടെ ഏട്ടനില്ലാത്ത ഒരു സ്ഫടികം ഞങ്ങള്‍ക്ക് വേണ്ടെന്ന് നിലപാടുമായി മോഹന്‍ലാല്‍ ആരാധകരും; ബിജു ജെ കട്ടക്കൽ സംവിധാനം ചെയ്യാൻ ഇരുന്ന സ്ഫടികം 2  ഇരുമ്പൻ പ്രതിസന്ധിയില്‍


🅾 അത്രക്കും യമണ്ടന്‍ പ്രേമമായിരുന്നു സിനിമയോട്; തിരക്കഥയെഴുതാനുള്ള ആത്മവിശ്വാസം നല്‍കിയത് കോമഡി സ്‌ക്റ്റുകള്‍; അമര്‍ അക്‌ബര്‍ അന്തോണിയും, കട്ടപ്പനയിലെ ഋതിക്‌റോഷനും ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കള്‍ വലിയ ഹിറ്റുകള്‍; ദുല്‍ഖര്‍ നിര്‍ദ്ദേശിച്ച തിരുത്തുകള്‍ വരുത്തിയാണ് 'യമണ്ടന്‍ പ്രേമകഥ' എഴുതിയത്; നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ സിനിമാനുഭവങ്ങള്‍ ഇങ്ങനെ.


🅾 തീവണ്ടി; പതുക്കെപോവുന്ന ഒരു പാസഞ്ചര്‍ വണ്ടി! നാട്ടിന്‍പുറത്തെ സുന്ദരവും ലളിതവുമായ കാഴ്ചകള്‍ കണ്ട് പ്രേക്ഷകര്‍ക്ക് ഈ വണ്ടിയില്‍ സഞ്ചരിക്കാം; ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ക്ലൈമാക്‌സോ ഒന്നുമില്ലെങ്കിലും പടം കണ്ടിരിക്കാം; വീണ്ടും വിജയ ചിത്രവുമായി ടൊവീനോ


🅾 'എങ്കില്‍ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്'; ഒടുവില്‍ എലിപ്പനിക്കെതിരെ ലാലേട്ടനും ട്രോളി ! ; എലിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ ട്രോള്‍ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച്‌ നടന്‍ മോഹന്‍ലാല്‍; വന്ദനം സിനിമയിലെ പ്രിയ രംഗം ട്രോളായി ലാലേട്ടന്‍ പങ്കുവച്ചപ്പോള്‍ ലൈക്കും കമന്റും കൊണ്ട് നിറച്ച്‌ ആരാധകര്‍.


🅾 പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് 'ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്; തനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു; തന്റെ പതിനെട്ടാം വയസില്‍ ലഭിച്ച സന്തോഷകരമായ നിമിഷത്തെക്കുറിച്ച്‌ മഡോണ സെബാസ്റ്റ്യന്‍.


🅾 ഞാന്‍ ഒരു അഭിനേത്രിയാണ്; ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് അഭിനയിച്ചത്; ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കാം; വീരേ ദി വെഡ്ഡിങിലെ വിമര്‍ശനം നേരിടേണ്ടി വന്ന സ്വയം ഭോഗ രംഗത്തെ കുറിച്ച്‌   തന്റെ അച്ചനോട്‌ ട്വിറ്ററിൽ  ചോദ്യമുന്നയിച്ചവന്റെ വായടപ്പിച്ച്‌ സ്വരാ ഭാസ്‌ക്കര്‍.


🅾 ഉറുമിയ്ക്കു ശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ് ശിവന്‍; മഞ്ജു വാരിയരും കാളിദാസ് ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നു.


🅾 മോഹന്‍ലാലിന്റെ ഡ്രാമ നവംബര്‍ 1ന് തിയേറ്ററുകളിലെത്തും.

No comments:

Post a Comment

Post Bottom Ad

Nature