യു.ജി.സി നെറ്റ് വിജ്ഞാപനമിറങ്ങി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 10 September 2018

യു.ജി.സി നെറ്റ് വിജ്ഞാപനമിറങ്ങി


അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുള്ള യുജിസി- നെറ്റ്  പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 
http://ntanet.nic.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.  സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസടയ്ക്കാനുള്ള അവസാന തീയ്യതി ഒകടോബര്‍ ഒന്ന്. 

ഒക്ടോബര്‍ എട്ട് മുതല്‍ 14 വരെ തെറ്റുകള്‍ തിരുത്താനുള്ള അവസരം നല്‍കും. നവംബര്‍ 19 മുതല്‍ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും. പരീക്ഷാ കേന്ദ്രം, തിയ്യതി,സമയം,ഷിഫ്റ്റ് എന്നിവ ഹാള്‍ ടിക്കറ്റില്‍ ഉണ്ടായിരിക്കും 
പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി (എന്‍.ടി.എ)യാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം 

അപേക്ഷാര്‍ഥികള്‍ക്ക് നേരിയ ആശ്വാസം നല്‍കി എന്‍.ടി.എ ഫീസില്‍ നേരിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിന് 800,ഒ.ബി.സി-400, എസ്.സി/എസ്.ടി 200 എന്നിങ്ങനെ ആണ് അപേക്ഷാഫീസ്. നേരത്തെ ജനറല്‍ വിഭാഗത്തിന് 1000, ഒ.ബി.സി- 500, എസ്.സി / എസ്.ടി - 250 എന്നിങ്ങനെ ആയിരുന്നു ഫീസ് 

ഡിസംബര്‍ ഒന്‍പത്  മുതല്‍ 23 വരെയുള്ള മൂന്ന്‌ ഞായറാഴ്ചകളില്‍ ഷിഫ്റ്റ് അനുസരിച്ചായിരിക്കും പരീക്ഷ.  ജനുവരി പത്തിന് ഫലം പ്രഖ്യാപിക്കും. 

 അടിമുടി മാറ്റങ്ങളോടെയാണ് ഇത്തവണ നെറ്റ് പരീക്ഷ എത്തുന്നത് 
 • ഇതാദ്യമായി ഓണ്‍ലൈന്‍ രീതിയില്‍ ആയിരിക്കും പരീക്ഷ
 • ഡിസംബര്‍ ഒന്‍പത് മുതല്‍ 23 വരെ വ്യത്യസ്ത ദിവസങ്ങളിലായിരിക്കും പരീക്ഷ നടക്കുക
 • രണ്ട് പേപ്പറുകളായിരിക്കും ഉണ്ടാവുക.
 • പേപ്പര്‍ ഒന്നില്‍ 50 ചോദ്യങ്ങളിലായി 100 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരു ചോദ്യത്തിന് രണ്ട് മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. ഒരു മണിക്കൂറായിരിക്കും പരീക്ഷ
 • പേപ്പര്‍ രണ്ടില്‍ 100 ചോദ്യങ്ങളിലായി 200 മാര്‍ക്കിനാണ് പരീക്ഷ. രണ്ട് മണിക്കൂറായിരിക്കും പരീക്ഷ
 • രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. രാവിലെ (9.30- 1.30, ഉച്ചയ്ക്ക് 2- 5.30)

പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി( എന്‍.ടി.എ)യ്ക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. നീറ്റ്, ജെ.ഇ.ഇ പരീക്ഷകളും എന്‍.ടി.എ ആണ് നടത്തുക. വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്ന നെറ്റ് പരീക്ഷയില്‍ കഴിഞ്ഞ തവണ മുതല്‍ മൂന്ന് പേപ്പറുകള്‍ക്ക് പകരം രണ്ടായി ചുരുക്കുകയും സമയം കുറയ്ക്കുകയും ചെയ്തിരുന്നു.

3 comments:

 1. your what's up group is full
  please create a new group and add me
  thanks for your service

  ReplyDelete
  Replies
  1. sorry for late reply....website have join group link...
   Reply

   Delete
 2. sorry for late reply....website have join group link...

  ReplyDelete

Post Bottom Ad

Nature