അടിമാലി:ദുരിതശ്വാസാനുകൂല്യത്തിനായി ഫോറം സഹിതം വാട്‌സ്അപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടർ. തെറ്റായ സന്ദേശം പ്രരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹിക മാദ്ധ്യമങ്ങളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഫോം എന്ന പേരിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

Tags:
KERALA