Trending

തിരുവനന്തപുരം: നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം:രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ താഴെപറയുന്ന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.


05.08.2018 തീയതി ഉച്ചയ്ക്ക് 04.00 മണി മുതല്‍ 7.00 മണി വരെ എയര്‍പോര്‍ട്ട്, അള്‍സെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, ആര്‍.ആര്‍ ലാംപ്, മ്യൂസിയം, വെളളയമ്പലം, രാജ്ഭവന്‍, കവടിയാര്‍ വരെയുളള റോഡുകളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

06.08.2018 തീയതി രാവിലെ 10 മണി മുതല്‍ 01.00 മണി വരെ രാജ്ഭവന്‍, വെളളയമ്പലംഷ മ്യൂസിയം, ആര്‍.ആര്‍ ലാംപ്, പാളയം, വി.ജെ.റ്റി, ആശാന്‍ സ്‌ക്വയര്‍, ന്യൂ അസംബ്‌ളി, ജി.വി രാജ വരെയുളള റോഡുകളില്‍ അന്നേദിവസം വൈകുന്നേരം 03.00 മണിമുതല്‍ 06.00 മണി വരെയും രാജ് ഭവന്‍, വെളളയമ്പലം, മ്യൂസിയം, ആര്‍.ആര്‍ ലാംപ്, പാളയം, വി.ജെ.റ്റി, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, നാലുമുക്ക്, പേട്ട, ചാക്ക, അള്‍സെയിന്‍്‌റ്‌സ്, ശംഖുംമുഖം, എയര്‍പോര്‍ട്ട് വരെയുളള റോഡുകളിലും ഗതാഗതനിയന്ത്രണംവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

ട്രാഫിക് സംബന്ധമായ സംശയനിവാരണത്തിനും നിർദ്ദേശങ്ങൾക്കും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

0471 - 2558731 
0471 - 2558732
Previous Post Next Post
3/TECH/col-right