Trending

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണ സാധ്യതയെന്ന്: ഇന്റലിജന്‍സ്

ന്യൂ ഡൽഹി:സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് രാജ്യത്ത് വ്യാപകമായ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.ജമ്മു കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്താൻ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ പദ്ധതിയിട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ-ഇ-മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളാണ് അക്രമങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നത്.നിരവധി ലഷ്‌കര്‍ ഭീകരര്‍ അക്രമത്തിനായി അതിര്‍ത്തി കടക്കാന്‍ തയ്യാറായിരിക്കുന്നു.ഇവര്‍ ഇതിനകം തന്നെ അതിര്‍ത്തി കടന്നിരിക്കാനും സാധ്യതയുണ്ട്.



ഭീകരരുടെ സാറ്റലൈറ്റ് ഫോൺ സംഭാഷണം പിടിച്ചെടുത്തതിലൂടെയാണ് ഈ വിവരം പുറത്തായത്.ഒരു സംഘം ഭീകരര്‍ അതിര്‍ത്തി രേഖക്ക് സമീപമുള്ള ചുര എന്ന പ്രദേശം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നത്.ടാങ്ധര്‍ സെക്ടറിലെ സൈനിക ക്യാമ്പുകള്‍ ലക്ഷമിട്ടാണ് ഇവര്‍ നീങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സുരക്ഷ കര്‍ശ്ശനമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

Previous Post Next Post
3/TECH/col-right