Trending

പ്രളയം:സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ.

കോഴിക്കോട്: കേരളത്തില്‍ ആഞ്ഞടിച്ച മഹാപ്രളയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. അണക്കെട്ടുകള്‍ തുറന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് താമരശേരി അതിരൂപതയുടെ വിമര്‍ശനം. പ്രളയത്തിന് ശേഷം പ്രതിപക്ഷവും ഇതേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രകൃതിയോട് കാട്ടിയ അലംഭാവമാണ് കേരളത്തിന്‍റെ മഹാ പ്രളയത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് മാധവ് ഗാഡ്ഗില്‍ ഇതിനിടെ പറഞ്ഞിരുന്നു.


പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ആരും ശ്രമിച്ചില്ല. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഇത്തരം വിപത്തുകളുണ്ടാകുമെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തിലെ പ്രളയം ക്ഷണിച്ചുവരുത്തിയെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ടിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തവരില്‍ കത്തോലിക്ക സഭയുമുണ്ടായിരുന്നു. ഇതോടെ പ്രളയയത്തിന് ശേഷം സഭയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Previous Post Next Post
3/TECH/col-right