ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ചു വരുന്ന ആൾക്കൂട്ട അതിക്രമങ്ങൾ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന കൻവാരിയകളുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം ഭേദഗതികൾക്കായി കാത്തു നിൽക്കാതെ നിയമപീഠം തന്നെ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
വിവിധ മത-സാമുദായിക സംഘടനകൾ സ്വതന്ത്രമായി ആൾക്കൂട്ട അക്രമം നടത്തുകയാണെന്നും, ഇത് തടയാൻ സുപ്രീം കോടതി ജില്ലാ പൊലീസ് മോധാവികളെ ചുമതലപ്പെടുത്തണമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു.അക്രമങ്ങൾ നടത്തുന്നവർക്ക് സ്വന്തം വീടുതന്നെ തകർത്ത് ഹീറോ ആകാമെന്നും, എന്നാൽ പൊതുമുതലിന്റെ കാര്യത്തിൽ അത് വേണ്ടെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി

Tags:
INDIA