Trending

മഴയുടെ ശക്തി തൽക്കാലം ശമിക്കും:നീരൊഴുക്ക് തുടരും,13ന് വീണ്ടും ന്യൂനമർദം

തിരുവനന്തപുരം:കേരളത്തെ അസാധാരണമായ ആശങ്കയുടെ മുൾമുനയിലാക്കിയ മഴയുടെ ശക്തി വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുറയുമെന്നു കാലാവസ്ഥാ സൂചന.ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഇന്ന് ഉച്ചയ്ക്കു പുറത്തിറക്കിയ ബുള്ളറ്റിനിലാണ് കേരളം കാത്തിരിക്കുന്ന ആശ്വാസ വാർത്തയുടെ സൂചന.

കേരളത്തെ മഴയിൽ പൊതിഞ്ഞ ന്യൂനമർദ പാത്തി വടക്കോട്ടു നീങ്ങാൻ തുടങ്ങി.ഇതു ശനിയോടെ രാജ്യത്തിന്റെ മധ്യഭാഗത്തേക്കു കേന്ദ്രീകരിക്കുന്നതോടെ മഴയുടെ ശക്തിയും വടക്കോട്ടു മാറും.എന്നാൽ ഇടവിട്ടുള്ള ചെറിയ മഴയ്ക്കു കുറവുണ്ടാകില്ലെന്നും ഐഎംഡി അറിയിച്ചു.ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
Previous Post Next Post
3/TECH/col-right