അഖിലേന്ത്യാ മോട്ടാര്‍ വാഹന പണിമുടക്കു ദിവസം തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത് ജനങ്ങളെ വലച്ചു. അര്‍ദ്ധരാത്രി 12 മണിമുതല്‍ ഇതുവരെ കേരളത്തിലെ ഒരു കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ഒറ്റ വണ്ടി പോലും ഓടിയിട്ടില്ല. മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരെയാണ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണി മുടക്കുന്നത്. ഇതേ ദിവസം തന്നെ കെ.എസ്.ആര്‍.ടി.സി സംയുക്ത യൂണിയനുകളുടെ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിനയായത്. കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ രാവിലെ 11 മണിക്ക് സംയുക്ത ട്രേഡ് യൂണിയനുകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചു നടത്തുന്നുണ്ട്.
Tags:
KERALA